nctv news pudukkad

nctv news logo
nctv news logo

Kerala news

nctv news

എഐവൈഎഫ് പറപ്പൂക്കര പഞ്ചായത്ത് സമ്മേളനം മുന്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ മതനിരപേക്ഷത വലിയ വെല്ലുവിളിയെ നേരിടുകയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു പ്രത്യേക മതവിഭാഗത്തിന്റെ ക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തുക വഴി രാജ്യത്തെ ജനങ്ങള്‍ക്ക് കൊടുക്കുന്ന സന്ദേശം എന്താണെന്ന് ജനങ്ങള്‍ക്ക് മനസിലാക്കുന്നുണ്ടെന്ന് വി.എസ.് സുനില്‍കുമാര്‍ പറഞ്ഞു. സമ്മേളനത്തില്‍ വി.ജെ. മേജോ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം വി.കെ. വിനീഷ്, സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പി.എം. നിക്‌സന്‍, ലോക്കല്‍ സെക്രട്ടറി ആര്‍. ഉണ്ണികൃഷ്ണന്‍, പി.ടി. കിഷോര്‍, എം. കൃഷ്ണന്‍ ജിനേഷ് ആലത്തൂര്‍, സി.ഡി. ജുനീഷ്, വിഷ്ണു മുത്രത്തിക്കര എന്നിവര്‍ പ്രസംഗിച്ചു.

nctv news

അളഗപ്പനഗറില്‍ ഇടതുകര ബ്രാഞ്ച് കനാലില്‍ നിന്ന് നീക്കം ചെയ്ത മാലിന്യങ്ങള്‍ ബണ്ട് റോഡില്‍ കൂട്ടിയിടുന്നത് നാട്ടുകാര്‍ക്ക് യാത്രാ ദുരിതമാകുന്നു.

കനാല്‍ ശുചീകരണത്തിന്റെ ഭാഗമായി ഹിറ്റാച്ചി ഉപയോഗിച്ചാണ് ചെളിയും മാലിന്യങ്ങളും ഇറിഗേഷന്‍ വകുപ്പ് നീക്കം ചെയ്യുന്നത്. ഇത്തരത്തില്‍ നീക്കം ചെയ്ത മാലിന്യങ്ങളാണ് വീതികുറഞ്ഞ ബണ്ട് റോഡിന്റെ പല ഭാഗങ്ങളിലായി കൂട്ടിയിട്ടിരിക്കുന്നത്. ഇതുമൂലം കനാലിന്റെ വശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് നടക്കാന്‍ പോലും ഇടമില്ലെന്നാണ് ആക്ഷേപം. തുലാവര്‍ഷം ശക്തിയായാല്‍ റോഡില്‍ കൂട്ടിയിട്ട മാലിന്യവും ചെളിയും വീണ്ടും കനാലിലേക്ക് ഒലിച്ചിറങ്ങുമെന്നും നാട്ടുകാര്‍ പറയുന്നു. കനാല്‍ ശുചീകരണത്തിലെ അശ്രദ്ധമൂലം വീടുകളിലേക്കുള്ള ശുദ്ധജല പൈപ്പുകള്‍ പൊട്ടുന്നതും പതിവായി. കനാലിന് കുറുകെ സ്ഥാപിച്ച പൈപ്പുകളാണ് പലയിടങ്ങളിലും തകരാറിലായി കുടിവെള്ളം …

അളഗപ്പനഗറില്‍ ഇടതുകര ബ്രാഞ്ച് കനാലില്‍ നിന്ന് നീക്കം ചെയ്ത മാലിന്യങ്ങള്‍ ബണ്ട് റോഡില്‍ കൂട്ടിയിടുന്നത് നാട്ടുകാര്‍ക്ക് യാത്രാ ദുരിതമാകുന്നു. Read More »

nctv-news

തെരുവ്‌നായ ശല്യത്താല്‍ വലഞ്ഞ് നെടുംമ്പാള്‍ പ്രദേശവാസികള്‍.
അലഞ്ഞുതിരിയുന്ന തെരുവ് നായ്ക്കള്‍ താറാവിനേയും കോഴികളേയും ആക്രമിച്ച് കൊലപ്പെടുത്തി ഭക്ഷിക്കുന്നത് നിത്യ സംഭവം

അലഞ്ഞുതിരിയുന്ന തെരുവ് നായ്ക്കള്‍ പ്രദേശവാസികള്‍ പോറ്റിവളര്‍ത്തുന്ന താറാവിനേയും കോഴികളേയും ആക്രമിച്ച് കൊലപ്പെടുത്തി ഭക്ഷിക്കുന്നത് നിത്യ സംഭവമായിരിക്കുകയാണ് ഇവിടെ. തെരുവ്‌നായ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന്  നാട്ടുകാര്‍ നട്ടം തിരിയുകയാണ്. അടുത്ത ദിവസങ്ങളിലായി കോമ്പാറക്കാരന്‍ ജോസ് ഭാര്യ സെലിന വളര്‍ത്തുന്ന 22  താറാവുകളെയാണ് തെരുവുനായ്ക്കള്‍ കൊന്നത്. പ്രദേശത്ത് താറാവിനെയും കോഴികളെയും വളര്‍ത്തി ഉപജീവനം നടത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് നാട്ടുകാരനായ ജോസ് പറയുന്നു. തെരുവുനായയുടെ ആക്രമണം ഭയന്ന് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത സാഹചര്യമാണ്. കൂട്ടമായി വന്ന് ഇവ ആക്രോശിക്കുന്നതും പതിവാണ്. ഇതിനെതിരെ അധികൃതര്‍ …

തെരുവ്‌നായ ശല്യത്താല്‍ വലഞ്ഞ് നെടുംമ്പാള്‍ പ്രദേശവാസികള്‍.
അലഞ്ഞുതിരിയുന്ന തെരുവ് നായ്ക്കള്‍ താറാവിനേയും കോഴികളേയും ആക്രമിച്ച് കൊലപ്പെടുത്തി ഭക്ഷിക്കുന്നത് നിത്യ സംഭവം
Read More »

nctv news

നവംബര്‍ 1 കേരള പിറവി:

കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്ന് 66 വര്‍ഷം തികയുന്നു. ഐക്യകേരളത്തിന് ഇന്ന് 66-ാം പിറന്നാള്‍. നേട്ടങ്ങളും കോട്ടങ്ങളും അതിലേറെ വെല്ലുവിളികളും നിറഞ്ഞ പിന്നിട്ട വര്‍ഷങ്ങളുടെ ഓര്‍മ്മ പങ്കുവെക്കുകയാണ് ഇന്ന് കേരളം. 1956 നവംബര്‍ ഒന്നിനാണ് കേരളം രൂപം കൊണ്ടത്. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തുചേര്‍ന്നാണ് മലയാളികളുടെ സംസ്ഥാനമായി നമ്മുടെ കൊച്ചു കേരളം രൂപം കൊള്ളുന്നത്. പലതരത്തിലുള്ള പ്രതിസന്ധി ഘട്ടത്തിലും പോരാടി വിജയിച്ച കേരളീയര്‍ക്ക് ഇന്ന് ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും പ്രതീക്ഷയുടെയും ജന്മവാര്‍ഷികം തന്നെയാണ്. കേരളത്തിന്റെ ജന്മദിനാഘോഷമാണ് കേരളപ്പിറവി. …

നവംബര്‍ 1 കേരള പിറവി: Read More »

കല്ലൂര്‍ പടിഞ്ഞാറ് ഹോളിമേരി റോസറി പള്ളിയില്‍ പരിശുദ്ധ കൊന്തമാതാവിന്റെ ഊട്ടുതിരുനാള്‍ ആഘോഷിച്ചു.

ഊട്ട് ആശീര്‍വാദത്തിന് വികാരി ഫാ. ജോളി ചിറമ്മല്‍ കാര്‍മ്മികനായി. ആഘോഷമായ കുര്‍ബാനക്ക് ഫാ. വര്‍ഗീസ് കുത്തൂര്‍ കാര്‍മികനായി. ഫാ. സജി വട്ടക്കുഴി സഹകാര്‍മ്മികനായി. തുടര്‍ന്ന് നടന്ന നേര്‍ച്ച ഊട്ടില്‍ ആയിരങ്ങള്‍ പങ്കെടുത്തു. രാത്രി ജപമാല മാസാചരണ സമാപനവും നടന്നു. ആഘോഷങ്ങള്‍ക്ക് വികാരി ഫാ. ജോളി ചിറമ്മല്‍, പോള്‍ വട്ടക്കുഴി, ലിജോ തേക്കാനത്ത്, ജോവിന്‍സ് എക്കാടന്‍, ജോസ് കാവിട്ടി, പോള്‍ ചുള്ളി എന്നിവര്‍ നേതൃത്വം നല്‍കി