2027-ലെ മൂന്നുമുറി അമ്പുഫെസ്റ്റിന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. അമ്പുഫെസ്റ്റിന് ആശംസകൾ നേർന്ന മുഖ്യമന്ത്രി, സാംസ്കാരിക ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനായി ഔർ ബാപ്റ്റിസ്റ്റ് കൂട്ടായ്മ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
അമ്പുഫെസ്റ്റിന്റെ ഭാഗമായി ജനുവരി 25-ന് സംഘടിപ്പിക്കുന്ന സാംസ്കാരിക ഘോഷയാത്രയിൽ ആയിരത്തോളം കലാകാരന്മാർ അണിനിരക്കും. വിവിധ വാദ്യമേളങ്ങളും കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമായി അവതരിപ്പിക്കുമെന്ന് ഔർ ബാപ്റ്റിസ്റ്റ് കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു. ജോൺസൺ മാമ്പ്രക്കാരൻ, ജോസഫ് പാട്ടത്തിൽ, ജയ്സൺ മലേക്കൂടി, ജസ്റ്റിൻ മങ്കുഴി, ജോൺസൺ പീണിക്കപ്പറമ്പൻ, ജിജോ കോപ്ലി, ഡെൽവിൻ ഡേവിസ്, ഷിമിറ്റ് ജോസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.






