വരന്തരപ്പിള്ളിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കര്‍ഷകന്റെ മൃതദേഹം കണ്ടെത്തി
വരന്തരപ്പിള്ളി വടക്കുമുറി തണ്ടാശ്ശേരി 69 വയസുള്ള വിജയന്‍ ആണ് മരിച്ചത്. കുറുമാലി പുഴയില്‍ എന്‍ഡിആര്‍എഫ് സംഘം നടത്തിയ തിരച്ചിലിലാണ് വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് മുതല്‍ ഇദ്ദേഹത്തെ കാണ്‍മാനില്ലായിരുന്നു. തോട്ടില്‍ ചൂണ്ടയിടുകയായിരുന്ന ആളാണ് വിജയന്‍ തോട്ടില്‍ വീഴുന്നത് കണ്ടത്. ആദ്യം നാട്ടുകാര്‍ ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പുതുക്കാട് നിന്നും അഗ്‌നിരക്ഷാസേനയെത്തി ബുധനാഴ്ച വൈകീട്ട് വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് എന്‍ഡിആര്‍എഫ് സംഘം തിരച്ചില്‍ നടത്തുന്നതിനിടെയാണ ്‌വിജയന്റെ മൃതദേഹം കണ്ടെത്തിയത്. ശോഭനയാണ് വിജയന്റെ …
വരന്തരപ്പിള്ളിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കര്‍ഷകന്റെ മൃതദേഹം കണ്ടെത്തി Read More »