കൊടകര കുന്നതൃക്കോവിലിലെ ഷഷ്ഠി ആഘോഷത്തിന്റെ ഭാഗമായി രൂപീകരിച്ച ഷഷ്ഠി കോഡിനേഷന്‍ കമ്മിറ്റിയുടെ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു
കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. കോഡിനേഷന്‍ കമ്മിറ്റി രക്ഷാധികാരി പി.ആര്‍. പ്രസാദന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ടി.വി പ്രജിത്ത്, സി.ഡി. സിബി, കോഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഐ. കെ. കൃഷ്ണകുമാര്‍, കണ്‍വീനര്‍ എന്‍.ബി. ബിജു, ട്രഷറര്‍ ദിനേശ് പരമേശ്വരന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ടി. ജി. അജോ, പ്രഭന്‍ മുണ്ടക്കല്‍, പൂനിലാര്‍ക്കാവ് ക്ഷേത്രം പ്രസിഡന്റ് ഡി. നിര്‍മ്മല്‍, അന്‍വര്‍ സാദിക്ക്, പ്രദീപ് വാഴക്കാലി എന്നിവര്‍ പ്രസംഗിച്ചു. ശനിയാഴ്ചയാണ് പ്രസിദ്ധമായ കൊടകര ഷഷ്ഠി.