സ്വര്‍ണവില വീണ്ടും കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 480 രൂപ കുറഞ്ഞ് 42,080 രൂപയും ഗ്രാമിന് 60 രൂപ കുറഞ്ഞ് 5,260 രൂപയുമായി.
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 480 രൂപ കുറഞ്ഞ് 42,080 രൂപയും ഗ്രാമിന് 60 രൂപ കുറഞ്ഞ് 5,260 രൂപയുമായി.
എറണാകുളം ഭാഗത്തേക്ക് 7.16649 മംഗലാപുരം – നാഗർകോവിൽ പരശുറാം എക്സ്പ്രസ്സ് ഉച്ചയ്ക്ക് 12.20 8.06447 ഗുരുവായൂർ – എറണാകുളം ഉച്ചയ്ക്ക് 2.17 ന് 9.16325 നിലമ്പൂർ – കോട്ടയം എക്‌സ്പ്രസ്സ് വൈകീട്ട് 5.59 ന് വടക്കോട്ട് തൃശൂർ ഭാഗത്തേക്ക് 1.06438 എറണാകുളം – ഗുരുവായൂർ പാസഞ്ചർ രാവിലെ 7.40 ന്2.16326 കോട്ടയം – നിലമ്പൂർ എക്സ്പ്രസ്സ് രാവിലെ 8.06 ന്3.16650 നാഗർകോവിൽ – മംഗലാപുരം പരശുറാം എക്സ്പ്രസ്സ് ഉച്ചയ്ക്ക് 12 .10 ന്4.06798 എറണാകുളം – പാലക്കാട് …
പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള പുതുക്കിയ ട്രെയിൻ സമയം Read More »
ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 154-ാം ജന്മവാർഷികമാണ് ഇന്ന്. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ബ്രിട്ടീഷുകാർക്കെതിരെ പോരാടി, ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹാരഥനായിരുന്നു അദ്ദേഹം. ഗാന്ധിയോടുള്ള ആദരസൂചകമായ ഇന്ന് വിപുലമായ ആഘോഷങ്ങളാണ് രാജ്യമെങ്ങും ഒരുക്കിയിട്ടുള്ള്. ഗാന്ധിജിയോടുള്ള ബഹുമാന സൂചകമായി ഐക്യരാഷ്ട്രസഭ ഈ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നത്. സത്യത്തിന്റെ പാത പിന്തുടരാം. ഗാന്ധി ജയന്തി ആശംസകൾ.
2000 രൂപ നോട്ട് മാറ്റിയെടുക്കാനുള്ള സമയപരിധി നീട്ടി. നോട്ട് ഒക്ടോബര്‍ ഏഴ് വരെ മാറ്റാം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് അറിയിപ്പ്. എല്ലാ ബാങ്കുകളും അവരുടെ ശാഖകള്‍ വഴി 2000 രൂപ നോട്ടുകള്‍ മാറാനുള്ള സാഹചര്യം ഒരുക്കും. ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് 2000 രൂപ നോട്ട് നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യാം. അക്കൗണ്ട് ഇല്ലാത്ത ഒരാള്‍ക്ക് പോലും ഐഡി പ്രൂഫ് ഇല്ലാതെ ഏത് ബാങ്ക് ശാഖയിലും 2000 രൂപ നോട്ടുകള്‍ മാറാമെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.
കാലാവസ്ഥ നിരീക്ഷണ വകുപ്പ് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. കോട്ടയം ഒഴികെയുള്ള മറ്റ് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്.
തൃശൂർ, ഷൊർണ്ണൂർ, തിരൂർ ഭാഗത്തേക്ക്(PF NO 2)1.06438 എറണാകുളം – ഗുരുവായൂർ സ്പെഷൽ രാവിലെ 7.40 ന് 2 16326 കോട്ടയം – നിലമ്പൂർ സ്പെഷൽ രാവിലെ 8.05 ന് (അങ്ങാടിപ്പുറം സ്റ്റേഷനിൽ ഇറങ്ങിയാൽ മഞ്ചേരി, മലപ്പുറം ഭാഗത്തേക്ക് പ്പം എത്താം) 3 16650 നാഗർകോവിൽ- മംഗലാപുരം പരശുറാം സ്പെഷൽ ഉച്ചയ്ക്ക് 12.10ന് (ഷൊർണ്ണൂർ, കുറ്റിപ്പുറം, തിരൂർ, കോഴിക്കോട്, വടകര, കണ്ണൂർ വഴി) 4.06798 എറണാകുളം – പാലക്കാട് മെമു വൈകീട്ട് 4.18 ന് 5 16307 …
ഇന്ന് നബിദിനം. ഹിജ്റ വർഷപ്രകാരം റബ്ബിഉൽ അവ്വൽ മാസം പന്ത്രണ്ടിനാണ് പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം. വിപുലമായ ആഘോഷത്തോടെ വിശ്വാസികൾ നബിദിനത്തെ വരവേൽക്കുന്നത്. സംസ്ഥാനത്ത് പള്ളികളും മദ്രസകളും കേന്ദ്രീകരിച്ചാണ് ആഘോഷങ്ങൾ. പ്രവാചക പിറവിയുടെ പുണ്യസ്മരണകൾ ഉയർത്തുന്നതാണ് നബിദിനത്തിന്റെ ആഘോഷങ്ങൾ. പ്രവാചകന്റെ ചരിത്രവും ജീവിതവും നെഞ്ചേറ്റുന്ന വിശ്വാസികൾ പാടിയും പറഞ്ഞും ഈ ദിനത്തിൽ ആത്മീയ സംതൃപ്തി നേടും.നബിദിനം പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധിയാണ്. 27 നായിരുന്നു മുൻ നിശ്ചയിച്ചിരുന്ന പൊതു അവധി. എന്നാൽ സെപ്റ്റംബർ 28ന് പൊതു …
പ്രവാചക പിറവിയുടെ പുണ്യസ്മരണകൾ ഉയർത്തി ഇന്ന് നബി ദിനം; സംസ്ഥാനത്ത് പൊതു അവധി Read More »
തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആയ 25 കോടിയാണ് ഒന്നാം സമ്മാനം. കോഴിക്കോട് പാളയത്തുള്ള ബാവ ഏജന്‍സി പാലക്കാട് വാളയാറില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഈ മാസം 11ന് വിറ്റ ടിക്കറ്റ് ആണിത്. ഓണം ബമ്പറിന്റെ ചരിത്രത്തിലെ സര്‍വ്വകാല റെക്കോര്‍ഡ് ആണ് ഇത്തവണ വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്. ആകെ 85 ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത്. ആകെ സമ്മാനത്തുക 125 …
സംസ്ഥാനത്തെ അടുത്ത വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് നാല് മുതല്‍ 25 വരെ നടത്തുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഹയര്‍സെക്കന്‍ഡറി പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 1 മുതല്‍ 26 വരെയും നടത്തും. ഫെബ്രുവരി 19 മുതല്‍ 23 വരെ എസ്എസ്എല്‍സി മോഡല്‍ പരീക്ഷയുണ്ടാകും. ഏപ്രില്‍ 3 മുതല്‍ 17 വരെ മൂല്യനിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കും. വേഗത്തില്‍ തന്നെ ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. …
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ തീയതി പ്രഖ്യാപിച്ചു Read More »
ഇന്‍ഫെക്ഷന്‍ ഡിസീസ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കെ.ആര്‍. രാജേഷിനെ നോഡല്‍ ഓഫീസറായി നിയമിച്ചു. രോഗലക്ഷണം ഉള്ളവര്‍ വന്നാല്‍ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിക്കുന്നത് മുതല്‍ പരിചരണം, സാമ്പിള്‍ ശേഖരണം, ചികിത്സ നല്‍കല്‍ എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സെക്യൂരിറ്റി ഓഫീസര്‍, മൈക്രോബയോളജി വിഭാഗം മേധാവി, സ്‌റ്റോര്‍ സൂപ്രണ്ട്, ചീഫ് നഴ്‌സിംഗ് ഓഫീസര്‍ എന്നിവര്‍ക്ക് ചുമതല നല്‍കി. ജനറല്‍ മെഡിസിന്‍, പള്‍മോണറി മെഡിസിന്‍, പീഡിയാട്രിക്‌സ്, അനസ്‌തേഷ്യോളജി, കമ്മ്യൂണിറ്റി മെഡിസിന്‍, സെക്യൂരിറ്റി ഓഫീസര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനും …
ആമ്പല്ലൂര്‍ സ്വദേശി രശ്മി, അടൂര്‍ സ്വദേശി ആര്‍. രാജലക്ഷ്മി എന്നിവരും കൂട്ടാളികളും ചേര്‍ന്നാണു തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തല്‍. പ്രതികള്‍ വിജിലന്‍സ്, ഇന്‍കംടാക്‌സ്, ജിഎസ്ടി വകുപ്പുകളില്‍ ഇല്ലാത്ത തസ്തികകളില്‍ അടക്കം ജോലി വാഗ്ദാനം ചെയ്തു 2 മുതല്‍ 4.5 ലക്ഷം രൂപ വരെ ഉദ്യോഗാര്‍ഥികളില്‍ നിന്നു തട്ടിയെടുത്തെന്നും കമ്മീഷണര്‍ സി. നാഗരാജുവിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. രാജലക്ഷ്മിയെയും രശ്മിയെയും കണ്ടെത്തുന്നതിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി.
മുതിര്‍ന്ന ബിജെപി നേതാവ് പി.പി. മുകുന്ദന്‍ (77) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 16 വര്‍ഷം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു.
കേരളരാഷ്ട്രീയം ഉറ്റുനോക്കിയ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ 36,454 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായി ചാണ്ടി ഉമ്മന്റെ മിന്നും ജയം. മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടേത്. പോള്‍ ചെയ്ത വോട്ടുകളുടെ 61 ശതമാനവും ചാണ്ടി ഉമ്മനാണ് വാരിക്കൂട്ടിയത്. വെറും 6447 വോട്ടുകള്‍ മാത്രം ബിജെപിയ്ക്ക് നേടാനായത്. 36667 വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മന്‍ സിപിഎമ്മിലെ ജെയ്ക്ക് സി. തോമസിനെ പരാജയപ്പെടുത്തിയത്. ചാണ്ടി ഉമ്മന്‍ 78649 വോട്ടും ജെയ്ക്ക് സി. തോമസ് 41982 വോട്ടും ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍ …
പീച്ചിയില്‍ നടക്കുന്ന ശില്‍പ്പശാലയില്‍ കളക്ടര്‍മാരും ഡെപ്യൂട്ടി കളക്ടര്‍മാരും പങ്കെടുക്കും. ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളുടെയും വി വി പാറ്റ് മെഷീനുകളിലും പരിശീലനം നല്‍കുന്നതിന് വേണ്ടിയാണ് ശില്‍പ്പശാല. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന നിര്‍ദ്ദേശം പരിശോധിക്കാന്‍ സമിതി രൂപീകരിച്ച പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകുന്നത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പതിവ് മുന്നൊരുക്കങ്ങളാണെന്ന് ചീഫ് ഇലക്ട്രല്‍ ഓഫിസറുടെ ഓഫീസ് പ്രതികരിച്ചു.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി രൂപപ്പെട്ടത് 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ആയേക്കാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശമുണ്ട്.
കണിമംഗലത്ത് ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം. തൃപ്പയാറിൽ നിന്നും പുറപ്പെട്ട് തൃശൂർ ഭാഗത്തേക്ക് സർവീസ് നടത്തുന്ന ക്രൈസ്റ്റ് എന്ന ബസാണ് കണിമംഗലത്ത് വെച്ച് പാടത്തേക്ക് മറിഞ്ഞത്. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. രാവിലെയായതിനാൽ അമ്പതിലേറെ യാത്രക്കാർ ബസിലുണ്ടായിരുന്നു. ഇവരിൽ 30 പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്കൂൾ, കോളജ് വിദ്യാർഥികളും രാവിലെ ജോലി ആവശ്യങ്ങൾക്കായി പോകുന്നവരുമായിരുന്നു ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ഭൂരിഭാഗവും. ഇവരിൽ ഒരാളുടെ പരിക്ക് സാരമുള്ളതാണ്. റോഡ് പണി നടക്കുന്ന സ്ഥലമാണെന്നാണ് യാത്രക്കാരിൽ നിന്നും ലഭിക്കുന്ന വിവരം.
മലയാളികളുടെ പുതുവര്‍ഷദിനമാണ് ചിങ്ങം ഒന്ന്. പഞ്ഞ കര്‍ക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയും ഐശ്വര്യവും നിറയുന്ന ദിനങ്ങളാണ് മലയാളിക്ക്. സന്തോഷ പൂര്‍ണമായ പുതുവര്‍ഷത്തിലേക്കാണ് പൊന്നിന്‍ ചിങ്ങപ്പുലരിയെ മലയാളി വരവേല്‍ക്കുന്നത്. ദുരിതങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ പഞ്ഞ കർക്കിടകം പെയ്തൊഴിഞ്ഞു. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൂവിളികൾ ഉണർത്തി ചിങ്ങം പിറന്നു. ഓണക്കാലത്തിന്റെ വരവറിയിച്ചാണ് ചിങ്ങ മാസത്തിൻ്റെ തുടക്കം. ഇനിയങ്ങോട്ടുള്ള ഉത്സവ നാളുകളിൽ പൊന്നോണപുലരിയെ വരവേൽക്കാനായി പ്രകൃതി പൂത്തുലയും. കൃഷി ചെയ്യാൻ ഉചിതമായ മാസമായിട്ടാണ് ചിങ്ങം അറിയപ്പെടുന്നത്. കർക്കടകത്തിലെ എല്ലാ ദാരിദ്ര്യവും ചിങ്ങം …
ചിങ്ങം ഒന്ന്. പ്രതീക്ഷയുടെ പൊന്‍പുലരിയിലേക്ക് കണ്‍തുറക്കുകയാണ് ഓരോ മലയാളിയും Read More »
ബ്ലോക്ക് പ്രസിഡന്റ് രജനി സുധാകരന്‍ അദ്ധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.എം. ചന്ദ്രന്‍, ഡിസിസി സെക്രട്ടറി സെബി കൊടിയന്‍, മണ്ഡലം പ്രസിഡന്റുമാരായ ഷാജു കാളിയേങ്കര, പി. രാമന്‍ക്കുട്ടി, മൈനോരിറ്റി കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് കെ.ജെ ജോജു, മഹിള കോണ്‍ഗ്രസ് ജില്ല വൈസ് പ്രസിഡന്റ് റെജി ജോര്‍ജ്, ജില്ല സെക്രട്ടറിമാരായ റീന ഫ്രാന്‍സീസ്, ജോളി ചുക്കിരി, രതി ബാബു എന്നിവര്‍ പ്രസംഗിച്ചു.
അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്റെ ഖബറടക്കം ഇന്ന് വൈകിട്ട് നടക്കും. രാവിലെ സിദ്ദിഖിന്റെ ഭൗതിക ശരീരം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് മൃതദേഹംപള്ളിക്കരയിലെ വസതിയിലും പൊതുദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്. വൈകീട്ട് 6 മണിക്ക് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ ഖബറടക്കും. ചൊവ്വാഴ്ച വൈകിട്ട് 9 മണിയോടെയാണ് സിദ്ദിഖ് കൊച്ചി അമൃത ആശുപത്രിയില്‍ അന്തരിച്ചത്. 63 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒരുമാസമായി ചികിത്സയിലായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തിന് പിന്നാലെ ആരോഗ്യനില …
സംവിധായകന്‍ സിദ്ദിഖിന് വിട; ഖബറടക്കം ഇന്ന് വൈകിട്ട് Read More »
മികച്ച നടനായി മമ്മൂട്ടിയും മികച്ച നടിയായി വിൻസി അലോഷ്യസും തിരഞ്ഞെടുക്കപ്പെട്ടു. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. ഇത് 6ാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടുന്നത്. രേഖ എന്ന ചിത്രമാണ് വിന്‍സിയെ മികച്ച നടിയാക്കിയത്. ന്നാ താന്‍ കേസ് കൊട് ചിത്രത്തിലെ പ്രകടനമികവിന് കുഞ്ചാക്കോ ബോബനും അപ്പന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് അലന്‍സിയറും പ്രത്യേക ജൂറി പരാമര്‍ശം നേടി. നന്‍പകല്‍ നേരത്ത് മയക്കം ആണ് മികച്ച ചിത്രം. മഹേഷ് നാരായണന്‍ …