nctv news pudukkad

nctv news logo
nctv news logo

Kerala news

പുതുക്കാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാലിലെ കറുകപ്പാടം എസ് സി റോഡ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

. (വിഒ) കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് സസ്തിരം സമിതി അധ്യക്ഷന്‍ അല്‍ജോ പുളിക്കന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സതി സുധീര്‍, ഗ്രാമപഞ്ചായത്ത് അംഗം സുമാ ഷാജു എന്നിവര്‍ സന്നിഹിതരായിരുന്നു. കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ 2023- 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7,50,000 രൂപ ചെലവിലാണ് നിര്‍മാണം.

സംസ്ഥാനത്ത് നാളെ രാത്രി പെട്രോൾ പമ്പുകൾ അടച്ചിടും

സംസ്ഥാനത്ത് പുതുവത്സര തലേന്ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും. നാളെ രാത്രി എട്ട് മുതല്‍ മറ്റന്നാള്‍ രാവിലെ ആറു വരെയാണ് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുക. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പെട്രോള്‍ പമ്പുകള്‍ക്കുനേരെ നടക്കുന്ന ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് നടപടി. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ മാര്‍ച്ച് പത്ത് മുതല്‍ രാത്രി പത്ത് മണി വരെയെ പമ്പുകള്‍ പ്രവര്‍ത്തിക്കുകയുള്ളുവെന്നും അസോസിയേഷന്‍ വ്യക്തമാക്കി. ഗുണ്ടാ ആക്രമണം തടയാന്‍ ആശുപത്രി സംരക്ഷണ നിയമം പോലെ നിയമനിര്‍മാണം വേണമെന്നാണ് ആവശ്യം

തൊഴിലവസരങ്ങളും അറിയിപ്പുകളും

ട്രെയിനിങ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ ഫുഡ് പ്രോസസിങ് ട്രെയിനിങ് സെന്ററിലേക്ക് ട്രെയിനിങ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തുന്നു. യോഗ്യത- ഫുഡ് ടെക്‌നോളജി/ ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ ഒന്നാം ക്ലാസ്/ ഉയര്‍ന്ന രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദവും മോഡേണ്‍ ഫുഡ് പ്രോസസിങ് രംഗത്ത് രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും. പ്രതിമാസ വേതനം 25000 രൂപ. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചവരെയും പരിഗണിക്കും. അവസാന …

തൊഴിലവസരങ്ങളും അറിയിപ്പുകളും Read More »

ആമ്പല്ലൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം

ആമ്പല്ലൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. ശനിയാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. ദേശീയപാതയില്‍ സിഗ്നലിന് തൊട്ടുമുന്‍പാണ് സംഭവം. ലോറി ട്രാക്ക് മാറുന്നതിനിടെ കാറില്‍ തട്ടിയാണ് അപകടം ഉണ്ടായത്. ആര്‍ക്കും പരുക്കില്ല.

പുതുക്കാട് ഗ്രാമപഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം നടത്തി

പുതുക്കാട് ഗ്രാമ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട് പുതുക്കാട് ഗ്രാമപഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം നടത്തി. പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഷൈനി ജോജു ഗ്രാമ പഞ്ചായത്തംഗങ്ങളായെ സെബി കൊടിയന്‍, ഷാജു കാളിയേങ്കര, ആന്‍സി ജോബി, സുമ ഷാജു, രശ്മി ശ്രീ ഷോബ്, പ്രീതി ബാലകൃഷ്ണന്‍, ഹിമ ദാസന്‍, സി.പി. സജീവന്‍, സെക്രട്ടറി ഉമ ഉണ്ണികൃഷ്ണന്‍, അസി. സെക്രട്ടറി എം.പി. ചിത്ര എന്നിവര്‍ പ്രസംഗിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ വികസിത് ഭാരത് സങ്കല്‍പ്പ യാത്ര അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തില്‍ എത്തിച്ചേര്‍ന്നതിന്റെ ഭാഗമായി കൃഷിയിടങ്ങളില്‍ഡ്രോണ്‍ ഉപയോഗിച്ചുള്ള നാനോ യൂറിയ സ്‌പ്രേയിങ് നടത്തി

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രാജേശ്വരി അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം പ്രിന്‍സ് ഫ്രാന്‍സിസ്, തൃശ്ശൂര്‍ കൃഷി വിജ്ഞാന്‍ കേന്ദ്ര ഉദ്യോഗസ്ഥ അനില എന്നിവര്‍ സന്നിഹിതരായിരുന്നു. വരാക്കര പാടശേഖരസമിതി പ്രസിഡന്റ് ദീപക് വല്ലച്ചിറക്കാരന്റെ കൃഷിയിടത്തിലാണ് നാനോ യൂറിയ സ്‌പ്രേയിങ് നടത്തിയത്.

പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂര്‍ പാടം ലിഫ്റ്റ് ഇറിഗേഷന്‍ കനാല്‍ നവീകരണത്തിന് തുടക്കമായി

പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ തൃശ്ശൂര്‍ ചെറുകിട ജലസേചന ഡിവിഷനില്‍ കീഴിലുള്ള പന്തല്ലൂര്‍ പാടം ലിഫ്റ്റ് ഇറിഗേഷന്‍ കനാലിന്റെ നവീകരണ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. 50 ലക്ഷം രൂപയാണ് ഇതിനായി ചിലവഴിക്കുന്നത്. പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ പ്രധാന ഇറിഗേഷന്‍ കനലാണ് ഇത്. ചടങ്ങില്‍ പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കാര്‍ത്തിക ജയന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി. പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.

പുതുക്കാട് സര്‍വീസ് സഹകരണ ബാങ്കില്‍ ഏകദിന കര്‍ഷക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

ഡബ്‌ളിയു ഡി ആര്‍ എ ന്യൂഡല്‍ഹി, കണ്ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റ്, സംസ്ഥാന വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം ബാബുരാജ് ഉദ്ഘാടനം ചെയ്തു. പുതുക്കാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാജു തളിയപറമ്പില്‍ അധ്യക്ഷനായി. വിപണിയുടെ ചൂഷണങ്ങളില്‍ നിന്നും രക്ഷനേടുവാന്‍ കര്‍ഷകര്‍ക്ക് വെയര്‍ഹൗസുകള്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെ സംബന്ധിച്ച്് കെഎസ്ഡബ്‌ളിയുസി റീജയണല്‍ മാനേജര്‍ രെഞ്ചു ക്ലാസ് നയിച്ചു. ഐസിഎം കണ്ണൂര്‍ ഡയറക്ടര്‍ വി.എന്‍. ബാബു, …

പുതുക്കാട് സര്‍വീസ് സഹകരണ ബാങ്കില്‍ ഏകദിന കര്‍ഷക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു Read More »

ആര്‍ദ്ര കേരള പുരസ്‌ക്കാരം 2023 ന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം കൊടകര ഗ്രാമപഞ്ചായത്തില്‍ സന്ദര്‍ശനം നടത്തി

കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ സംഘത്തെ സ്വീകരിച്ചു. വൈസ് പ്രസിഡന്റ് കെ.ജി. രജീഷ്, ജനപ്രതിനിധികളായ പ്രനില ഗിരീശന്‍, ടി.കെ. പദ്മനാഭന്‍, കൊടകര ആയുര്‍വ്വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ആഗ്‌നസ് ക്‌ളീറ്റസ്, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുനില, എഫ്.എച്ച്.സി. കൊടകര അസി. സര്‍ജന്‍ ഡോ. സി.ഡി. കവിത, ഐ.സി.ഡി.എസ.് സൂപ്പര്‍വൈസര്‍ ഒ.വി. വിനിത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അന്ത്രു, പഞ്ചായത്ത് സെക്രട്ടറി കെ. ബിന്ദു എന്നിവര്‍ പ്രസംഗിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പരിധിയില്‍പ്പെട്ട സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളും …

ആര്‍ദ്ര കേരള പുരസ്‌ക്കാരം 2023 ന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം കൊടകര ഗ്രാമപഞ്ചായത്തില്‍ സന്ദര്‍ശനം നടത്തി Read More »

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രധാനപ്പെട്ട റോഡായ എസ്എംഎസ് റോഡിന്റെ രണ്ടാംഘട്ട നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്നും 80 ലക്ഷം രൂപ ചിലവിലാണ് റോഡ് നിര്‍മ്മിക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കപില്‍ രാജ്, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. എസ്എംഎസ് റോഡിന്റെ ഒന്നാം ഘട്ടം 650 മീറ്റര്‍ ദൂരം നവീകരിച്ചിരുന്നു. 950 മീറ്റര്‍ ദൂരമാണ് രണ്ടാംഘട്ടത്തില്‍ നവീകരിക്കുന്നത്.

ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് 139-ാം ജന്മദിനാഘോഷം നടത്തി

പുതുക്കാട് മണ്ഡലം കോണ്‍ഗ്രസ് നടത്തിയ ആഘോഷത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എസ്. രാജു അധ്യക്ഷനായിരുന്നു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷാജു കാളിയേങ്കര, കെ.ജെ. ജോജു, പി.ഡി. ജെയിംസ്, രജനി സുധാകരന്‍, സതി സുധീര്‍, ആന്‍സിജോബി, പ്രീതി ബാലകൃഷ്ണന്‍, ജസ്റ്റിന്‍ ആറ്റുപുറം എന്നിവര്‍ പ്രസംഗിച്ചു.

പുതുക്കാട് സി.ജി. ജനാര്‍ദ്ദനന്‍ റോഡ് ഐറിഷ് ഡ്രൈനേജിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

പുതുക്കാട് സി.ജി. ജനാര്‍ദ്ദനന്‍ റോഡ് ഐറിഷ് ഡ്രൈനേജിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ പഞ്ചായത്തംഗം സരിതാ രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അല്‍ജോ പുളിക്കല്‍, ഗ്രാമപഞ്ചായത്ത് അംഗം സി.പി. സജീവന്‍ എന്നിവര്‍ പങ്കെടുത്തു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്നും 21 ലക്ഷം രൂപ ചെലവിലാണ് നിര്‍മാണം.

അത്‌ലറ്റിക് താരം ബിജിതയെ ടി എൻ. പ്രതാപന്‍ എംപി അനുമോദിച്ചു

സംസ്ഥാന മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് മീറ്റില്‍ 800 മീറ്ററില്‍ സ്വര്‍ണ്ണവും, 400 മീറ്ററില്‍ ഹഡില്‍സില്‍ സ്വര്‍ണ്ണവും, ട്രിപ്പില്‍ ജംബ്ബില്‍ വെള്ളിയും കരസ്ഥമാക്കിയ തൃക്കൂര്‍ പഞ്ചായത്തിലെ ആദൂരില്‍ ബിജിത വേണുവിനെ ടി.എന്‍.പ്രതാപന്‍ എംപി വീട്ടിലെത്തി അനുമോദിച്ചു. കോണ്‍ഗ്രസ് നേതാക്കളായ ഷെന്നി ആന്റോ പനോക്കാരന്‍, കല്ലൂര്‍ ബാബു, സുനില്‍ മുളങ്ങാട്ടുക്കര,പ്രീബനന്‍ ചുണ്ടേലപറമ്പില്‍, പോള്‍സണ്‍ തെക്കുംപിടിക, മിനി ഡെന്നി, ഹേമലത സുകുമാരന്‍, മോഹനന്‍ തൊഴുക്കാട്ട്, സൈമണ്‍ നമ്പാടര്‍, ജിഷ ഡേവീസ്, സലീഷ് ചെമ്പാറ എന്നിവരും എംപിയോടൊപ്പമുണ്ടായിരുന്നു.

ചെങ്ങാലൂര്‍ ശ്രീനാരായണപുരം എസ്എന്‍ഡിപി ശാഖയിലെ ശാന്തി ഗുരുദേവ കുടുംബ യൂണിറ്റിന്റെ 7ാ-മത് വാര്‍ഷിക ആഘോഷം നടത്തി

ചെങ്ങാലൂര്‍ ശ്രീനാരായണപുരം എസ്എന്‍ഡിപി ശാഖയിലെ ശാന്തി ഗുരുദേവ കുടുംബ യൂണിറ്റിന്റെ 7ാ-മത് വാര്‍ഷിക ആഘോഷം നടത്തി. ഐക്കരത്തറ തിലകന്റെ വസതിയില്‍ നടന്ന വാര്‍ഷികപൊതുയോഗം യോഗം ഡയറക്ടര്‍ കെ.എം.ബാബുരാജ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റ ബേബി കീടായി, ശാഖ പ്രസിഡന്റ് വിനോദ് പൊഴേക്കടവില്‍, സുരേഷ് ചിറ്റയത്ത്, സുനില്‍ ആറ്റപറമ്പില്‍, പി.വി.കുമാരന്‍, വിനോദ് വാലിപറമ്പില്‍, വിനിത സഹദേവന്‍, സുനിത വേണു എന്നിവര്‍ പ്രസംഗിച്ചു.

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്കുള്ള 10 ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ നീന്തല്‍ പരിശീലനം പോങ്കോത്ര മാനാകുളത്തില്‍ ആരംഭിച്ചു

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്കുള്ള 10 ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ നീന്തല്‍ പരിശീലനം പോങ്കോത്ര മാനാകുളത്തില്‍ ആരംഭിച്ചു. പുതുക്കാട് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.എച്ച്. സുനില്‍ദാസ് ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി. പ്രദീപ്, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എം.പുഷ്പാകരന്‍, നീന്തല്‍ പരിശീലകന്‍ ഹരിലാല്‍ മൂത്തേടത്ത് എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞ തവണയും നീന്തല്‍ പരിശീലനം സംഘടിപ്പിച്ചിരുന്നു. വിജയകരമായി പരിശീലനം …

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്കുള്ള 10 ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ നീന്തല്‍ പരിശീലനം പോങ്കോത്ര മാനാകുളത്തില്‍ ആരംഭിച്ചു Read More »

വരാക്കര ഉണ്ണിശോ പള്ളിയില്‍ ഉണ്ണിശോയുടെയും വി. സെബാസ്ത്യനോസിന്റെയും സംയുക്ത തിരുന്നാളിന് വികാരി ഫാ. സോണി കിഴക്കൂടന്‍ കൊടികയറ്റി

കൈക്കാരന്‍മാരായ റാഫി പനംകുളത്തുക്കാരന്‍, പോള്‍ തോട്ടാന്‍, ഷോബന്‍ പട്ടേരി, തിരുന്നാള്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അലക്‌സ് ചുക്കിരി, ജോയിന്റ് കണ്‍വീനര്‍മാരായ സലീഷ് പുളിക്കന്‍, പ്രവീണ്‍ ജോസ് ചേലിയേക്കര എന്നിവര്‍ നേതൃത്വം നല്‍കി. ഈ മാസം 30,31 തിയതികളില്‍ ആണ് തിരുന്നാള്‍ ആഘോഷിക്കുന്നത്.

ജനശക്തി വേലൂപാടം ക്ലബിന്റെ 23-ാം വാര്‍ഷികവും ഓഫീസ് കം കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടവും നടത്തി

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജനശക്തി പ്രസിഡന്റ് ജോര്‍ജ് നെല്ലിശേരി അധ്യക്ഷനായി. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ ക്രിസ്മസ് കിറ്റ് വിതരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ് മുഖ്യാതിഥിയായി. പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പ്രിയന്‍, ഷൈജു പട്ടിക്കാട്ടുക്കാരന്‍, ജനശക്തി സെക്രട്ടറി ബിജു കെ. നായര്‍, ട്രഷറര്‍ ബേബി വാഴക്കാല എന്നിവര്‍ പ്രസംഗിച്ചു.

സമഭാവനയുടെ തിരുപ്പിറവി; നക്ഷത്രത്തിളക്കത്തോടെ ക്രിസ്മസ് സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സമഭാവനയുടേയും സന്ദേശം ഉണര്‍ത്തുന്ന പുണ്യദിനം, ക്രിസ്മസ് ദിനം!

സമഭാവനയുടെ തിരുപ്പിറവി; നക്ഷത്രത്തിളക്കത്തോടെ ക്രിസ്മസ് സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സമഭാവനയുടേയും സന്ദേശം ഉണര്‍ത്തുന്ന പുണ്യദിനം, ക്രിസ്മസ് ദിനം! ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള ജനത ഡിസംബര്‍ 25 ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമാണ് ക്രിസ്തുമസ്. പുല്‍ക്കൂടും, നക്ഷത്രങ്ങളും ഒക്കെ ഒരുക്കി ക്രിസ്മസിനെ വരവേല്‍ക്കുകയാണ് നാടും നഗരവും. യേശു ക്രിസ്തുവിന്റെ ജനനമാണ് ഈ ദിവസത്തില്‍ അനുസ്മരിക്കപ്പെടുന്നത്. പരസ്പരം സമ്മാനങ്ങള്‍ കൈമാറാനും ബന്ധങ്ങള്‍ പുതുക്കാനും ഒത്തുകൂടാനുമുള്ള അവസരം കൂടിയാണ് ക്രിസ്മസ്. ഓര്‍മകള്‍ക്ക് സുഗന്ധവും കാഴ്ചകള്‍ക്ക് തിളക്കവും മനസ്സിന് …

സമഭാവനയുടെ തിരുപ്പിറവി; നക്ഷത്രത്തിളക്കത്തോടെ ക്രിസ്മസ് സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സമഭാവനയുടേയും സന്ദേശം ഉണര്‍ത്തുന്ന പുണ്യദിനം, ക്രിസ്മസ് ദിനം! Read More »