nctv news pudukkad

വലയില്‍ കുടുങ്ങിയ പാമ്പിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ചികില്‍സയിലായിരുന്ന വനം വാച്ചര്‍ മരിച്ചു

snake rescue-nctv news-forest watcher dead

ചിമ്മിനി റേഞ്ചിലെ വാച്ചറായ ചിമ്മിനി ഏറാകണ്ടത്ത് 53 വയസുള്ള ഉണ്ണികൃഷ്ണനാണ് പാമ്പിന്റെ കടിയേറ്റത്. കഴിഞ്ഞ മാസം 2-ാം തീയതി എച്ചിപ്പാറ തോടിനു സമീപം പറമ്പില്‍ വലയില്‍ കുടുങ്ങിയ മൂര്‍ഖന്‍ പാമ്പിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ ചികിത്സ പൂര്‍ത്തിയാക്കി കഴിഞ്ഞദിവസമാണ് ഉണ്ണികൃഷ്ണന്‍ വീട്ടിലെത്തിയത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Comment

Your email address will not be published. Required fields are marked *