nctv news pudukkad

latest news

ഐഎന്‍ടിയുസി ഫെഡറേഷന്‍ ധര്‍ണ-NCTV NEWS-NCTV LIVE-NCTV PUDUKAD

ചുമട്ടുതൊഴിലാളി മേഖലയെ സംരക്ഷിക്കുക, ചുമട്ടുതൊഴിലാളികള്‍ക്ക് എതിരെ ഉള്ള ചൂഷണം അവസാനിപ്പിക്കുക, ഇഎസ്‌ഐ പദ്ധതി നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇരിങ്ങാലക്കുട ഓഫീസിന് മുന്‍പില്‍ ഐഎന്‍ടിയുസി ഫെഡറേഷന്‍ ധര്‍ണ സംഘടിപ്പിച്ചു

ഐഎന്‍ടിയുസി ജില്ല വൈസ് പ്രസിഡന്റ് സോമന്‍ മുത്രത്തിക്കര ഉദ്ഘാടനം ചെയ്തു. പോള്‍ കരുമാലിക്കല്‍ അധ്യക്ഷത വഹിച്ചു. ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, ചുമട്ടുതൊഴിലാളി നിയമം പരിഷ്‌ക്കരിക്കുക, എന്‍എഫ്എസ്എ, ബെവ്‌കോ തൊഴിലാളികളുടെ കൂലിവര്‍ദ്ധിപ്പിക്കുക, സ്‌കാറ്റേഡ് വിഭാഗം തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ പുന:സ്ഥാപിക്കുക, ക്ഷേമ പദ്ധതികള്‍ പരിഷ്‌ക്കരിക്കുക എന്നീ ആവശ്യങ്ങളും ധര്‍ണയില്‍ ഉന്നയിച്ചു. ഭരത്കുമാര്‍ ഇരിങ്ങാലക്കുട, സനോജ് കുമാര്‍, അജീവ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു

ചുമട്ടുതൊഴിലാളി മേഖലയെ സംരക്ഷിക്കുക, ചുമട്ടുതൊഴിലാളികള്‍ക്ക് എതിരെ ഉള്ള ചൂഷണം അവസാനിപ്പിക്കുക, ഇഎസ്‌ഐ പദ്ധതി നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇരിങ്ങാലക്കുട ഓഫീസിന് മുന്‍പില്‍ ഐഎന്‍ടിയുസി ഫെഡറേഷന്‍ ധര്‍ണ സംഘടിപ്പിച്ചു Read More »

അഖിലേന്ത്യാ സഹകരണ വാരാഘോഷം-NCTV NEWS-NCTV LIVE-NCTV PUDUKAD

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ആസ്ഥാനത്ത് ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ. വേദവതി പതാക ഉയര്‍ത്തി

അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ബ്ലിസ്സന്‍ സി. ഡേവിസ് സഹകരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസിസ്റ്റന്റ് ഡയറക്ടര്‍ പി.വി. സൗമ്യ, മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ കീഴില്‍ 240 സംഘങ്ങളില്‍ സഹകാരികള്‍ സഹകരണ പതാക ഉയര്‍ത്തുകയും സഹകരണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കിള്‍ തല സഹകരണ വാരാഘോഷ സമാപനം ഈ മാസം 18 ന് ഉച്ചക്ക് 2ന് ഇരിങ്ങാലക്കുട ടൌണ്‍ ഹാളില്‍ വെച്ച് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ആസ്ഥാനത്ത് ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ. വേദവതി പതാക ഉയര്‍ത്തി Read More »

പ്രമേഹ നിര്‍ണയ മെഡിക്കല്‍ ക്യാമ്പ് -NCTV NEWS-NCTV PUDUKAD-NCTV LIVE

ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ആളൂര്‍ കുടുംബരോഗ്യ കേന്ദ്രം ആളൂര്‍ പോലീസ് സ്‌റ്റേഷനുമായി സഹകരിച്ച് കല്ലേറ്റുംകര പോളിടെക്‌നിക് കോളജില്‍ പ്രമേഹ നിര്‍ണയ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

പഞ്ചായത്ത് അംഗം മിനി സുധീഷ് ഉദ്ഘാടനം ചെയ്തു. ലോക പ്രമേഹ രോഗത്തിന്റെ ഈ വര്‍ഷത്തെ പ്രമേയമായ പ്രതിബന്ധങ്ങളെ തകര്‍ക്കൂ എന്ന മുദ്രാവാക്യത്തെ സംബന്ധിച്ച് ആളൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അല്ലി പ്ലാക്കല്‍ വിശദീകരിച്ചു. അമ്പതോളം പേര്‍ക്ക് ജീവിത ശൈലീരോഗനിര്‍ണയം നടത്തി. ആളൂര്‍ കുടുംബരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റോയ് വില്‍ഫ്രഡ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി ആര്‍ ജിനേഷ് എന്നിവര്‍ പ്രസംഗിച്ചു

ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ആളൂര്‍ കുടുംബരോഗ്യ കേന്ദ്രം ആളൂര്‍ പോലീസ് സ്‌റ്റേഷനുമായി സഹകരിച്ച് കല്ലേറ്റുംകര പോളിടെക്‌നിക് കോളജില്‍ പ്രമേഹ നിര്‍ണയ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു Read More »

നന്തിക്കര ഗവണ്‍മെന്റ് വിദ്യാലയം- എസ്പിസി കേഡറ്റുകള്‍- പുതുക്കാട് പൊലീസ് സ്‌റ്റേഷന്‍-nctv news-nctv pudukad-nctv live

നന്തിക്കര ഗവണ്‍മെന്റ് വിദ്യാലയത്തിലെ എസ്പിസി കേഡറ്റുകള്‍ പുതുക്കാട് പൊലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു

പൊലീസ് സ്‌റ്റേഷന്‍ സംവിധാനം, ഇന്ത്യന്‍ നിയമ സംവിധാനം, ഓരോ പോലീസ് ഉദ്യോഗസ്ഥരുടെയും ചുമതലകള്‍, ആയുധങ്ങള്‍ പരിചയപ്പെടുത്തല്‍ എന്നി കാര്യങ്ങളില്‍ കുട്ടികള്‍ക്ക് വിശദീകരണം നല്‍കി. തുടര്‍ന്ന് കുട്ടികള്‍ക്ക് ലഘു ഭക്ഷണം നല്‍കി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. സജീഷ് കുമാര്‍, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ പി.എസ്. സുജിത്ത്കുമാര്‍, സിപിഒ ഏ.യു. ഷിഹാബുദ്ദീന്‍, സിപിഒ എം.കെ. പ്രീത എന്നിവര്‍ നേതൃത്വം നല്‍കി. 

നന്തിക്കര ഗവണ്‍മെന്റ് വിദ്യാലയത്തിലെ എസ്പിസി കേഡറ്റുകള്‍ പുതുക്കാട് പൊലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു Read More »

gold rate today- nctv news- nctv live-

സ്വർണവില കുത്തനെ താഴേക്ക്

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഒറ്റയടിക്ക് 1080 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 440 രൂപ കുറഞ്ഞിരുന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് 1520 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,680 രൂപയാണ്. ട്രംപ് അധികാരത്തിലെത്തിയതോടെ സ്വർണ്ണവിലയിൽ കഴിഞ്ഞ വ്യാഴാഴ്ച വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ സ്വർണവില ഉയർന്നു. ശനിയാഴ്ച മുതൽ സ്വർണവില ഇടിയുന്ന പ്രവണതയാണ് വിപണിയിലുള്ളത്. സ്വർണത്തിൻ്റെ ആഗോള ഡിമാൻഡ്, കറൻസിയിലെ ഏറ്റക്കുറച്ചിലുകൾ, പലിശ നിരക്കുകൾ, സർക്കാർ

സ്വർണവില കുത്തനെ താഴേക്ക് Read More »

കനകമല തീര്‍ത്ഥാടന കേന്ദ്രം - കത്തോലിക്ക കോണ്‍ഗ്രസ് സംഘടന - മുനമ്പം ഐക്യദാര്‍ഢ്യദിനം-nctv news-nctv live- nctv pudukad

കനകമല തീര്‍ത്ഥാടന കേന്ദ്രത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് സംഘടനയുടെ നേതൃത്വത്തില്‍ മുനമ്പം ഐക്യദാര്‍ഢ്യദിനം ആചരിച്ചു

ഐക്യദാര്‍ഢ്യദിനം തീര്‍ത്ഥാടന കേന്ദ്രം ഫാദര്‍ അലക്‌സ് കല്ലേലി ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ഷോജന്‍ ഡി. വിതയത്തില്‍ അധ്യക്ഷത വഹിച്ചു. ഡീക്കന്‍ ജോര്‍ജ്ജുകുട്ടി, സിസ്റ്റര്‍ ലിസ മരിയ, കത്തോലിക്ക കോണ്‍ഗ്രസ് സെക്രട്ടറി ഷീന തോമസ്, കൈക്കാരന്‍മാരായ ജോസ് വെട്ടുമണിക്കല്‍, ആന്റണി കൊട്ടേക്കാട്ടുക്കാരന്‍, ജോജു ചുള്ളി, ജോയ് കളത്തിങ്കല്‍, കേന്ദ്ര സമിതി പ്രസിഡന്റ് ജോയ്കയിലാടന്‍, ഷിബു ആട്ടോക്കാരന്‍, ജോസ് കറുകുറ്റിക്കാരന്‍, ബിജു ചുള്ളി, പീറ്റര്‍ ആലങ്ങാട്ടുക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു

കനകമല തീര്‍ത്ഥാടന കേന്ദ്രത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് സംഘടനയുടെ നേതൃത്വത്തില്‍ മുനമ്പം ഐക്യദാര്‍ഢ്യദിനം ആചരിച്ചു Read More »

ബോധി ധാബ-എഴുത്തകം - nctv news-nctv pudukad - nctv live

ആമ്പല്ലൂര്‍ എഴുത്തകത്തിന്റെ ആഭിമുഖ്യത്തില്‍ മഞ്ജു വൈഖരിയുടെ ബോധി ധാബ എന്ന പുസ്തകത്തിന്റെ കഥാചര്‍ച്ചയും ആദരിക്കലും മണ്ണംപ്പേട്ടയില്‍ സംഘടിപ്പിച്ചു

എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍ ഉദ്ഘാടനം ചെയ്തു. ശശിധരന്‍ കളത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. ടി.ആര്‍. അനില്‍കുമാര്‍, വര്‍ഗീസാന്റണി, രാജന്‍ നെല്ലായി, എ.കെ. ശിവദാസന്‍, കൃഷ്ണന്‍ സൗപര്‍ണിക, ഇ.ഡി. ഡേവിസ്, മഞ്ജു വൈഖരി, സുധാകരന്‍, വിജീഷ്, പഞ്ചായത്തംഗം സി.പി. സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.

ആമ്പല്ലൂര്‍ എഴുത്തകത്തിന്റെ ആഭിമുഖ്യത്തില്‍ മഞ്ജു വൈഖരിയുടെ ബോധി ധാബ എന്ന പുസ്തകത്തിന്റെ കഥാചര്‍ച്ചയും ആദരിക്കലും മണ്ണംപ്പേട്ടയില്‍ സംഘടിപ്പിച്ചു Read More »

നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പബ്ലിക് സ്‌കൂള്‍ -എടിഎല്‍ എക്‌സ്‌പോ 2024 -nctv news-nctv live - nctv pudukad

നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളില്‍ എടിഎല്‍ എക്‌സ്‌പോ 2024 സംഘടിപ്പിച്ചു

ആധുനിക രീതിയിലുള്ള സെന്‍സര്‍ റോബോട്ടിക്‌സ് സംവിധാനം ഉള്‍പ്പെടുത്തിക്കൊണ്ട് ക്രിയാത്മകമായ 20 പ്രൊജക്റ്റുകള്‍ കുട്ടികള്‍ അവതരിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ആര്‍. വിജയലക്ഷ്മി, വിവേകാനന്ദ ട്രസ്റ്റ് ട്രഷറര്‍ കെ.എസ.് സുഗേഷ്, വിദ്യാലയസമിതി ജോയിന്റ് സെക്രട്ടറി കെ. രവീന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായി.

നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളില്‍ എടിഎല്‍ എക്‌സ്‌പോ 2024 സംഘടിപ്പിച്ചു Read More »

tusker-vadakkunnathan-chandrasekharan-dies- NCTV NEWS

കൊമ്പന്‍ വടക്കുനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

63 വയസുളള ചന്ദ്രശേഖരന്‍ ആനക്കോട്ടയില്‍ വിശ്രമത്തിലായിരുന്നു. വടക്കുംനാഥ ക്ഷേത്രം ആനപ്പറമ്പിലെ കെട്ടുതറയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

കൊമ്പന്‍ വടക്കുനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു Read More »

കളേഴ്‌സ്‌ഡേ-വിവേകാനന്ദ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍-nctv news-nctv live-nctv pudukad

വിവിധ നിറങ്ങളെ പരിചയപ്പെടുത്തുന്ന കളേഴ്‌സ്‌ഡേയുടെ ഭാഗമായി വരന്തരപ്പിള്ളി വിവേകാനന്ദ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ യെല്ലോ ഡേ സംഘടിപ്പിച്ചു

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. രമാദേവി ഉദ്ഘാടനം ചെയ്തു. കെ.ജി. വിഭാഗം പ്രധാനാധ്യാപിക എ.ആര്‍. റിഷ അധ്യക്ഷത വഹിച്ചു.വിവിധ പഴങ്ങള്‍, മധുര പലഹാരങ്ങള്‍, കളി പാട്ടങ്ങള്‍, ബലൂണുകള്‍, അണിഞ്ഞിരുന്ന വസ്ത്രങ്ങള്‍ എന്നിവയെല്ലാം കുട്ടികള്‍ക്ക് മഞ്ഞ നിറത്തിന്റെ കൗതുകം പകര്‍ന്നവയായിരുന്നു. അധ്യാപികമാരായ കെ.വി. ലിജി, ആര്യ നന്ദന്‍, സരിത കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

വിവിധ നിറങ്ങളെ പരിചയപ്പെടുത്തുന്ന കളേഴ്‌സ്‌ഡേയുടെ ഭാഗമായി വരന്തരപ്പിള്ളി വിവേകാനന്ദ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ യെല്ലോ ഡേ സംഘടിപ്പിച്ചു Read More »

പറപ്പൂക്കര പിവിഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍-ത്രിദിന സഹവാസ ക്യാമ്പ്- nctv news - nctv live- nctv pudukad

പറപ്പൂക്കര പിവിഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

ഗൈഡ്‌സ് യൂണിറ്റ് അംഗങ്ങള്‍ പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിലേക്ക് വീല്‍ചെയറും വാക്കറും നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലേഖ എന്‍. മേനോന്‍, പുതുക്കാട് സ്‌റ്റേഷന്‍ എസ്‌ഐ ലാലു, ബ്ലോക്ക് പഞ്ചായത്ത് അംഗം റീന ഫ്രാന്‍സിസ്, പി ടിഎ വൈസ് പ്രസിഡന്റ് വി.കെ. റോയ്, ഗൈഡ്‌സ് ക്യാപ്റ്റന്‍ സി.വി. അമ്പിളി എന്നിവര്‍ സന്നിഹിതരായി

പറപ്പൂക്കര പിവിഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു Read More »

പുതുക്കാട് താലൂക്ക് ആശുപത്രി-ഹോര്‍മോണ്‍ അനലൈസര്‍, ഓട്ടോമേറ്റഡ് ഇഎസ്ആര്‍ അനലൈസര്‍ -ഉദ്ഘാടനം-nctv news-nctv live-nctv pudukad

പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ സജ്ജീകരിച്ച ഫുള്ളി ഓട്ടോമേറ്റഡ് ഹോര്‍മോണ്‍ അനലൈസര്‍, ഓട്ടോമേറ്റഡ് ഇഎസ്ആര്‍ അനലൈസര്‍ എന്നിവയുടെ ഉദ്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് നിര്‍വഹിച്ചു

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍ അധ്യക്ഷത വഹിച്ചു. പൊതുജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ മെച്ചപ്പെട്ട ലാബ് സേവനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോട് കൂടി കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 9 ലക്ഷം രൂപ ചിലവിലാണ് ഉപകരണങ്ങള്‍ സജ്ജീകരിച്ചത്. ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സജിത രാജീവന്‍, വികസന സ്ഥിരം സമിതി അധ്യക്ഷ അല്‍ജോ പുളിക്കന്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ

പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ സജ്ജീകരിച്ച ഫുള്ളി ഓട്ടോമേറ്റഡ് ഹോര്‍മോണ്‍ അനലൈസര്‍, ഓട്ടോമേറ്റഡ് ഇഎസ്ആര്‍ അനലൈസര്‍ എന്നിവയുടെ ഉദ്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് നിര്‍വഹിച്ചു Read More »

കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ ആരോഗ്യകരമായ ഭക്ഷണ ശീലം- nctv news -nctv pudukad-nctv live

മോശം ജീവിതശൈലിയും മോശം ഭക്ഷണശീലങ്ങളും ആണ് ചീത്ത കൊളസ്‌ട്രോള്‍ ഉയരാന്‍ കാരണം

ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടര്‍ന്നാല്‍ കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ കഴിയും. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ദിവസവും രാവിലെ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ തന്നെ ചെറുചൂടുവെള്ളത്തില്‍ നാരങ്ങാ നീര് പിഴിഞ്ഞ് വെറും വയറ്റില്‍ കുടിക്കുകയോ ഓറഞ്ച് ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. പ്രഭാത ഭക്ഷണത്തില്‍ ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇതിനായി ഓട്‌സോ പച്ചക്കറികളോ പയറു വര്‍ഗങ്ങളോ തിരഞ്ഞെടുക്കാം. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഫ്‌ലാക്‌സ്

മോശം ജീവിതശൈലിയും മോശം ഭക്ഷണശീലങ്ങളും ആണ് ചീത്ത കൊളസ്‌ട്രോള്‍ ഉയരാന്‍ കാരണം Read More »

റൈഫിള്‍ ഷൂട്ടിങ് വിഭാഗം-nctv news-nctv live-nctv pudukad

റായ്പുരില്‍ നടത്തിയ ദേശീയ വനം കായികമേളയില്‍ റൈഫിള്‍ ഷൂട്ടിങ് വിഭാഗത്തില്‍ കേരളത്തിനായി വെള്ളി മെഡല്‍ നേടിയ പി.ജെ. നിജോയെ അനുഗ്രഹ ക്ലബ് കുന്നത്തു പാടം അനുമോദിച്ചു

അളഗപ്പനഗര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ജിജോ ജോണ്‍ നിജോ ജോസിന് മെമന്റോ കൈമാറി. ക്ലബ് സെക്രട്ടറി സിജോ പാണനാല്‍ അധ്യക്ഷത വഹിച്ചു. വരന്തരപ്പിള്ളി സ്വദേശിയായ നിജോ വാഴച്ചാല്‍ റേഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫിസറാണ്.

റായ്പുരില്‍ നടത്തിയ ദേശീയ വനം കായികമേളയില്‍ റൈഫിള്‍ ഷൂട്ടിങ് വിഭാഗത്തില്‍ കേരളത്തിനായി വെള്ളി മെഡല്‍ നേടിയ പി.ജെ. നിജോയെ അനുഗ്രഹ ക്ലബ് കുന്നത്തു പാടം അനുമോദിച്ചു Read More »

ബിഎംഎസ് പുതുക്കാട് മേഖല കണ്‍വെന്‍ഷന്‍ - nctv news-nctv live-nctv pudukad

ബിഎംഎസ് പുതുക്കാട് മേഖല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

ബിഎംഎസ് ജില്ലാ പ്രസിഡന്റ് കെ.വി. വിനോദ് യോഗം ഉദ്ഘാടനം ചെയ്തു. ബിഎംഎസ് മേഖല പ്രസിഡന്റ് വിമല്‍ കൊരട്ടിക്കാടന്‍ അധ്യക്ഷത വഹിച്ചു. എം. തുളസീദാസ്, ടി.ഐ. നാരായണന്‍, കെ.വി.സുരേഷ്, എ.കെ. മോഹനന്‍, എം.വി. രാജന്‍, കെ.ടി. സുധീഷ് എന്നിവര്‍ പ്രസംഗിച്ചു. പി. ഗോപിനാഥിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചു. പ്രസിഡന്റായി കെ.വി. വിമല്‍, സെക്രട്ടറി ഉണ്ണി പുതിയേടത്ത്, ട്രഷറര്‍ ആയി രാജന്‍ മാമ്പുള്ളി എന്നിവരെയും വൈസ് പ്രസിഡന്റുമാരായി കെ.എം. ശ്രീകുമാര്‍, എം. തുളസിദാസ്, ഉഷാകുമാരി, എ.കെ. മോഹനന്‍ എന്നിവരെയും ജോയിന്റ്

ബിഎംഎസ് പുതുക്കാട് മേഖല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു Read More »

mannampetta cost- nctv news - nctv live

മണ്ണംപ്പേട്ട സെന്‍ട്രല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ട്രീറ്റ് സേവന പരിപാടി സംഘടിപ്പിച്ചു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി അധ്യക്ഷത വഹിച്ചു. 2023-24 അധ്യായന വര്‍ഷത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. മുറ്റത്തെ മുല്ലയ്ക്കും മണമുണ്ട് എന്ന പേരില്‍ ആരംഭിച്ച വെബ്‌സൈറ്റിന്റെ പ്രകാശനം മണ്ണംപ്പേട്ട മാത ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.ജെ. തോമസ് നിര്‍വഹിച്ചു. 84 വയസ് തികഞ്ഞ കോസ്റ്റിന്റെ മുന്‍

മണ്ണംപ്പേട്ട സെന്‍ട്രല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ട്രീറ്റ് സേവന പരിപാടി സംഘടിപ്പിച്ചു Read More »

nctv news- nctv live news- kodakara news

കോടാലി പൂവാലിത്തോട് പാലത്തിനോട് ചേര്‍ന്ന് റോഡരുകില്‍ കുറ്റിച്ചെടികള്‍ വളര്‍ന്ന് നില്‍ക്കുന്നത് കാഴ്ച മറക്കുന്നു

വെള്ളിക്കുളങ്ങര കൊടകര റോഡിലാണ് പൂവാലിത്തോട് പാലത്തിനോട് ചേര്‍ന്ന് ചെടികള്‍ വളരുന്നത്. പാലത്തിലൂടെ നടന്നുവരുന്നവര്‍ക്കും ഇരുചക്ര വാഹനയാത്രക്കര്‍ക്കും ഇത് അപകടക്കെണിയാകുന്നുണ്ട്. കുറ്റിച്ചെടികള്‍ റോഡിലേക്ക് തലനീച്ചി നില്‍ക്കുന്നതിനാല്‍  എതിരെ വാഹനങ്ങള്‍ വരുമ്പോള്‍ ഒതുങ്ങിനില്‍ക്കാന്‍ കാല്‍നടക്കാര്‍ പ്രയാസപ്പെടുകയാണ്. കുറ്റിച്ചെടികള്‍ക്കിടയില്‍ മാലിന്യം കൊണ്ടുവന്നു തള്ളുന്നതിനാല്‍ തെരുവുനായക്കളുടേയും  ഇഴജന്തുക്കളുടെ ശല്യം ഇവിടെ അനുഭവപ്പെടുന്നുണ്ട്. എത്രയും വേഗം പാലത്തിനോടു ചേര്‍ന്നുള്ള കുറ്റിക്കാട് വെട്ടി നീക്കി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു https://youtu.be/vvglZlkxykA

കോടാലി പൂവാലിത്തോട് പാലത്തിനോട് ചേര്‍ന്ന് റോഡരുകില്‍ കുറ്റിച്ചെടികള്‍ വളര്‍ന്ന് നില്‍ക്കുന്നത് കാഴ്ച മറക്കുന്നു Read More »

pine apple benefits- health news- nctv news- nctv live news

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്ന പഴവര്‍ഗങ്ങളിലൊന്നാണ് പൈനാപ്പിള്‍. വിറ്റാമിന്‍ സിയും എയും ധാരാളമായടങ്ങിയ പൈനാപ്പിളില്‍ 22 ഗ്രാം അന്നജവും 2.3 ഗ്രാം നാരുകളും അടങ്ങിയിട്ടുണ്ട്

പൈനാപ്പിളില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ആരോഗ്യം നിലനിര്‍ത്തുന്നതിന് പ്രധാനമായ വിറ്റാമിന്‍ എ, കാല്‍സ്യം, പൊട്ടാസ്യം, മാംഗനീസ് എന്നിവയുള്‍പ്പെടെ അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ് പൈനാപ്പിള്‍. പൈനാപ്പിളില്‍ ബ്രോമെലൈന്‍ എന്ന എന്‍സൈം അടങ്ങിയിട്ടുണ്ട്. ഇത് പ്രോട്ടീനുകളെ വിഘടിപ്പിക്കുകയും പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു. പൈനാപ്പിളില്‍ കാണപ്പെടുന്ന ബ്രോമെലിന് സ്വാഭാവിക ആന്റിഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് സന്ധിവാതം, ആസ്ത്മ തുടങ്ങിയ അവസ്ഥകളുമായി

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്ന പഴവര്‍ഗങ്ങളിലൊന്നാണ് പൈനാപ്പിള്‍. വിറ്റാമിന്‍ സിയും എയും ധാരാളമായടങ്ങിയ പൈനാപ്പിളില്‍ 22 ഗ്രാം അന്നജവും 2.3 ഗ്രാം നാരുകളും അടങ്ങിയിട്ടുണ്ട് Read More »

കേരളപ്പിറവി: ഐക്യ കേരളത്തിന് അറുപത്തെട്ടാം ജന്മദിനം

നവംബര്‍ ഒന്ന്, കേരളപ്പിറവി ദിനം. അറുപത്തിയെട്ടാം കേരളപ്പിറവി ദിനമാണ് മലയാളികള്‍ ആഘോഷിക്കുന്നത്. നേട്ടങ്ങളും കോട്ടങ്ങളും അതിലേറെ വെല്ലുവിളികളും നിറഞ്ഞ പിന്നിട്ട വര്‍ഷങ്ങളുടെ ഓര്‍മ്മ പങ്കുവെക്കുകയാണ് ഇന്ന് കേരളം. 1956 നവംബര്‍ ഒന്നിനാണ് കേരളം രൂപം കൊണ്ടത്. വര്‍ഷങ്ങള്‍ നീണ്ടു നിന്ന ആവശ്യങ്ങള്‍ക്ക് ശേഷം 1956 ലെ സംസ്ഥാന പുനഃസഘടന നിയമപ്രകാരം, തിരുവിതാംകൂര്‍കൊച്ചിയിലെ മലയാളം സംസാരിക്കുന്ന പ്രദേശങ്ങളും ലക്ഷദ്വീപ് ഒഴികേയുള്ള മദ്രാസ് സംസ്ഥാനത്തെ മലബാര്‍ ജില്ലയും തെക്കന്‍ കാനറ ജില്ലയിലെ കാസര്‍ഗോഡ് താലൂക്കും ലയിപ്പിച്ചാണ് കേരളമെന്ന സംസ്ഥാനം രൂപീകരിക്കുന്നത്.

കേരളപ്പിറവി: ഐക്യ കേരളത്തിന് അറുപത്തെട്ടാം ജന്മദിനം Read More »

ജില്ല സെപക്ക് താകോ അസോസിയേഷന്‍-സബ് ജൂനിയര്‍ സെപക് താകോ മത്സരം -nctv news-nctv live-nctv pudukad

ജില്ല സെപക്ക് താകോ അസോസിയേഷന്റെ നതൃത്വത്തില്‍ നടത്തിയ പത്തൊന്‍പതാമത് സബ് ജൂനിയര്‍ സെപക് താകോ മത്സരം വേലൂപ്പാടം സെന്റ് ജോസഫ് എച്ച് എസ് സ്‌കൂളില്‍ നടത്തി

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കിന്‍സ് മോള്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ ജോഫി സി. മഞ്ഞളി, പഞ്ചായത്തംഗം കലാപ്രിയ സുരേഷ്, പിടിഎ പ്രസിഡന്റ് ഷിജോ ഞെരിഞ്ഞാമ്പിള്ളി, അസ്സോസിയേഷന്‍ സെക്രട്ടറി കെ.സി. പ്രവീണ്‍, ട്രഷറര്‍ രതീഷ് കുമാര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം.കെ. പ്രേംകൃഷ്ണന്‍, ജോ ജോസഫ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപകന്‍ ഫ്രാന്‍സ് ഫ്രാന്‍സീസ് എന്നിവര്‍ പ്രസംഗിച്ചു.

ജില്ല സെപക്ക് താകോ അസോസിയേഷന്റെ നതൃത്വത്തില്‍ നടത്തിയ പത്തൊന്‍പതാമത് സബ് ജൂനിയര്‍ സെപക് താകോ മത്സരം വേലൂപ്പാടം സെന്റ് ജോസഫ് എച്ച് എസ് സ്‌കൂളില്‍ നടത്തി Read More »