nctv news pudukkad

latest news

ഭക്ഷണശാലകളിൽ ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും റെയ്ഡ്: പൂട്ടിച്ച് സ്ഥാപനങ്ങൾ, വൻ പിഴ!

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പരിധിയിലെ ഭക്ഷണശാലകളിലും നിര്‍മ്മാണ യൂണിറ്റുകളിലും പറപ്പൂക്കര ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും പൊതുജനാരോഗ്യ വിഭാഗവും സംയുക്തമായി വിജിലന്‍സ് പരിശോധന നടത്തി. പരിശോധനയില്‍ ഉപയോഗയോഗ്യമല്ലാത്തതും പഴകിയതുമായ ആഹാരസാധനങ്ങള്‍ കണ്ടെത്തി നശിപ്പിക്കുകയും, മതിയായ ശുചിത്വആരോഗ്യസുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതുമായ സ്ഥാപനങ്ങളില്‍ നിന്നും പിഴ ഈടാക്കുകയും ചെയ്തു. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചുവന്ന സ്ഥാപനം അടപ്പിച്ചു. പറപ്പൂക്കര കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജോണ്‍ ബോസ്‌കോ, ടി.കെ. സലീഷ്, കമാല്‍ജിത്ത്, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിബി ടി. ബാലന്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം …

ഭക്ഷണശാലകളിൽ ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും റെയ്ഡ്: പൂട്ടിച്ച് സ്ഥാപനങ്ങൾ, വൻ പിഴ! Read More »

റെയില്‍ വണ്‍ ആപ്പ് പ്രചാരണത്തിനിറങ്ങി ട്രെയിന്‍ യാത്രക്കാര്‍

ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ ആപ്പ് റെയില്‍ വണ്‍ ആപ്പിന്റെ പ്രചാരണം ഏറ്റെടുത്ത് പുതുക്കാട്ടെ ട്രെയിന്‍ യാത്രക്കാര്‍. നിലമ്പൂര്‍ എക്‌സ്പ്രസ്സില്‍ ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന സ്ഥിരം യാത്രക്കാര്‍ ആണ് രണ്ടാം പ്ലാറ്റ്‌ഫോമിലെ യാത്രക്കാര്‍ക്ക് മൊബൈലില്‍ റിസര്‍വ്ഡ് അണ്‍റിസര്‍വ്ഡ് ടിക്കറ്റുകള്‍ എടുക്കുന്ന വിധം പഠിപ്പിച്ചു നല്‍കിയത്. പുതുക്കാട് ട്രെയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ആണ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്.

125 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കി വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത്

വി.ബി.ജി. റാംജി പദ്ധതിയില്‍ ആദ്യമായി 125 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കി വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത്. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ 24ാം വാര്‍ഡില്‍ ശോഭനയും രാജനും ചേര്‍ന്നാണ് 125 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയത്. തൃശൂര്‍ ജില്ലയില്‍ ഒരു കുടുംബത്തിന് 125 തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കിയ ആദ്യ പഞ്ചായത്തെന്ന നേട്ടവും ഇതോടെ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് സ്വന്തമാക്കി. നേട്ടം ആഘോഷിക്കുന്നതിനായി തൊഴിലാളികള്‍ക്ക് അഭിനന്ദനം അറിയിച്ച് കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു. ചടങ്ങില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് ജെ.ബി.ഡി.ഒ. ബെന്നി വടക്കന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന …

125 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കി വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് Read More »

രാഹുൽ ഗാന്ധിയുടെ അറസ്റ്റ്: മറ്റത്തൂരിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു

നീറ്റ് നെറ്റ് പരീക്ഷകള്‍ കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നാരോപിച്ച് പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസ് നേതാക്കളേയും അറസ്റ്റു ചെയ്ത നടപടിയില്‍ മറ്റത്തൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. ടി.എം. ചന്ദ്രന്‍ സംഗമം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രതീഷ് പണ്ടാരത്തില്‍ അധ്യക്ഷത വഹിച്ചു. പ്രവീണ്‍ എം. കുമാര്‍, ഷാഫി കല്ലൂപറമ്പില്‍, ജോണ്‍ വട്ടക്കാവില്‍, സി.എച്ച്. സാദത്ത്, ലിനോ മൈക്കിള്‍, സജീവന്‍ വെട്ടിയാടന്‍ചിറ, ശ്രീജ പ്രഭീഷ്, ബാബു അരിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. ആന്റു …

രാഹുൽ ഗാന്ധിയുടെ അറസ്റ്റ്: മറ്റത്തൂരിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു Read More »

നെല്ലായിയില്‍ കടയില്‍ മോഷണശ്രമം; മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി

നെല്ലായിയില്‍ പെട്ടിക്കട കുത്തിതുറന്നയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. കണ്ണൂര്‍ പൂവ്വച്ചാല്‍ പുശ്ശേരി വീട്ടില്‍ ഷിജു ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച പുലര്‍ച്ചെ 4.15 ഓടെയായിരുന്നു സംഭവം. നെല്ലായി സ്വദേശി കൊട്ടുവളപ്പില്‍ വീട്ടില്‍ ശശീന്ദ്രന്‍ നടത്തിവരുന്ന കടയിലാണ് ഇയാള്‍ മോഷണശ്രമം നടത്തിയത്. ശശീന്ദ്രന്‍ പുലര്‍ച്ചെ കട തുറക്കാനായി കടയിലെത്തിയ സമയമാണ് പ്രതി കടകുത്തിതുറക്കുന്നതായി കണ്ടത്. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന പത്രവിതരണക്കാരായ ആളുകളെ വിളിച്ച് കൂട്ടി പ്രതിയെ തടഞ്ഞ് വെച്ച് കൊടകര പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഷിജു കണ്ണൂര്‍ പേരാവൂര്‍, ആലക്കോട് പൊലീസ് സ്‌റ്റേഷന്‍ …

നെല്ലായിയില്‍ കടയില്‍ മോഷണശ്രമം; മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി Read More »

പാലപ്പിള്ളിയിൽ കാട്ടാനശല്യം രൂക്ഷം; ശാശ്വത പരിഹാരം വേണമെന്ന് പ്രദേശവാസികൾ

പാലപ്പിള്ളി മേഖലയില്‍ വീണ്ടും കാട്ടാനശല്യം രൂക്ഷമാകുന്നു. വരിവരിയായി റോഡ് മുറിച്ചുകടക്കുന്ന കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രദേശവാസികളും യാത്രക്കാരും ആശങ്കയിലാണ്. ചൊവ്വാഴ്ച രാവിലെ 7ന് പിള്ളത്തോട് പാലത്തിന് സമീപമാണ് സംഭവം. 36 തോട്ടത്തില്‍നിന്ന് പുതുക്കാട് തോട്ടത്തിലേക്ക് സഞ്ചരിച്ച കാട്ടാനക്കൂട്ടത്തിലാണ് കുട്ടിയാനയടക്കം ആറോളം ആനകള്‍ ഉണ്ടായിരുന്നത്. റോഡ് മുറിച്ചുകടക്കുന്ന ദൃശ്യങ്ങള്‍ വാഹനയാത്രികരാണ് പകര്‍ത്തിയത്. ആനകള്‍ കടന്നുപോകുന്നത് കണ്ട് നിരവധി വാഹനങ്ങള്‍ സുരക്ഷിത അകലം പാലിച്ച് നിര്‍ത്തിയ ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. പ്രദേശത്തെ പ്രധാന യാത്രാമാര്‍ഗമായതിനാല്‍ ദിവസേന നൂറുകണക്കിന് വാഹനങ്ങളും തോട്ടം …

പാലപ്പിള്ളിയിൽ കാട്ടാനശല്യം രൂക്ഷം; ശാശ്വത പരിഹാരം വേണമെന്ന് പ്രദേശവാസികൾ Read More »

‘വി.എസ്.’ ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം!

കേരള രാഷ്ട്രീയത്തിലെ അതികായനും ജനകീയ നേതാവുമായ വി.എസ്. അച്യുതാനന്ദൻ വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, തൊഴിലാളി-കർഷക സമരങ്ങളുടെ മുന്നണിപ്പോരാളി, അവസാന ശ്വാസം വരെ കർമനിരതനായ കമ്മ്യൂണിസ്റ്റ് എന്നിങ്ങനെ കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക ചരിത്രത്തിൽ മായാത്ത അടയാളമാണ് വി.എസ്. പതിപ്പിച്ചത്. പോരാട്ടമെന്ന വാക്കിന്റെ ആൾരൂപമായിരുന്നു വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ. ആധുനിക കേരളത്തിന്റെ ചരിത്രത്തിൽ ‘വി.എസ്.’ എന്ന രണ്ടക്ഷരം ഒരു പേര് മാത്രമായിരുന്നില്ല; ചൂഷണത്തിനും അനീതിക്കുമെതിരായ പ്രതിരോധത്തിന്റെ ശബ്ദമായിരുന്നു അത്. ഒരു വർഷം മുമ്പ് അദ്ദേഹം ജീവിതത്തിൽ നിന്ന് …

‘വി.എസ്.’ ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം! Read More »

നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; “തൂക്കിക്കൊന്നോളൂ” എന്ന് കോടതിയിൽ പ്രതിയുടെ വെല്ലുവിളി!

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 20 ലക്ഷം രൂപ പിഴയും കോടതി ചുമത്തി. പ്രതി കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയിൽ നടന്ന വാദത്തിൽ, സമൂഹത്തിന് തന്നെ ഭീഷണിയായ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ സാഹചര്യ തെളിവുകൾ മാത്രമുള്ള കേസായതിനാൽ കുറഞ്ഞ ശിക്ഷ നൽകണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. 2025 ജനുവരി 27-ന് പോത്തുണ്ടി ബോയൻ നഗർ സ്വദേശികളായ സുധാകരനെയും അമ്മ …

നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; “തൂക്കിക്കൊന്നോളൂ” എന്ന് കോടതിയിൽ പ്രതിയുടെ വെല്ലുവിളി! Read More »

മരത്താക്കരയിൽ ടോറസിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ചു; ഒൻപത് പേർക്ക് പരുക്ക്

ദേശീയപാത മരത്താക്കരയില്‍ ടോറസ് ലോറിയ്ക്ക് പിന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് നിരവധിപ്പേര്‍ക്ക് പരുക്ക്. ബസ് യാത്രക്കാരായ 9 പേര്‍ പരുക്കുകളോടെ ആശുപത്രികളില്‍ ചികിത്സ തേടിയെന്നാണ് പ്രഥമിക വിവരം. ശനിയാഴ്ച രാവിലെ പത്തേകാലോടെയായിരുന്നു സംഭവം. ചേര്‍ത്തലയില്‍ നിന്നും പഴനിയ്ക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ടോറസ് ലോറിയ്ക്ക് മുന്നില്‍ പോവുകയായിരുന്ന പിക്കപ്പ്‌വാന്‍ അപ്രതീക്ഷിതമായി നിര്‍ത്തിയതോടെ പിന്നില്‍ വന്ന ടോറസ് ലോറിയും കെഎസ്ആര്‍ടിസി ബസും അപകടത്തില്‍പ്പെടുകയായിരുന്നു. പരുക്കേറ്റവരെ തൃശ്ശൂരിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബസിന്റെ ഡ്രൈവറുടെ കാലിന് ഗുരുതരമായി പരുക്കുണ്ട്. അപകടത്തില്‍പെട്ട …

മരത്താക്കരയിൽ ടോറസിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ചു; ഒൻപത് പേർക്ക് പരുക്ക് Read More »

ഉമ്മൻ ചാണ്ടി വിടവാങ്ങിയിട്ട് ഇന്ന് മൂന്ന് വർഷം

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിടവാങ്ങിയിട്ട് ഇന്ന് മൂന്ന് വർഷം. ജനങ്ങളുടെ പരാതികളും പ്രയാസങ്ങളും നേരിട്ട് കേട്ട്, അതിന് എത്രയും വേഗം പരിഹാരം കാണാൻ ജീവിതം മുഴുവൻ ശ്രമിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി. അദ്ദേഹത്തിന്റെ വേർപാട് കേരള രാഷ്ട്രീയത്തിലും കോൺഗ്രസ് പ്രസ്ഥാനത്തിലും ഇന്നും നികത്താനാകാത്തൊരു ശൂന്യതയാണ്. ആൾക്കൂട്ടമായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഊർജം. സങ്കടങ്ങളുമായി എത്തുന്നവർക്ക് മുന്നിൽ അദ്ദേഹത്തിന്റെ വാതിൽ ഒരിക്കലും അടഞ്ഞിരുന്നില്ല. ചെവിയരികിൽ എത്തി സ്വന്തം വിഷമങ്ങൾ തുറന്ന് പറയാൻ ഒരാളുണ്ടെന്ന വിശ്വാസമാണ് ഉമ്മൻ ചാണ്ടിയെ കേരളത്തിന്റെ …

ഉമ്മൻ ചാണ്ടി വിടവാങ്ങിയിട്ട് ഇന്ന് മൂന്ന് വർഷം Read More »

ബൈക്ക് ചോദിക്കാതെ എടുത്തത് ചോദ്യം ചെയ്തതിന് ആക്രമണം; കണ്ണിന് താഴെ പേന കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

കൊരട്ടിയില്‍ മോട്ടോര്‍ സൈക്കിള്‍ അനുമതിയില്ലാതെ കൊണ്ടുപോയത് ചോദ്യം ചെയ്ത സുഹൃത്തിനെ പേന കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ച കേസില്‍ സ്‌റ്റേഷന്‍ റൗഡി അറസ്റ്റില്‍. മേലൂര്‍ പൂലാനി സ്വദേശി ഞാറക്കല്‍ വീട്ടില്‍ സുമിത്ത് ആണ് അറസ്റ്റിലായത്. മേലൂര്‍ കല്ലുത്തി സ്വദേശി കരിപ്പാല വീട്ടില്‍ ജില്‍ജിത്തിനെ (33) ആണ് സുമിത്ത് ആക്രമിച്ച് പരുക്കേല്‍പ്പിച്ചത്. ജൂലൈ 6ന് രാത്രി 8.30ഓടെ പൂലാനി കോലോത്തും കടവിന് സമീപമുള്ള ഇരുവരും ജോലി ചെയ്യുന്ന കമ്പനി റൂമില്‍ വെച്ചാണ് സംഭവം നടന്നത്. ജില്‍ജിത്തിന്റെ മോട്ടോര്‍ സൈക്കിള്‍ പ്രതിയായ …

ബൈക്ക് ചോദിക്കാതെ എടുത്തത് ചോദ്യം ചെയ്തതിന് ആക്രമണം; കണ്ണിന് താഴെ പേന കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ Read More »

രാമനാമ മന്ത്രങ്ങളുമായി പുണ്യമാസം; ഭക്തിനിർഭരമായ രാമായണ മാസത്തിന് ഇന്ന് തുടക്കം

ഇന്ന് കർക്കിടകം ഒന്ന്. ഭക്തിനിർഭരമായ രാമായണ മാസത്തിന് ഇന്ന് തുടക്കമായി. കേരളത്തിലെ ക്ഷേത്രങ്ങളിലും വീടുകളിലും ഇനി ഒരു മാസക്കാലം രാമനാമവും രാമായണ പാരായണവും മുഴങ്ങും. തോരാമഴയുടെ കർക്കിടക മാസത്തെയാണ് മലയാളികൾ പണ്ടുകാലം മുതൽ ‘കള്ള കർക്കിടകം’, ‘പഞ്ഞ കർക്കിടകം’ എന്നിങ്ങനെ വിശേഷിപ്പിച്ചിരുന്നത്. കൃഷിയായിരുന്നു പ്രധാന ഉപജീവനമാർഗമായിരുന്ന കാലത്ത് ദുരിതവും രോഗങ്ങളും ഏറെയുണ്ടായിരുന്ന മാസമായിരുന്നു കർക്കിടകം. ഈ കാഠിന്യങ്ങളെ അതിജീവിക്കാൻ രാമായണ പാരായണം ആത്മീയമായ കരുത്ത് പകരുമെന്നാണ് വിശ്വാസം. സൂര്യൻ കർക്കിടക രാശിയിലൂടെ സഞ്ചരിക്കുന്ന ഈ കാലയളവിൽ വീടും …

രാമനാമ മന്ത്രങ്ങളുമായി പുണ്യമാസം; ഭക്തിനിർഭരമായ രാമായണ മാസത്തിന് ഇന്ന് തുടക്കം Read More »

പാലിയേക്കര മേൽപ്പാലത്തിനടിയിലെ ക്രൂര കൊലപാതകം: തമിഴ്‌നാട് സ്വദേശി പ്രഭാകരൻ റിമാൻഡിൽ

പാലിയേക്കര മേല്‍പ്പാലത്തിനടിയില്‍ എഴുപതുകാരന്റെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി റിമാന്റില്‍. തലവണിക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന പണ്ടാരപ്പറമ്പില്‍ ചന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ തമിഴ്‌നാട് ധര്‍മ്മപുരി സ്വദേശി 34 വയസുള്ള പ്രഭാകരനെയാണ് കോടതി റിമാന്റ് ചെയ്തത്. ജൂലൈ 14ന് രാവിലെ മേല്‍പ്പാലത്തിന്റെ തൂണില്‍ ചാരിയിരിക്കുന്ന നിലയില്‍ ചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പുതുക്കാട് പൊലീസ് 24 മണിക്കൂറിനുള്ളില്‍ …

പാലിയേക്കര മേൽപ്പാലത്തിനടിയിലെ ക്രൂര കൊലപാതകം: തമിഴ്‌നാട് സ്വദേശി പ്രഭാകരൻ റിമാൻഡിൽ Read More »

പുതുക്കാട് ദേശീയപാതയിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചു

ദേശീയപാത പുതുക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് മുന്നില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. തൃശൂരില്‍ നിന്ന് ചാലക്കുടി ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ടാങ്കര്‍ ലോറിയും കാറുമാണ് അപകടത്തില്‍പ്പെട്ടത്. ചാലക്കുടി ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ദേശീയപാതയില്‍ അപ്രതീക്ഷിതമായി നിര്‍ത്തിയതോടെ പിറകില്‍ വരികയായിരുന്ന കാര്‍ മറുഭാഗത്തേക്ക് കടക്കുകയായിരുന്നു. ഇതോടെ ഒരേ ട്രാക്കിലായ വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ലോറിയുടെ മുന്‍ഭാഗത്ത് കുടുങ്ങി. അപകടത്തെ തുടര്‍ന്ന് കാറില്‍ നിന്ന് …

പുതുക്കാട് ദേശീയപാതയിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചു Read More »

ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ദമ്പതികൾക്ക് പരുക്ക്

ഗുരുവായൂരില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കിടപ്പുരോഗികളായ ദമ്പതികള്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്. വീടിനുളളില്‍ പുക നിറഞ്ഞതോടെ ശ്വാസതടസ്സം നേരിട്ട ദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടപ്പന്‍, അംബിക എന്നിവര്‍ക്കാണ് പരുക്കേറ്റത്. വീടിനുള്ളില്‍ പുക നിറഞ്ഞതിനെ തുടര്‍ന്നാണ് ഇവര്‍ ഉണര്‍ന്നത്. തുടര്‍ന്ന് അയല്‍വാസികളുടെ സഹായം തേടുകയായിരുന്നു. അവരെത്തിയാണ് വീടിനുള്ളില്‍ നിന്നും ഇവരെ പുറത്തെത്തിച്ചത്. അപ്പോഴേയക്കും ഫ്രിഡ്ജ് പൂര്‍ണമായും പൊട്ടിത്തെറിച്ചിരുന്നു. പുക ശ്വസിച്ച് ദമ്പതികള്‍ക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടിരുന്നു. ഇവരുടെ പരുക്ക് ഗുരുതരമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കും അപകടത്തിന് കാരണമെന്നാണ് …

ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ദമ്പതികൾക്ക് പരുക്ക് Read More »

ഷിരൂർ ദുരന്തത്തിന് രണ്ട് വർഷം; ഉള്ളുലയ്ക്കുന്ന ഓർമ്മയായി ഗംഗാവലിയിലെ ആ 72 നാളുകൾ!

കർണാടകയിലെ ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്ന് രണ്ട് വർഷം. 2024 ജൂലൈ 16-ന് ദേശീയപാത 66-ൽ ഉണ്ടായ വൻ മണ്ണിടിച്ചിൽ നിരവധി ജീവനുകളാണ് കവർന്നത്. എന്നാൽ കേരളം ഏറ്റവും കൂടുതൽ ഉറ്റുനോക്കിയത് കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള ദൗത്യമായിരുന്നു. മഴയും കുത്തൊഴുക്കും വെല്ലുവിളിയായ തിരച്ചിൽ ഒടുവിൽ 72 ദിവസങ്ങൾക്ക് ശേഷം ഗംഗാവലി പുഴയിൽ അവസാനിച്ചു. അർജുന്റെ ലോറിയും മൃതദേഹവും കണ്ടെത്തിയതോടെയാണ് ഒരു സംസ്ഥാനത്തിന്റെ കാത്തിരിപ്പിന് വിരാമമായത്. 2024 ജൂലൈ 16-ന് രാവിലെ എട്ടരയോടെയാണ് ഷിരൂരിലെ …

ഷിരൂർ ദുരന്തത്തിന് രണ്ട് വർഷം; ഉള്ളുലയ്ക്കുന്ന ഓർമ്മയായി ഗംഗാവലിയിലെ ആ 72 നാളുകൾ! Read More »

തൃശ്ശൂർ ജില്ല: ഡാമുകളുടെ നിലവിലെ ജലനിരപ്പ്- 15.07.2026

പെരിങ്ങൽക്കുത്ത് ഡാം (Peringalkuthu Dam)(10:00 AM) ഷോളയാർ ഡാം (Kerala Sholayar Dam)(10:00 AM) പീച്ചി ഡാം (Peechi Dam)(08:00 AM) ചിമ്മിനി ഡാം (Chimoni Dam)(08:00 AM) വാഴാനി ഡാം (Vazhani Dam)(08:00 AM) പൂമല ഡാം (Poomala Dam)(10:00 AM) അസുരൻകുണ്ട് ഡാം (Asurankundu Dam)(09:00 AM) പത്താഴക്കുണ്ട് ഡാം (Pathazhakundu Dam)(09:00 AM) ജില്ലാ ഇൻഫർമേഷൻ ഓഫീസ്, തൃശ്ശൂർ

തൃശ്ശൂർ ജില്ല: ഡാമുകളുടെ നിലവിലെ ജലനിരപ്പ്- 14.07.2026

പെരിങ്ങൽക്കുത്ത് ഡാം (Peringalkuthu Dam)(10:00 AM) ഷോളയാർ ഡാം (Kerala Sholayar Dam)(10:00 AM) പീച്ചി ഡാം (Peechi Dam)(08:00 AM) ചിമ്മിനി ഡാം (Chimoni Dam)(08:00 AM) വാഴാനി ഡാം (Vazhani Dam)(08:00 AM) പൂമല ഡാം (Poomala Dam)(10:00 AM) അസുരൻകുണ്ട് ഡാം (Asurankundu Dam)(09:00 AM) പത്താഴക്കുണ്ട് ഡാം (Pathazhakundu Dam)(09:00 AM) ജില്ലാ ഇൻഫർമേഷൻ ഓഫീസ്, തൃശ്ശൂർ

മദ്യലഹരിയില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച രണ്ട് പേര്‍ പിടിയില്‍

കൈപ്പമംഗലം ചെന്ത്രാപ്പിന്നിയില്‍ മൊബൈല്‍ ഷോപ്പിലെത്തിയ യുവാവിനെ മദ്യലഹരിയില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസില്‍ രണ്ടുപേരെ കൈപ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണനാംകുളം ഏറാക്കല്‍ വീട്ടില്‍ സൂരജ്, പൊന്നൂക്കര പുറങ്ങാപറമ്പില്‍ വീട്ടില്‍ വിഷ്ണു എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. ചെന്ത്രാപ്പിന്നി പടിഞ്ഞാറുള്ള മൊബൈല്‍ ഷോപ്പിലെത്തിയ ചാമക്കാല സ്വദേശി യദുവിനെ പ്രതികള്‍ ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് ആക്രമിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഇവര്‍ കടയിലുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് യദുവിനെ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം യദുവിന്റെ കൈവശമുണ്ടായിരുന്ന 1000 രൂപയും …

മദ്യലഹരിയില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച രണ്ട് പേര്‍ പിടിയില്‍ Read More »

കടലിലെ അടിയൊഴുക്കിൽപെട്ട് തമിഴ്‌നാട് സ്വദേശി മുങ്ങിമരിച്ചു

തളിക്കുളം സ്‌നേഹതീരം പാര്‍ക്കിനു വടക്ക് കടലില്‍ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ ഉദുവാം പെട്ടി മെയിന്‍ റോഡ് ഷണ്‍മുഖത്തിന്റെ മകന്‍ തമിളകന്‍ (27) ആണ് മരിച്ചത്. കോയമ്പത്തൂരില്‍നിന്നും കടല്‍ കാണാനായി ബൈക്കുകളിലായെത്തിയ പതിമൂന്നംഗ സംഘത്തിലെ ഒരാളാണ് തമിളകന്‍. ഉച്ചയ്ക്ക് 12.30ന് കടപ്പുറത്തെത്തിയ ഇവരില്‍ നാലുപേര്‍ കുളിക്കാനായി കടലിലിറങ്ങി. തീരക്കടലിലെ അടിയൊഴുക്കില്‍പ്പെട്ട് യുവാവ് മുങ്ങിപ്പോവുകയായിരുന്നു. വിവരമറിഞ്ഞ് വാടാനപ്പള്ളി പൊലീസും നാട്ടികയില്‍നിന്നും അഗ്‌നി രക്ഷാസേനയും ചാവക്കാട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.വി. ഫൈസല്‍, തളിക്കുളം സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ …

കടലിലെ അടിയൊഴുക്കിൽപെട്ട് തമിഴ്‌നാട് സ്വദേശി മുങ്ങിമരിച്ചു Read More »