ദേശീയപാത മരത്താക്കരയില്‍ അപകടം
ദേശീയപാത മരത്താക്കരയില്‍ 4 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. 3 കാറും ഒരു പിക്ക്അപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു
ദേശീയപാത മരത്താക്കരയില്‍ 4 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. 3 കാറും ഒരു പിക്ക്അപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു
രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 39.50 രൂപയാണ് സിലിണ്ടറിന് വില കുറയുക. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിലയിലുണ്ടായ ഇടിവാണ് വില കുറയാൻ കാരണം. ഇതോടെ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽ.പി.ജി സിലിണ്ടറിന്റെ ചില്ലറ വിൽപന വില 1757.50 ആകും. മുംബൈയിൽ 1710 ഉം കൊൽക്കത്തയിൽ 1868.50, ചെന്നൈയിൽ 1929 എന്നിങ്ങനെയാണ് പുതുക്കിയ വില. എന്നാൽ ഗാർഹിക എൽപിജി സിലിണ്ടർ വിലയിൽ മാറ്റമില്ല. എല്ലാ മാസവും എണ്ണ കമ്പനികൾ നടത്തുന്ന വില അവലോകനത്തിലാണ് തീരുമാനമുണ്ടായത്.
ടോള്‍ ഒഴിവാക്കാനായി നിരവധി വാഹനങ്ങളാണ് ഇതു വഴി കടന്നുപോകുന്നത്. 10 ടണ്ണില്‍ കൂടുതലുള്ള ഭാരവാഹനങ്ങള്‍ റോഡിലൂടെ പ്രവേശിക്കുന്നത് വിലക്കിയ വിവരം നല്‍കുന്ന ബോര്‍ഡ് മഠം വഴിയിലും പുലക്കാട്ടുകര പാലത്തിന് സമീപവും സ്ഥാപിച്ചിരുന്നു. എന്നാല്‍ ഉയര്‍ന്ന ശേഷിയുള്ള ഭാരവാഹനങ്ങള്‍ പോകുന്നത് സ്ഥിരമായതോടെ പഞ്ചായത്ത് അധികൃതരും വിഷയത്തില്‍ ഇടപെടുകയായിരുന്നു. തൃക്കൂര്‍ പഞ്ചായത്തിന്റെ പരാതിയിന്മേല്‍ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് ടീം സ്ഥലത്ത് പരിശോധന നടത്തി. പിഡബഌയുഡി നിലവാരത്തിലല്ല റോഡിന്റെ നിര്‍മാണം. പഞ്ചായത്ത് റോഡായതിനാല്‍ തന്നെ ഉയര്‍ന്നഭാരം താങ്ങുന്നതിന് പരിധിയുണ്ട്. സംഭവത്തില്‍ നാട്ടുകാരും തൃക്കൂര്‍ …
സ്‌കൂളില്‍ പുതിയതായി തയ്യാറാക്കിയ സയന്‍സ് ലാബിന്റെ ഉദ്ഘാടനം വിവേകാനന്ദ ട്രസ്റ്റ് സെക്രട്ടറി ടി.സി. സേതുമാധവന്‍ നിര്‍വ്വഹിച്ചു. കുട്ടികളില്‍ ശാസ്ത്രീയബോധം വളര്‍ത്തുന്നതിന് പരീക്ഷണ അടിസ്ഥാനത്തില്‍ ഊന്നിയുള്ള പഠന രീതി ഏറെ പ്രയോജനം ചെയ്യുമെന്ന് ടി.സി. സേതുമാധവന്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ വിദ്യാലയ സമിതി പ്രസിഡന്റ് വി.വി. നാരായണന്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ തിലകന്‍ അയ്യഞ്ചിറ മുഖ്യ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ കെ. രമാദേവി, വാര്‍ഡ് അംഗം ഷൈജു പട്ടിക്കാട്ടുക്കാരന്‍, സമിതി അംഗങ്ങളായ എം.എന്‍. പ്രഭാകരന്‍, ഗീതാരാമന്‍, പ്രോഗ്രാം കണ്‍വീനര്‍ ടി.എസ്. …
കാവല്ലൂര്‍ തട്ടില്‍ പഴൂങ്കാരന്‍ അന്തോണിയാണ് കല്ലൂര്‍ ഭരതമല പവിത്രാത്മ ശാന്തി ആശ്രമത്തിലെ അന്തേവാസികള്‍ക്ക് ഭൂമി വിട്ടു നല്‍കിയത്. തൃശൂര്‍ അതിരൂപത ഒരുക്കുന്ന ബോണ്‍ നത്താലെയുടെ കാരുണ്യ പദ്ധതിയിലേക്ക് ഭൂമി കൈമാറി വീടുനിര്‍മ്മിച്ചു നല്‍കും. വീട് നിര്‍മ്മിക്കുന്ന സ്ഥലം തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സന്ദര്‍ശിച്ചു.
സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. പവന് 200 രൂപ വര്‍ധിച്ച് 46400 രൂപയും ഗ്രാമിന് 25 രൂപ വര്‍ധിച്ച് 5800 രൂപയുമായി.
കരയോഗം പ്രസിഡന്റ് വി.വി. രാജേഷ് അധ്യക്ഷനായി. പുതുക്കാട് മേഖല കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍, സെക്രട്ടറി വിജയകുമാര്‍, ട്രഷറര്‍ ചന്ദ്രമതി സുരേഷ്, വൈസ് പ്രസിഡന്റ് വിജയന്‍ കാട്ടേടത്ത്, കമ്മിറ്റി അംഗങ്ങളായ രാജന്‍ പുത്തന്‍ വീട്ടില്‍, സുരേഷ് ഇടത്തുട്ട്, സിജു ഇടത്തുട്ട്, രേഖ രാധാകൃഷ്ണന്‍, ലീലാ ബാലകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
സംസ്ഥാനത്ത് 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 300 പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ആക്ടീവ് കേസുകൾ 2341 ലേക്ക് ഉയര്‍ന്നു. സംസ്ഥാനത്ത് മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. രാജ്യത്താകെ 24 മണിക്കൂറിനിടെ 358 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 2669 ആണ്.
കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിതാ സുധാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി.എസ.് പ്രിന്‍സ്, പഞ്ചായത്ത് അംഗം കലാപ്രിയ സുരേഷ്, സ്‌കൂള്‍ അധികൃതര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 8 ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മാണം.
സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. പവന് 280 വര്‍ധിച്ച് 46,200 രൂപയും ഗ്രാമിന് 35 രൂപ വര്‍ധിച്ച് 5775 രൂപയുമായി.
വേഴക്കാട്ടുക്കരയില്‍ നടന്ന ആദ്യ ക്ലബ്ബ് രൂപീകരണം നടി സിജി പ്രദീപ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സരിതാ സുരേഷ് ,ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.യു. വിജയന്‍, പഞ്ചായത്തംഗം മണി സജയന്‍, ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍ അന്‍സാ അബ്രഹാം, സുനിത മുരളി, സിന്ധു നാരായണന്‍ കുട്ടി, ശോഭന, ശാന്തി എഎന്നിവര്‍ പ്രസംഗിച്ചു. ബേബി ജോസഫ് …
സൗമ്യ ബിജു പുതിയ മഠത്തിന്റെ കൃഷിയിടത്തില്‍ നടന്ന വിളവെടുപ്പുത്സവം പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ജിജോ ജോണ്‍ അധ്യക്ഷനായി. വാര്‍ഡ് അംഗം പ്രിന്‍സ് അരിപ്പാലത്തുകാരന്‍, കാര്‍ഷിക വികസന സമിതി അംഗം രാധാകൃഷ്ണന്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 6 ഹെക്ടറോളം സ്ഥലത്താണ് കുറുന്തോട്ടി, കച്ചോലം, ചിറ്റരത്ത എന്നീ ഔഷധസസ്യങ്ങള്‍ കൃഷി ചെയ്യുന്നത്. സ്‌റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതിയുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
തിങ്കളാഴ്ചയും 115 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതോടെയാണ് മുന്‍കരുതല്‍ നടപടിയിലേക്ക് അധികൃതര്‍ കടക്കുന്നത്. (വിഒ) രാജ്യത്തെ ആക്ടീവ് കേസുകളില്‍ 88.78 ശതമാനം കേസുകളും കേരളത്തിലാണ്. അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് പരിശോധന നടക്കുന്ന സ്ഥലവും കേരളമാണ്. കേരളത്തില്‍ കേസുകള്‍ ഉയര്‍ന്നതിന് പിന്നാലെ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് ജാഗ്രത കര്‍ശനമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ ആകെ ആക്ടീവ് കേസുകളില്‍ 89.38 ശതമാനവും നിലവില്‍ കേരളത്തിലാണുള്ളത്. പരിശോധന ശക്തമാക്കണം, ആള്‍ക്കൂട്ടത്തിലൂടെ രോഗം …
സംസ്ഥാനത്ത് വീണ്ടും കൊവിഡ് ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ് Read More »
മാന്ദാമംഗലം മയിൽക്കുറ്റിമുക്ക് സ്വദേശി പള്ളത്തുകുഴിയിൽ വീട്ടിൽ അനീഷിന്റെയും അശ്വതിയുടെയും മകൻ 3 വയസുള്ള ആദവ് ആണ് മരിച്ചത്. തിങ്കളാഴ്ച്ച വൈകിട്ട് 3 മണിയോടെയാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കളായ അനീഷും, അശ്വതിയും വെട്ടുകാട് പോയിരിക്കുകയായിരുന്നു. ഈ സമയത്ത് അനീഷിന്റെ അമ്മയും സഹോദരിയുമാണ് കുട്ടിയെ നോക്കിയിരുന്നത്. ഇവരുടെ ശ്രദ്ധ തെറ്റിയ സമയത്താണ് ആൾ മറയില്ലാത്ത കിണറ്റിലേക്ക് കുട്ടി വീണത്. സഹോദരിയുടെയും അമ്മയുടെയും ബഹളം കേട്ടെത്തിയ നാട്ടുകാർ കുട്ടിയെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
2023- 24 സാമ്പത്തിക വര്‍ഷത്തില്‍ ആസൂത്രണം ചെയ്ത പദ്ധതികള്‍ സമയനിഷ്ഠയോടെയും, കൃത്യതയോടെയും നടപ്പാക്കുക എന്ന് ലക്ഷ്യമിട്ടാണ് നൂറുദിന് കര്‍മ്മപരിപാടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. നൂറുദിനം 100 പരിപാടി എന്നതാണ് ലക്ഷ്യം. എല്ലാ വാര്‍ഡുകളിലും വയോ ക്ലബ്ബുകളുടെ രൂപീകരണം, വിവിധ വാര്‍ഡുകളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 50 ലൈഫ് വീടുകളുടെ താക്കോല്‍ദാന കര്‍മ്മം, ലൈഫ് ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ള വീടുകള്‍ക്കുള്ള ഉപഹാര സമര്‍പ്പണം, പുതുതായി നിര്‍മ്മിച്ച അംഗന്‍വാടികളുടെ ഉദ്ഘാടനം, വാര്‍ഡുകള്‍ തോറും എംസിഎഫ് കേന്ദ്രങ്ങള്‍, അങ്കണവാടി, ഭിന്നശേഷി, വയോജന കലോത്സവങ്ങള്‍, സോളര്‍, …
രണ്ടാം തവണയും നൂറുദിന പരിപാടിയുമായി മുരിയാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി Read More »
അളഗപ്പനഗര്‍ അരങ്ങന്‍ വീട്ടില്‍ കൃഷ്‌ണേന്ദുവാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സഹകരണബാങ്ക് വഴിയായിരുന്നു പെണ്‍കുട്ടിക്ക് പെന്‍ഷന്‍ വീട്ടിലെത്തിച്ച് നല്‍കിയിരുന്നത്. എന്നാല്‍ 2023 ജൂലൈ മാസത്തെ പെന്‍ഷന്‍ വിതരണം കഴിഞ്ഞിട്ട് ഒരു മാസമാവാറായിട്ടും പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ പെന്‍ഷന്‍ വന്നിട്ടില്ല എന്ന മറുപടിയാണ് ബാങ്കില്‍ നിന്നും ലഭിച്ചതെന്നും പിന്നീട് പഞ്ചായത്തില്‍ അന്വേഷിച്ചപ്പോള്‍ സേവന സൈറ്റില്‍ പെന്‍ഷന്‍ കൈപ്പറ്റിയതായി വിവരം ലഭിച്ചുവെന്നും പരാതിക്കാരി പറയുന്നു. ഇതേ തുടര്‍ന്ന് സംഘം ജീവനക്കാര്‍ക്ക് എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും തദ്ദേശ സ്വയംഭരണ മന്ത്രിക്കും പെണ്‍കുട്ടി …
പഞ്ചായത്ത് ഭരണസമിതി 36 പദ്ധതിയിലെ ആദ്യത്തെ ഉദ്ഘാടനം നടത്തി. വര്‍ഷങ്ങളായി തകര്‍ന്ന് കിടന്നിരുന്ന പതിമൂന്നാം വാര്‍ഡിലെ പൊന്തൊക്കന്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്തതിന്റെ ഉദ്ഘാടനമാണ് ആദ്യമായി നടപ്പിലാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍. എം. പുഷ്പാകരന്‍ അധ്യക്ഷനായി. എം.കെ. ശൈലജ, കെ.സി. പ്രദീപ്, റീന ഫ്രാന്‍സിസ്, ജി. സബിത, കെ.ഡി. അശ്വതി, അജിത ജോഷി എന്നിവര്‍ പ്രസംഗിച്ചു. മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 146000രൂപ ചിലവിലാണ് റോഡ് നിര്‍മിച്ചത്. …
മണ്ണംപേട്ട ചുങ്കം ബസ് സ്‌റ്റോപ്പിനോട് ചേര്‍ന്നുള്ള സ്ലാബ് തകര്‍ന്ന നിലയില്‍. അപകടഭീതിയില്‍ യാത്രക്കാര്‍. വിദ്യാര്‍ത്ഥികളടക്കം നിരവധിപ്പേര്‍ സഞ്ചരിക്കുന്ന പാതയിലാണ് അപകടം പതിയിരിക്കുന്നത്. ബസില്‍ നിന്നും ഇറങ്ങുന്ന യാത്രക്കാരും കാല്‍നട യാത്രക്കാര്‍ക്കുമാണ് തകര്‍ന്ന സ്ലാബ് അപകടഭീഷണിയാകുന്നത്. അധികൃതര്‍ ഉടന്‍ നടപടി എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
സിപിഎം കൊടകര ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പി.എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ ലോക്കല്‍ സെക്രട്ടറി സി.വി. രവി, ഡി.വൈ.എഫ്.ഐ. മേഖല സെക്രട്ടറി കെ.എസ്. ശ്രീജിത്, ബ്രാഞ്ച് സെക്രട്ടറി പി.എ. രതീഷ് എന്നിവര്‍ പ്രസംഗിച്ചു.
കൂര്‍ക്കഞ്ചേരി എലെെറ്റ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 82 വയസ്സായിരുന്നു. രണ്ടുതവണ യുഡിഎഫ് സർക്കാരിൽ വനംമന്ത്രിയായിരുന്നു. ആറ് തവണ എംഎൽഎയായി സഭയിലെത്തിയിട്ടുണ്ട്. രാവിലെ 9.35 ഓടെയായിരുന്നു അന്ത്യം. ഡയാലിസിസിനിടെ രക്ത സമ്മര്‍ദ്ദം താഴ്ന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഏറെ നാളായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡയാലിസിസ് ചെയ്തു വരികയായിരുന്നു. ഇതനുസരിച്ച് ഇന്നും ഡയാലിസിസിന് എത്തിയപ്പോഴായിരുന്നു അന്ത്യം സംഭവിച്ചത്.തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്ത് 1940 ഏപ്രില്‍ 22നായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജില്‍നിന്ന് ബിരുദം നേടി. …
മുതിര്‍ന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന കെ.പി. വിശ്വനാഥൻ അന്തരിച്ചു Read More »