സ്വര്‍ണവില ഉയര്‍ന്നു
സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന് 640 രൂപ വര്‍ധിച്ച് 45,200 രൂപയും ഗ്രാമിന് 80 രൂപ വര്‍ധിച്ച് 5,650 രൂപയുമായി.
സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന് 640 രൂപ വര്‍ധിച്ച് 45,200 രൂപയും ഗ്രാമിന് 80 രൂപ വര്‍ധിച്ച് 5,650 രൂപയുമായി.
കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കൂടാതെ ഇടി മിന്നലിനും കാറ്റിനും സാധ്യതയുള്ളതായും കാലവാസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. തുടർന്നുള്ള ദിവസങ്ങളിൽ മഴ ദുർബല മാകൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യാനാണ് സാധ്യത. കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ …
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലയിൽ യെല്ലോ അലർട്ട് Read More »
സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ്. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂര്‍, പത്തനംതിട്ട, എറണാകുളം, ഇടുക്കി, ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. കിഴക്കന്‍ മേഖലകളിലാണ് കൂടുതല്‍ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടും. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഉച്ചയ്ക്ക് ശേഷമാകും മഴ ശക്തമാകുക. കര്‍ണാടക തീരം മുതല്‍ വിദര്‍ഭ തീരം വരെയായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദപാത്തിയുടെസ്വാധീനഫലമായാണ് മഴ ശക്തമായത്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്. വ്യാഴാഴ്ചയോടെ മഴ കുറഞ്ഞേക്കും.
പുതുതായി 17 മരണവും കൂട്ടിച്ചേർത്തു. കേരളത്തിൽ പുനരവലോകനം ചെയ്ത 7 കേസുകൾ ഉൾപ്പെടെയാണിത്. ആകെ മരണസംഖ്യ 5,31,564 ആയി. രാജ്യത്ത് ആക്‌ടീവ് കേസുകൾ 47,246 എന്നതിൽ നിന്നും 44,175 ആയി കുറഞ്ഞു.
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പൈലറ്റ് പ്രോജക്ടട് എന്ന നിലയില്‍ മട്ട അരി വിപണനത്തിന് തയ്യാറാക്കിയത്. 3450 കിലോ നെല്ല് ഇതിനായി കര്‍ഷകരില്‍ നിന്ന് സംഭരിച്ചു. പഞ്ചായത്തിലെ സംരംഭകരുടെ സഹകരണത്തോടെ സംസ്‌കരിച്ചെടുത്താണ് വിപണനത്തിന് തയ്യാറാക്കിയത്. കിലോഗ്രാമിന് 55 രൂപ നിരക്കില്‍ കൃഷിഭവന്‍ മുഖേനയാണ് മറ്റത്തൂര്‍ മട്ട വിറ്റഴിക്കുന്നത്. നെല്‍കൃഷി പ്രോല്‍സാഹിപ്പിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സപ്ലൈകോ വഴിയല്ലാതെ കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കാനും ലക്ഷ്യമിട്ടാണ് മറ്റത്തൂര്‍ മട്ട പദ്ധതി നടപ്പാക്കുന്നത്. മറ്റത്തൂര്‍ കൃഷിഭവന്‍ പരിസരത്ത് …
ആമ്പല്ലൂര്‍ മണലിപ്പാലത്തില്‍ നിയന്ത്രണം വിട്ട ടോറസ് ലോറി ഡിവൈഡറില്‍ ഇടിച്ചു കയറി അപകടം. ഇവിടെ സ്ഥാപിച്ചിരുന്ന ഹെമാസ്റ്റ് വിളക്കും അപകടത്തില്‍ തകര്‍ന്നു. തിങ്കളാഴ്ചയായിരുന്നു അപകടം. ആര്‍ക്കും പരുക്കില്ല.
തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ ഈ വര്‍ഷത്തെ പൂരച്ചടങ്ങുകള്‍ അവസാനിച്ചു. ഇനി അടുത്ത വര്‍ഷത്തെ പൂരാഘോഷത്തിനുള്ള കാത്തിരിപ്പാണ്. 2024 ഏപ്രില്‍ 19നാണ് അടുത്ത വര്‍ഷത്തെ തൃശൂര്‍ പൂരം.തിരുവമ്പാടി ചന്ദ്രശേഖരന്റെ ശിരസ്സിലേറിയാണ് തിരുവമ്പാടി ഭഗവതി എഴുന്നള്ളിയത്. എറണാകുളം ശിവകുമാറിന്റെ ശിരസ്സിലേറി പാറമേക്കാവ് ഭഗവതിയും എഴുന്നള്ളി. വടക്കുംനാഥനെ കണ്ട് വണങ്ങിയ ശേഷം പടിഞ്ഞാറെ നടയിലൂടെയാണ് ചന്ദ്രശേഖരന്‍ ശ്രീമൂല സ്ഥാനത്തെത്തിയത്. ഇതേസമയം നടുവിലാല്‍ ഗണപതിയെ വലംവച്ച് ശിവകുമാറും ശ്രീമൂലസ്ഥാനത്തെത്തി. തുടര്‍ന്നാണ് തൃശൂര്‍ പൂരത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചയായ ഇരു …
36 മണിക്കൂര്‍ നീണ്ട തൃശൂര്‍ പൂരത്തിന് പരിസമാപ്തിയായി Read More »
പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കെഎസ്ടിഎ നടപ്പാക്കുന്ന പദ്ധതി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ വിദ്യാഭ്യാസ ഉപജില്ല പ്രസിഡന്റ് കെ.കെ. രാഗേഷ് അധ്യക്ഷനായി. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, മറ്റത്തൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.എസ്. നിജില്‍, പഞ്ചായത്തംഗം എന്‍.പി. അഭിലാഷ്, കെഎസ്ടിഎ ഉപ ജില്ല സെക്രട്ടറി കെ.എം. വിവേക്, സംസ്ഥാന കമ്മറ്റി അംഗം ഡോ. പി.സി. സിജി, ജില്ല എക്സിക്യൂട്ടിവ് കമ്മറ്റി അംഗം …
തൃശ്ശൂര്‍ പൂരത്തിനു വിളംബരം അറിയിച്ച് വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറന്നു. ഞായറാഴ്ചയാണ് പൂരം. ഇരു ദേശങ്ങളുടെയും സാംപിള്‍ വെടിക്കെട്ട് വെള്ളിയാഴ്ച വൈകിട്ട് നടന്നു. ഞായറാഴ്ച രാവിലെ 7.30 മുതല്‍ ഘടകപൂരങ്ങള്‍ വടക്കുന്നാഥക്ഷേത്രത്തിലേക്ക് എഴുന്നള്ളിയെത്തും. 11ന് നടുവില്‍ മഠത്തിനു മുന്‍പില്‍ മഠത്തില്‍ വരവു പഞ്ചവാദ്യവും ഉച്ചയ്ക്ക് 12.30ന് പാറമേക്കാവ് ക്ഷേത്രത്തിനു മുന്‍പില്‍ ചെമ്പട മേളവും അരങ്ങേറും. ഉച്ചയ്ക്ക് 2.10ന് വടക്കുന്നാഥ ക്ഷേത്രത്തില്‍ ഇലഞ്ഞിത്തറ മേളം. തുടര്‍ന്നു തെക്കേനടയില്‍ കുടമാറ്റം. തിങ്കള്‍ പുലര്‍ച്ചെ 3ന് വെടിക്കെട്ട് ശേഷം പകല്‍പ്പൂരം. …
പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കാര്‍ത്തിക ജയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. സര്‍വ്വ ശിക്ഷ കേരള ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം. 46 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്.
20 ലക്ഷം രൂപയാണ് എംഎല്‍എ യുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും ഇതിനായി മാറ്റി വെച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച ജില്ലാ കളക്ടറുടെ ഭരണാനുമതി ലഭിച്ചതായി എംഎല്‍എ അറിയിച്ചു. എല്‍എസ്ജിഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കാണ് നിര്‍മാണ ചുമതല.
പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഷാജു കാളിയേങ്കര അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്തംഗങ്ങളായ രതി ബാബു, ടീന തോബി, പ്രീതി ബാലകൃഷ്ണന്‍, ഹിമ ദാസന്‍, രശ്മി ശ്രീഷോബ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. മഞ്ചു ജോണ്‍, പരിശീലകന്‍ ടി.യു. രജീഷ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളും മുതിര്‍ന്നവരും യോഗ ഡാന്‍സ് അവതരിപ്പിച്ചു.
മൂന്ന് ദിവസം നീണ്ട തകരാര്‍ പരിഹരിച്ച് ഇപോസ് സംവിധാനം വഴിയുള്ള റേഷന്‍ വിതരണം തുടങ്ങി. റേഷന്‍ വിതരണം തടസ്സപ്പെട്ട സാഹചര്യത്തില്‍ ഈ മാസത്തെ റേഷന്‍ വിതരണത്തിനുള്ള സമയം അഞ്ചാം തീയതി വരെ നീട്ടി. ഉച്ചയ്ക്ക് 1 മണി വരെ ജില്ലയില്‍ റേഷന്‍ വിതരണം ചെയ്യും.
പുതുക്കാട്, അളഗപ്പനഗര്‍, വരന്തരപ്പിള്ളി, നെന്മണിക്കര, തൃക്കൂര്‍ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ ജലസേചന സൗകര്യമൊരുക്കുന്ന തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ചു. തോട്ടുമുഖം പദ്ധതിയുടെ ഭാഗമായുള്ള പൈപ്പിടല്‍ പ്രവര്‍ത്തികള്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നേരിട്ട് എത്തി വിലയിരുത്തി. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു ബഷീര്‍, കലാപ്രിയ സുരേഷ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ എന്‍.എം. സജീവന്‍, പി. …
തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക് Read More »
എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 80 മീറ്റര്‍ ദൈര്‍ഘ്യമാണ് റോഡിലുള്ളത്. നിര്‍ദിഷ്ട റോഡിന്റെ വരവോടെ 60ഓളം കുടുംബങ്ങള്‍ക്ക് നന്തിക്കര മാപ്രാണം റോഡിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാകും. മഴക്കാലത്ത് വെള്ളം കയറി യാത്ര ദുര്‍ഘടമായിരുന്ന പ്രദേശവാസികളുടെ ദുരിതങ്ങള്‍ക്കാണ് നെടുമ്പാള്‍ തീരദേശ റോഡിന്റെ വരവോടെ അറുതിയായത്. പാടത്തോട് ചേര്‍ന്ന് കിടക്കുന്ന റോഡ് മഴക്കാലം എത്തുമ്പോള്‍ വെള്ളം കയറാന്‍ സാധ്യതയില്ലാത്ത നിലയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായിരുന്നു. …
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ കെ. രാജേശ്വരി, ഗ്രാമപഞ്ചായത്തംഗങ്ങളായ അശ്വതി പ്രവീണ്‍, ഭാഗ്യവതി ചന്ദ്രന്‍, വികെ. വിനീഷ്, പി.എസ്. പ്രീജു, സജ്‌ന ഷിബു, മുന്‍ അംഗങ്ങളായ കെ.വി. സുരേഷ്, പി.ആര്‍. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. തൃശൂര്‍ നഗരസഞ്ചയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എഴുപത്തിഅഞ്ച് ലക്ഷം രൂപ അടങ്കലിലാണ് നിര്‍മാണം.
തൃശൂര്‍ നഗരസഞ്ചയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അമ്പത് ലക്ഷം രൂപ അടങ്കലിലാണ് നിര്‍മാണം. നഗരസഞ്ചയ പദ്ധതി ആസൂത്രണ സമിതിയംഗം വി.എസ്. പ്രിന്‍സ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. രാജേശ്വരി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ജിജോ ജോണ്‍, ഭാഗ്യവതി ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗം ടെസ്സി വിത്സന്‍, ഗ്രാമപഞ്ചായത്തംഗം സനല്‍ മഞ്ഞളി, കെ. പ്രേമവല്ലി, അസി. എഞ്ചിനീയര്‍ രേണുക, എം.ഡി. ജോര്‍ജ്, ഉഷാ ഉണ്ണി, പ്രേമവല്ലി, സുനി വര്‍ഗീസ്, സ്വപ്‌ന ഷാജു, …
അസീസി ഭവന്‍ ഡയറക്ടര്‍ ഫാ. ഷൈജന്‍ പനയ്ക്കല്‍ അധ്യക്ഷനായി. എഫ്എംഡിഎം സ്ഥാപകന്‍ ബ്രദര്‍ ജോയ് പുതിയവീട്ടില്‍, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മേരി മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു.
വൈസ് പ്രസിഡന്റ് ഷൈനി ജോജു അദ്ധ്യക്ഷയായിരുന്നു. ഗ്രാമ പഞ്ചായത്തംഗങ്ങളായ രതി ബാബു, ഷാജു കാളിയേങ്കര, ആന്‍സി ജോബി, സുമ ഷാജു, പ്രീതി ബാലകൃഷ്ണന്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ജി. സുധര്‍മ്മിണി എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇടിയോട് കൂടിയ മഴയ്ക്കും പെട്ടെന്നുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. എറണാകുളം ജില്ലയിൽ ഇന്ന് യെല്ലൊ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. അതേസമയം പകൽ സമയങ്ങളിൽ സാധാരണയേക്കാൾ ഉയർന്ന താപനിലയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.