ആൽജോയുടെ ജീവനെടുത്ത വീട്ടിൽ വീണ്ടും പാമ്പുകൾ; തറയിളക്കി പരിശോധന, ഭീതി ഒഴിയാതെ കുടുംബം
സഹോദരങ്ങളായ കുട്ടികൾക്ക് പാമ്പുകടിയേറ്റ കോടാലി കടമ്പോട്ടെ വീട്ടിൽ തുടരെ തുടരെ പാമ്പുകളെ കാണുന്ന പശ്ചാത്തലത്തിൽ വനംവകുപ്പും സർപ്പ ടീമും വൻ പരിശോധന നടത്തി. കിടപ്പുമുറിയിലെ ടോയ്ലറ്റിന്റെ ഡ്രൈനേജ് പൈപ്പ് വഴിയാകാം പാമ്പുകൾ അകത്തെത്തുന്നത് എന്ന നിഗമനത്തിൽ തറയും ടൈലുകളും ഇളക്കി പരിശോധിച്ചെങ്കിലും പാമ്പുകളെ കണ്ടെത്താനായില്ല. കടമ്പോട് കാവുങ്ങൽ സിൽജോയുടെ വീട്ടിൽ ഞായറാഴ്ച പുലർച്ചെയാണ് ദുരന്തമുണ്ടായത്. പാമ്പുകടിയേറ്റ എട്ടു വയസ്സുകാരൻ ആൽജോ മരിക്കുകയും പത്തു വയസ്സുകാരൻ അനോഷ് ചികിത്സയിലാവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ വ്യാഴാഴ്ച വൈകീട്ടും രാത്രിയുമായി വീട്ടിൽ …
ആൽജോയുടെ ജീവനെടുത്ത വീട്ടിൽ വീണ്ടും പാമ്പുകൾ; തറയിളക്കി പരിശോധന, ഭീതി ഒഴിയാതെ കുടുംബം Read More »



















