പാലപ്പിള്ളിയില്‍ കാട്ടാനശല്യം രൂക്ഷമായതോടെ സൗരോര്‍ജ വേലിയിലെ കാടും പടലും നീക്കി
വനംവകുപ്പിന്റെയും മലയോര കര്‍ഷക സംരക്ഷണ സമിതിയുടെയും നാട്ടുകാരുടേയും നേതൃത്വത്തിലായിരുന്നു ശുചീകരണം. പുലികണ്ണി മുതല്‍ കോയാലിപ്പാലം വരെയുള്ള ഭാഗങ്ങളിലെ കാടും പടലും നീക്കം ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസമായി കാട്ടാനക്കൂട്ടങ്ങളുടെ നിരന്തര സാന്നിധ്യം മേഖലയില്‍ ഉണ്ട്. പിള്ളത്തോടില് റോഡ് മുറിച്ചുകടക്കുകയായിരുന്ന കാട്ടാനക്കൂട്ടത്തിന്റെ മുന്പില് സ്കൂള്‍ വാഹനങ്ങള്‍ പെട്ടിരുന്നു. റബര്‍ തോട്ടങ്ങളില്‍ കാട്ടാനക്കൂട്ടം തമ്പടിക്കുന്നതോടെ ടാപ്പിങ് തൊഴിലാളികള്‍ക്ക് ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഇതോടെയാണ് സൗരോര്‍ജ വേലിയടക്കം സജീവമാക്കാനുള്ള ശ്രമം ആരംഭിച്ചത്. അതേസമയം പാലപ്പിള്ളി ചീനിക്കുന്നില്‍ പകല്‍ സമയത്ത് പുലിയിറങ്ങി …
പാലപ്പിള്ളിയില്‍ കാട്ടാനശല്യം രൂക്ഷമായതോടെ സൗരോര്‍ജ വേലിയിലെ കാടും പടലും നീക്കി Read More »