ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിന്റെ ഭാഗമായി 2,79,860 രൂപയും പഞ്ചായത്ത് വികസന ഫണ്ടില്‍ നിന്നും 99,800 രൂപയും ചെലവഴിച്ചാണ് മുട്ട കോഴി വിതരണം ചെയ്തത്. അഞ്ച് മുട്ടക്കോഴികളെ വീതം 630 പേര്‍ക്കാണ് ഈ വര്‍ഷം സൗജന്യമായി നല്‍കിയത്. ചടങ്ങില്‍ ബ്ലോക്ക് അംഗം റീന ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ബീന സുരേന്ദ്രന്‍, എന്‍.എം. പുഷ്പാകരന്‍, ഷീബ സുരേന്ദ്രന്‍, ഡോ. ജോഷി എന്നിവര്‍ സന്നിഹിതരായിരുന്നു.