ദേശീയപാത അതോറിറ്റിയുടെ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ തടഞ്ഞ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ടോള്‍ബൂത്തുകള്‍ തുറന്ന് വാഹനങ്ങള്‍ കടത്തിവിട്ടു. തുടര്‍ന്ന് ടോള്‍പ്ലാസയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധ ധര്‍ണ ജില്ലാ സെക്രട്ടറി വി.പി. ശരത്പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആര്‍.എല്‍. ശ്രീലാല്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എസ്. റോസല്‍രാജ്, സുകന്യബൈജു, ജില്ലാ ട്രഷറര്‍ കെ.എസ്. സെന്തില്‍കുമാര്‍, ഒല്ലൂര്‍ ബ്ലോക്ക് സെക്രട്ടറി മിഥുന്‍ കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡിവൈഎസ്പി കെ. സുമേഷ്, പുതുക്കാട് എസ്എച്ച്ഒ വി. സജീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്ത് ഉണ്ടായിരുന്നു.