nctv news pudukkad

ONAM 2026

നാടും വീടും ആഘോഷത്തിമിർപ്പിൽ; മലയാളികൾക്ക് ഇന്ന് പൊന്നോണം!

സന്തോഷത്തിന്റെയും സമാധാനത്തിന്റെയും മറ്റൊരു പൊന്നോണം കൂടി മിഴിതുറന്നു. ഉത്രാടപ്പാച്ചിലിന്റെ തിരക്കുകൾ ഒഴിഞ്ഞ് ലോകമെമ്പാടുമുള്ള മലയാളികൾ തിരുവോണത്തെ വരവേറ്റു. അത്തം മുതൽ ചതയം വരെ നീളുന്ന ഓണാഘോഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് തിരുവോണം. കേരളത്തിൽ മാത്രമല്ല, വിദേശ മലയാളികളും ആർപ്പും ആരവവുമായി ഓണത്തെ വരവേറ്റു. ഓണക്കോടിയുടുത്തും ഓണത്തപ്പനെ വരവേറ്റും തിരുവോണസദ്യ ഒരുക്കിയും വീടുകൾ ആഘോഷത്തിമിർപ്പിലാണ്. പൂവിളിയും പൂക്കളവും പുത്തനുടുപ്പും സദ്യവട്ടവും മാത്രമല്ല മലയാളിക്ക് ഓണം. അത് ഒരുമയുടെയും സ്നേഹത്തിന്റെയും ആഘോഷമാണ്. കുടുംബാംഗങ്ങൾ ഒത്തുചേരുന്ന ദിനം കൂടിയാണിത്. ലോകത്തിന്റെ വിവിധ

നാടും വീടും ആഘോഷത്തിമിർപ്പിൽ; മലയാളികൾക്ക് ഇന്ന് പൊന്നോണം! Read More »

ഉത്രാടപ്പാച്ചിലിൽ കേരളം; തിരുവോണത്തെ വരവേൽക്കാൻ നാട്

തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കങ്ങളിലാണ് കേരളക്കര. ഓണക്കാലത്തെ ഏറ്റവും തിരക്കേറിയ ദിവസമായ ഉത്രാടം ഇന്ന്. തിരുവോണത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങാനുള്ള അവസാനവട്ട തിരക്കിന് പറയുന്നതാണ് ‘ഉത്രാടപ്പാച്ചിൽ’. ഉത്രാടദിനത്തിന്റെ പ്രത്യേകതകളിലേക്ക്… ‘ഒന്നാം ഓണം ഓടിയും ചാടിയും’ എന്നാണ് പഴഞ്ചൊല്ല്. ഉത്രാട ദിനമാണ് ഒന്നാം ഓണമായി കണക്കാക്കുന്നത്. തിരുവോണത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനുള്ള അവസാനവട്ട തിരക്കിന്റെ ദിനം കൂടിയാണ് ഉത്രാടം. ഇതോടെയാണ് ‘ഉത്രാടപ്പാച്ചിൽ’ എന്ന പ്രയോഗവും ഓണക്കാലത്തിന്റെ ഭാഗമായത്. അത്തം നാളിൽ ആരംഭിച്ച പൂക്കളമിടലിന് ഉത്രാടദിനത്തിൽ കൂടുതൽ പൊലിമയേറും. ഏറ്റവും

ഉത്രാടപ്പാച്ചിലിൽ കേരളം; തിരുവോണത്തെ വരവേൽക്കാൻ നാട് Read More »

ശാസ്താംപാട്ട് കലാകാര സംഘം ഓണാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിൽ അഖിലകേരള ശാസ്താംപാട്ട് കലാകാര സംഘം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ‘ഓണപ്പൊലിമ 2026’ സംഘടിപ്പിച്ചു. പ്രശസ്ത സിനിമാതാരം ദേവൻ പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഇ. രമേശൻ അധ്യക്ഷനായി. കൊച്ചിൻ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്ത മുഖ്യാതിഥിയായി പങ്കെടുത്തു. വിവിധ മേഖലകളിൽ ശാസ്താംപാട്ട് കലയെ ജീവിതത്തിൽ തപസ്സായി കൊണ്ടുനടക്കുന്ന 40 മഹത് വ്യക്തികളെ പത്മശ്രീ പെരുവനം കുട്ടൻമാരാർ ഓണപ്പുടവയും ദക്ഷിണയും നൽകി ആദരിച്ചു. കൂടാതെ, പത്മശ്രീ പെരുവനം കുട്ടൻമാരാർ, ദേവൻ, സുനിൽ കർത്ത

ശാസ്താംപാട്ട് കലാകാര സംഘം ഓണാഘോഷം സംഘടിപ്പിച്ചു Read More »

അളഗപ്പനഗറിൽ കൃഷിഭവൻ ഓണച്ചന്തയ്ക്ക് തുടക്കം

അളഗപ്പനഗർ ഗ്രാമപഞ്ചായത്തിൽ ഓണാഘോഷങ്ങൾക്ക് നാടൻ കാർഷിക ഉത്പന്നങ്ങളുടെ സമൃദ്ധിയുമായി കൃഷിഭവൻ ഓണച്ചന്തയ്ക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അലക്സ് ചുക്കിരി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിര സമിതി ചെയർമാൻ ടി.ടി. ബെന്നി, വികസനകാര്യ സ്ഥിര സമിതി ചെയർപേഴ്സൺ സിനി ബിജു, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, പ്രിൻസൺ തയ്യാലക്കൽ, പഞ്ചായത്ത് അംഗം ഷൈനി ജിജോ, കൃഷി ഓഫീസർ രവീന്ദ്രൻ, സെക്രട്ടറി സുഭാഷ്, മുൻ അംഗങ്ങൾ, എ.ഡി.സി അംഗങ്ങൾ എന്നിവർ

അളഗപ്പനഗറിൽ കൃഷിഭവൻ ഓണച്ചന്തയ്ക്ക് തുടക്കം Read More »

പുതുക്കാട് സപ്ലൈകോ ഓണച്ചന്തയ്ക്ക് തുടക്കം

സപ്ലൈകോയുടെ ഓണച്ചന്തയ്ക്ക് പുതുക്കാട് തുടക്കമായി. കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് രതി ബാബു അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിന്റ സനോജ്, സവിത ജനൻ, സി.പി.എം പ്രതിനിധി അഡ്വ. അൽജോ പി. ആന്റണി എന്നിവർ പ്രസംഗിച്ചു./

പുതുക്കാട് സപ്ലൈകോ ഓണച്ചന്തയ്ക്ക് തുടക്കം Read More »

ഗുരുവായൂർ ക്ഷേത്രത്തിൽ വിപുലമായ ഓണാഘോഷം; തിരുവോണദിവസം 10,000 പേർക്ക് പ്രസാദസദ്യ

ഗുരുവായൂർ ക്ഷേത്രത്തിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആഘോഷ പരിപാടികൾക്കായി 19,10,000 രൂപയുടെ എസ്റ്റിമേറ്റിനാണ് ദേവസ്വം ഭരണസമിതി അംഗീകാരം നൽകിയിട്ടുള്ളത്. 10,000 പേർക്ക് തിരുവോണസദ്യ നൽകും. 25ന് ക്ഷേത്രത്തിൽ ഉത്രാടക്കാഴ്ച ശീവേലിയാണ്. രാവിലെ ശീവേലിക്ക് ശേഷമാണ് കാഴ്ചക്കുല സമർപ്പണം. സ്വർണക്കൊടിമരച്ചുവട്ടിൽ മേൽശാന്തി ആദ്യം കാഴ്ചക്കുല സമർപ്പിക്കും. തുടർന്ന് ദേവസ്വം ഭരണസമിതി അംഗങ്ങളും ഭക്തരും സമർപ്പണത്തിൽ പങ്കാളികളാവും. കാഴ്ചക്കുല സമർപ്പിക്കാൻ എത്തുന്നവർക്ക് പ്രത്യേക നിര ഒരുക്കും. തിരുവോണ ദിവസമായ 26ന് പതിവ്

ഗുരുവായൂർ ക്ഷേത്രത്തിൽ വിപുലമായ ഓണാഘോഷം; തിരുവോണദിവസം 10,000 പേർക്ക് പ്രസാദസദ്യ Read More »

ഓണത്തിന് പൂക്കളമൊരുക്കാൻ വിപണി ഒരുങ്ങി; ചെണ്ടുമല്ലിക്കും വാടാമല്ലിക്കും ആവശ്യക്കാരേറെ

തെരുവോരങ്ങളില്‍ സുഗന്ധവും വര്‍ണക്കൂട്ടുകളും പരത്തി ഓണനാളുകളെ വരവേല്‍ക്കാന്‍ പൂവിപണികള്‍ സജീവമായി തുടങ്ങി. അത്തം പിറന്നതോടെ മലയാളി ഓണാവേശത്തിലേക്ക് കടന്നു. പുത്തന്‍ പ്രതീക്ഷകളുമായി വീണ്ടുമൊരു ഓണക്കാലത്തിനൊരുങ്ങുകയാണ് നാടും നഗരവും. മലയാളികള്‍ക്കിനി ആഘോഷത്തിന്റെ പത്തുരാവുകള്‍. ഇനി പൂ പറിച്ചും പൂക്കളം തീര്‍ത്തും പുത്തനുടുപ്പുമിട്ട് ഓണത്തപ്പനെ കാത്തിരിപ്പാണ്. അത്തം പിറക്കുന്നതിന് മുന്‍പേതന്നെ പൂക്കള്‍ അതിര്‍ത്തികടന്ന് ജില്ലയിലെത്തിത്തുടങ്ങിയിരുന്നു. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം താത്കാലിക പൂക്കടകള്‍ തുടങ്ങി. ശനിയാഴ്ച രാവിലെ മുതലേ ചെണ്ടുമല്ലിയും വാടാമല്ലിയും ജമന്തിയും റോസും അരളിയുമൊക്കെ തെരുവോരങ്ങളില്‍ ഇടം പിടിച്ചുകഴിഞ്ഞു. മഞ്ഞ, ഓറഞ്ച്

ഓണത്തിന് പൂക്കളമൊരുക്കാൻ വിപണി ഒരുങ്ങി; ചെണ്ടുമല്ലിക്കും വാടാമല്ലിക്കും ആവശ്യക്കാരേറെ Read More »

വിദ്യാലയങ്ങൾക്ക് ഓണാവധി ഓഗസ്റ്റ് 22 മുതൽ 30 വരെ

സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് ഓണാവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 22 മുതൽ 30 വരെയാണ് ഇത്തവണത്തെ ഓണാവധി. ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 31ന് സ്കൂളുകൾ വീണ്ടും തുറക്കും. എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13ന് ആരംഭിച്ച് 20ന് അവസാനിക്കും. ഹയർ സെക്കൻഡറി വിഭാഗത്തിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 14നാണ് തുടങ്ങുന്നത്. പരീക്ഷകൾക്ക് ശേഷം ഓഗസ്റ്റ് 21ന് സ്കൂളുകൾ പ്രവർത്തിക്കും. അന്നേദിവസം സ്കൂളുകൾ ഓണാവധിക്കായി അടയ്ക്കും. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ 10 ദിവസത്തിന് പകരം ഒൻപത് ദിവസമാണ് ഓണാവധി

വിദ്യാലയങ്ങൾക്ക് ഓണാവധി ഓഗസ്റ്റ് 22 മുതൽ 30 വരെ Read More »