nctv news pudukkad

latest news

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ ഇനി എല്ലാ ദിവസവും; ബുക്കിങ്ങിന് 25 രൂപ ഫീസ് ഏർപ്പെടുത്തി

ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരുടെ ദർശനം കൂടുതൽ സുഗമമാക്കാൻ ദേവസ്വം ഭരണസമിതി പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചു. നവംബർ ഒന്നുമുതൽ എല്ലാ ദിവസവും വെർച്വൽ ക്യൂ ബുക്കിങ് സംവിധാനം നടപ്പിലാക്കാൻ അധികൃതർ തീരുമാനമെടുത്തു. നിലവിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മാത്രമാണ് വെർച്വൽ ക്യൂ വഴി ഭക്തർക്ക് ദർശന സൗകര്യം നൽകിയിരുന്നത്. ദർശനത്തിനായി വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്ന ഒരോ ബുക്കിങ്ങിനും 25 രൂപ ഫീസ് ഈടാക്കാനും ഭരണസമിതി നിശ്ചയിച്ചിട്ടുണ്ട്. വെർച്വൽ ക്യൂ മുൻകൂട്ടി ബുക്ക് ചെയ്ത‌ ശേഷം പല

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ ഇനി എല്ലാ ദിവസവും; ബുക്കിങ്ങിന് 25 രൂപ ഫീസ് ഏർപ്പെടുത്തി Read More »

ചാലക്കുടി മലക്കപ്പാറ ബസില്‍ അമിത തിരക്ക്; 80ലേറെ യാത്രക്കാര്‍ കയറിയതായി പരാതി

ചാലക്കുടി മലക്കപ്പാറ കെഎസ്ആര്‍ടിസി ബസില്‍ അനുവദനീയമായതിലും അധികം യാത്രക്കാരെ കയറ്റിയതായി പരാതി. 51 സീറ്റുകളുള്ള ബസില്‍ 80ലേറെ യാത്രക്കാര്‍ കയറിയതോടെ സുരക്ഷാ ആശങ്ക ഉയര്‍ന്നു. കെഎംവിആര്‍ ചട്ടപ്രകാരം സീറ്റിങ് ശേഷിയുടെ 25 ശതമാനം വരെ മാത്രമാണ് അധികമായി നിന്നുകൊണ്ട് യാത്ര ചെയ്യാവുന്നതെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഈ കണക്കുപ്രകാരം 51 സീറ്റുള്ള ബസില്‍ പരമാവധി 64 യാത്രക്കാരെ മാത്രമേ അനുവദിക്കാവൂ. പരിധിയിലധികം യാത്രക്കാരെ കയറ്റുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുമെന്നും യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പൂജാ അവധിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബസില്‍

ചാലക്കുടി മലക്കപ്പാറ ബസില്‍ അമിത തിരക്ക്; 80ലേറെ യാത്രക്കാര്‍ കയറിയതായി പരാതി Read More »

ബീഡി നൽകിയില്ല; അന്യസംസ്ഥാന തൊഴിലാളിയെ കത്തികൊണ്ട് കുത്തിപ്പരുക്കേൽപ്പിച്ച പ്രതി പിടിയിൽ

ബീഡി ചോദിച്ചിട്ട് നല്‍കാത്തതിലുള്ള വൈരാഗ്യത്താല്‍ അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനെ കത്തികൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ച കേസില്‍ പ്രതിയെ കൈപ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കൈപ്പമംഗലം മൂന്നുപീടിക സ്വദേശി തേവര്‍പുരയ്ക്കല്‍ വീട്ടില്‍ രാജപ്പന്‍ ആണ് അറസ്റ്റിലായത്. ബീഹാര്‍ സ്വദേശിയായ വികാസ് കുമാറിനാണ് ആക്രമണത്തില്‍ പരുക്കേറ്റത്. കൈപ്പമംഗലം അറവുശാല കള്ള് ഷാപ്പിന് മുന്‍വശത്ത് വെച്ചായിരുന്നു സംഭവം. കൈപ്പമംഗലം പൊലീസ് സ്‌റ്റേഷന്‍ എസ്.ഐ രഞ്ജിത്ത്, എസ്‌ഐ അവിനാഷ് കുമാര്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

ബീഡി നൽകിയില്ല; അന്യസംസ്ഥാന തൊഴിലാളിയെ കത്തികൊണ്ട് കുത്തിപ്പരുക്കേൽപ്പിച്ച പ്രതി പിടിയിൽ Read More »

പോരാട്ടങ്ങളുടെ ഓർമയിൽ വി.എസ്; കേരള രാഷ്ട്രീയത്തിന്റെ സമരനായകന് ഇന്ന് 103-ാം ജന്മവാർഷികം!

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ജനകീയ മുഖവും സമരപോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ 103-ാം ജന്മവാർഷിക ദിനം ഇന്ന്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സിപിഐ എം സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച വി.എസിന്റെ രാഷ്ട്രീയ ജീവിതം കേരളത്തിന്റെ സാമൂഹിക ചരിത്രത്തിലെ നിർണായക അധ്യായമാണ്. 1923 ഒക്ടോബർ 20ന് ആലപ്പുഴയിലെ പുന്നപ്രയിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി ജനിച്ച വി.എസിന് ചെറുപ്പത്തിൽത്തന്നെ മാതാപിതാക്കളെ നഷ്ടമായി. ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിച്ച് തൊഴിലിടങ്ങളിലെത്തിയ അദ്ദേഹം പിന്നീട് തൊഴിലാളി പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തിലെത്തി. 17-ാം

പോരാട്ടങ്ങളുടെ ഓർമയിൽ വി.എസ്; കേരള രാഷ്ട്രീയത്തിന്റെ സമരനായകന് ഇന്ന് 103-ാം ജന്മവാർഷികം! Read More »

വധശ്രമ കേസിൽ ഒളിവിലായിരുന്ന പ്രതി ബെംഗളൂരുവിൽ പിടിയിൽ; വടക്കേക്കാട് പൊലീസിന്റെ പിടിയിലായത് കാപ്പ പ്രതി

വധശ്രമക്കേസിലെ പ്രതിയെ വടക്കേക്കാട് പൊലീസ് ബെം​ഗളൂരുവിൽനിന്നും അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂലൈ എട്ടിന് ആല്‍ത്തറയിലുള്ള ദേവാസുര ബാറിന്റെ മുന്നിൽവെച്ച് വടക്കേക്കാട് കോതോട്ട് വിഷ്ണു യാദവിനെ കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാംപ്രതി കുഴിങ്ങര പൊന്തയില്‍ സുബി (അബുക്ക-32) നെയാണ് ഞായറാഴ്ച ബെം​ഗളൂരുവിലെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നും അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിലെ എല്ലാ പ്രതികളെയും വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിനുശേഷം ചെന്നൈ, ബെം​ഗളൂരു എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു പ്രതി. ഇയാളെ പിടികൂടാനായി ഗുരുവായൂര്‍ എ.സി.പി

വധശ്രമ കേസിൽ ഒളിവിലായിരുന്ന പ്രതി ബെംഗളൂരുവിൽ പിടിയിൽ; വടക്കേക്കാട് പൊലീസിന്റെ പിടിയിലായത് കാപ്പ പ്രതി Read More »

കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

പഴയന്നൂരിൽ 45 ഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. പഴയന്നൂർ കല്ലേപ്പാടം സ്വദേശി ചെല്ലപറമ്പിൽ വീട്ടിൽ ശിഹാബ്, കുമ്പള സ്വദേശി പാറിക്കൽ വീട്ടിൽ അബ്ദുൽ റഹ്മാൻ എന്നിവരാണ് പിടിയിലായത്.

കഞ്ചാവുമായി രണ്ടുപേർ പിടിയിൽ Read More »

സ്പാകളിലെ ലൈഗിംക ചൂഷണപരാതികള്‍; അനധികൃത സ്പാകള്‍ പൂട്ടിക്കുമെന്ന് ആഭ്യന്തരമന്ത്രി

സ്പാകളില്‍ പെണ്‍കുട്ടികളെ ലൈംഗിക ചൂഷണം ചെയ്യുന്നതായുള്ള പരാതി കൂടിവരികയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അനധികൃതമായി സ്പാ നടത്തുന്നവര്‍ അത് സ്വയം അവസാനിപ്പിക്കണമെന്ന് ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു. ഓപ്പറേഷന്‍ സ്പാ പദ്ധതി നടപ്പാക്കുകയാണ്. അനധികൃത നടത്തിപ്പും, ലൈംഗിക ചൂഷണം നടത്തുന്ന പരാതിയും വ്യാപകമാകുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് നടപടി. സ്പാകള്‍ക്കായി പ്രത്യേകം നിയമം കൊണ്ടുവരുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും അദേഹം പറഞ്ഞു. സ്പാകളില്‍ പലപ്പോഴും പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുന്നു. കേരളത്തിന്റെ പലഭാഗങ്ങളിലും ഇത്തരത്തില്‍ ചൂഷണപരമായി സ്പാകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്പാകള്‍ അടിയന്തരമായി

സ്പാകളിലെ ലൈഗിംക ചൂഷണപരാതികള്‍; അനധികൃത സ്പാകള്‍ പൂട്ടിക്കുമെന്ന് ആഭ്യന്തരമന്ത്രി Read More »

മൂന്നുമുറി അമ്പുഫെസ്റ്റ് 2027: ലോഗോ പ്രകാശനം ചെയ്തു

2027-ലെ മൂന്നുമുറി അമ്പുഫെസ്റ്റിന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. അമ്പുഫെസ്റ്റിന് ആശംസകൾ നേർന്ന മുഖ്യമന്ത്രി, സാംസ്കാരിക ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനായി ഔർ ബാപ്റ്റിസ്റ്റ് കൂട്ടായ്മ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. അമ്പുഫെസ്റ്റിന്റെ ഭാഗമായി ജനുവരി 25-ന് സംഘടിപ്പിക്കുന്ന സാംസ്കാരിക ഘോഷയാത്രയിൽ ആയിരത്തോളം കലാകാരന്മാർ അണിനിരക്കും. വിവിധ വാദ്യമേളങ്ങളും കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമായി അവതരിപ്പിക്കുമെന്ന് ഔർ ബാപ്റ്റിസ്റ്റ് കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു. ജോൺസൺ മാമ്പ്രക്കാരൻ, ജോസഫ് പാട്ടത്തിൽ, ജയ്സൺ മലേക്കൂടി, ജസ്റ്റിൻ മങ്കുഴി, ജോൺസൺ പീണിക്കപ്പറമ്പൻ, ജിജോ

മൂന്നുമുറി അമ്പുഫെസ്റ്റ് 2027: ലോഗോ പ്രകാശനം ചെയ്തു Read More »

ചാലക്കുടിയിൽ എം.ഡി.എം.എയുമായി അഞ്ച് യുവാക്കൾ അറസ്റ്റിൽ

ചാലക്കുടിയിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 4.270 ഗ്രാം എം.ഡി.എം.എയുമായി അഞ്ച് യുവാക്കൾ അറസ്റ്റിൽ. അതിരപ്പിള്ളി റോഡിലെ ജീവൻ ടൂറിസ്റ്റ് ഹോമിൽ ഞായാഴ്ച പുലർച്ചെ ഒരു മണിയോടെ നടത്തിയ റെയ്ഡിലാണ് നാല് യുവാക്കളെ പിടികൂടിയത്. ഈസ്റ്റ് ചാലക്കുടി ഓമംഗലത്ത് വീട്ടിൽ ആദിത്യൻ, പോട്ട വാഴക്കുന്ന് ഇയ്യാനി വീട്ടിൽ നിഖിൽ, കൊടകര പറക്കാട്ടുകര മലയിൽ തട്ടാൻ വീട്ടിൽ അരവിന്ദ്, കൊരട്ടി കോനൂർ പുത്തൻപുരയ്ക്കൽ വീട്ടിൽ ആശ്വിൻ എന്നിവരാണ് ടൂറിസ്റ്റ് ഹോമിൽ നിന്ന് അറസ്റ്റിലായത്. ഇവർക്ക് ലഹരിവസ്തു നൽകിയെന്ന

ചാലക്കുടിയിൽ എം.ഡി.എം.എയുമായി അഞ്ച് യുവാക്കൾ അറസ്റ്റിൽ Read More »

പ്രസവശസ്ത്രക്രിയയ്ക്ക് പിന്നാലെ 28 കാരി മരിച്ചു; ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി

പ്രസവശസ്ത്രക്രിയക്കുശേഷം യുവതി മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. കാളക്കല്ല് പുളിഞ്ചോട് കൊടക്കാടന്‍ ശശിയുടെയും ഗിരിജയുടെയും മകള്‍ 28 വയസുള്ള കെ.എസ്.ഗംഗയാണ് മരിച്ചത്. പുത്തന്‍പുര വിഷ്ണുവിന്റെ ഭാര്യയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് വേലൂപ്പാടത്തുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. ശസ്ത്രക്രിയക്കിടെ ഗുരുതരാവസ്ഥയിലായെന്നും തൃശൂരിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നും അധികൃതര്‍ ബന്ധുക്കളോട് പറഞ്ഞു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിച്ചു. ജനിച്ച കുഞ്ഞ് വേലൂപ്പാടത്തെ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു. ഗംഗയുടെ മരണത്തില്‍ വേലൂപ്പാടത്തെ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ്

പ്രസവശസ്ത്രക്രിയയ്ക്ക് പിന്നാലെ 28 കാരി മരിച്ചു; ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി Read More »

നവരാത്രി ആഘോഷം: ഒക്ടോബർ 19 തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി; തുടർച്ചയായി അഞ്ച് ദിവസം അവധി ലഭിക്കും

ഈ വർഷത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൂജാവെപ്പ് ദിനമായ 2026 ഒക്ടോബർ 19 തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറങ്ങി. സംസ്ഥാനത്തെ എല്ലാ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ പൊതുഅവധി ബാധകമായിരിക്കും. ഒക്ടോബർ 18-ന് വൈകിട്ടാണ് പൂജവെപ്പ് ചടങ്ങുകൾ ആരംഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒക്ടോബർ 19-ന് കൂടി അവധി അനുവദിക്കണമെന്ന ആവശ്യം സംഘടന മുന്നോട്ടുവെച്ചത്. ഒക്ടോബർ

നവരാത്രി ആഘോഷം: ഒക്ടോബർ 19 തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി; തുടർച്ചയായി അഞ്ച് ദിവസം അവധി ലഭിക്കും Read More »

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പുതുക്കാട് പാലിയേറ്റീവ് കെയർ സൊസൈറ്റി വീണ്ടും പ്രവർത്തനം തുടങ്ങി

പുതുക്കാട് താലൂക്ക് ആശുപത്രിയിലെ സുസ്ഥിര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്ന് ആശ്വാസം. കേന്ദ്രം പൂട്ടിടാന്‍ ആശുപത്രി സൂപ്രണ്ട് നല്‍കിയ കത്ത് ഹൈക്കോടതി ഒരു മാസത്തേക്ക് സ്‌റ്റേ ചെയ്തു. ഹൈക്കോടതി ജസ്റ്റിസ് എം.എ. അബ്ദുല്‍ ഹക്കീമിന്റെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അണ്‍ഫിറ്റ് കെട്ടിടത്തിലെ പ്രവര്‍ത്തനം ചൂണ്ടികാട്ടി സെപ്റ്റംബര്‍ 26നാണ് അധികൃതര്‍ കേന്ദ്രം അടപ്പിച്ചത്. ഇതോടെ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ജില്ലാ പ്രസിഡന്റ് പി. തങ്കം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. സുസ്ഥിരയ്ക്ക് അതേ സ്ഥലത്ത്

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പുതുക്കാട് പാലിയേറ്റീവ് കെയർ സൊസൈറ്റി വീണ്ടും പ്രവർത്തനം തുടങ്ങി Read More »

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്. നവംബര്‍ മൂന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന കൊച്ചിയില്‍ അറിയിച്ചു. പ്രിയദർശിനി പദ്ധതിയിലൂടെയുള്ള സാമ്പത്തിക നഷ്ടം പരിഹരിക്കുക, ബസ് ചാർജ് വർധിപ്പിക്കുക, വിദ്യാർത്ഥികളുടെ കൺസേഷൻ നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ആറ് സംഘടനകൾ അടങ്ങുന്ന സംയുക്ത സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. അതേസമയം, കേരള ബസ് ട്രാൻസ്പോർട്ട് ഫെഡറേഷൻ ഈ പണിമുടക്ക് സമരത്തിൽ പങ്കാളികളാകില്ല. പ്രിയദർശിനി നഷ്ടം മറികടക്കാൻ ബസ് ഉടമകൾക്ക് ആനുകൂല്യം പ്രഖ്യാപിക്കണമെന്നും

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് Read More »

തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഇന്ന് തൃശൂരിൽ; എത്തുന്നത് നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാൻ

തൃശൂർ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഇന്ന് തൃശൂരിലെത്തും. കല്യാൺ ജ്വല്ലേഴ്‌സിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് സന്ദർശനം. ഉച്ചയ്ക്ക് രണ്ട് മണിക്ക് കോയമ്പത്തൂരിൽ നടക്കുന്ന പൊതുപരിപാടിക്ക് ശേഷം കേരളത്തിലേക്ക് തിരിക്കുന്ന അദ്ദേഹം വൈകിട്ടോടെ ഹെലികോപ്റ്റർ മാർഗം തൃശൂർ പുഴയ്ക്കൽ ശോഭാ സിറ്റിയിലെ ഹെലിപാഡിലെത്തും. തുടർന്ന് കല്യാൺ ജ്വല്ലേഴ്‌സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്റെ വസതിയിൽ ഒരുക്കിയ ആഘോഷച്ചടങ്ങുകളിൽ പങ്കെടുക്കും. ഒന്നര മണിക്കൂറോളം നീളുന്ന സന്ദർശനത്തിന് ശേഷം ഹെലികോപ്റ്ററിൽ കോയമ്പത്തൂരിലേക്കും അവിടെനിന്ന് ചെന്നൈയിലേക്കും മടങ്ങും. പരിപാടി

തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഇന്ന് തൃശൂരിൽ; എത്തുന്നത് നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാൻ Read More »

കാറളത്ത് 79 കാരിയെ കൊലപ്പെടുത്തി 16 പവൻ സ്വർം കവർന്ന സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു

കാറളത്തെ 79 കാരിയുടെ കൊലപാതകത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തൃശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘം കൊലപാതകം അന്വേഷിക്കും. റേഞ്ച് ഡിഐജി നാരായണനാണ് മേല്‍നോട്ട ചുമതല. കാറളം മൃഗാശുപത്രിയ്ക്ക് പുറകില്‍ അരുംമ്പിള്ളി വിജയന്റെ ഭാര്യ സാവിത്രി ആണ് മരണപ്പെട്ടത്. ചൊവാഴ്ച്ച ഉച്ചതിരിഞ്ഞ് ആണ് സംഭവം നടന്നത്. കൊലപ്പെടുത്തിയത് മോഷണശ്രമത്തിനിടെ എന്നാണ് വിവരം. കൊല്ലപ്പെട്ട സാവിത്രി ധരിച്ചിരുന്ന 16 പവന്റെ സ്വര്‍ണം നഷ്ടമായി. പട്ടാപ്പകല്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്താണ് കൊലപാതകം നടന്നിരിക്കുന്നത്. സാവിത്രി മാത്രമാണ്

കാറളത്ത് 79 കാരിയെ കൊലപ്പെടുത്തി 16 പവൻ സ്വർം കവർന്ന സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു Read More »

കൊരട്ടിയിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

കൊരട്ടിയിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ കത്തികൊണ്ട് കുത്തി പരുക്കേൽപിച്ച കേസിൽ പ്രതി അറസ്റ്റിൽ. കാടുകുറ്റി പാമ്പൂത്തറ പുത്തുരത്ത് വീട്ടിൽ അശ്വിൻ (25) ആണ് കൊരട്ടി പൊലീസിന്റെ പിടിയിലായത്. ​കഴിഞ്ഞ ജൂൺ 11-ന് രാത്രി 9.15 മണിയോടെയായിരുന്നു സംഭവം. കൊരട്ടി കാടുകുറ്റി സ്വദേശി വടക്കൂടൻ വീട്ടിൽ ഗോകുൽ ഷാജു (26) കുടുംബസമേതം താമസിക്കുന്ന വീടിന്റെ സിറ്റൗട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി, ഗോകുലിനെ മുറ്റത്തേക്ക് വലിച്ചിറക്കി അസഭ്യം പറയുകയും കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് തലയിൽ കുത്തി പരുക്കേൽപിക്കുകയുമായിരുന്നു. ഒരാഴ്ച

കൊരട്ടിയിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ Read More »

പാലപ്പിള്ളി ജനവാസ മേഖലയില്‍ പുലിയിറങ്ങി മൂരിക്കുട്ടിയെ കൊന്നു

പാലപ്പിള്ളി ജനവാസ മേഖലയില്‍ പുലിയിറങ്ങി മൂരിക്കുട്ടിയെ കൊന്നു. നടാംപാടം ഗേറ്റിന് സമീപം ചൊവ്വാഴ്ച രാവിലെ ഫോറസ്റ്റ് വാച്ചര്‍മാരാണ് മൂരിക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് ഇതേയിടത്ത് പുലിയെ കണ്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പുലി ജനവാസ മേഖലയിലേക്ക് കടക്കുന്നത് പ്രദേശവാസികളില്‍ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി പുലിയെ പിടികൂടാന്‍ കൂടുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് മലയോര കര്‍ഷക സംരക്ഷണ സമിതി ആരോപിക്കുന്നു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് ഡിഎഫ്ഒ, സിസിഎഫ് ഉദ്യോഗസ്ഥരെ വീണ്ടും നേരില്‍ കണ്ട് നിവേദനം

പാലപ്പിള്ളി ജനവാസ മേഖലയില്‍ പുലിയിറങ്ങി മൂരിക്കുട്ടിയെ കൊന്നു Read More »

കൊരട്ടി പള്ളിയിൽ വെച്ച് 27 ദിവസം പ്രായമുള്ള കുട്ടിയുടെ സ്വർണ്ണ പാദസരം കവർന്ന കേസിൽ സ്ത്രീ പിടിയിൽ

കൊരട്ടി പള്ളിയില്‍ കുട്ടിയുടെ സ്വര്‍ണ്ണപാദസരം കവര്‍ന്ന കേസില്‍ ഒമ്പത് മോഷണക്കേസുകളിലെ പ്രതിയായ സ്ത്രീ പിടിയില്‍. കൊരട്ടി പള്ളിയില്‍ വെച്ച് കുട്ടിയുടെ 75,000 രൂപയോളം വിലവരുന്ന സ്വര്‍ണ പാദസരം മോഷ്ടിച്ച കേസില്‍ ഒമ്പത് മോഷണക്കേസുകളില്‍ പ്രതിയായ സ്ത്രീ തൃശ്ശൂര്‍ റൂറല്‍ ഷാഡോ പൊലീസിന്റെ പിടിയിലായി. തൃശ്ശൂര്‍ കിള്ളന്നൂര്‍ തിരൂര്‍ സ്വദേശി പല്ലന്‍ വീട്ടില്‍ സജനയെയാണ് സംഭവസ്ഥലത്തുനിന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകീട്ട് നാലരയോടെ പള്ളിയുടെ അള്‍ത്താരയ്ക്ക് സമീപത്തുവെച്ചായിരുന്നു സംഭവം. കാക്കുളിശ്ശേരി ഐരാണിക്കുളം സ്വദേശി കൊടിയന്‍ വീട്ടില്‍

കൊരട്ടി പള്ളിയിൽ വെച്ച് 27 ദിവസം പ്രായമുള്ള കുട്ടിയുടെ സ്വർണ്ണ പാദസരം കവർന്ന കേസിൽ സ്ത്രീ പിടിയിൽ Read More »

സെർബിയയിൽ വർക്ക് വിസ വാഗ്ദാനം ചെയ്ത് 8 ലക്ഷം രൂപ തട്ടിപ്പ്; തൃശൂർ സ്വദേശി ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ

സെര്‍ബിയയില്‍ വര്‍ക്ക് വിസ വാഗ്ദാനം ചെയ്ത് എട്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി ബെംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍. തൃശൂര്‍ പൂമംഗലം സ്വദേശി സനീഷ് ആണ് അറസ്റ്റിലായത്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നിര്‍ദ്ദേശപ്രകാരമുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്ന ‘ഇന്‍ഡോയുഎസ് ഐടി എഡ്യൂക്കേഷന്‍’ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് പ്രതി. പുത്തന്‍വേലിക്കര സ്വദേശിയായ പരാതിക്കാരനെയും സഹോദരിയെയും സെര്‍ബിയയിലേക്ക് വര്‍ക്ക് വിസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 2025 ജൂലൈ മുതല്‍

സെർബിയയിൽ വർക്ക് വിസ വാഗ്ദാനം ചെയ്ത് 8 ലക്ഷം രൂപ തട്ടിപ്പ്; തൃശൂർ സ്വദേശി ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ Read More »

വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിൽ സംഘർഷം; അമ്മയും മകളും അറസ്റ്റിൽ

വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച നിരവധി കേസുകളില്‍ പ്രതിയായ അമ്മയും മകളും അറസ്റ്റില്‍. തൂമാനം ചിറയത്ത് വീട്ടില്‍ ബിന്ദു എന്ന തൂമാനം ബിന്ദുവിനെ (റിനി) യും മകള്‍ സോന (22) യേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹണി ട്രാപ്പ് ഉള്‍പ്പെടെ തൃശൂര്‍ ജില്ലയില്‍ നിരവധി കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളാണ് ഇരുവരും. അയല്‍വാസിയെ അസഭ്യം പറഞ്ഞു ഭീഷണിപ്പെടുത്തിയ പരാതി കാര്യം പൊലീസ് സ്റ്റേഷനില്‍ സംസാരിക്കുന്നതിനിടയില്‍ എസ്.എച്ച്.ഒ. അനൂപിനെ ഭീഷണിപ്പെടുത്തുകയും അസഭ്യം വിളിക്കുകയും സ്റ്റേഷന്‍ വസ്തുവകകള്‍ക്ക് നാശനഷ്ടമുണ്ടാക്കി സ്റ്റേഷനില്‍

വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിൽ സംഘർഷം; അമ്മയും മകളും അറസ്റ്റിൽ Read More »