nctv news pudukkad

nctv news logo
nctv news logo

latest news

കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ ആരോഗ്യകരമായ ഭക്ഷണ ശീലം- nctv news -nctv pudukad-nctv live

മോശം ജീവിതശൈലിയും മോശം ഭക്ഷണശീലങ്ങളും ആണ് ചീത്ത കൊളസ്‌ട്രോള്‍ ഉയരാന്‍ കാരണം

ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടര്‍ന്നാല്‍ കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ കഴിയും. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ദിവസവും രാവിലെ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ തന്നെ ചെറുചൂടുവെള്ളത്തില്‍ നാരങ്ങാ നീര് പിഴിഞ്ഞ് വെറും വയറ്റില്‍ കുടിക്കുകയോ ഓറഞ്ച് ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. പ്രഭാത ഭക്ഷണത്തില്‍ ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇതിനായി ഓട്‌സോ പച്ചക്കറികളോ പയറു വര്‍ഗങ്ങളോ തിരഞ്ഞെടുക്കാം. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഫ്‌ലാക്‌സ് …

മോശം ജീവിതശൈലിയും മോശം ഭക്ഷണശീലങ്ങളും ആണ് ചീത്ത കൊളസ്‌ട്രോള്‍ ഉയരാന്‍ കാരണം Read More »

റൈഫിള്‍ ഷൂട്ടിങ് വിഭാഗം-nctv news-nctv live-nctv pudukad

റായ്പുരില്‍ നടത്തിയ ദേശീയ വനം കായികമേളയില്‍ റൈഫിള്‍ ഷൂട്ടിങ് വിഭാഗത്തില്‍ കേരളത്തിനായി വെള്ളി മെഡല്‍ നേടിയ പി.ജെ. നിജോയെ അനുഗ്രഹ ക്ലബ് കുന്നത്തു പാടം അനുമോദിച്ചു

അളഗപ്പനഗര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ജിജോ ജോണ്‍ നിജോ ജോസിന് മെമന്റോ കൈമാറി. ക്ലബ് സെക്രട്ടറി സിജോ പാണനാല്‍ അധ്യക്ഷത വഹിച്ചു. വരന്തരപ്പിള്ളി സ്വദേശിയായ നിജോ വാഴച്ചാല്‍ റേഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫിസറാണ്.

ബിഎംഎസ് പുതുക്കാട് മേഖല കണ്‍വെന്‍ഷന്‍ - nctv news-nctv live-nctv pudukad

ബിഎംഎസ് പുതുക്കാട് മേഖല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

ബിഎംഎസ് ജില്ലാ പ്രസിഡന്റ് കെ.വി. വിനോദ് യോഗം ഉദ്ഘാടനം ചെയ്തു. ബിഎംഎസ് മേഖല പ്രസിഡന്റ് വിമല്‍ കൊരട്ടിക്കാടന്‍ അധ്യക്ഷത വഹിച്ചു. എം. തുളസീദാസ്, ടി.ഐ. നാരായണന്‍, കെ.വി.സുരേഷ്, എ.കെ. മോഹനന്‍, എം.വി. രാജന്‍, കെ.ടി. സുധീഷ് എന്നിവര്‍ പ്രസംഗിച്ചു. പി. ഗോപിനാഥിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചു. പ്രസിഡന്റായി കെ.വി. വിമല്‍, സെക്രട്ടറി ഉണ്ണി പുതിയേടത്ത്, ട്രഷറര്‍ ആയി രാജന്‍ മാമ്പുള്ളി എന്നിവരെയും വൈസ് പ്രസിഡന്റുമാരായി കെ.എം. ശ്രീകുമാര്‍, എം. തുളസിദാസ്, ഉഷാകുമാരി, എ.കെ. മോഹനന്‍ എന്നിവരെയും ജോയിന്റ് …

ബിഎംഎസ് പുതുക്കാട് മേഖല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു Read More »

mannampetta cost- nctv news - nctv live

മണ്ണംപ്പേട്ട സെന്‍ട്രല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ട്രീറ്റ് സേവന പരിപാടി സംഘടിപ്പിച്ചു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി അധ്യക്ഷത വഹിച്ചു. 2023-24 അധ്യായന വര്‍ഷത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. മുറ്റത്തെ മുല്ലയ്ക്കും മണമുണ്ട് എന്ന പേരില്‍ ആരംഭിച്ച വെബ്‌സൈറ്റിന്റെ പ്രകാശനം മണ്ണംപ്പേട്ട മാത ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.ജെ. തോമസ് നിര്‍വഹിച്ചു. 84 വയസ് തികഞ്ഞ കോസ്റ്റിന്റെ മുന്‍ …

മണ്ണംപ്പേട്ട സെന്‍ട്രല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ട്രീറ്റ് സേവന പരിപാടി സംഘടിപ്പിച്ചു Read More »

nctv news- nctv live news- kodakara news

കോടാലി പൂവാലിത്തോട് പാലത്തിനോട് ചേര്‍ന്ന് റോഡരുകില്‍ കുറ്റിച്ചെടികള്‍ വളര്‍ന്ന് നില്‍ക്കുന്നത് കാഴ്ച മറക്കുന്നു

വെള്ളിക്കുളങ്ങര കൊടകര റോഡിലാണ് പൂവാലിത്തോട് പാലത്തിനോട് ചേര്‍ന്ന് ചെടികള്‍ വളരുന്നത്. പാലത്തിലൂടെ നടന്നുവരുന്നവര്‍ക്കും ഇരുചക്ര വാഹനയാത്രക്കര്‍ക്കും ഇത് അപകടക്കെണിയാകുന്നുണ്ട്. കുറ്റിച്ചെടികള്‍ റോഡിലേക്ക് തലനീച്ചി നില്‍ക്കുന്നതിനാല്‍  എതിരെ വാഹനങ്ങള്‍ വരുമ്പോള്‍ ഒതുങ്ങിനില്‍ക്കാന്‍ കാല്‍നടക്കാര്‍ പ്രയാസപ്പെടുകയാണ്. കുറ്റിച്ചെടികള്‍ക്കിടയില്‍ മാലിന്യം കൊണ്ടുവന്നു തള്ളുന്നതിനാല്‍ തെരുവുനായക്കളുടേയും  ഇഴജന്തുക്കളുടെ ശല്യം ഇവിടെ അനുഭവപ്പെടുന്നുണ്ട്. എത്രയും വേഗം പാലത്തിനോടു ചേര്‍ന്നുള്ള കുറ്റിക്കാട് വെട്ടി നീക്കി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു https://youtu.be/vvglZlkxykA

pine apple benefits- health news- nctv news- nctv live news

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്ന പഴവര്‍ഗങ്ങളിലൊന്നാണ് പൈനാപ്പിള്‍. വിറ്റാമിന്‍ സിയും എയും ധാരാളമായടങ്ങിയ പൈനാപ്പിളില്‍ 22 ഗ്രാം അന്നജവും 2.3 ഗ്രാം നാരുകളും അടങ്ങിയിട്ടുണ്ട്

പൈനാപ്പിളില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ആരോഗ്യം നിലനിര്‍ത്തുന്നതിന് പ്രധാനമായ വിറ്റാമിന്‍ എ, കാല്‍സ്യം, പൊട്ടാസ്യം, മാംഗനീസ് എന്നിവയുള്‍പ്പെടെ അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ് പൈനാപ്പിള്‍. പൈനാപ്പിളില്‍ ബ്രോമെലൈന്‍ എന്ന എന്‍സൈം അടങ്ങിയിട്ടുണ്ട്. ഇത് പ്രോട്ടീനുകളെ വിഘടിപ്പിക്കുകയും പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു. പൈനാപ്പിളില്‍ കാണപ്പെടുന്ന ബ്രോമെലിന് സ്വാഭാവിക ആന്റിഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് സന്ധിവാതം, ആസ്ത്മ തുടങ്ങിയ അവസ്ഥകളുമായി …

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്ന പഴവര്‍ഗങ്ങളിലൊന്നാണ് പൈനാപ്പിള്‍. വിറ്റാമിന്‍ സിയും എയും ധാരാളമായടങ്ങിയ പൈനാപ്പിളില്‍ 22 ഗ്രാം അന്നജവും 2.3 ഗ്രാം നാരുകളും അടങ്ങിയിട്ടുണ്ട് Read More »

കേരളപ്പിറവി: ഐക്യ കേരളത്തിന് അറുപത്തെട്ടാം ജന്മദിനം

നവംബര്‍ ഒന്ന്, കേരളപ്പിറവി ദിനം. അറുപത്തിയെട്ടാം കേരളപ്പിറവി ദിനമാണ് മലയാളികള്‍ ആഘോഷിക്കുന്നത്. നേട്ടങ്ങളും കോട്ടങ്ങളും അതിലേറെ വെല്ലുവിളികളും നിറഞ്ഞ പിന്നിട്ട വര്‍ഷങ്ങളുടെ ഓര്‍മ്മ പങ്കുവെക്കുകയാണ് ഇന്ന് കേരളം. 1956 നവംബര്‍ ഒന്നിനാണ് കേരളം രൂപം കൊണ്ടത്. വര്‍ഷങ്ങള്‍ നീണ്ടു നിന്ന ആവശ്യങ്ങള്‍ക്ക് ശേഷം 1956 ലെ സംസ്ഥാന പുനഃസഘടന നിയമപ്രകാരം, തിരുവിതാംകൂര്‍കൊച്ചിയിലെ മലയാളം സംസാരിക്കുന്ന പ്രദേശങ്ങളും ലക്ഷദ്വീപ് ഒഴികേയുള്ള മദ്രാസ് സംസ്ഥാനത്തെ മലബാര്‍ ജില്ലയും തെക്കന്‍ കാനറ ജില്ലയിലെ കാസര്‍ഗോഡ് താലൂക്കും ലയിപ്പിച്ചാണ് കേരളമെന്ന സംസ്ഥാനം രൂപീകരിക്കുന്നത്. …

കേരളപ്പിറവി: ഐക്യ കേരളത്തിന് അറുപത്തെട്ടാം ജന്മദിനം Read More »

ജില്ല സെപക്ക് താകോ അസോസിയേഷന്‍-സബ് ജൂനിയര്‍ സെപക് താകോ മത്സരം -nctv news-nctv live-nctv pudukad

ജില്ല സെപക്ക് താകോ അസോസിയേഷന്റെ നതൃത്വത്തില്‍ നടത്തിയ പത്തൊന്‍പതാമത് സബ് ജൂനിയര്‍ സെപക് താകോ മത്സരം വേലൂപ്പാടം സെന്റ് ജോസഫ് എച്ച് എസ് സ്‌കൂളില്‍ നടത്തി

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കിന്‍സ് മോള്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ ജോഫി സി. മഞ്ഞളി, പഞ്ചായത്തംഗം കലാപ്രിയ സുരേഷ്, പിടിഎ പ്രസിഡന്റ് ഷിജോ ഞെരിഞ്ഞാമ്പിള്ളി, അസ്സോസിയേഷന്‍ സെക്രട്ടറി കെ.സി. പ്രവീണ്‍, ട്രഷറര്‍ രതീഷ് കുമാര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം.കെ. പ്രേംകൃഷ്ണന്‍, ജോ ജോസഫ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപകന്‍ ഫ്രാന്‍സ് ഫ്രാന്‍സീസ് എന്നിവര്‍ പ്രസംഗിച്ചു.

നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി-മീനാക്ഷി-nctv news-nctv live-nctv pudukad

ഷില്ലോങിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ ബി.എസ്.സി. മാത്തമാറ്റിക്‌സ് പരീക്ഷയില്‍ മറ്റത്തൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനി ഒന്നാം റാങ്ക് കരസ്ഥമാക്കി

ഇത്തുപ്പാടം സ്വദേശിനി മീനാക്ഷിയാണ് ഗോള്‍ഡ് മെഡലോടെ ഒന്നാം റാങ്ക് നേടിയത്. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട്  പ്രദീപ് മേനോന്റേയും പുതുക്കാട് താലൂക്ക് ആശുപത്രിയിലെ സീനിയര്‍ നഴ്‌സിങ് ഓഫിസര്‍ പ്യാരി ജി. നായരുടേയും മകളാണ് മീനാക്ഷി തീര്‍ഥ.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊടകര മേഖല കമ്മറ്റി-പ്രതിരോധ കൂട്ടായ്മ - NCTV NEWS-NCTV LIVE-NCTV PUDUKAD

കേന്ദ്ര സര്‍ക്കാരിന്റെ ഔഷധവില വര്‍ദ്ധനവിനെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊടകര മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുതുക്കാട് താലൂക്ക് ആശുപത്രിക്ക് മുന്‍പില്‍ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചു

കേരള പെന്‍ഷനേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മറ്റിയംഗം കെ.എം. ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. പരിഷത്ത് പുതുക്കാട് യൂണിറ്റ് സെക്രട്ടറി ടി.എ.ം ശിഖാ മണി അധ്യക്ഷനായി. പരിഷത്ത് ജില്ല കമ്മറ്റിയംഗം കെ.കെ. അനീഷ് കുമാര്‍, പുതുക്കാട് യൂണിറ്റ് സെക്രട്ടറി ഹരി റാം കുമാര്‍, മേഖല കമ്മറ്റിയംഗം കൃഷ്ണന്‍ സൗപര്‍ണിക എന്നിവര്‍ പ്രസംഗിച്ചു. 

pg-seats-sanctioned-in-specialty-and-super-specialty-categories-says-veena-george- NCTV NEWS

സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ 12 പിജി സീറ്റുകള്‍ക്ക് അനുമതി

സംസ്ഥാനത്ത് സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ 12 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡിഎം പീഡിയാട്രിക് നെഫ്രോളജി 2 സീറ്റ്, ഡിഎം പള്‍മണറി മെഡിസിന്‍ 2 സീറ്റ്, എംഡി അനസ്‌തേഷ്യ 6 സീറ്റ്, ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എംഡി സൈക്യാട്രി 2 സീറ്റ് എന്നിങ്ങനെയാണ് അനുമതി ലഭിച്ചത്. ഈ വിഭാഗങ്ങളിലായി ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുന്നതോടെ രോഗീ പരിചരണം, അധ്യാപനം, …

സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ 12 പിജി സീറ്റുകള്‍ക്ക് അനുമതി Read More »

സിപിഐ പുതുക്കാട് മണ്ഡലം കമ്മിറ്റി-പാര്‍ട്ടി പഠന ക്ലാസ്-NCTV NEWS-NCTV PUDUKAD-NCTV LIVE

സിപിഐ പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി പഠന ക്ലാസ് സംഘടിപ്പിച്ചു

സിപിഐ ജില്ലാ എക്‌സികുട്ടീവ് അംഗം ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ കമ്മറ്റി അംഗം കെ.എം. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ത്, എന്തിന് എന്ന വിഷയത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്. സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി.എം. നിക്‌സണ്‍, ടി.കെ. ഗോപി, വി.കെ. വിനീഷ്, സിപിഐ പുതുക്കാട് പാര്‍ട്ടി മണ്ഡലം സെക്രട്ടറി പി.കെ. ശേഖരന്‍, അസിസ്റ്റന്റ് സെക്രട്ടറി സി.യു. പ്രിയന്‍ എന്നിവര്‍ പ്രസംഗിച്ചു.

മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍-എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്‌ -NCTV NEWS -NCTV NOTICE-NCTV PUDUKAD

മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ സഹകരണത്തോടെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ മേള സംഘടിപ്പിച്ചു

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ബിനോയ് ഞെരിഞ്ഞാമ്പിള്ളി അധ്യക്ഷത വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ ചെയര്‍മാന്‍ കെ.എന്‍. ജയപ്രകാശ്, ഗ്രാമപഞ്ചായത്ത് അംഗം പുഷ്പാകരന്‍ ഒറ്റാലി, പ്രധാനാധ്യാപിക എം.വി. ഉഷ, പി.ടി.എ. അംഗങ്ങളായ ടി.ജി. ശ്രീജിത്ത്, വി.ആര്‍. ബൈജു, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സൂപ്രണ്ട് നിസ്സാ ബീവി, പി.ടി.എ. മുന്‍ പ്രസിഡന്റ് സന്ദീപ് ചുള്ളിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

മുരിയാട് ഗ്രാമപഞ്ചായത്ത്- സിഡിഎസ് സ്വയം തൊഴില്‍ സംരംഭകത്വം-NCTV NEWS-NCTV LIVE- NCTV PUDUKAD

മുരിയാട് ഗ്രാമപഞ്ചായത്ത് സിഡിഎസിലെ 40 ല്‍പരം അയല്‍കൂട്ടങ്ങള്‍ക്ക് സ്വയം തൊഴില്‍ സംരംഭകത്വത്തിനായി 3 കോടി രൂപയുടെ വായ്പ നല്‍കി മുരിയാട് പഞ്ചായത്ത് കുടുംബശ്രീ

ഉന്നത വിദ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ യു. സലീല്‍ മുഖ്യാതിഥിയായി. പിന്നോക്ക വികസന കോര്‍പറേഷന്റെ സഹായത്തോടെ 5 മുതല്‍ 6 വരെ ശതമാനം പലിശക്കാണ് അയല്‍ കൂട്ടങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുന്നത്. സംരംഭക വികസനവും സാമ്പത്തിക ശാക്തീകരണവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുനിത രവി, അസിസ്റ്റന്റ് സെക്രട്ടറി പി.ബി. ജോഷി, വൈസ് പ്രസിഡന്റ് രതി ഗോപി, ആരോഗ്യ …

മുരിയാട് ഗ്രാമപഞ്ചായത്ത് സിഡിഎസിലെ 40 ല്‍പരം അയല്‍കൂട്ടങ്ങള്‍ക്ക് സ്വയം തൊഴില്‍ സംരംഭകത്വത്തിനായി 3 കോടി രൂപയുടെ വായ്പ നല്‍കി മുരിയാട് പഞ്ചായത്ത് കുടുംബശ്രീ Read More »

ആലത്തൂര്‍ എഎല്‍പി സ്‌കൂള്‍ കലോത്സവത്തിന്റെയും ഫിറ്റ്‌നസ് ഫ്യൂഷന്റെയും ഉദ്ഘാടനം - nctv news - nctv live - nctv pudukad

ആലത്തൂര്‍ എഎല്‍പി സ്‌കൂളിലെ കലോത്സവത്തിന്റെയും ഫിറ്റ്‌നസ് ഫ്യൂഷന്റെയും ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ നിര്‍വഹിച്ചു

പറപ്പൂക്കര പഞ്ചായത്തംഗം ടി.കെ. സതീശന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം കവിത സുനില്‍ മുഖ്യാതിഥിയായിരുന്നു. രണ്ടു വേദികളില്‍ ആയിട്ടാണ് മത്സരം നടന്നത്.  വിദ്യാലയം മുന്നോട്ടുവയ്ക്കുന്ന ഈ വര്‍ഷത്തെ രണ്ടാമത്തെ പദ്ധതിയായ ഫിറ്റ്‌നസ് ഫ്യൂഷന്റെ ഉദ്ഘാടനവും ഇതേ വേദിയില്‍ നടന്നു. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും യോഗ, മെഡിറ്റേഷന്‍ ക്ലാസുകളും ഫിറ്റ്‌നസ് സെന്ററും വിദ്യാലയത്തില്‍ ഒരുക്കിയിട്ടുണ്ട്. വിദ്യാലയ മാനേജ്‌മെന്റിന്റെയും പിടിഎയുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങില്‍ സ്‌കൂള്‍ പ്രധാനാധ്യാപിക പി.എം. ജിന്‍സ, പറപ്പൂക്കര പഞ്ചായത്തംഗം എ. രാജീവ്, പി.ടി.എ. …

ആലത്തൂര്‍ എഎല്‍പി സ്‌കൂളിലെ കലോത്സവത്തിന്റെയും ഫിറ്റ്‌നസ് ഫ്യൂഷന്റെയും ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ നിര്‍വഹിച്ചു Read More »

ആധാര്‍ കാര്‍ഡിനെക്കാള്‍ ആധികാരികം സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റെന്ന് സുപ്രീംകോടതി - nctv news-nctv live- nctv pudukad

പൗരന്റെ വയസ് നിര്‍ണയിക്കാന്‍ ആധാര്‍ കാര്‍ഡിനെക്കാള്‍ ആധികാരികം സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റെന്ന് സുപ്രീംകോടതി

ജനനത്തീയതി തെളിയിക്കാന്‍ ആധാര്‍ ആധികാരിക രേഖയല്ല. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പരിഗണിക്കാതെ ആധാര്‍ കാര്‍ഡ് അടിസ്ഥാനപ്പെടുത്തി വാഹനാപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് അനുവദിച്ച  നഷ്ടപരിഹാരം വെട്ടിക്കുറച്ച പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധി റദ്ദാക്കി. ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, ഉജ്വല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. 2015ലെ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിന്റെ  94ാം വകുപ്പ് പ്രകാരം സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിന്  സാധുതയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി

പറപ്പൂക്കര പിവിഎസ്എച്ച്എസ് സ്‌കൂള്‍- ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി - NCTV NEWS-NCTV LIVE- NCTV PUDUKAD

പറപ്പൂക്കര പിവിഎസ്എച്ച്എസ് സ്‌കൂളില്‍ ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച് ഓഫീസ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

തൃശൂര്‍ എക്‌സൈസ് ഡിവിഷന്‍ വിമുക്തി റിസോഴ്‌സ് പേഴ്‌സണ്‍ പി.എം. ജദീര്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലേഖ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി തൃശൂര്‍ എക്‌സൈസ് ഡിവിഷന്‍ വിമുക്തി വോളിബോള്‍ ടീമും പറപ്പൂക്കര ടിവിഎസ് എച്ച്എസ്എസ് വോളിബോള്‍ ടീമും തമ്മില്‍ സൗഹൃദ വിമുക്തി വോളിബോള്‍ മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ വിജയിച്ച പറപ്പൂക്കര പിവിഎസ്എച്ച്എസ് സ്‌കൂളിന് തൃശൂര്‍ എക്‌സൈസ് ഡിവിഷന്‍ പ്രിവന്റിവ് ഓഫിസര്‍ കെ.എസ്. ഷിബു, ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച് ഓഫീസിന്റെ പ്രചോദന വിമുക്തി മൊമെന്റോ …

പറപ്പൂക്കര പിവിഎസ്എച്ച്എസ് സ്‌കൂളില്‍ ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച് ഓഫീസ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു Read More »

മറ്റത്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ രാത്രി ചികിത്സയ്ക്ക് ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തി അധികൃതര്‍ - NCTV NEWS - NCTV LIVE- NCTV PUDUKAD

മറ്റത്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ രാത്രി ചികിത്സയ്ക്ക് ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തി അധികൃതര്‍

കഴിഞ്ഞ ഒരാഴ്ചയായി മറ്റത്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരില്ലായിരുന്നു. രണ്ട് ഡോക്ടര്‍മാര്‍ സ്ഥലം മാറിപ്പോയതോടെ പകരക്കാര്‍ എത്താത്തതായിരുന്നു ഇവിടുത്തെ പ്രധാന പ്രതിസന്ധി. രാത്രി ചികിത്സയില്ലാതായതോടെ രോഗികള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലായിരുന്നു. രോഗികളുടെ ബുദ്ധിമുട്ട് എന്‍സിടിവി വാര്‍ത്ത നല്‍കിയിരുന്നു. ബുധനാഴ്ച മുതലാണ് ആശുപത്രിയില്‍ വീണ്ടും രാത്രി ചികിത്സ ആരംഭിച്ചത്. മറ്റത്തൂര്‍ വരന്തരപ്പള്ളി പഞ്ചായത്തുകളിലെയും ആനപ്പാന്തം കോളനി ഉള്‍പ്പെടെ ആദിവാസി മേഖലയിലുള്ള രോഗികളുടെയും ആശ്രയമാണ് മറ്റത്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം.

അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വോളണ്ടിയേഴ്‌സ് - കാവലാള്‍ - nctv news-nctv pudukad-nctv live

അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വോളണ്ടിയേഴ്‌സ് ‘കാവലാള്‍’ എന്ന പരിപാടിയുടെ ഭാഗമായി ലഹരിക്കെതിരെ തെരുവുനാടകവും പ്ലാസ്റ്റിക് അതിപ്രസരത്തിനെതിരെ ഫഌഷ് മോബും സംഘടിപ്പിച്ചു

പഞ്ചായത്തംഗം ദിനില്‍ പാലപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എന്‍.എസ്. ശാലിനി അധ്യക്ഷത വഹിച്ചു. ആമ്പല്ലൂര്‍ കല്ലൂര്‍ വഴി ബസ് സ്‌റ്റോപ്പ് ജംഗ്ഷനിലാണ് തെരുവുനാടകം അവതരിപ്പിച്ചത്. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വി.എം. സോഫിയ, സ്റ്റാഫ് പ്രതിനിധികളായ യു.കെ. രാജു, കെ.എ. അഞ്ജു, ലിസ് മെറിന്‍, എന്‍എസ്എസ് വോളണ്ടിയേഴ്‌സ് എന്നിവര്‍ നേതൃത്വം വഹിച്ചു. എന്‍എസ്എസ് ലീഡേഴ്‌സ് പി.എസ്. അര്‍ജുന്‍, യു.എം. അനാമിക എന്നിവര്‍ പ്രസംഗിച്ചു.

കിടപ്പ് രോഗികളെ ഭവനങ്ങളില്‍ എത്തി സന്ദര്‍ശിച്ചു- NCTV NEWS-NCTV PUDUKAD-NCTV LIVE

കോടശേരി കാരുണ്യാ സോഷ്യല്‍ വര്‍ക്കിങ്ങ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ സ്‌നേഹ സ്വാന്തനത്തിന്റെ ഭാഗമായി രക്ഷാധികാരി ഡോക്ടര്‍ ജോയ് കട്ടക്കയത്തിന്റെ നേതൃത്വത്തില്‍ കിടപ്പ് രോഗികളെ ഭവനങ്ങളില്‍ എത്തി സന്ദര്‍ശിച്ചു

പതിനൊന്നാം വാര്‍ഡിലെ പൊന്നാംബിയോളിയിലുളള കൂട്ടാട്ടി ജോസ്, കുറ്റാംതടത്തില്‍ ജോസ്, പാലത്തിങ്കല്‍ സെലീന, കണ്ണംബിളളി ത്രേസ്യ, കോന്നിപറബന്‍ ത്രേസ്യ എന്നിവരെയാണ് ഡോക്ടര്‍ പരിശോധന നടത്തിയത്.  പ്രസിഡന്റ് കെ.എം. ജോസ്, സെക്രട്ടറി ബെന്നി നബേലില്‍, ട്രഷറര്‍ ഓമന ജോസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.