അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ബ്ലിസ്സന്‍ സി. ഡേവിസ് സഹകരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസിസ്റ്റന്റ് ഡയറക്ടര്‍ പി.വി. സൗമ്യ, മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ കീഴില്‍ 240 സംഘങ്ങളില്‍ സഹകാരികള്‍ സഹകരണ പതാക ഉയര്‍ത്തുകയും സഹകരണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കിള്‍ തല സഹകരണ വാരാഘോഷ സമാപനം ഈ മാസം 18 ന് ഉച്ചക്ക് 2ന് ഇരിങ്ങാലക്കുട ടൌണ്‍ ഹാളില്‍ വെച്ച് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം നിര്‍വഹിക്കും. സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ‘സഹകരണ സംഘങ്ങള്‍ തമ്മില്ലുള്ള സഹകരണം ശക്തിപെടുത്തുന്നു’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാര്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് വിഷയം അവതരിപ്പിച്ച് സംസാരിക്കും.