nctv news pudukkad

nctv news logo
nctv news logo

Kerala news

nctv news- pudukad news

പൊലീസിനെ ആക്രമിച്ച കേസില്‍ ഡ്യൂട്ടിയുടെ ഭാഗമായി മൊഴി നല്‍കാന്‍ അനുവദനീയമായ പ്രസവാവധിപോലും ദീര്‍ഘിപ്പിച്ചു കോടതിയിലെത്തിയ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ കോടതിമുറ്റത്തുനിന്ന് ആശുപത്രിയിലെത്തി ആണ്‍കുഞ്ഞിനു ജന്മം നല്‍കി

ഒല്ലൂര്‍ പോലീസ് സ്‌റ്റേഷനിലെ സിപിഒ ശ്രീലക്ഷ്മിയാണു പ്രസവിച്ചത്. കോടതിയിലെത്തിയപ്പോള്‍ ബ്ലീഡിംഗ് കണ്ടതിനെതുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ശാരീരികവിശ്രമം വേണ്ട സമയത്തും ഡ്യൂട്ടിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥയുടെ കൃത്യനിര്‍വഹണത്തോടുള്ള ആത്മാര്‍ഥതയെ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോയും സഹപ്രവര്‍ത്തകരും അഭിനന്ദിച്ചു. ഒല്ലൂര്‍ പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടറായിരുന്ന ഫര്‍ഷാദിനെ ആക്രമിച്ചു പരിക്കേല്പിച്ച കേസില്‍ മൊഴിനല്‍കാനാണു ശ്രീലക്ഷ്മി കോടതിയില്‍ ഡ്യൂട്ടിക്കായി എത്തിയത്. ഈ കേസില്‍ മൊഴിനല്‍കിയശേഷമേ അവധിയെടുക്കൂവെന്നു ശ്രീലക്ഷ്മി തീരുമാനിച്ചിരുന്നു. വീട്ടുകാരും സഹപ്രവര്‍ത്തകരും പ്രസവാവധി താമസിപ്പിക്കുന്നതില്‍ ഉണ്ടായേക്കാവുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ അറിയിച്ചെങ്കിലും ശ്രീലക്ഷ്മി തീരുമാനത്തില്‍ ഉറച്ചുനിന്നു. …

പൊലീസിനെ ആക്രമിച്ച കേസില്‍ ഡ്യൂട്ടിയുടെ ഭാഗമായി മൊഴി നല്‍കാന്‍ അനുവദനീയമായ പ്രസവാവധിപോലും ദീര്‍ഘിപ്പിച്ചു കോടതിയിലെത്തിയ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ കോടതിമുറ്റത്തുനിന്ന് ആശുപത്രിയിലെത്തി ആണ്‍കുഞ്ഞിനു ജന്മം നല്‍കി Read More »

v s achuthanadan- death news vs- nctv news- pudukad news

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍ അന്തരിച്ചു

102 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ട് 3.20 നായിരുന്നു അന്ത്യം. ഏറെക്കാലമായി രോഗബാധിതനായി വിശ്രമത്തിലായിരുന്ന വിഎസിനെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ജൂണ്‍ 23 ന് നിലഗുരുതരമായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേരളത്തിന്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദന്‍. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വിഎസ് അക്ഷരാര്‍ത്ഥത്തില്‍ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍ നിന്നും ഇറങ്ങി വന്ന് …

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍ അന്തരിച്ചു Read More »

NCTV NEWS- PUDUKAD NEWS

രാമായണ മാസാചരണത്തിന്റെ തുടക്കം കുറിച്ച് ഇന്ന് കര്‍ക്കിടകം ഒന്ന്

വിശ്വാസത്തിന്റയും ജീവിതചര്യയുടെയും കൂടിചേരലാണ് മലയാളിക്ക് ഈ മാസം. ഇനിയുള്ള മുപ്പതുനാള്‍ വീടുകളിലും ക്ഷേത്രങ്ങളിലും രാമായണ ശീലുകള്‍ ഉയരും. തോരാതെ മഴ പെയ്തിരുന്ന കര്‍ക്കിടകം മലയാളികള്‍ക്ക് പഞ്ഞകര്‍ക്കടകവും കള്ളക്കര്‍ക്കടവുമാണ്. കര്‍ക്കിടകത്തിന്റെ ക്ലേശത്തിനിടയിലും മനസിനും ശരീരത്തിനും ആശ്വാസം പകരാനാണ് രാമായണ പാരായണമെന്ന് വിശ്വാസം. രാമായണ മാസാചരണത്തിന്റെ ഭാഗമായി ക്ഷേത്രങ്ങളില്‍ രാമായണ പാരായണം നടക്കും. വീടുകളിലും സന്ധ്യയ്ക്ക് നിറദീപങ്ങള്‍ തെളിയിച്ച് രാമായണ പാരായണം തുടരും. അടുത്ത പതിനൊന്ന് മാസങ്ങളിലേക്കുള്ള ആരോഗ്യ പരിചരണത്തിനും കര്‍ക്കിടകത്തിലാണ് തുടക്കമിടുക. രോഗങ്ങളെ പ്രതിരോധിക്കാന്‍ മനസിനും ശരീരത്തിനും പരിചരണം …

രാമായണ മാസാചരണത്തിന്റെ തുടക്കം കുറിച്ച് ഇന്ന് കര്‍ക്കിടകം ഒന്ന് Read More »

nctv news- pudukad news

വാല്‍പ്പാറ പച്ചമല എസ്‌റ്റേറ്റില്‍ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

എസ്റ്റേറ്റ് ലയത്തിൽ നിന്ന് 300 മീറ്റര്‍ മാറി കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പകുതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുലി ആക്രമിച്ചശേഷം ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നാണ് കരുതുന്നത്. കുഞ്ഞിനായി ഇന്നലെ വൈകിട്ട് മുതൽ തെരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെ മുതൽ കാട്ടിൽ നടത്തിയ വ്യാപക തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ജാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത-മോനിക്ക ദമ്പതികളുടെ മകള്‍ നാലുവയസുകാരി റൂസ്‌നിയയാണ്പു ലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.  ഇന്നലെ വൈകിട്ട് ആറോടെ വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നാലുവയസുകാരിക്കുനേരെ പുലിയുടെ ആക്രമണം ഉണ്ടായത്. നിരന്തരമായി പുലിയടക്കമുള്ള …

വാല്‍പ്പാറ പച്ചമല എസ്‌റ്റേറ്റില്‍ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി Read More »

nctv news- pudukad news

പീച്ചി ഡാം ജലനിരപ്പ്; ഒരാഴ്ചയ്ക്കിടെ ഉയർന്നത് ഒന്നര മീറ്റർ

ജില്ലയില്‍ ശക്തമായ മഴ തുടരുന്നുണ്ടെങ്കിലും പീച്ചി ഡാം ജലനിരപ്പില്‍ വര്‍ധന ഉണ്ടായിട്ടില്ല. ഒരാഴ്ചയ്ക്കിടെ ജലനിരപ്പ് ഉയര്‍ന്നത് ഒന്നര മീറ്റര്‍ മാത്രം. കഴിഞ്ഞ തിങ്കളാഴ്ച ഡാമിലെ ജലനിരപ്പ് 69.87 മീറ്റര്‍ ആയിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് 71.34 മീറ്ററാണ് ജലനിരപ്പ്. 1.47 മീറ്റര്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഡാമിലെ പരമാവധി ജലനിരപ്പ് 79.25 മീറ്ററാണ്. ഡാമില്‍ നിലവില്‍ സംഭരിക്കപ്പെട്ട വെള്ളത്തിന്റെ അളവ് 25.47 മില്യന്‍ ക്യൂബിക് മീറ്റര്‍ ആണ്. ഡാമിന്റെ പരമാവധി സംഭരണശേഷി 94.95 മില്യണ്‍ ക്യൂബിക് മീറ്ററും. …

പീച്ചി ഡാം ജലനിരപ്പ്; ഒരാഴ്ചയ്ക്കിടെ ഉയർന്നത് ഒന്നര മീറ്റർ Read More »

NCTV NEWS- PUDUKAD NEWS

അങ്കണവാടിയിൽ ഇനി ‘ബിർനാണി’, പുലാവും ബിരിയാണിയും അടക്കം സൂപ്പർ മെനു പ്രഖ്യാപിച്ച് മന്ത്രി

അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ശങ്കുവിന്റെ ആഗ്രഹം സാധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മന്ത്രി അന്ന് പറഞ്ഞത് പ്രകാരം അങ്കണവാടി കുട്ടികള്‍ക്കുള്ള ഭക്ഷണ മെനു വനിത ശിശുവികസന വകുപ്പ് പരിഷ്‌ക്കരിച്ചു. പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറച്ചുകൊണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡ പ്രകാരം വളര്‍ച്ചയ്ക്ക് സഹായകമായ ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തി രുചികരമാക്കിയാണ് ഭക്ഷണ മെനു പരിഷ്‌ക്കരിച്ചത്. അങ്കണവാടി കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ജനറല്‍ ഫീഡിംഗ് തുടങ്ങിയ അനുപൂരക പോഷകാഹാരമാണ് പരിഷ്‌ക്കരിച്ചത്. ഇതാദ്യമായാണ് …

അങ്കണവാടിയിൽ ഇനി ‘ബിർനാണി’, പുലാവും ബിരിയാണിയും അടക്കം സൂപ്പർ മെനു പ്രഖ്യാപിച്ച് മന്ത്രി Read More »

NCTV NEWS- PUDUKAD NEWS

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി മെറിറ്റ് ഡേയും കരിയര്‍ വ്യക്തിത്വ വികസന ശില്പശാലയും സംഘടിപ്പിച്ചു

തൃശ്ശൂര്‍ റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി.ആര്‍. ബിജോയ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. കരിയര്‍ ഗുരു സുധീര്‍ പൊറ്റക്കാട്, സിവില്‍ സര്‍വീസ് അക്കാദമി കോ ഓഡിനേറ്റര്‍ മെലിന്റ, അസാപ്പ് ലക്കിടി കോ കോര്‍ഡിനേറ്റര്‍ രാഹുല്‍ രാഖവ്എന്നിവര്‍ കരിയര്‍ ശില്പശാല നയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സരിത സുരേഷ്, കെ.യു. …

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി മെറിറ്റ് ഡേയും കരിയര്‍ വ്യക്തിത്വ വികസന ശില്പശാലയും സംഘടിപ്പിച്ചു Read More »

NCTV NEWS-PUDUKAD NEWS

 നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ വിലക്കുറവുമായി ഹോം എക്‌സ്പ്രസിന്റെ 9 ദിവസങ്ങളിലെ 9 മണിക്കൂര്‍ സൂപ്പര്‍ സെയില്‍

സ്‌കൂള്‍ കുട്ടികള്‍ക്കാവശ്യമായ എല്ലാവിധ കുടകള്‍ക്കും ബാഗുകള്‍ക്കും പുസ്തകങ്ങള്‍ക്കും ഇപ്പോള്‍ 40% വരെ വിലക്കിഴിവ്. കൂടാതെ, നിത്യോപയോഗ സാധനങ്ങള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും 60 % വരെ വിലക്കിഴിവ്. കുറുവ അരി 1 കിലോ 39 രൂപ, പഞ്ചസാര 1 കിലോ 45 രൂപ, ചെറുപയര്‍ 1 കിലോ 109 രൂപ, തുവര പരിപ്പ് 1 കിലോ 109 രൂപ, വറ്റല്‍ മുളക് 1 കിലോ 139 രൂപ, കടല 79 രൂപ, 6 കിലോ സോപ്പ് പൊടിക്കും അപ്പച്ചട്ടിക്കും 199 …

 നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ വിലക്കുറവുമായി ഹോം എക്‌സ്പ്രസിന്റെ 9 ദിവസങ്ങളിലെ 9 മണിക്കൂര്‍ സൂപ്പര്‍ സെയില്‍ Read More »

NCTV NEWS- PUDUKAD NEWS- PLUS TWO RESULT KERALA

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം മെയ് 22ന് പ്രഖ്യാപിക്കും

ഉച്ചക്ക് ശേഷം 3 മണിക്കായിരിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കുക. ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായതായി മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിര്‍ണയവും നടന്നു വരികയാണ്. ടാബുലേഷന്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഒന്നാം വര്‍ഷ പരീക്ഷാ ഫലം ജൂണ്‍ മാസം പ്രസിദ്ധീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

nctv news - pudukad news

സ്വർണവിലയിൽ വമ്പൻ ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. പവന് ഇന്ന് 1640  രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണവില 71000 ത്തിന് താഴെയെത്തി. ഏപ്രിൽ 17 ന് ശേഷം ആദ്യമായാണ് സ്വർണവില 70000 ത്തിലേക്ക് എത്തുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില  70,200  രൂപയാണ്.ഒരു ഗ്രാം സ്വര്‍ണത്തിന് 205 രൂപ കുറഞ്ഞ് 8775 രൂപയാണ് വില. ഇന്നലെ അക്ഷയ തൃതീയ ദിനത്തിൽ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. 71,840  രൂപയായിരുന്നു പവന്റെ ഇന്നലത്തെ വില. അക്ഷയ തൃതീയയോടനുബന്ധിച്ച് …

സ്വർണവിലയിൽ വമ്പൻ ഇടിവ് Read More »

india-news/former-isro-chairman-k-kasturirangan-passes-away-in-bengaluru

മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ കസ്തൂരിരംഗൻ അന്തരിച്ചു

മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു. 84 വയസായിരുന്നു. ബെംഗളൂരുവിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1994 മുതൽ 2003 വരെ 9 വർഷം ഇസ്രോയുടെ മേധാവിയായിരുന്നു അദ്ദേഹം. പിന്നീട് 2003 മുതൽ 2009 വരെ രാജ്യസഭാ എംപിയായി. പദ്മവിഭൂഷൻ പുരസ്കാരം നൽകി രാജ്യം ആദരിച്ച ശാസ്ത്രജ്ഞൻ.

NCTV NEWS- pope-francis-dies-at-88-announces-vatican.

ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88) കാലംചെയ്തു. 

ഫെബ്രുവരി 14 മുതല്‍ അദ്ദേഹം വത്തിക്കാനിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് 88കാരനായ മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന്റെ രണ്ട് ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി പോപ്പ് ഫ്രാന്‍സിസിന്റെ ആരോഗ്യനില മോശമായിരുന്നു. ചെറുപ്രായത്തില്‍ തന്നെ അദ്ദേഹത്തിന് പ്ലുറസി ബാധിച്ചതിനെ തുടര്‍ന്ന് ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിട്ടുണ്ട്. ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്ന് 2013 മാര്‍ച്ച് 19 ന് ആണ് ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്കാസഭയുടെ 266ാമത് …

ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88) കാലംചെയ്തു.  Read More »

thrissur-pooram-fireworks-can-be-conducted-advocate-general-legal-advice-surdbf

തൃശൂര്‍ പൂരം വെടിക്കെട്ട് നടത്താമെന്ന് നിയമോപദേശം

  തൃശൂർ പൂരം വെടിക്കെട്ടിന്‍റെ കാര്യത്തിലുള്ള അനിശ്‌ചിതത്വം നീങ്ങുന്നു. തൃശൂർ പൂരം വെടിക്കെട്ട് നടത്താമെന്ന് നിയമോപദേശം. അഡ്വക്കേറ്റ് ജനറലാണ് നിയമോപദേശം നൽകിയത്. തിരുവമ്പാടി, പാറമേക്കാവ് വേല ആഘോഷങ്ങൾക്ക് വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഈ അനുമതി പൂരം വെടിക്കെട്ടിന് ബാധകമാണെന്നാണ് നിയമോപദേശം. പുതിയ കേന്ദ്ര നിയമമാണ് വെടിക്കെട്ടിന് തടസ്സമെന്നും കേന്ദ്രം നിയമ ഭേദഗതി നടത്തണമെന്നും മന്ത്രിമാരായ കെ രാജനും ആർ ബിന്ദുവും പ്രതികരിച്ചു. കേന്ദ്ര ഏജൻസിയായ പെസോയുടെ മാർഗ നിർദേശങ്ങൾ പാലിച്ചാകും കലക്ടർ അനുമതി നൽകുക. കേന്ദ്ര നിയമ പ്രകാരമുള്ള …

തൃശൂര്‍ പൂരം വെടിക്കെട്ട് നടത്താമെന്ന് നിയമോപദേശം Read More »

nctv news-pudukad news

ഗൂഗിള്‍ പേ, പേടിഎം അടക്കമുള്ള യുപിഐ സേവനങ്ങൾ തടസപ്പെട്ടു

രാജ്യത്ത് യുപിഐ (UPI യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ്) സേവനങ്ങൾ തടസ്സപ്പെട്ടതോടെ, ഓൺലൈൻ ഇടപാടുകൾ താറുമാറായി. ഫോണ്‍പേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയ വഴി പണം കൈമാറ്റം നടക്കുന്നില്ലെന്നാണ് പരാതി ഉയർന്നത്. ഒരു മാസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് വ്യാപകമായി യുപിഐ സേവനങ്ങളിൽ തടസ്സം നേരിടുന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ യുപിഐ ഇടപാടുകളിലെ തടസ്സത്തെപ്പറ്റി ഉപയോക്താക്കൾ പരാതിപ്പെട്ടത്. ഡൗൺഡിറ്റക്ടർ റിപ്പോർട്ട് പ്രകാരം, ഉച്ച വരെ 1168 പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുപിഐ ആപ്പുകൾ ഡൗൺ ആവാനുള്ള കാരണം …

ഗൂഗിള്‍ പേ, പേടിഎം അടക്കമുള്ള യുപിഐ സേവനങ്ങൾ തടസപ്പെട്ടു Read More »

nctv news- pudukad news

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഓണത്തിന് മുമ്പായി നാടിന്‌സമര്‍പ്പിക്കുമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും റവന്യൂ മന്ത്രി കെ. രാജനും അറിയിച്ചു.

പാര്‍ക്കിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിന്നുതിനായി ചേര്‍ന്ന അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു ഇരുവരും. യോഗത്തിന് ശേഷം മന്ത്രിതല സംഘം സുവോളജി പാര്‍ക്ക് സന്ദര്‍ശിച്ചു. കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാമും യോഗത്തില്‍ പങ്കെടുത്തു. മെയ് മാസത്തില്‍ത്തന്നെ സിവില്‍ പ്രവൃത്തികളെല്ലാം പൂര്‍ത്തിയാക്കുമെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ വനേതര ആവശ്യങ്ങള്‍ക്കുള്ള ഭൂമിയില്‍ എ.ഐ, വെര്‍ച്ച്വല്‍ റിയാലിറ്റി പോലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് വിനോദ കേന്ദ്രങ്ങള്‍ തുടങ്ങുന്നത് പരിഗണനയിലുണ്ട്. മുഖ്യ ഫണ്ടിങ് ഏജന്‍സിയായ കിഫ്ബി നിര്‍മാണപുരോഗതിയില്‍ സംതൃപ്തി രേഖപ്പെടുത്തി. …

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഓണത്തിന് മുമ്പായി നാടിന്‌സമര്‍പ്പിക്കുമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും റവന്യൂ മന്ത്രി കെ. രാജനും അറിയിച്ചു. Read More »

nctv news-pudukad news

പുതുക്കാട് മണ്ഡലത്തിലെ വന്യജീവി ആക്രമണങ്ങള്‍ ഒഴിവാക്കുന്നതിനായി വനം വകുപ്പ് മന്ത്രിയുടെ ചേമ്പറില്‍ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം ചേര്‍ന്നു

വരന്തരപ്പിള്ളി, മറ്റത്തൂര്‍, തൃക്കൂര്‍ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ വന്യജീവി ആക്രമണം പതിവായ സാഹചര്യത്തില്‍ കെ.കെ. രാമചന്ദന്‍ എം എല്‍ എയുടെ ആവശ്യപ്രകാരമാണ് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ യോഗം വിളിച്ചു ചേര്‍ത്തത്. വനം, വന്യജീവി സംരക്ഷണ മന്ത്രി എ.കെ ശശീന്ദ്രന്‍, കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്‍, മുന്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കലാ പ്രിയ …

പുതുക്കാട് മണ്ഡലത്തിലെ വന്യജീവി ആക്രമണങ്ങള്‍ ഒഴിവാക്കുന്നതിനായി വനം വകുപ്പ് മന്ത്രിയുടെ ചേമ്പറില്‍ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം ചേര്‍ന്നു Read More »

money/commercial-lpg-prices-hiked-by-rs-6-in-kochi-nctv news-pudukad news

വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി

വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വർധിപ്പിച്ചു. 19 കിലോ ഗ്രാം സിലിണ്ടറിന് കൊച്ചിയിൽ 6 രൂപയാണ് കൂടിയത്. കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് വില 1812 രൂപയായി. ഫെബ്രുവരി ഒന്നിന് കൊച്ചിയിൽ വാണിജ്യ സിലിണ്ടര്‍ വില 1806 ആയിരുന്നു. എന്നാൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല. അതേസമയം, ചെന്നൈയിൽ വാണിജ്യ സിലിണ്ടറിന്‍റെ വില 1965 ആയി. കൂട്ടിയത് 5 രൂപ 50 പൈസാണ് കൂടിയത്. കഴിഞ്ഞ രണ്ട് മാസമായി 20.5 രൂപ കുറച്ചിരുന്നു. അതിന് മുമ്പുള്ള അഞ്ച് മാസമായി 172.50 രൂപ …

വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി Read More »

ബയോബിൻ വിതരണം ചെയ്തു - nctv news - nctv live - nctv pudukkad

പുതുക്കാട് മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതുക്കാട് ഗ്രാമ പഞ്ചായത്ത് വീടുകളിലേക്ക് നല്‍കുന്ന ബയോബിന്‍ വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് നിര്‍വഹിച്ചു

ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സി.സി. സോമസുന്ദരന്‍ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഷൈനി ജോജു, ഗ്രാമ പഞ്ചായത്തംഗങ്ങളായ സെബി കൊടിയന്‍ ,രതി ബാബു, ഷാജു കാളിയേങ്കര, ആന്‍സി ജോബി, സുമ ഷാജു, രശ്മി ശ്രീഷോബ്, പ്രീതി ബാലകൃഷ്ണന്‍, ഫിലോമിന ഫ്രാന്‍സീസ്, അസി. സെക്രട്ടറി എം.എ. അനൂപ് വി ഇ ഒ എം.വി. ധന്യ എന്നിവര്‍ പ്രസംഗിച്ചു. 

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് മുട്ടക്കോഴി വിതരണം നടത്തി - nctv news -nctv pudukkad - nctv live

തൃക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ 2024-25 വാര്‍ഷിക പദ്ധതി പ്രകാരമുള്ള മുട്ടക്കോഴികളുടെ വിതരണം നടത്തി

പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സലീഷ് ചെമ്പാറ, ജിഷ ഡേവിസ്, മോഹനന്‍ തൊഴുക്കാട്ട്, സൈമണ്‍ നമ്പാടന്‍, വെറ്റിനറി ഡോക്ടര്‍ സുനിത തോമസ് എന്നിവര്‍ പ്രസംഗിച്ചു.