nctv news pudukkad

എന്‍എസ്എസ് മുകുന്ദപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ പ്രതിഭാസംഗമം നടത്തി

എന്‍എസ്എസ് മുകുന്ദപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ പ്രതിഭാസംഗമം നടത്തി. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡി. ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് പി.ആര്‍. അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയന്‍ സെക്രട്ടറി കെ. രവീന്ദ്രന്‍, യൂണിയന്‍ കമ്മിറ്റിയംഗം കെ. ശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു. വിശിഷ്ട വ്യക്തികള്‍, ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍, രാമായണം ക്വിസ് മത്സര വിജയികള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വിദ്യാഭ്യാസ സഹായ വിതരണവും സ്‌കോളര്‍ഷിപ് വിതരണവും ഇതോടൊപ്പം നടന്നു. താലൂക്കിന് കീഴിലുള്ള ആമ്പല്ലൂര്‍, പുതുക്കാട്, തൃക്കൂര്‍, കല്ലൂര്‍, ഇരിങ്ങാലക്കുട, മുരിയാട്, വെള്ളാങ്കല്ലൂര്‍, കരുവന്നൂര്‍ മേഖലകളിലെ പ്രവര്‍ത്തകര്‍ സംഗമത്തില്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *