പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 60,000 രൂപ ചിലവില്‍ വാങ്ങിയ കൗ ലിഫ്റ്റിംഗ് മെഷീനിന്റെയും മൈക്രോസ്‌കോപ്പിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിര്‍വഹിച്ചു. എം.കെ. ഷൈലജ, ബീന സുരേന്ദ്രന്‍, എന്‍.എം. പുഷ്പാകരന്‍, ഷീബ സുരേന്ദ്രന്‍, ഡോ. സി.ഐ. ജോഷി , ടി.എം. യോഹന്നാന്‍ എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് ഭരണാസമിതിയുടെ വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന 36 ഉദ്ഘാടനങ്ങളില്‍ ആറാമത്തെ ഉദ്ഘാടനമാണ് നടന്നത്. അസുഖം ബാധിച്ച് എണീക്കാന്‍ കഴിയാത്ത അവസ്ഥ വരുന്ന മൃഗങ്ങളെ ഉയര്‍ത്തുന്നതിനായാണ് ലിഫ്റ്റിംഗ് മെഷീന്‍ ഉപയോഗിക്കുന്നത്. വീടുകളിലേക്ക് മെഷീന്‍ കൊടുത്ത് അയക്കുന്നതിനുള്ള സൗകര്യവും ഉണ്ട്.
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വെറ്റിനറി ഡിസ്പെന്‍സറിയില്‍ കൗ ലിഫ്റ്റിംഗ് മെഷീനും മൈക്രോസ്‌കോപ്പും വിതരണം ചെയ്തു
