nctv news pudukkad

ചുമട്ടുതൊഴിലാളി മേഖലയെ സംരക്ഷിക്കുക, ചുമട്ടുതൊഴിലാളികള്‍ക്ക് എതിരെ ഉള്ള ചൂഷണം അവസാനിപ്പിക്കുക, ഇഎസ്‌ഐ പദ്ധതി നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇരിങ്ങാലക്കുട ഓഫീസിന് മുന്‍പില്‍ ഐഎന്‍ടിയുസി ഫെഡറേഷന്‍ ധര്‍ണ സംഘടിപ്പിച്ചു

ഐഎന്‍ടിയുസി ഫെഡറേഷന്‍ ധര്‍ണ-NCTV NEWS-NCTV LIVE-NCTV PUDUKAD

ഐഎന്‍ടിയുസി ജില്ല വൈസ് പ്രസിഡന്റ് സോമന്‍ മുത്രത്തിക്കര ഉദ്ഘാടനം ചെയ്തു. പോള്‍ കരുമാലിക്കല്‍ അധ്യക്ഷത വഹിച്ചു. ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, ചുമട്ടുതൊഴിലാളി നിയമം പരിഷ്‌ക്കരിക്കുക, എന്‍എഫ്എസ്എ, ബെവ്‌കോ തൊഴിലാളികളുടെ കൂലിവര്‍ദ്ധിപ്പിക്കുക, സ്‌കാറ്റേഡ് വിഭാഗം തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ പുന:സ്ഥാപിക്കുക, ക്ഷേമ പദ്ധതികള്‍ പരിഷ്‌ക്കരിക്കുക എന്നീ ആവശ്യങ്ങളും ധര്‍ണയില്‍ ഉന്നയിച്ചു. ഭരത്കുമാര്‍ ഇരിങ്ങാലക്കുട, സനോജ് കുമാര്‍, അജീവ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു

Leave a Comment

Your email address will not be published. Required fields are marked *