കൊടകരയിൽ കാറിൽ കടത്തിയത് 141 കിലോ കഞ്ചാവ്; രണ്ട് പ്രതികൾക്ക് 15 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു
കൊടകരയില്‍ കാറില്‍ കടത്തുകയായിരുന്ന 141 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിലെ രണ്ട് പ്രതികള്‍ക്ക് 15 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ആലുവ കീഴ്മാട് വടക്കേളാന്‍ വീട്ടില്‍ ടോംജിത്, ആലുവ ചൂണ്ടി കുറ്റിയേടത്ത് വീട്ടില്‍ വിന്‍സെന്റ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. തൃശൂര്‍ മൂന്നാം നമ്പര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലെ ജില്ലാ ജഡ്ജ് ജി.പി. ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. 2021 ഓഗസ്റ്റ് 21ന് എന്‍.എച്ച് 544 റോഡില്‍ പേരാമ്പ്ര അപ്പോളോ ടയേഴ്‌സിന് …



















