ട്രെയിനിങ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം
കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ ഫുഡ് പ്രോസസിങ് ട്രെയിനിങ് സെന്ററിലേക്ക് ട്രെയിനിങ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തുന്നു. യോഗ്യത- ഫുഡ് ടെക്‌നോളജി/ ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ ഒന്നാം ക്ലാസ്/ ഉയര്‍ന്ന രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദവും മോഡേണ്‍ ഫുഡ് പ്രോസസിങ് രംഗത്ത് രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും. പ്രതിമാസ വേതനം 25000 രൂപ. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചവരെയും പരിഗണിക്കും. അവസാന തീയതി- ജനുവരി 23. വിശദവിവരങ്ങളും അപേക്ഷാ ഫോമും www.supplycokerala.com, www.cfrdkerala.in വെബ്‌സൈറ്റുകളില്‍ ലഭിക്കും. ഫോണ്‍: 0468-2961144.
ഐ എല്‍ എഫ് കെ; സിഗ്‌നേച്ചര്‍ ഫിലിം പ്രപ്പോസലുകള്‍ ക്ഷണിക്കുന്നു
ജനുവരി 28 മുതല്‍ ഫെബ്രുവരി 3 വരെ തൃശ്ശൂരില്‍ നടക്കുന്ന സാര്‍വദേശീയ സാഹിത്യോത്സവത്തിന്റെ സിഗ്‌നേച്ചര്‍ ഫിലിം തയ്യാറാക്കുന്നതിന് പ്രപ്പോസലുകള്‍ ക്ഷണിച്ചു. കണ്‍സെപ്റ്റ് നോട്ടും സ്റ്റോറി ബോര്‍ഡും ഉള്‍പ്പെടെയുള്ള വിശദമായ പ്രപ്പോസലുകളും പ്രതീക്ഷിത ബജറ്റും ഉള്‍പ്പെടുത്തണം. സാഹിത്യം, സംസ്‌കാരം, പുരോഗതി എന്നതാണ് ഫെസ്റ്റിവലിന്റെ തീം. ചിറകുള്ള ഒരു പേനയുടെ മുകളിലിരിക്കുന്ന മലമുഴക്കി വേഴാമ്പലാണ് ലോഗോ. ആശയത്തിന്റെയും ബജറ്റിന്റെയും അടിസ്ഥാനത്തില്‍ വിദഗ്ധസമിതിയാണ് പ്രപ്പോസല്‍ തെരഞ്ഞെടുക്കുക. ജനുവരി അഞ്ചിന് വൈകീട്ട് അഞ്ചുവരെ സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശൂര്‍-20 വിലാസത്തില്‍ സ്വീകരിക്കും. കവറിനു മുകളില്‍ ‘ഐ എല്‍ എഫ് കെ സിഗ്‌നേച്ചര്‍ ഫിലിമിനുള്ള പ്രപ്പോസല്‍’ എന്ന് എഴുതണം. ഫോണ്‍: 0487-2330013, 0487-2331069.
പ്രിന്‍സിപ്പാള്‍ നിയമനം
കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ പ്രിന്‍സിപ്പാള്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തുന്നു. യോഗ്യത- ഫുഡ് ടെക്‌നോളജി/ ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡി.യും 15 വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പ്രവൃത്തിപരിചയവും. പ്രതിമാസ വേതനം 60000 രൂപ. അവസാന തീയതി- ജനുവരി 23. വിശദവിവരങ്ങളും അപേക്ഷാ ഫോമും www.supplycokerala.com, www.cfrdkerala.in വെബ്‌സൈറ്റുകളില്‍ ലഭിക്കും. ഫോണ്‍: 0468-2961144.
ഗസ്റ്റ് ഇന്‍സ്ട്രക്റ്റര്‍ അഭിമുഖം
ചാലക്കുടി ഗവ. ഐ ടി ഐ യില്‍ ടര്‍ണര്‍, ടെക്നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്സ് ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്റ്റര്‍മാരുടെ ഒഴിവുകളുണ്ട്. പി എസ് സി റൊട്ടേഷന്‍ അനുസരിച്ച് ടര്‍ണര്‍ ട്രേഡില്‍ ജനറല്‍, ടെക്നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്സ് ട്രേഡില്‍ മുസ്ലിം വിഭാഗത്തില്‍ നിന്നുമാണ് നിയമനം നടത്തുക. ടര്‍ണര്‍ ട്രേഡ് യോഗ്യത- മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ഡിഗ്രി/ ഡിപ്ലോമ, പ്രവൃത്തി പരിചയവും അല്ലെങ്കില്‍ പത്താം ക്ലാസും എന്‍ ടി സി/ എന്‍ എ സി, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. ടെക്നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്സ് ട്രേഡ് യോഗ്യത- ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ ഡിഗ്രി/ ഡിപ്ലോമ, പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍ ടി സി/ എന്‍ എ സി, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി മൂന്നിന് രാവിലെ 10.30 ന് ഐ ടി ഐ യില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണം. ഫോണ്‍ 0480 2701491.
യുവജന കമ്മീഷന്‍ നാഷണല്‍ യൂത്ത് സെമിനാര്‍; അപേക്ഷ ക്ഷണിച്ചു
സംസ്ഥാന യുവജന കമ്മീഷന്‍ ജനുവരി 31, ഫെബ്രുവരി 1 തീയതികളില്‍ തിരുവനന്തപുരത്ത് ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. ‘മൈന്റ് മാറ്റേഴ്‌സ്: യൂത്ത്, എമ്പവര്‍മെന്റ് ആന്‍ഡ് മെന്റല്‍ വെല്‍ബീയിംഗ്’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് പങ്കെടുക്കാന്‍ താല്പര്യമുള്ള 18 നും 40 നും മധ്യേ പ്രായമുള്ള യുവജനങ്ങള്‍ ജനുവരി 15 നകം ബയോഡേറ്റയും ഫോട്ടോയും സഹിതം അപേക്ഷ സമര്‍പ്പിക്കണം. അക്കാദമിക് രംഗങ്ങളിലും അക്കാദമിക്കേതര പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തിയവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ ksycyouthseminar@gmail.com മെയില്‍ ഐ.ഡിയിലോ സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം. ജി, തിരുവനന്തപുരം -33 വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ നല്‍കാം. ഫോണ്‍: 8086987262, 0471-2308630.