റിപ്പബ്ലിക്ക് ദിനാഘോഷ നിറവില്‍ രാജ്യം
ജില്ലാതല ആഘോഷപരിപാടികളുടെ ഭാഗമായി തേക്കിന്‍കാട് മൈതാനിയില്‍ മന്ത്രി കെ. രാധാകൃഷ്ണന് ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു.
ജില്ലാതല ആഘോഷപരിപാടികളുടെ ഭാഗമായി തേക്കിന്‍കാട് മൈതാനിയില്‍ മന്ത്രി കെ. രാധാകൃഷ്ണന് ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു.
വികാരി ഫാ. ജീയോ ആലനോലിക്കല്‍ കൊടിയേറ്റു കര്‍മ്മം നിര്‍വ്വഹിച്ചു. അസി. വികാരി ഫാ. ജെറിന് തോട്ട്യാന്‍, ഫാ. ആന്റണി കുറ്റിക്കാട്ട്, കൈക്കാരന്മാര്, തിരുനാള്‍ കണ്‍വീനര്‍, കമ്മിറ്റി അംഗങ്ങള്‍, ഇടവകാംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ജനുവരി 27,28,29 തിയ്യതികളിലാണ് തിരുനാള്‍.
തിരുനാളിന്റെ ഭാഗമായി ഇടവകയിലെ വിവിധ സ്ഥലങ്ങളിലായി നാലു ബഹുനില പന്തലുകള്‍ ഒരുക്കിയിട്ടുണ്ട്. 27 കുടുംബയൂണിറ്റുകളില്‍ നിന്നുള്ള അമ്പുപ്രദക്ഷിണങ്ങള് ഒരുമിച്ച് ഒരേ സമയം പള്ളിയിലെത്തി സമാപിക്കുന്ന അപൂര്‍വതയും മൂന്നുമുറി തിരുനാളിന്റെ പ്രത്യേകതയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. വെള്ളിയാഴ്ച പ്രസുദേന്തിവാഴ്ച, രൂപം എഴുന്നള്ളിച്ചുവെക്കല്‍, യൂമിറ്റുകളിലേക്ക് അമ്പെഴുന്നള്ളിപ്പ്, രാത്രി 12ന് അ്മ്പുപ്രദക്ഷിണം സമാപനം, ശനിയാഴ്ച ഫാ. സെബി പുത്തൂരിന്റെ കാര്മിക്ത്വത്തില് തിരുനാള്‍ പാട്ടുകുര്‍ബാന, ഫാ. സ്റ്റാര്സന് കള്ളിക്കാടന്റെ സന്ദേശം, ഉച്ചകഴിഞ്ഞ് തിരുനാള്‍ പ്രദക്ഷിണം എന്നിവയുണ്ടാകും. വാര്‍ത്ത സമ്മേളനത്തില്‍ വികാരി ഫാ. ജോര്‍ജ് വേഴപ്പറമ്പില്‍, …
മരത്തോമ്പിള്ളി, മനക്കുളങ്ങര, കാരൂര്‍ ദേശക്കാരുടെ നേതൃത്വത്തിലാണ് ഈ വര്‍ഷത്തെ ആഘോഷചടങ്ങുകള്‍ നടന്നത്. രാവിലേയും ഉച്ചകഴിഞ്ഞും നടന്ന എഴുന്നള്ളിപ്പില്‍ ഏഴ് ആനകള്‍ അണിനിരന്നു. തിരുവമ്പാടി ചന്ദ്രശേഖരന് ഭഗവതിയുടെ തിടമ്പേറ്റി. മേളത്തിന് പെരുവനം സതീശന് മാരാര്‍, പഴുവില്‍ രഘുമാരാര്‍, പെരുവനം പ്രകാശന് മാരാര്‍ എന്നിവരും പഞ്ചവാദ്യത്തിന് പരയ്ക്കാട് തങ്കപ്പന്മാരാര്, കുനിശേരി അനിയന് മാരാര്‍ എന്നിവരും നേതൃത്വം നല്കി. പെരുവനം യദുമാരാരുടെ സോപാന സംഗീതവും കലാമണ്ഡലം ശ്രീജ വിശ്വന് അവതരിപ്പിച്ച കല്യാണസൗഗന്ധികം ഓട്ടന്‍ തുള്ളലും ഉണ്ടായി. വ്യാഴാഴ്ച പുലര്‍ച്ചെ കാളകളി, മുടിയേറ്റ് …
കൊടകര പുത്തൂക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷിച്ചു Read More »
മികവോടെ പൂര്‍ത്തീകരിച്ച മൂന്നാം ഘട്ടത്തിലെ വിജയികള്‍ക്ക് പുരസ്കാര വിതരണം നടത്തി. കെ.കെ. രാമചന്ദ്രന് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലാടിസ്ഥാനത്തില്‍ വല്ലച്ചിറ ഗ്രാമപഞ്ചായത്തിലെ സൗന്ദര്യ സി ഡി എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ ജീവ, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ സ്നേഹവനിത സിഡിഎസുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പഞ്ചായത്ത് തലത്തില്‍ മികച്ച വിജയം കരസ്ഥമാക്കിയ ആദ്യ മൂന്നു സ്ഥാനീയരും പുരസ്കാരത്തിന് അര്‍ഹരായി. പുതുക്കാട് ഗവ. വിഎച്ച്എസ്എസിലെ പി.എസ.് സൗരവ്, പി.എസ്. സത്യസ്വരൂപ്, മണ്ണംപേട്ട മാതാ ഹയര്‍ സെക്കന്‍ഡറി …
മാതൃക കാര്‍ഷിക പദ്ധതിയായ പൊലിമ പുതുക്കാട് പദ്ധതിയുടെ നാലാം ഘട്ടത്തിന് തുടക്കമായി Read More »
ദുരിതത്തിലായി കര്ഷന്.മരോട്ടിച്ചാല്‍ സ്വദേശി ലോനപ്പന്റെ 300 ല്‍ പരം നേന്ത്രവാഴകളാണ് ആന നശിപ്പിച്ചത്. സമീപത്തെ തെങ്ങുകളും ആന കുത്തിമറിച്ചിട്ടു. നിരന്തരം വന്യമൃഗശല്യത്തെ തുടര്‍ന്ന് കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണെന്ന് പ്രദേശത്തെ കര്‍ഷകര്‍. കഴിഞ്ഞ രാത്രിയിലാണ് ആന കൃഷി നശിപ്പിച്ചത്. പഞ്ചായത്തിന്റെ മികച്ച വാഴകര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ച കര്‍ഷകനാണ് ലോനപ്പന്. ലോനപ്പന് കൃഷി ചെയ്ത 6 മാസം പ്രായം വരുന്ന തേനി ഇനത്തില്‍പ്പെട്ട 300 ല്‍പ്പരം നേന്ത്രവാഴകളാണ് ആന ഒറ്റ രാത്രി കൊണ്ട് ചവിട്ടി മെതിച്ചത്. ഇതോടെ കര്ഷകന് കടുത്ത …
മരോട്ടിച്ചാല്‍ ചുള്ളിക്കാവില്‍ വീണ്ടും കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു Read More »
ക്ലസ്റ്റര്‍ അധ്യാപക സംഗമം മൂന്നാംഘട്ടം നടക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച (27.01.2024) അവധിയായിരിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് 7.5 ലക്ഷം രൂപയാണ് നവീകരണത്തിനായി അനുവദിച്ചത്. കഴിഞ്ഞ വര്‍ഷമാണ് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ വനിതാ ഫിറ്റ്നസ് സെന്റര്‍ ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന് മുഖ്യതിഥിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വിപിന്‍ വിനോദന്‍, ഷീന രാജന്, പഞ്ചായത്തംഗം നിജി വത്സന്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം …
കെ.കെ. രാമചന്ദ്രന് എംഎല്‍എ പന്തലിന്റെ കാല് നാട്ടല്‍ കര്‍മവും പുതുക്കാട് പള്ളി വികാരി ഫാ. പോള്‍ തേക്കാനത്ത് വെഞ്ചരിപ്പ് കര്‍മ്മവും നിര്‍വഹിച്ചു. ചടങ്ങില്‍ പുതുക്കാട് പള്ളി അസി. വികാരി ഫാദര്‍ സ്റ്റീഫന്‍ അറക്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അല്‍ജോ പുളിക്കന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സെബി കൊടിയന്‍, ആന്‍സി ജോബി, കണ്‍വീനര്‍മാരായ സെല്‍ജോ പൊഴലിപറമ്പില്‍, ജിതിന് കൊള്ളന്നൂര്‍, ജോര്‍ജ് പുത്തന്‍ കുളം, സിജു പയ്യപ്പിള്ളി, ജോസ് തെക്കനിയത്, കൈക്കാരന്മാരായ ജോസ് ആന്റോ പുളിക്കന്‍, ജോണി കുറ്റിക്കാടന്‍, റപ്പായി …
ടി.ജെ. സനീഷ് കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന് അധ്യക്ഷയായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി. രജീഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ടെസ്സി ഫ്രാന്‍സിസ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജോയ് നെല്ലിശ്ശേരി, സ്വപ്ന സത്യന്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ. മുകുന്ദന്, ഫാര്‍മേഴ്സ് ബാങ്ക് പ്രസിഡന്റ് കെ.സി. ജെയിംസ്, പഞ്ചായത്ത് സെക്രട്ടറി …
നെല്‍ക്കൃഷിക്കും പച്ചക്കറിക്കൃഷിക്കും ക്ഷീരകര്ഷകര്ക്കുമൊപ്പം ഉള്‍നാടന്‍ മത്സ്യകര്‍ഷകര്‍ക്കും പുത്തനുണര്‍വ്വ് നല്കുന്ന പദ്ധതികളാണ് അടുത്ത വര്‍ഷം നടപ്പാക്കുക. രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനു പരിഹാരമായി ബ്ലോക്കിലെ മുഴുവന്‍ ഗ്രാമപ്പഞ്ചായത്തുകളിലേക്കും വാട്ടര്‍ എ.ടി.എം. എത്തിക്കും. കരട് പദ്ധതിരേഖ അവതരിപ്പിക്കുന്നതിനുള്ള ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വികസനസെമിനാര്‍ പ്രസിഡന്റ് ലളിത ബാലന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എസ്. രമേഷ് അധ്യക്ഷനായിരുന്നു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ സുനിത മനോജ് കരട് പദ്ധതി അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കാര്‍ത്തിക ജയന്, പി.ടി. കിഷോര്‍, …
ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ് അളഗപ്പനഗര്‍ ബ്ലോക്ക് പ്രസിഡന്റ് അലക്സ് ചുക്കിരി അധ്യക്ഷത വഹിച്ചു. ടി എന്‍ പ്രതാപന് എംപി, സുനില്‍ അന്തിക്കാട്, രാജേന്ദ്രന് അരങ്ങത്ത്, മുന്‍ എം എല്‍ എ എം.കെ. പോള്സന്, കെ. ഗോപാലകൃഷ്ണന്, സെബി കൊടിയന്‍, ടി.എം. ചന്ദ്രന്, കല്ലൂര്‍ ബാബു, കെ.എം. ബാബുരാജ്, പ്രിന്‍സണ്‍ തയ്യാലക്കല്‍, സുന്ദരി മോഹന്‍ദാസ്, സുധന് കാരയില്‍, കെ. എല്‍. ജോസ്, ഡേവീസ് അക്കര, രഞ്ചിത്ത് കൈപ്പിള്ളി, ആന്റണി കുറ്റൂക്കാരന്‍, പി.പി. …
കോണ്‍ഗ്രസ് പുതുക്കാട് നിയോജക മണ്ഡലം കണ്വെന്ഷന് ആമ്പല്ലൂരില്‍ സംഘടിപ്പിച്ചു Read More »
ചൊവ്വാഴ്ച രാവിലെ ഏഴോടെ ആയിരുന്നു അപകടം. മലക്കപ്പാറ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ 40 വയസ്സുള്ള വില്‍സണ്‍ ആണ് മരിച്ചത്. കൊല്ലം സ്വദേശിയാണ്. വില്‍സണ്‍ ഓടിച്ചിരുന്ന ബൈക്കില്‍ വിറകു കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു. അപകടം നടന്നയുടന്‍ വിത്സനെ ചാലക്കുടിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വികാരി ഫാ. സലീഷ് അറങ്ങാശ്ശേരി കൊടിയേറ്റ് നിര്‍വ്വഹിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലാണ് തിരുനാള്‍ ആഘോഷിക്കുന്നത്. ശനിയാഴ്ച രാവിലെ നടക്കുന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ഫാ. നിധിന് പൊന്നാരി കാര്‍മ്മിത്വം വഹിക്കും. തുടര്‍ന്ന് രൂപം എഴുന്നള്ളിപ്പ്, യൂണിറ്റുകളിലേക്കുള്ള അമ്പ് വെഞ്ചിരിപ്പ്. തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ ആഘോഷമായ പാട്ടുകുര്‍ബ്ബാനയ്ക്ക് ഫാ. പോള്‍ തേയ്ക്കാനത്ത് കാര്‍മ്മികത്വം വഹിക്കും. ഫാ. ടോളസ് ആലുക്കല്‍ സന്ദേശം നല്‍കും. വികാരി ഫാ. സലീഷ് അറങ്ങാശ്ശേരി സഹകാര്‍മ്മികനായിരിക്കും. ഉച്ചതിരിഞ്ഞ് തിരുനാള്‍ പ്രദക്ഷിണം നടക്കും.
ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാദര്‍ ജിയോ ആലപ്പാട്ട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാദര്‍ റോയി വേളക്കൊമ്പില്‍ സന്ദേശം നല്കി. ഫാദര്‍ റെമി വടക്കനായിരുന്നു സഹകാര്മ്മികന്. വൈകുന്നേരം ഫാദര്‍ ലിന്റേഷ് വെല്ലപ്പാടി കാര്‍മികനായ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് പ്രദക്ഷിണം, വര്‍ണമഴ, ബാന്റ് വാദ്യം എന്നിവയും നടന്നു. ചൊവ്വാഴ്ച രാവിലെ 6ന് മരിച്ചവര്‍ക്ക് വേണ്ടിയുള്ള അനുസ്മരണ ബലിയും വൈകുന്നേരം 4.30ന് ജപമാലയും വിശുദ്ധ കുര്‍ബാനയും നടക്കും. രാത്രി 7 ന് ഗാനമേളയും ഉണ്ടായിരിക്കും.
ശനിയാഴ്ച ചേര്‍ന്ന് ഭരണസമിതി യോഗത്തില്‍ ഭരണപക്ഷം കൊണ്ടുവന്ന അജണ്ട പരാജയപ്പെട്ട സാഹചര്യത്തിലാണ് എല്‍ഡിഎഫ് രാജി ആവശ്യം ഉന്നയിച്ചത്. ആമ്പല്ലൂരില്‍ കമ്മ്യൂണിറ്റി ഹാളിന് അടുത്ത് പിഡബ്ല്യൂഡി റോഡിനോട് ചേര്‍ന്ന് കിടക്കുന്ന കടമുറികള്‍ നിലവിലെ കച്ചവടക്കാരെ കൊണ്ടുതന്നെ പുതുക്കി പണിയിക്കാനായിരുന്നു കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയുടെ തീരുമാനം. ഇതിനെതിരെ എല്‍ഡിഎഫ് മുന്‍പും ശക്തമായ നിലപാട് എടുത്തിരുന്നു. പഞ്ചായത്ത് ഫണ്ടോ എംഎല്‍എ, എംപി ഫണ്ടോ ഉപയോഗിച്ച് പഞ്ചായത്ത്് പുതിയ കെട്ടിടം നിര്‍മിക്കണമെന്നാണ് എല്‍ഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടത്. ഏതാനും യുഡിഎഫ് അംഗങ്ങള്‍ കൂടി ശനിയാഴ്ചയിലെ …
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. മനോജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് എ.കെ. രാധാകൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.ടി. സജീവന്, മറ്റു ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പട്ടികജാതി കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന പദ്ധതിയാണ് അംബേദ്കര്‍ ഗ്രാമം സെറ്റില്‍മെന്റ് പദ്ധതി. 2018 ലെ പ്രളയത്തില്‍ നാശം സംഭവിച്ച കോളനിയുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണ് പ്രളയ കോളനി പദ്ധതി. ഭവന പുനരുദ്ധാരണം, റോഡ് നിര്‍മ്മാണം, മിനിമാസ്റ്റ് …
ഫാദര്‍ ബിജു മീന്‍പുഴ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. ഇടവക വികാരി ഫാദര്‍ റിജോ വിതയത്തില്‍, ജനറല്‍ കണ്‍വീനര്‍ ബേബി മാളിയേക്കല്‍, കൈക്കാരന്മാരായ ബേബി കാപ്പാനി, നിജോ കളമ്പനാതടത്തില്‍, ജോണ്‍ലി പാറത്തൊട്ടില് എന്നിവര്‍ നേതൃത്വം നല്കി. ഈ മാസം 27, 28 തിയതികളിലായാണ് തിരുനാള്‍ ആഘോഷിക്കുന്നത്. 27ന് രാവിലെ 6.45ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ജിജോ മാളിയേക്കല്‍ കാര്‍മികനാകും. തുടര്‍ന്ന് വാര്‍ഡുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. വൈകിട്ട് 5ന് സെന്റ് സെബാസ്റ്റ്യന്‍ കപ്പേളയില്‍ ലദ്ദീഞ്ഞ്, നൊവേന തുടര്‍ന്ന് ചെമ്പംകണ്ടം …
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് സൗജന്യ നേത്ര പരിശോധന ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്ലബ് പ്രസിഡന്റ് സുനില്‍ കൈതവളപ്പില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എം. പുഷ്പാകരന്‍, വാര്‍ഡ് അംഗം കെ.കെ. പ്രകാശന് എന്നിവര്‍ വിശിഷ്ട അതിഥികളായി പങ്കെടുത്തു. ക്ലബ് സെക്രട്ടറി പ്രവീണ്‍ പോള്‍, ട്രഷറര്‍ കെ.വി. രാജീവ്, വി.എന്‍. വിനയകുമാര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
ജൂബിലി വര്‍ഷത്തിന് തുടക്കം കുറിച്ച് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അമ്പത് കിലോ തൂക്കമുള്ള മെഴുകുതിരി തെളിയിച്ചു. ഇരിങ്ങാലക്കുട രൂപതയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തീര്‍ഥാടന കേന്ദ്രമായ താഴേക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പള്ളിയില്‍ നിന്ന് വികാരി ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍ തെളിയിച്ചു നല്കിയ ദീപശിഖ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് കൊടുങ്ങയിലെത്തിയത്. കൊടുങ്ങ ആശാന്‍പടി ജങ്ഷനില്‍ നിന്ന് പേപ്പല്‍ പതാകകള്‍ ഏന്തിയ കുട്ടികളുടെയും യൂണിഫോം അണിഞ്ഞ അമ്മമാരുടെയും അകമ്പടിയോടെ ദീപശിഖ റാലിയെ പള്ളിയിലേക്ക് സ്വീകരിച്ചു. ജൂബിലി വര്‍ഷ …