nctv news pudukkad

ചാലക്കുടിയിൽ എം.ഡി.എം.എയുമായി അഞ്ച് യുവാക്കൾ അറസ്റ്റിൽ

ചാലക്കുടിയിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 4.270 ഗ്രാം എം.ഡി.എം.എയുമായി അഞ്ച് യുവാക്കൾ അറസ്റ്റിൽ. അതിരപ്പിള്ളി റോഡിലെ ജീവൻ ടൂറിസ്റ്റ് ഹോമിൽ ഞായാഴ്ച പുലർച്ചെ ഒരു മണിയോടെ നടത്തിയ റെയ്ഡിലാണ് നാല് യുവാക്കളെ പിടികൂടിയത്. ഈസ്റ്റ് ചാലക്കുടി ഓമംഗലത്ത് വീട്ടിൽ ആദിത്യൻ, പോട്ട വാഴക്കുന്ന് ഇയ്യാനി വീട്ടിൽ നിഖിൽ, കൊടകര പറക്കാട്ടുകര മലയിൽ തട്ടാൻ വീട്ടിൽ അരവിന്ദ്, കൊരട്ടി കോനൂർ പുത്തൻപുരയ്ക്കൽ വീട്ടിൽ ആശ്വിൻ എന്നിവരാണ് ടൂറിസ്റ്റ് ഹോമിൽ നിന്ന് അറസ്റ്റിലായത്. ഇവർക്ക് ലഹരിവസ്തു നൽകിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈസ്റ്റ് ചാലക്കുടി പാറക്കൽ വീട്ടിൽ ആൽഫിനെ സ്വന്തം വീട്ടിൽ നിന്ന് പിന്നീട് അറസ്റ്റ് ചെയ്തു.


അറസ്റ്റിലായ അരവിന്ദ് മൂന്ന് കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്തതിനാൽ മദ്യം നൽകാനാകില്ലെന്ന് പറഞ്ഞ രചന ബാറിലെ ജീവനക്കാരെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിലെ പ്രതിയാണ് ആശ്വിനെന്നും പൊലീസ് വ്യക്തമാക്കി. ചാലക്കുടി പൊലീസ് സ്റ്റേഷൻ എസ്.ഐമാരായ അതുൽ മോഹൻ, കെ.കെ. ബിജു എന്നിവരുടെ നേതൃത്വത്തിൽ ജി.എ.എസ്.ഐ. ജിബി ബാലൻ, ജി.എസ്.സി.പി.ഒമാരായ ആൻസൺ പൗലോസ്, രങ്കേഷ് കുമാർ, സി.പി.ഒമാരായ ശ്യാം പി. ആന്റണി, സന്ദീപ് സാഗർ, അരുൺ നാഥ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave a Comment

Your email address will not be published. Required fields are marked *