nctv news pudukkad

Kerala news

പുതുക്കാട് സര്‍വീസ് സഹകരണ ബാങ്കില്‍ ഏകദിന കര്‍ഷക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

ഡബ്‌ളിയു ഡി ആര്‍ എ ന്യൂഡല്‍ഹി, കണ്ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റ്, സംസ്ഥാന വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം ബാബുരാജ് ഉദ്ഘാടനം ചെയ്തു. പുതുക്കാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാജു തളിയപറമ്പില്‍ അധ്യക്ഷനായി. വിപണിയുടെ ചൂഷണങ്ങളില്‍ നിന്നും രക്ഷനേടുവാന്‍ കര്‍ഷകര്‍ക്ക് വെയര്‍ഹൗസുകള്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെ സംബന്ധിച്ച്് കെഎസ്ഡബ്‌ളിയുസി റീജയണല്‍ മാനേജര്‍ രെഞ്ചു ക്ലാസ് നയിച്ചു. ഐസിഎം കണ്ണൂര്‍ ഡയറക്ടര്‍ വി.എന്‍. ബാബു,

പുതുക്കാട് സര്‍വീസ് സഹകരണ ബാങ്കില്‍ ഏകദിന കര്‍ഷക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു Read More »

ആര്‍ദ്ര കേരള പുരസ്‌ക്കാരം 2023 ന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം കൊടകര ഗ്രാമപഞ്ചായത്തില്‍ സന്ദര്‍ശനം നടത്തി

കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ സംഘത്തെ സ്വീകരിച്ചു. വൈസ് പ്രസിഡന്റ് കെ.ജി. രജീഷ്, ജനപ്രതിനിധികളായ പ്രനില ഗിരീശന്‍, ടി.കെ. പദ്മനാഭന്‍, കൊടകര ആയുര്‍വ്വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ആഗ്‌നസ് ക്‌ളീറ്റസ്, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുനില, എഫ്.എച്ച്.സി. കൊടകര അസി. സര്‍ജന്‍ ഡോ. സി.ഡി. കവിത, ഐ.സി.ഡി.എസ.് സൂപ്പര്‍വൈസര്‍ ഒ.വി. വിനിത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അന്ത്രു, പഞ്ചായത്ത് സെക്രട്ടറി കെ. ബിന്ദു എന്നിവര്‍ പ്രസംഗിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പരിധിയില്‍പ്പെട്ട സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളും

ആര്‍ദ്ര കേരള പുരസ്‌ക്കാരം 2023 ന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം കൊടകര ഗ്രാമപഞ്ചായത്തില്‍ സന്ദര്‍ശനം നടത്തി Read More »

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രധാനപ്പെട്ട റോഡായ എസ്എംഎസ് റോഡിന്റെ രണ്ടാംഘട്ട നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്നും 80 ലക്ഷം രൂപ ചിലവിലാണ് റോഡ് നിര്‍മ്മിക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കപില്‍ രാജ്, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. എസ്എംഎസ് റോഡിന്റെ ഒന്നാം ഘട്ടം 650 മീറ്റര്‍ ദൂരം നവീകരിച്ചിരുന്നു. 950 മീറ്റര്‍ ദൂരമാണ് രണ്ടാംഘട്ടത്തില്‍ നവീകരിക്കുന്നത്.

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രധാനപ്പെട്ട റോഡായ എസ്എംഎസ് റോഡിന്റെ രണ്ടാംഘട്ട നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് 139-ാം ജന്മദിനാഘോഷം നടത്തി

പുതുക്കാട് മണ്ഡലം കോണ്‍ഗ്രസ് നടത്തിയ ആഘോഷത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എസ്. രാജു അധ്യക്ഷനായിരുന്നു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷാജു കാളിയേങ്കര, കെ.ജെ. ജോജു, പി.ഡി. ജെയിംസ്, രജനി സുധാകരന്‍, സതി സുധീര്‍, ആന്‍സിജോബി, പ്രീതി ബാലകൃഷ്ണന്‍, ജസ്റ്റിന്‍ ആറ്റുപുറം എന്നിവര്‍ പ്രസംഗിച്ചു.

ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് 139-ാം ജന്മദിനാഘോഷം നടത്തി Read More »

gold rate

സ്വര്‍ണവില വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധനവിലേക്ക്. പവന് 320 രൂപ വര്‍ധിച്ച് 47,120 രൂപയും ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5890 രൂപയുമായി.

സ്വര്‍ണവില വര്‍ധിച്ചു Read More »

പുതുക്കാട് സി.ജി. ജനാര്‍ദ്ദനന്‍ റോഡ് ഐറിഷ് ഡ്രൈനേജിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

പുതുക്കാട് സി.ജി. ജനാര്‍ദ്ദനന്‍ റോഡ് ഐറിഷ് ഡ്രൈനേജിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ പഞ്ചായത്തംഗം സരിതാ രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അല്‍ജോ പുളിക്കല്‍, ഗ്രാമപഞ്ചായത്ത് അംഗം സി.പി. സജീവന്‍ എന്നിവര്‍ പങ്കെടുത്തു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്നും 21 ലക്ഷം രൂപ ചെലവിലാണ് നിര്‍മാണം.

പുതുക്കാട് സി.ജി. ജനാര്‍ദ്ദനന്‍ റോഡ് ഐറിഷ് ഡ്രൈനേജിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

അത്‌ലറ്റിക് താരം ബിജിതയെ ടി എൻ. പ്രതാപന്‍ എംപി അനുമോദിച്ചു

സംസ്ഥാന മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് മീറ്റില്‍ 800 മീറ്ററില്‍ സ്വര്‍ണ്ണവും, 400 മീറ്ററില്‍ ഹഡില്‍സില്‍ സ്വര്‍ണ്ണവും, ട്രിപ്പില്‍ ജംബ്ബില്‍ വെള്ളിയും കരസ്ഥമാക്കിയ തൃക്കൂര്‍ പഞ്ചായത്തിലെ ആദൂരില്‍ ബിജിത വേണുവിനെ ടി.എന്‍.പ്രതാപന്‍ എംപി വീട്ടിലെത്തി അനുമോദിച്ചു. കോണ്‍ഗ്രസ് നേതാക്കളായ ഷെന്നി ആന്റോ പനോക്കാരന്‍, കല്ലൂര്‍ ബാബു, സുനില്‍ മുളങ്ങാട്ടുക്കര,പ്രീബനന്‍ ചുണ്ടേലപറമ്പില്‍, പോള്‍സണ്‍ തെക്കുംപിടിക, മിനി ഡെന്നി, ഹേമലത സുകുമാരന്‍, മോഹനന്‍ തൊഴുക്കാട്ട്, സൈമണ്‍ നമ്പാടര്‍, ജിഷ ഡേവീസ്, സലീഷ് ചെമ്പാറ എന്നിവരും എംപിയോടൊപ്പമുണ്ടായിരുന്നു.

അത്‌ലറ്റിക് താരം ബിജിതയെ ടി എൻ. പ്രതാപന്‍ എംപി അനുമോദിച്ചു Read More »

ചെങ്ങാലൂര്‍ ശ്രീനാരായണപുരം എസ്എന്‍ഡിപി ശാഖയിലെ ശാന്തി ഗുരുദേവ കുടുംബ യൂണിറ്റിന്റെ 7ാ-മത് വാര്‍ഷിക ആഘോഷം നടത്തി

ചെങ്ങാലൂര്‍ ശ്രീനാരായണപുരം എസ്എന്‍ഡിപി ശാഖയിലെ ശാന്തി ഗുരുദേവ കുടുംബ യൂണിറ്റിന്റെ 7ാ-മത് വാര്‍ഷിക ആഘോഷം നടത്തി. ഐക്കരത്തറ തിലകന്റെ വസതിയില്‍ നടന്ന വാര്‍ഷികപൊതുയോഗം യോഗം ഡയറക്ടര്‍ കെ.എം.ബാബുരാജ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റ ബേബി കീടായി, ശാഖ പ്രസിഡന്റ് വിനോദ് പൊഴേക്കടവില്‍, സുരേഷ് ചിറ്റയത്ത്, സുനില്‍ ആറ്റപറമ്പില്‍, പി.വി.കുമാരന്‍, വിനോദ് വാലിപറമ്പില്‍, വിനിത സഹദേവന്‍, സുനിത വേണു എന്നിവര്‍ പ്രസംഗിച്ചു.

ചെങ്ങാലൂര്‍ ശ്രീനാരായണപുരം എസ്എന്‍ഡിപി ശാഖയിലെ ശാന്തി ഗുരുദേവ കുടുംബ യൂണിറ്റിന്റെ 7ാ-മത് വാര്‍ഷിക ആഘോഷം നടത്തി Read More »

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്കുള്ള 10 ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ നീന്തല്‍ പരിശീലനം പോങ്കോത്ര മാനാകുളത്തില്‍ ആരംഭിച്ചു

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്കുള്ള 10 ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ നീന്തല്‍ പരിശീലനം പോങ്കോത്ര മാനാകുളത്തില്‍ ആരംഭിച്ചു. പുതുക്കാട് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.എച്ച്. സുനില്‍ദാസ് ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി. പ്രദീപ്, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എം.പുഷ്പാകരന്‍, നീന്തല്‍ പരിശീലകന്‍ ഹരിലാല്‍ മൂത്തേടത്ത് എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞ തവണയും നീന്തല്‍ പരിശീലനം സംഘടിപ്പിച്ചിരുന്നു. വിജയകരമായി പരിശീലനം

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്കുള്ള 10 ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ നീന്തല്‍ പരിശീലനം പോങ്കോത്ര മാനാകുളത്തില്‍ ആരംഭിച്ചു Read More »

വരാക്കര ഉണ്ണിശോ പള്ളിയില്‍ ഉണ്ണിശോയുടെയും വി. സെബാസ്ത്യനോസിന്റെയും സംയുക്ത തിരുന്നാളിന് വികാരി ഫാ. സോണി കിഴക്കൂടന്‍ കൊടികയറ്റി

കൈക്കാരന്‍മാരായ റാഫി പനംകുളത്തുക്കാരന്‍, പോള്‍ തോട്ടാന്‍, ഷോബന്‍ പട്ടേരി, തിരുന്നാള്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അലക്‌സ് ചുക്കിരി, ജോയിന്റ് കണ്‍വീനര്‍മാരായ സലീഷ് പുളിക്കന്‍, പ്രവീണ്‍ ജോസ് ചേലിയേക്കര എന്നിവര്‍ നേതൃത്വം നല്‍കി. ഈ മാസം 30,31 തിയതികളില്‍ ആണ് തിരുന്നാള്‍ ആഘോഷിക്കുന്നത്.

വരാക്കര ഉണ്ണിശോ പള്ളിയില്‍ ഉണ്ണിശോയുടെയും വി. സെബാസ്ത്യനോസിന്റെയും സംയുക്ത തിരുന്നാളിന് വികാരി ഫാ. സോണി കിഴക്കൂടന്‍ കൊടികയറ്റി Read More »

ജനശക്തി വേലൂപാടം ക്ലബിന്റെ 23-ാം വാര്‍ഷികവും ഓഫീസ് കം കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടവും നടത്തി

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജനശക്തി പ്രസിഡന്റ് ജോര്‍ജ് നെല്ലിശേരി അധ്യക്ഷനായി. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ ക്രിസ്മസ് കിറ്റ് വിതരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ് മുഖ്യാതിഥിയായി. പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പ്രിയന്‍, ഷൈജു പട്ടിക്കാട്ടുക്കാരന്‍, ജനശക്തി സെക്രട്ടറി ബിജു കെ. നായര്‍, ട്രഷറര്‍ ബേബി വാഴക്കാല എന്നിവര്‍ പ്രസംഗിച്ചു.

ജനശക്തി വേലൂപാടം ക്ലബിന്റെ 23-ാം വാര്‍ഷികവും ഓഫീസ് കം കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടവും നടത്തി Read More »

സമഭാവനയുടെ തിരുപ്പിറവി; നക്ഷത്രത്തിളക്കത്തോടെ ക്രിസ്മസ് സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സമഭാവനയുടേയും സന്ദേശം ഉണര്‍ത്തുന്ന പുണ്യദിനം, ക്രിസ്മസ് ദിനം!

സമഭാവനയുടെ തിരുപ്പിറവി; നക്ഷത്രത്തിളക്കത്തോടെ ക്രിസ്മസ് സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സമഭാവനയുടേയും സന്ദേശം ഉണര്‍ത്തുന്ന പുണ്യദിനം, ക്രിസ്മസ് ദിനം! ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള ജനത ഡിസംബര്‍ 25 ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമാണ് ക്രിസ്തുമസ്. പുല്‍ക്കൂടും, നക്ഷത്രങ്ങളും ഒക്കെ ഒരുക്കി ക്രിസ്മസിനെ വരവേല്‍ക്കുകയാണ് നാടും നഗരവും. യേശു ക്രിസ്തുവിന്റെ ജനനമാണ് ഈ ദിവസത്തില്‍ അനുസ്മരിക്കപ്പെടുന്നത്. പരസ്പരം സമ്മാനങ്ങള്‍ കൈമാറാനും ബന്ധങ്ങള്‍ പുതുക്കാനും ഒത്തുകൂടാനുമുള്ള അവസരം കൂടിയാണ് ക്രിസ്മസ്. ഓര്‍മകള്‍ക്ക് സുഗന്ധവും കാഴ്ചകള്‍ക്ക് തിളക്കവും മനസ്സിന്

സമഭാവനയുടെ തിരുപ്പിറവി; നക്ഷത്രത്തിളക്കത്തോടെ ക്രിസ്മസ് സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സമഭാവനയുടേയും സന്ദേശം ഉണര്‍ത്തുന്ന പുണ്യദിനം, ക്രിസ്മസ് ദിനം! Read More »

മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ ചരമവാര്‍ഷികദിനത്തില്‍ കോണ്‍ഗ്രസ്സ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോടാലിയില്‍ അനുസ്മരണം നടത്തി

മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി ശാലിനി ജോയ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശിവരാമന്‍ പോതിയില്‍ അധ്യക്ഷത വഹിച്ചു. തങ്കമണി മോഹനന്‍, ബ്ലോക്ക് സെക്രട്ടറിമാരായ സി.എച്ച്. സാദത്ത്, ബെന്നി തൊണ്ടുങ്ങല്‍, യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ മണ്ഡലം പ്രസിഡന്റ് ലിനോ മൈക്കിള്‍, ബൂത്ത് പ്രസിഡന്റ് നന്ദകുമാര്‍, ബാബു നെല്ലിക്കവിള, ഐഎന്‍ടിയുസി പ്രവര്‍ത്തകരായ മുസ്തഫ, ബിജു, ചന്ദ്രപ്പന്‍, ഷിജു, വര്‍ഗീസ് എന്നിവര്‍ സന്നിഹിതരായി.

മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ ചരമവാര്‍ഷികദിനത്തില്‍ കോണ്‍ഗ്രസ്സ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോടാലിയില്‍ അനുസ്മരണം നടത്തി Read More »

കൊടുങ്ങച്ചിറയെ പ്രകാശപൂരിതമാക്കികൊണ്ട് വൈദ്യുതി വെട്ടമെത്തി

മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഒരുലക്ഷത്തി അറുപതിനായിരം രൂപ ചിലവഴിച്ച് വൈദ്യുതികരണം പൂര്‍ത്തീകരിച്ച വൈദ്യുതി ലൈനിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം കെ.ആര്‍. ഔസേപ്പ് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്‍ വി.എസ്. നിജില്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം അസൈന്‍, വെള്ളിക്കുളങ്ങര കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥന്‍ ചാര്‍ളി, കൊടുങ്ങചിറ കൂട്ടായ്മ ചെയര്‍മാന്‍ ജോണി പള്ളിപുറത്തുക്കാരന്‍, കമ്മിറ്റി അംഗങ്ങളായ ലൂവിസ് പാറപുറം, ലീല, നാട്ടുകാരായ ജോര്‍ജ്ജ്, ദേവസ്സികുട്ടി എന്നിവര്‍ സന്നിഹിതരായിരുന്നു.

കൊടുങ്ങച്ചിറയെ പ്രകാശപൂരിതമാക്കികൊണ്ട് വൈദ്യുതി വെട്ടമെത്തി Read More »

നവീകരിച്ച പുതുക്കാട് കേളി റോഡ് തുറന്നു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സോമസുന്ദരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ് മുഖ്യാതിഥിയായി പങ്കെടുത്തു. എം.എല്‍.എ. ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ചെലവിലായിരുന്നു നിര്‍മാണം.

നവീകരിച്ച പുതുക്കാട് കേളി റോഡ് തുറന്നു Read More »

എന്‍എസ്എസ് മുകുന്ദപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ പ്രതിഭാസംഗമം നടത്തി

എന്‍എസ്എസ് മുകുന്ദപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ പ്രതിഭാസംഗമം നടത്തി. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡി. ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് പി.ആര്‍. അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയന്‍ സെക്രട്ടറി കെ. രവീന്ദ്രന്‍, യൂണിയന്‍ കമ്മിറ്റിയംഗം കെ. ശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു. വിശിഷ്ട വ്യക്തികള്‍, ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍, രാമായണം ക്വിസ് മത്സര വിജയികള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വിദ്യാഭ്യാസ സഹായ വിതരണവും സ്‌കോളര്‍ഷിപ് വിതരണവും ഇതോടൊപ്പം നടന്നു. താലൂക്കിന് കീഴിലുള്ള

എന്‍എസ്എസ് മുകുന്ദപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ പ്രതിഭാസംഗമം നടത്തി Read More »

ദേശീയപാത മരത്താക്കരയില്‍ അപകടം

ദേശീയപാത മരത്താക്കരയില്‍ 4 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. 3 കാറും ഒരു പിക്ക്അപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു

ദേശീയപാത മരത്താക്കരയില്‍ അപകടം Read More »

കൊടകര മനക്കുളങ്ങര കൃഷ്ണവിലാസം യു.പി. സ്‌കൂളിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കിഡ്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചു

സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു. നിര്‍ധനര്‍ക്ക് വസ്ത്രങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് വിദ്യാലയത്തില്‍ തുറന്ന ഡ്രസ് ബാങ്ക് ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ. മുകുന്ദന്‍, പഞ്ചായത്ത് അംഗങ്ങളായ ടി.കെ. പത്മനാഭന്‍, എം.എം. ഗോപാലന്‍, പ്രധാന അധ്യാപിക പി.എസ്. സീമ, പിടിഎ പ്രസിഡന്റ് പി.സി. ലജീഷ്, മാനേജര്‍ ബി. സദാനന്ദന്‍, കെ. സനല്‍, ദിനേഷ് പരമേശ്വരന്‍, എന്‍.വി. ബിജു, കെ.

കൊടകര മനക്കുളങ്ങര കൃഷ്ണവിലാസം യു.പി. സ്‌കൂളിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കിഡ്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചു Read More »

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ മുപ്ലിയം കുടുംബാരോഗ്യകേന്ദ്രത്തില്‍ ലാബ് കെട്ടിടം നിര്‍മാണത്തിനായി ഒരുങ്ങുന്നു

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ മുപ്ലിയം കുടുംബാരോഗ്യകേന്ദ്രത്തില്‍ ലാബ് കെട്ടിടം നിര്‍മാണത്തിനായി ഒരുങ്ങുന്നു. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ 25 ലക്ഷം രൂപ ഉപയോഗിച്ചുകൊണ്ട് നിര്‍മ്മിക്കുന്ന ലാബിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഹേമല നന്ദകുമാര്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ റോസിലി തോമസ്, അഷറഫ് ചാലിയത്തൊടി, ഗ്രാമപഞ്ചായത്ത് അംഗം റഷീദ് അരിക്കോട്, സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബെന്നി ചാക്കപ്പന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ മുപ്ലിയം കുടുംബാരോഗ്യകേന്ദ്രത്തില്‍ ലാബ് കെട്ടിടം നിര്‍മാണത്തിനായി ഒരുങ്ങുന്നു Read More »