nctv news pudukkad

nctv news logo
nctv news logo

Kerala news

ഇഞ്ചക്കുണ്ട് പരുന്ത്പാറ പ്രദേശത്ത് പുലി ഇറങ്ങി വളര്‍ത്തു മൃഗങ്ങളെ കൊന്നൊടുക്കിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് വരന്തരപ്പിള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇഞ്ചക്കുണ്ട് ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഇ.എം. ഉമ്മര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കര്‍ഷക കോണ്‍ഗ്രസ് വരന്തരപ്പിള്ളി മണ്ഡലം പ്രസിഡന്റ് തങ്കച്ചന്‍ എടത്തിനാല്‍ അധ്യക്ഷത വഹിച്ചു. കര്‍ഷക കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് വര്‍ഗീസ് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഫൈസല്‍ ഇബ്രാഹിം, ലത്തീഫ് പുലിക്കണ്ണി, ജസ്റ്റിന്‍ താഴെതെയ്യില്‍, ബൈജു ഈന്തനച്ചാലില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു

എച്ചിപ്പാറയില്‍ നിയന്ത്രണം വിട്ട സ്വകാര്യബസ് കടയിലേക്ക് ഇടിച്ചുകയറി കടയുടമയ്ക്ക് പരുക്ക്

എച്ചിപ്പാറയില്‍ നിയന്ത്രണം വിട്ട സ്വകാര്യബസ് കടയിലേക്ക് ഇടിച്ചുകയറി കടയുടമയ്ക്ക് പരുക്ക്. അപകടത്തില്‍ ബാവ സ്റ്റോഴ്‌സ് ഉടമ കാട്ടുമഠത്തില്‍ ബാവയ്ക്കാണ് (69) പരുക്കേറ്റത്. പരുക്കേറ്റയാളെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. തൃശൂര്‍- ചിമ്മിനി റൂട്ടിലോടുന്ന അനു ട്രാവല്‍സ് എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാത്തമാറ്റിക്‌സ് ലാബ് തുറന്നു

വിദ്യാലയത്തിന്റെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായിട്ടാണ് പ്ലസ്ടു വിഭാഗത്തില്‍ മാത്തമാറ്റിക്‌സ് ലാബ് ആരംഭിച്ചിരിക്കുന്നത്. തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ ആശീര്‍വാദകര്‍മ്മം നിര്‍വഹിച്ചു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ പോള്‍ തേക്കാനത്ത് അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്‍ഡറി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വി.എം. കരിം, പ്രിന്‍സിപ്പല്‍ ഗില്‍സ് എ. പല്ലന്‍, പ്രധാനാധ്യാപകന്‍ യൂജിന്‍ പ്രിന്‍സ്, എല്‍പി വിഭാഗം പ്രധാനാധ്യാപിക ലൈസി ജോണ്‍, പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളി ട്രസ്റ്റി റപ്പായി …

പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാത്തമാറ്റിക്‌സ് ലാബ് തുറന്നു Read More »

കനകമല ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ മില്‍മ സമ്പൂര്‍ണ്ണ കന്നുകാലി ഇന്‍ഷുറന്‍സ് ക്യാമ്പയിന്റെ ഭാഗമായി മെഡിക്കല്‍ വന്ധ്യത നിവാരണ ക്യാമ്പ് സംഘടിപ്പിച്ചു

എന്‍ഡിഡിബി പദ്ധതി പ്രകാരമുള്ള രണ്ടാം ഘട്ടം പാല്‍പാത്ര വിതരണം പഞ്ചായത്ത് അംഗം ഷീബ ജോഷി നിര്‍വഹിച്ചു. എന്‍.ഡി.ഡി.ബി. അസിസ്റ്റന്റ് മാനേജര്‍ ഡോ. അരുണ്‍ കുമാര്‍, മില്‍മ പി ആന്‍ഡ് ഐ മാനേജര്‍ പ്രവീണ്‍ ജോണ്‍, എന്‍.വി. സുമ, സംഘം സെക്രട്ടറി ഷീബ ജയാനന്ദന്‍ , ഭരണസമിതി അംഗം എം.എ. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

നിര്‍മാണത്തിന് പിന്നാലെ തൃക്കൂര്‍ പഞ്ചായത്തിലെ എസ്എംഎസ് റോഡ് തകര്‍ന്നു.

റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കഴിഞ്ഞ മാര്‍ച്ചിലാണ് നടന്നത്. 640 മീറ്റര്‍ റോഡ് പണിയുന്നതിന് 80 ലക്ഷം രൂപയാണ് ചിലവഴിച്ചിരിക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞ് 3 മാസം കഴിയുമ്പോഴേക്കും റോഡിന്റെ ടാര്‍ ചെയ്ത ഭാഗവും ടൈലും തകര്‍ന്ന അവസ്ഥയിലായെന്നാണ് ആക്ഷേപം. രണ്ട് വര്‍ഷം ഗ്യാരണ്ടിയുള്ള റോഡിന്റെ തകര്‍ന്ന ഭാഗങ്ങള്‍ നന്നാക്കണമെന്ന് നിരവധി തവണ പഞ്ചായത്തിനോട് ആവശ്യപ്പെട്ടുവെങ്കിലും നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. 10 ദിവസത്തിനകം തകര്‍ന്ന ഭാഗങ്ങള്‍ പുനര്‍ നിര്‍മ്മിക്കാമെന്ന് പഞ്ചായത്ത് അധികൃതര്‍ രേഖാമൂലം നല്‍കിയ ഉറപ്പിന്മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പഞ്ചായത്ത് അംഗം …

നിര്‍മാണത്തിന് പിന്നാലെ തൃക്കൂര്‍ പഞ്ചായത്തിലെ എസ്എംഎസ് റോഡ് തകര്‍ന്നു. Read More »

mara alancherry

സീറോ മലബാര്‍ സഭയില്‍ നിര്‍ണായക മാറ്റം

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു. മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലിന് താല്‍ക്കാലിക ചുമതല. ആലഞ്ചേരിയുടെ പകരക്കാരനെ ജനുവരിയില്‍ സിനഡ് തീരുമാനിക്കും. വിരമിക്കല്‍ മാര്‍പാപ്പയുടെ അനുമതിയോടെയെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. മാര്‍ ആന്‍ഡ്രൂസ് താഴത്തും എറണാകുളം അങ്കമാലി അതിരൂപയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഒഴിഞ്ഞു. പകരം മാര്‍ ബോസ്‌കോ പുത്തൂര്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍.

കല്ലൂർ കാവല്ലൂർ തങ്കപ്പൻ

കല്ലൂർ: കാവല്ലൂർ ദേശത്ത് പത്താനാപുരത്തി വീട്ടിൽ പരേതനായ വേലായുധൻ മകൻ തങ്കപ്പൻ 7 2 വയസ്സ് അന്തരിച്ചു. സംസ്കാരം 07/12/23 വ്യാഴം 2 PM ന് വടൂക്കര ശ്മശാനത്തിൽഭാര്യ: മോഹിനി (Late)മക്കൾ: ഷൈജു, സീമമരുമക്കൾ : നിതീഷ,ബൈജു

ഭരണഘടന ശില്പി ബി.ആര്‍. അംബേദ്കറുടെ ചരമ വാര്‍ഷികം ദളിത് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ പറപ്പൂക്കരയില്‍ ആചരിച്ചു

യുഡിഎഫ് പുതുക്കാട് നിയോജക മണ്ഡലം കണ്‍വീനര്‍ സോമന്‍ മുത്രത്തിക്കര ഉദ്ഘാടനം ചെയ്തു. ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി എം.കെ. രാജേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. എം. ശ്രീകുമാര്‍, എന്‍.എം. പുഷ്പാകരന്‍, ഷീബ സുരന്‍, ഐ.സി. സുബ്രഹ്മണ്യന്‍, എം.കെ. കോരന്‍ എന്നിവര്‍ പ്രസംഗിച്ചു.

നവകേരള സദസ്സ് ആർക്കും എതിരല്ലെന്ന് മുഖ്യമന്ത്രി

കേരളത്തെ തകരാൻ വിടില്ലെന്ന പൊതുവികാരമാണ് നാടെങ്ങും ശക്തമായി ഉയരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പുതുക്കാട് മണ്ഡലം നവകേരള സദസ്സ് തലോർ ദീപ്തി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നിറഞ്ഞു കവിഞ്ഞ ജനാവലിയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.നവകേരള സദസ്സ് ആർക്കും എതിരല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് മുന്നോട്ടു പോവണം. അനർഹമായ ഒന്നും ആരും ചോദിക്കുന്നില്ല. കേന്ദ്രസർക്കാർ നമ്മെ ബോധപൂർവ്വം ദ്രോഹിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇത് നാടിനാകെ ബോധ്യമുണ്ടെങ്കിലും എല്ലാവരും യോജിച്ച് …

നവകേരള സദസ്സ് ആർക്കും എതിരല്ലെന്ന് മുഖ്യമന്ത്രി Read More »

സ്വര്‍ണവില വീണ്ടും കുറഞ്ഞു

സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും ഇടിവ്. പവന് 320 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,960 രൂപയും ഗ്രാമിന് 40 രൂപ താഴ്ന്ന് 5745 രൂപയുമായി.

പുതുക്കാട് മണ്ഡല തല നവകേരള സദസ് : ബുധനാഴ്ച ഗതാഗത നിയന്ത്രണം

മുഖ്യമന്ത്രി നയിക്കുന്ന നവ കേരള സദസ്സ് പരിപാടിയോടനുബന്ധിച്ച് ഡിസംബർ 6ന് തലോരിലും പരിസരത്തും ഉച്ചതിരിഞ്ഞ് രണ്ട് മണി മുതൽ രാത്രി 8 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. തൃശ്ശൂർ ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പരമാവധി ഒല്ലൂർ വഴി ഒഴിവാക്കി കുട്ടനെല്ലൂർ വഴി ഹൈവേയിൽ കയറി പോകേണ്ടതാണ്. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ശേഷം ഒല്ലൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ഒല്ലൂർ സെൻററിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് മരത്താക്കര വഴി പോകേണ്ടതാണ്. തൈക്കാട്ടുശ്ശേരി …

പുതുക്കാട് മണ്ഡല തല നവകേരള സദസ് : ബുധനാഴ്ച ഗതാഗത നിയന്ത്രണം Read More »

train cancel

മിഷോങ് ചുഴലിക്കാറ്റ്: 118 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് 118 ട്രെയിൻ സർവീസുകൾ റദ്ദാക്കി. കേരളത്തിൽ നിന്നുള്ള 35 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. തമിഴ്നാടിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്. കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതും അവിടെ നിന്ന് തിരിച്ചുവരുന്നതുമായ 35 ട്രെയിനുകളാണ് ഇതിൽ ഉൾപ്പെടുന്നത്.ഡിസംബർ 3 മുതൽ 6 വരെ തീയതികളിലെ ദീർഘദൂര ട്രെയിനുകളുൾപ്പെടെയാണ് റദ്ദാക്കിയത്. റദ്ദാക്കിയ ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചു നല്‍കുമെന്നും റെയില്‍വെ അറിയിച്ചു. തമിഴ്നാട്ടിലെ വടക്കൻ തീര ജില്ലകളിലും …

മിഷോങ് ചുഴലിക്കാറ്റ്: 118 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി Read More »

state-public-schools-set-christmas-exam-date

ക്രിസ്മസ് പരീക്ഷ ഡിസംബർ 12 മുതൽ

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ രണ്ടാംപാദ വാർഷിക പരീക്ഷ ഡിസംബർ 12 മുതൽ 22 വരെ.യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷകൾ ഡിസംബർ 13നും എൽപി വിഭാഗത്തിന്റേത് 15നും ആരംഭിച്ച് 21 ന് അവസാനിക്കും. ഹയർ സെക്കൻഡറി/വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ 12 മുതൽ 22 വരെയാണ്.

ക്ലീന്‍ കൊടകര പദ്ധതിയുടെ ഭാഗമായി കൊടകര ഗ്രാമപഞ്ചായത്തും കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ കൊടകര യൂണിറ്റും ചേര്‍ന്ന് ഹൈവേ പരിസരത്ത് ശുചീകരണം നടത്തി

ക്ലീന്‍ കൊടകര പദ്ധതിയുടെ ഭാഗമായി കൊടകര ഗ്രാമപഞ്ചായത്തും കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ കൊടകര യൂണിറ്റും ചേര്‍ന്ന് ഹൈവേ പരിസരത്ത് ശുചീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ ജോയ് നെല്ലിശ്ശേരി, അംഗങ്ങളായ സി.എ. റെക്‌സ്, സി.ഡി.സിബി, ടാക്‌സി െ്രെഡവേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികളായ ബാബുലേയന്‍, നന്ദന്‍, താജുദിന്‍, പഞ്ചായത്ത് അസി.സെക്രട്ടറി എം.എ. സുനില്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലിധിന്‍ ദേവസ്സി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

വിവിധ മേഖലകളില്‍ വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ച് രാപ്പാള്‍ വീനസ്സ് ക്ലബ്ബ്

ക്ലബിലെ അംഗങ്ങളുടെ മക്കള്‍ക്കായി സംഘടിപ്പിച്ച അനുമോദന സദസ് പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. സമ്മാനദാനവും പ്രസിഡന്റ് നിര്‍വഹിച്ചു. അടുത്തമാസം പഞ്ചാബില്‍ വച്ച് നടക്കുന്ന റോളര്‍ സ്‌ക്കേറ്റിംങ്ങ് ഹോക്കി ദേശീയ മത്സരത്തില്‍ പങ്കെടുക്കുന്ന കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വേദ രാജീവിനെയും ജില്ലാ തലം സ്‌ക്കൂള്‍ ഗെയിംസില്‍ ഷട്ടില്‍ ബാറ്റ്മിന്റണ്‍ മത്സരങ്ങളില്‍ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ച നീലാംബരി സാജന്‍, ശിവാനി സാജന്‍, അനുഗ്രഹ സന്തോഷ്, ദേവിക നൈജീവ്, ഇരിങ്ങാലക്കുട സബ് ജില്ലാതലം എല്‍.പി. …

വിവിധ മേഖലകളില്‍ വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ച് രാപ്പാള്‍ വീനസ്സ് ക്ലബ്ബ് Read More »

പുതുക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ ഒരു സ്‌റ്റേഷന്‍ ഒരു ഉല്‍പ്പന്നം പദ്ധതിയുടെ ഭാഗമായി സ്റ്റാള്‍ ആരംഭിച്ചു

ചുരുങ്ങിയ ചിലവില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ യാത്രക്കാര്‍ക്ക് പരിചയപ്പെടുത്തുന്നതാണ് ഇന്ത്യന്‍ റെയില്‍വേയുടെ ഒരു സ്‌റ്റേഷന്‍ ഒരു ഉല്‍പ്പന്നം പദ്ധതി. (വിഒ) ലേഡീസ് ബാഗുകള്‍ അടങ്ങിയ സ്റ്റാളിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം സി.പി. സജീവന്‍ നിര്‍വ്വഹിച്ചു. പുതുക്കാട് വെണ്ടോര്‍ സ്വദേശി ബേബി ജോസ് ആണ് വിവിധ തരം ലേഡി ബാഗുകളുടെ സ്റ്റാള്‍ സ്‌റ്റേഷനില്‍ ആരംഭിച്ചത്. ചടങ്ങില്‍ സ്‌റ്റേഷന്‍ സൂപ്രണ്ട് കെ.കെ. അനന്തലക്ഷ്മി, പുതുക്കാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സെബി കൊടിയന്‍, അനൂപ് മാത്യു, സ്‌റ്റേഷന്‍ ജീവനക്കാരായ സരിത, ത്രേസ്യ എന്നിവര്‍ പങ്കെടുത്തു. …

പുതുക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ ഒരു സ്‌റ്റേഷന്‍ ഒരു ഉല്‍പ്പന്നം പദ്ധതിയുടെ ഭാഗമായി സ്റ്റാള്‍ ആരംഭിച്ചു Read More »

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി നടപ്പിലാക്കിയ ഭദ്രം കുടുംബ സുരക്ഷ പദ്ധതിയില്‍ അംഗമായിരുന്ന തലോര്‍ യൂണിറ്റിലെ സി.ജെ. ബെന്നിയുടെ മരണാനന്തര സഹായമായ 10 ലക്ഷം രൂപ കുടംബത്തിന് നല്‍കി

(വിഒ) കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ധനസഹായ തുക ബെന്നിയുടെ പത്‌നിക്കു കൈമാറി. തുടര്‍ന്ന് നടന്ന അനുസ്മരണ യോഗത്തില്‍ ജില്ലാ സെക്രട്ടറി സെബാസ്റ്റ്യന്‍ മഞ്ഞളി അധ്യക്ഷത വഹിച്ചു. പുതുക്കാട് നിയോജക മണ്ഡലം നേതാക്കളായ രഞ്ജിമോന്‍, ഡേവിസ് വില്ലേടത്ത്്ക്കാരന്‍, നെന്മാനിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു, വാര്‍ഡ് അംഗങ്ങളായ റോസിലി റപ്പായി, ട്രീസ ബാബു, യോഗത്തില്‍ സെക്രട്ടറി സി.ഡി. ആന്റണി, ട്രഷറര്‍ പി.എല്‍. ജോസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹരിതകര്‍മ്മ സേനക്ക് വാങ്ങിയ ട്രോളികളുടെ വിതരണോദ്ഘാടനം

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹരിതകര്‍മ്മ സേനക്ക് വാങ്ങിയ ട്രോളികളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. അനൂപ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എം.കെ. ശൈലജ അധ്യക്ഷയായി. എന്‍. എം. പുഷ്പാകരന്‍, ജി. സബിത, വി.എസ്. പ്രതീഷ് എന്നിവര്‍ പ്രസംഗിച്ചു.