മദ്യലഹരിയില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച രണ്ട് പേര് പിടിയില്‍
കൈപ്പമംഗലം ചെന്ത്രാപ്പിന്നിയില്‍ മൊബൈല്‍ ഷോപ്പിലെത്തിയ യുവാവിനെ മദ്യലഹരിയില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസില്‍ രണ്ടുപേരെ കൈപ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണനാംകുളം ഏറാക്കല്‍ വീട്ടില്‍ സൂരജ്, പൊന്നൂക്കര പുറങ്ങാപറമ്പില്‍ വീട്ടില്‍ വിഷ്ണു എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. ചെന്ത്രാപ്പിന്നി പടിഞ്ഞാറുള്ള മൊബൈല്‍ ഷോപ്പിലെത്തിയ ചാമക്കാല സ്വദേശി യദുവിനെ പ്രതികള്‍ ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് ആക്രമിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഇവര്‍ കടയിലുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് യദുവിനെ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം യദുവിന്റെ കൈവശമുണ്ടായിരുന്ന 1000 രൂപയും …
മദ്യലഹരിയില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച രണ്ട് പേര് പിടിയില്‍ Read More »



















