പുതുക്കാട് വ്യാപാരി വ്യവസായി കോപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള സഹകരണ ലാബിന്റെ സഹായത്തോടെ സൗജന്യ രക്തപരിശോധനയും ക്യാമ്പില്‍ നടന്നു. പുതുക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി.സി. സോമസുന്ദരന്‍ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഷൈനി ജോജു മുഖ്യാതിഥിയായിരുന്നു. ഗ്രാമ പഞ്ചായത്തംഗങ്ങളായെ സെബി കൊടിയന്‍, ഷാജു കാളിയേങ്കര, ആന്‍സിജോബി, ഫിലോമിന ഫ്രാന്‍സീസ,് തണല്‍ സെക്രട്ടറി ടി.കെ. ചാക്കുണ്ണി ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി മീനു എന്നിവര്‍ പ്രസംഗിച്ചു.
പുതുക്കാട് ഗ്രാമപഞ്ചായത്തിന്റെയും പുതുക്കാട് ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഹോമിയോയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെ തണല്‍ സംഘങ്ങളുടെ സഹകരണത്തോടെ പുതുക്കാട് വെച്ച് കേരള ആയുഷ് വയോജന ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തി
