കുടുക്കിയത് ‘സുദർശന’; യു.കെ വിസ തട്ടിപ്പുകാരൻ ചെന്നൈ വിമാനത്താവളത്തിൽ വീണു!
വിസ തട്ടിപ്പുകാരെ പിടികൂടാൻ തൃശ്ശൂർ റൂറൽ പൊലീസ് ആവിഷ്കരിച്ച “ഓപ്പറേഷൻ സുദർശന”യിൽ നിർണ്ണായകമായ ഒരു അറസ്റ്റ് കൂടി. യു.കെയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ തമിഴ്‌നാട് സ്വദേശിയെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടി. ലുക്കൗട്ട് സർക്കുലർ നിലവിലുണ്ടായിരുന്ന പ്രതി ദുബായിൽ നിന്ന് എത്തിയപ്പോഴാണ് കുടുങ്ങിയത്. തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക സംഘമാണ് തമിഴ്‌നാട് ഈറോഡ് സ്വദേശിയായ 36-കാരൻ ശങ്കർ ഗണേഷിനെ അറസ്റ്റ് ചെയ്തത്. …
കുടുക്കിയത് ‘സുദർശന’; യു.കെ വിസ തട്ടിപ്പുകാരൻ ചെന്നൈ വിമാനത്താവളത്തിൽ വീണു! Read More »



















