nctv news pudukkad

nctv news logo
nctv news logo

latest news

nctv news- pudukad news

ദേശീയപാതയില്‍ 12 മണിക്കൂര്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് കിടക്കുന്നതിന് എന്തിനാണ് ജനങ്ങള്‍ 150 രൂപ ടോളായി നല്‍കുന്നതെന്നു സുപ്രീംകോടതി

പാലിയേക്കരയില്‍ ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ഹൈക്കോടതി വിധിക്കെതിരെ ദേശീയപാത അതോറിറ്റിയും ടോള്‍പിരിക്കുന്ന കമ്പനിയുമാണ് ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് എന്‍.വി. അന്‍ജാരിയ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സുപ്രീംകോടതി ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ പാലിയേക്കര ടോള്‍ കേസില്‍  രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. കഴിഞ്ഞ ദിവസത്തെ പത്രം കണ്ടിരുനോ എന്ന് അദ്ദേഹം ചോദിച്ചു. റോഡ് അവസ്ഥ എത്ര പരിതാപകരമാണ് അതാണ് പ്രധാന പ്രശ്‌നം. …

ദേശീയപാതയില്‍ 12 മണിക്കൂര്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് കിടക്കുന്നതിന് എന്തിനാണ് ജനങ്ങള്‍ 150 രൂപ ടോളായി നല്‍കുന്നതെന്നു സുപ്രീംകോടതി Read More »

NCTV NEWS- PUDUKAD NEWS

അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലാബ് സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി മുഖ്യാതിഥിയായി.കൊടകര ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഇ.കെ. സദാശിവന്‍, അളഗപ്പനഗര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ജിജോ ജോണ്‍, ബ്ലോക്ക് അംഗം ടെസി വില്‍സണ്‍, പഞ്ചായത്ത് അംഗം ദിനില്‍ പാലപ്പറമ്പില്‍, കൊടകര ബിപിസി ടി.ആര്‍. അനൂപ്, പ്രിന്‍സിപ്പല്‍ എസ് കെ മധുനചന്ദ്രന്‍, പ്രധാനധ്യാപിക സിനി എം. കുര്യാക്കോസ്, പിടിഎ പ്രസിഡന്റ് എന്‍.എസ്. ശാലിനി, വിദ്യാലയ …

അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലാബ് സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

nctv news - pudukad news

കോണ്‍ഗ്രസ് നെന്മണിക്കര മണ്ഡലത്തില്‍ മഹാത്മ ഗാന്ധി കുടുംബ സംഗമവും ആദരവും സംഘടിപ്പിച്ചു

സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍ എംപി രമ്യ ഹരിദാസ് മുഖ്യാതിഥിയായി പങ്കെടുത്തു. ഉന്നത വിജയം നേടിയ എസ്എസ്എല്‍സി, +2 വിദ്യാര്‍ത്ഥികളെയും 70 കഴിഞ്ഞ മുതിര്‍ന്നവരെയും ചടങ്ങില്‍ ആദരിച്ചു. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഡിസിസി ജനറല്‍ സെക്രട്ടറി സെബി കൊടിയന്‍, കെ. കഷ്ണന്‍കുട്ടി, കെ.വി. പുഷ്പാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

NCTV NEWS- PUDUKAD NEWS

പേരാമ്പ്രയില്‍ മിനിലോറിയില്‍ പച്ചക്കറിക്കിടയില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്ന 2765 ലിറ്റര്‍ സ്പിരിറ്റ് പോലീസ് പിടികൂടി

ഡ്രൈവര്‍ ആലപ്പുഴ കൈനകരി സ്വദേശി മാരാന്‍തറ 32 വയസുള്ള സുരാജിനെ കസ്റ്റഡിയിലെടുത്തു. ഡാന്‍സാഫ് സ്വ്കാഡും കൊടകര സി ഐ പി.കെ.ദാസ്, എസ്.ഐ.ഡെന്നി, എ.എസ്.ഐ ഗോകുല്‍ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേര്‍ന്നാണ് സ്പിരിറ്റ് പിടികൂടിയത്. തമിഴ്്‌നാട്ടില്‍ നിന്ന്  എറണാകുളം ഭാഗത്തേക്ക് മിനിലോറിയില്‍ കൊണ്ടുപോകുകയായിരുന്ന സ്പിരിറ്റ് വണ്ടി ദേശീയപാതയില്‍ നിര്‍മാണം നടത്തികൊണ്ടിരിക്കുന്ന അടിപ്പാതക്കു സമീപത്തുവെച്ചാണ് പോലീസ് പിടിയിലായത്. ഓണക്കാലം ലക്ഷ്യമാക്കി വ്യാജമദ്യ നിര്‍മിക്കാന്‍ ലക്ഷ്യമിട്ടാണ് സ്പിരിറ്റ് കടത്താന്‍ ശ്രമിച്ചത്. 35 ലിറ്റര്‍ വീതമുള്ള 79 കന്നാസുകളിലാക്കിയാണ് പച്ചക്കറിലോറിയില്‍ ഒളിപ്പിച്ചിരുന്നത്.

NCTV NEWS- PUDUKAD NEWS

പുതുക്കാട് മുപ്ലിയം ഇഞ്ചക്കുണ്ട് കോടാലി റോഡിന്റെ നവീകരണത്തിനു മുന്നോടിയായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ കിഫ്ബിയുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും സംയുക്ത പരിശോധന നടത്തി

പാതയിലെ ഇലക്ട്രിക്കല്‍ പോസ്റ്റുകള്‍ മാറ്റുന്നതിന് 2.13 കോടി രൂപയും വാട്ടര്‍ അതോറിറ്റി പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് 1.70 കോടി രൂപയും അനുവദിച്ചതായി എംഎല്‍എ പറഞ്ഞു. യൂട്ടിലിറ്റി ഷിഫ്റ്റിംഗ്  ഉടന്‍ ആരംഭിക്കുമെന്ന് തുടര്‍ന്ന് റോഡിന്റെ നിര്‍മ്മാണം തുടങ്ങാനാകുമെന്നും എംഎല്‍എ അറിയിച്ചു. റോഡിനായി ഭൂമി സൗജന്യമായി വിട്ടു നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. 74 കോടി രൂപയുടെ പുതിയ സാമ്പത്തിക അനുമതി ലഭിച്ചാല്‍ മറ്റു തടസ്സങ്ങള്‍ ഇല്ലെങ്കില്‍ നിര്‍മ്മാണം ഈ വര്‍ഷം ആരംഭിക്കും. റോഡിലെ കുഴികള്‍ അടയ്ക്കുന്നതിന് തുക മാറ്റിവച്ചിട്ടുണ്ട് എന്നും …

പുതുക്കാട് മുപ്ലിയം ഇഞ്ചക്കുണ്ട് കോടാലി റോഡിന്റെ നവീകരണത്തിനു മുന്നോടിയായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ കിഫ്ബിയുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും സംയുക്ത പരിശോധന നടത്തി Read More »

NCTV NEWS- PUDUKAD NEWS

ചിറ്റിശേരിയില്‍ കിണറ്റില്‍ വീണ് വയോധിക മരിച്ചു

കണ്ണമ്പുഴ വീട്ടില്‍ ഈനാശുവിന്റെ ഭാര്യ സിസിലിയാണ് മരിച്ചത്. 68 വയസായിരുന്നു. ബുധനാഴ്ച രാവിലെ 7.30നായിരുന്നു സംഭവം. പുതുക്കാട് അഗ്നിരക്ഷസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പുതുക്കാട് പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. സിസിലിയുടെ സംസ്‌കാരം വ്യാഴാഴ്ച രാവിലെ 9ന് ചിറ്റിശേരി സെന്റ് മേരീസ് പള്ളിയില്‍ നടക്കും. സിജോ, സിന്റോ എന്നിവര്‍ മക്കളും സിമി, ജിന്‍സി എന്നിവര്‍ മരുമക്കളുമാണ്.

TOLL PLAZA- NCTV NEWS- PUDUKAD NEWS

പാലിയേക്കരയില്‍ ടോള്‍ പിരിവ് നാലാഴ്ചത്തേക്ക് നിര്‍ത്തി വെക്കാന്‍ ഹൈക്കോടതി ഉത്തരവ്

 മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക് കാരണം യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ കണക്കിലെടുത്താണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതക്കുരുക്കില്‍ ദേശീയപാത അതോറിറ്റിക്കെതിരെ ഹൈക്കോടതി തുടര്‍ച്ചയായി വിമര്‍ശനം ഉന്നയിച്ചിരുന്നു. ദേശീയപാതാ അതോറിറ്റി ഒരുമാസം മുന്‍പ് നല്‍കിയ വാക്ക് പാലിച്ചില്ലെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടാഴ്ചയ്ക്കകം പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് ഒരു മാസം മുന്‍പ് അറിയിച്ചത്. രണ്ടാഴ്ചയ്ക്കകം പ്രശ്‌നം പരിഹരിക്കുമെന്ന് ഇപ്പോഴും പറയുന്നു. എത്രനാള്‍ക്കകം പ്രശ്‌നം പരിഹരിക്കുമെന്ന് ഇപ്പോഴും പറയുന്നു. എത്രനാള്‍ക്കകം പ്രശ്‌നം പരിഹരിക്കാനാകുമെന്നും കോടതി ചോദിച്ചു. …

പാലിയേക്കരയില്‍ ടോള്‍ പിരിവ് നാലാഴ്ചത്തേക്ക് നിര്‍ത്തി വെക്കാന്‍ ഹൈക്കോടതി ഉത്തരവ് Read More »

nctv news- pudukad news

പുതുക്കാട് മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തികളെ സംബന്ധിച്ച് അധികൃതരുടെ അവലോകന യോഗം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റ്മാരായ അശ്വതി വിബി, കലാപ്രിയ സുരേഷ്, നോഡല്‍ ഓഫീസര്‍ ബിന്ദു പരമേഷ്, എല്‍ എസ് ജി ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ജെ. സ്മിത, വിവിധ വകുപ്പ് ഉദ്യോഗസ്ഥരും എന്നിവര്‍ പങ്കെടുത്തു. നിര്‍മ്മാണം പൂര്‍ത്തീകരിച്ച നന്തിക്കര മാപ്രാണം റോഡ്, ആനന്ദപുരം നെല്ലായി, കച്ചേരി കടവ് പാലം  അപ്പ്രോച്ച് റോഡ് വരന്തരപ്പിള്ളി  നന്തിപുലം എന്നീ റോഡുകള്‍ ഉദ്ഘാടനത്തിന് സജ്ജമായി. വരന്തരപ്പിള്ളി നന്തിപുലം റോഡിന്റെ പൂര്‍ത്തീകരണ ഉദ്ഘാടനം  ഓഗസ്റ്റ് 7 ന് …

പുതുക്കാട് മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തികളെ സംബന്ധിച്ച് അധികൃതരുടെ അവലോകന യോഗം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു Read More »

nctv news- pudukad news

ഇരിങ്ങാലക്കുടയിൽ ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റിൽ

കാരുമാത്ര സ്വദേശിനി ഫസീലയെ (23) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഫസീലയുടെ ഭര്‍ത്താവ് നൗഫൽ (29) ഭര്‍തൃമാതാവ് റംലത്ത് (55) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ നേരത്തെ നൗഫലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഫസീല രണ്ടാമത് ഗർഭിണിയായതിന്‍റെ പേരിൽ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് പരാതി. ഫസീലയുടെ നാഭിയിൽ ചവിട്ടിയതിന് പോസ്റ്റ്‍മോര്‍ട്ടത്തിൽ തെളിവ് ലഭിച്ചു. ഗർഭിണിയായ ഫസീലയെ നാഭിയിൽ ഭർത്താവ് നൗഫൽ ചവിട്ടിയെന്നാണ് കണ്ടെത്തൽ. മർദ്ദനത്തിന്‍റെ അടയാളം വയറ്റിലുണ്ടെന്ന് പോസ്റ്റ്‍മോര്‍ട്ടത്തിലെ പ്രാഥമിക സൂചന. ഇവരുടെ ആദ്യത്തെ …

ഇരിങ്ങാലക്കുടയിൽ ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റിൽ Read More »

NCTV NEWS- PUDUKAD NEWS

ചിമ്മിനി ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ ഡാമില്‍ നിന്നും വെള്ളമൊഴുക്കുന്നത് നിര്‍ത്തിവച്ചു

റിവര്‍ സ്ലൂയിസ് വാല്‍വിലൂടെയും ജലവൈദ്യുത പദ്ധതിയുടെയും വാല്‍വുകള്‍ പൂര്‍ണമായും അടച്ചതായി അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച ഡാമില്‍ 69.53 മീറ്ററാണ് ജലനിരപ്പ് രേഖപ്പെടുത്തിയത്. 67.30 ശതമാനം ജലമാണ് ഡാമില്‍ ഇപ്പോഴുള്ളത്. റൂള്‍ കര്‍വ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കുന്നതിനാണ് ഡാമില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കിയിരുന്നത്. കഴിഞ്ഞ 2 ദിവസങ്ങളായി മഴ പൂര്‍ണമായും നിലച്ചതോടെയാണ് ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞത്. ഇതോടെ ചൊവ്വാഴ്ച ഡാം പൂര്‍ണമായും അടക്കുകയായിരുന്നു.

NCTV NEWS- PUDUKAD NEWS

ചിമ്മിനി ഡാം പാര്‍ക്കിങ് ഗ്രൗണ്ടിനുസമീപം മരംമുറിക്കുന്നതിനിടെ തൊഴിലാളിക്ക് ദാരുണാന്ത്യം

എച്ചിപ്പാറ ചക്കുങ്ങല്‍ വീട്ടില്‍ 49 വയസുള്ള അബ്ദുള്‍ഖാദറാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. വൈദ്യുത കമ്പികളിലേക്ക് വീണുകിടന്നിരുന്ന മരം മുറിച്ചുമാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പ്രദേശത്ത് ഗതാഗത തടസം ഉണ്ടായതോടെയാണ് വനംവകുപ്പ് അധികൃതര്‍ മരം മുറിച്ചുമാറ്റുന്നതിനായി അബ്ദുള്‍ഖാദറിനെ എല്‍പിച്ചത്. മരം കമ്പിയില്‍ വീണ് താഴ്ന്നതോടെ മേശയില്‍ കയറി നിന്ന് മുറിച്ചുമാറ്റിയ ശേഷം ഇറങ്ങുന്നതിനിടെ കമ്പിയില്‍ കുടുങ്ങി നിന്ന മരതടി അബ്ദുള്‍ഖാദറിന്റെ തലയില്‍ വന്ന് ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ വനംവകുപ്പിന്റെ വാഹനത്തില്‍ അബ്ദുള്‍ഖാദറിനെ വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് …

ചിമ്മിനി ഡാം പാര്‍ക്കിങ് ഗ്രൗണ്ടിനുസമീപം മരംമുറിക്കുന്നതിനിടെ തൊഴിലാളിക്ക് ദാരുണാന്ത്യം Read More »

nctv news- pudukad news

പൊലീസിനെ ആക്രമിച്ച കേസില്‍ ഡ്യൂട്ടിയുടെ ഭാഗമായി മൊഴി നല്‍കാന്‍ അനുവദനീയമായ പ്രസവാവധിപോലും ദീര്‍ഘിപ്പിച്ചു കോടതിയിലെത്തിയ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ കോടതിമുറ്റത്തുനിന്ന് ആശുപത്രിയിലെത്തി ആണ്‍കുഞ്ഞിനു ജന്മം നല്‍കി

ഒല്ലൂര്‍ പോലീസ് സ്‌റ്റേഷനിലെ സിപിഒ ശ്രീലക്ഷ്മിയാണു പ്രസവിച്ചത്. കോടതിയിലെത്തിയപ്പോള്‍ ബ്ലീഡിംഗ് കണ്ടതിനെതുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ശാരീരികവിശ്രമം വേണ്ട സമയത്തും ഡ്യൂട്ടിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥയുടെ കൃത്യനിര്‍വഹണത്തോടുള്ള ആത്മാര്‍ഥതയെ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോയും സഹപ്രവര്‍ത്തകരും അഭിനന്ദിച്ചു. ഒല്ലൂര്‍ പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടറായിരുന്ന ഫര്‍ഷാദിനെ ആക്രമിച്ചു പരിക്കേല്പിച്ച കേസില്‍ മൊഴിനല്‍കാനാണു ശ്രീലക്ഷ്മി കോടതിയില്‍ ഡ്യൂട്ടിക്കായി എത്തിയത്. ഈ കേസില്‍ മൊഴിനല്‍കിയശേഷമേ അവധിയെടുക്കൂവെന്നു ശ്രീലക്ഷ്മി തീരുമാനിച്ചിരുന്നു. വീട്ടുകാരും സഹപ്രവര്‍ത്തകരും പ്രസവാവധി താമസിപ്പിക്കുന്നതില്‍ ഉണ്ടായേക്കാവുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ അറിയിച്ചെങ്കിലും ശ്രീലക്ഷ്മി തീരുമാനത്തില്‍ ഉറച്ചുനിന്നു. …

പൊലീസിനെ ആക്രമിച്ച കേസില്‍ ഡ്യൂട്ടിയുടെ ഭാഗമായി മൊഴി നല്‍കാന്‍ അനുവദനീയമായ പ്രസവാവധിപോലും ദീര്‍ഘിപ്പിച്ചു കോടതിയിലെത്തിയ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ കോടതിമുറ്റത്തുനിന്ന് ആശുപത്രിയിലെത്തി ആണ്‍കുഞ്ഞിനു ജന്മം നല്‍കി Read More »

v s achuthanadan- death news vs- nctv news- pudukad news

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍ അന്തരിച്ചു

102 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ട് 3.20 നായിരുന്നു അന്ത്യം. ഏറെക്കാലമായി രോഗബാധിതനായി വിശ്രമത്തിലായിരുന്ന വിഎസിനെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ജൂണ്‍ 23 ന് നിലഗുരുതരമായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേരളത്തിന്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദന്‍. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വിഎസ് അക്ഷരാര്‍ത്ഥത്തില്‍ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍ നിന്നും ഇറങ്ങി വന്ന് …

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍ അന്തരിച്ചു Read More »

nctv news- pudukad news

സിപിഎം മറ്റത്തൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെട്ടിച്ചാലില്‍ സംയോജിത കൃഷി ഇറക്കി.

സിപിഎം ജില്ലാ കമ്മറ്റി അംഗം ടി.എ. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി സി.വി. രവി അധ്യക്ഷനായി. സംയോജിത കൃഷി കണ്‍വീനര്‍ പി.എസ്. പ്രശാന്ത്, ഏരിയാ കമ്മറ്റി അംഗം എം.ആര്‍. രഞ്ജിത്ത്, പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ലോക്കല്‍ കമ്മറ്റി അംഗം പി.കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

nctv news- pudukad news

കാട്ടൂരില്‍ ഊട്ടിന് എത്തിച്ച ആന ഇടഞ്ഞോടിയത് പരിഭ്രാന്തി പരത്തി

കാട്ടൂര്‍ എസ്എന്‍ഡിപി അമേയ കുമാരേശ്വര ക്ഷേത്രത്തില്‍ ഊട്ടിനെത്തിയ മഹാലക്ഷ്മി കുട്ടികൃഷ്ണന്‍ എന്ന ആനയാണ് ഇടഞ്ഞോടിയത്. ഞായറാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. ആനയുടെ മുന്‍കാലുകള്‍ ചങ്ങല കൊണ്ട് ബന്ധിച്ചിരുന്നില്ല. അര കിലോമീറ്ററോളം ഓടിയ ആനയെ പിന്നീട് പപ്പാന്‍മാര്‍ തന്നെ തളയ്ക്കുയായിരുന്നു. ആനയെ കണ്ട് ജനം പരിഭ്രാന്തരായെങ്കിലും ആര്‍ക്കും പരുക്കില്ല. ആന ഓടിയത് മൂലം പ്രദേശത്തെ ഒരു മതിലിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

nctv news- pudukad news

വയോജനങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കും പോഷകാഹാര കിറ്റ് വിതരണം ചെയ്ത് അളഗപ്പനഗര്‍ പഞ്ചായത്ത്

പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്ഥിര സമിതി അധ്യക്ഷന്മാരായ പ്രിന്‍സി ഡേവിസ്, ജിജോ ജോണ്‍, പഞ്ചായത്ത് അംഗങ്ങളായ പ്രിന്‍സണ്‍ തയ്യാലക്കല്‍, പി.എസ്. പ്രീജു, അശ്വതി പ്രവീണ്‍, നിമിത ജോണ്‍, പി.കെ. ശേഖരന്‍, സജന ഷിബു, പി.എസ്. ദിനില്‍ എന്നിവര്‍ പ്രസംഗിച്ചു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സുധാകുമാരി ക്ലാസെടുത്തു

NCTV NEWS- PUDUKAD NEWS

വിനോദ സഞ്ചാര വകുപ്പ് ചിമ്മിനി ഡാം ഇക്കോ ടൂറിസം പദ്ധതിയെ വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്തിന്റെ ടൂറിസം ഡെസ്റ്റിനേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ അനുവദിച്ചതായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ 

വനം വകുപ്പ് പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മുഖേന തയ്യാറാക്കി സമര്‍പ്പിച്ച വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടിന്റെ ഭാഗമായുള്ള പ്രവൃത്തികളും സൗകര്യങ്ങള്‍ക്കുമായാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. നേരത്തെ പദ്ധതിയ്ക്കായി എം.എല്‍ എ യുടെ മണ്ഡലം ആസ്തിവികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ പദ്ധതിക്കായി അനുവദിച്ചിരുന്നു.  പ്രവൃത്തിയുടെ നിര്‍വ്വഹണ ഏജന്‍സി കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ്. ഇതു കൂടാതെ 2025-26 വര്‍ഷത്തെ സംസ്ഥാന ബജറ്റിലും പദ്ധതിക്കായി 1 കോടി രൂപ അനുവദിക്കുകയും 20% തുകയായ 20 ലക്ഷം രൂപ നീക്കിവയ്ക്കുകയും ചെയ്തിട്ടുണ്ട്. …

വിനോദ സഞ്ചാര വകുപ്പ് ചിമ്മിനി ഡാം ഇക്കോ ടൂറിസം പദ്ധതിയെ വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്തിന്റെ ടൂറിസം ഡെസ്റ്റിനേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ അനുവദിച്ചതായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ  Read More »

NCTV NEWS- PUDUKAD NEWS

രാമായണ മാസാചരണത്തിന്റെ തുടക്കം കുറിച്ച് ഇന്ന് കര്‍ക്കിടകം ഒന്ന്

വിശ്വാസത്തിന്റയും ജീവിതചര്യയുടെയും കൂടിചേരലാണ് മലയാളിക്ക് ഈ മാസം. ഇനിയുള്ള മുപ്പതുനാള്‍ വീടുകളിലും ക്ഷേത്രങ്ങളിലും രാമായണ ശീലുകള്‍ ഉയരും. തോരാതെ മഴ പെയ്തിരുന്ന കര്‍ക്കിടകം മലയാളികള്‍ക്ക് പഞ്ഞകര്‍ക്കടകവും കള്ളക്കര്‍ക്കടവുമാണ്. കര്‍ക്കിടകത്തിന്റെ ക്ലേശത്തിനിടയിലും മനസിനും ശരീരത്തിനും ആശ്വാസം പകരാനാണ് രാമായണ പാരായണമെന്ന് വിശ്വാസം. രാമായണ മാസാചരണത്തിന്റെ ഭാഗമായി ക്ഷേത്രങ്ങളില്‍ രാമായണ പാരായണം നടക്കും. വീടുകളിലും സന്ധ്യയ്ക്ക് നിറദീപങ്ങള്‍ തെളിയിച്ച് രാമായണ പാരായണം തുടരും. അടുത്ത പതിനൊന്ന് മാസങ്ങളിലേക്കുള്ള ആരോഗ്യ പരിചരണത്തിനും കര്‍ക്കിടകത്തിലാണ് തുടക്കമിടുക. രോഗങ്ങളെ പ്രതിരോധിക്കാന്‍ മനസിനും ശരീരത്തിനും പരിചരണം …

രാമായണ മാസാചരണത്തിന്റെ തുടക്കം കുറിച്ച് ഇന്ന് കര്‍ക്കിടകം ഒന്ന് Read More »

nctv news- pudukad news

പൂക്കോട് കരുവാപ്പടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം അളഗപ്പനഗര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരുവാപ്പടിയില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

കൊടകര ഏരിയ കമ്മിറ്റിയംഗം ഇ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. പി.കെ ഫ്രാന്‍സീസ് അദ്ധ്യക്ഷനായി. പി.കെ. വിനോദന്‍, സി.ആര്‍. രാജേഷ,് കെ.എന്‍. ബിജു, പി.എസ്. പ്രീജു, പി.എന്‍. വിനീഷ് എന്നിവര്‍ പ്രസംഗിച്ചു

nctv news- pudukad news

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ വികസനത്തിന്റെ അഞ്ച് വര്‍ഷങ്ങളുടെ സാക്ഷ്യപത്രം ‘മുരിയാടിന്റെ മുഖശ്രീ’ മന്ത്രി ആര്‍. ബിന്ദു പ്രകാശനം ചെയ്തു

മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.പൊതുഭരണം ആധുനികവത്ക്കരിക്കുന്ന മൊബൈല്‍ ആപ്പ്, വാര്‍ഡുതോറും സേവാഗ്രാം ഗ്രാമകേന്ദ്രങ്ങള്‍, ചാറ്റ് ബോട്ട്, ഡിജി മുരിയാട്, ഗ്രീന്‍മുരിയാട്, ക്ലീന്‍ മുരിയാട്, ജീവധാര, ഉയിരെ, ടൂറിസം, ഗ്രാമവണ്ടി, മൊബൈല്‍ ക്രിമിറ്റോറിയം, പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്ക്, കൃഷി ഉപകേന്ദ്രം, ബഡ്‌സ് സ്‌കൂള്‍, വാട്ടര്‍ എം.ടി.എമ്മുകള്‍, വനിത ഫിറ്റ്‌നസ് സെന്റര്‍, വെല്‍നസ് സെന്റര്‍, ഷീ ഹെല്‍ത്ത്, വയോമന്ദസ്മിതം, കലാഗ്രാമം, പ്രാണാ ഡയാലിസിസ് പദ്ധതി തുടങ്ങിയവ ജനകീയ സംവാദങ്ങളിലൂടെ രൂപപ്പെട്ടതും നിര്‍വ്വഹണത്തിന്റെ നിര്‍ണായക ഘട്ടങ്ങള്‍ …

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ വികസനത്തിന്റെ അഞ്ച് വര്‍ഷങ്ങളുടെ സാക്ഷ്യപത്രം ‘മുരിയാടിന്റെ മുഖശ്രീ’ മന്ത്രി ആര്‍. ബിന്ദു പ്രകാശനം ചെയ്തു Read More »