nctv news pudukkad

അളഗപ്പനഗറിൽ കൃഷിഭവൻ ഓണച്ചന്തയ്ക്ക് തുടക്കം

അളഗപ്പനഗർ ഗ്രാമപഞ്ചായത്തിൽ ഓണാഘോഷങ്ങൾക്ക് നാടൻ കാർഷിക ഉത്പന്നങ്ങളുടെ സമൃദ്ധിയുമായി കൃഷിഭവൻ ഓണച്ചന്തയ്ക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അലക്സ് ചുക്കിരി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിര സമിതി ചെയർമാൻ ടി.ടി. ബെന്നി, വികസനകാര്യ സ്ഥിര സമിതി ചെയർപേഴ്സൺ സിനി ബിജു, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, പ്രിൻസൺ തയ്യാലക്കൽ, പഞ്ചായത്ത് അംഗം ഷൈനി ജിജോ, കൃഷി ഓഫീസർ രവീന്ദ്രൻ, സെക്രട്ടറി സുഭാഷ്, മുൻ അംഗങ്ങൾ, എ.ഡി.സി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. ആഗസ്റ്റ് 22 മുതൽ 25 വരെയാണ് ആമ്പല്ലൂർ കമ്മ്യൂണിറ്റി ഹാളിൽ ഓണച്ചന്ത നടക്കുന്നത്. കർഷകരിൽ നിന്ന് നേരിട്ട് ലഭിക്കുന്ന വിവിധ നാടൻ കാർഷിക ഉത്പന്നങ്ങൾ ഓണച്ചന്തയിൽ ലഭ്യമാകും.

Leave a Comment

Your email address will not be published. Required fields are marked *