nctv news pudukkad

Local News

kalavarakunnu hospital

വരന്തരപ്പിള്ളി കലവറക്കുന്ന് കുടുബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരുടെ തെറ്റായ സമയക്രമവും ആശുപത്രി ജീവനക്കാരുടെ മോശം പെരുമാറ്റവും ആരോപിച്ച് ആരോഗ്യമന്ത്രിക്കും ഡിഎംഒയ്ക്കും പരാതി നല്‍കി

ഡോക്ടര്‍മാര്‍ ആരോഗ്യകേന്ദ്രത്തില്‍ എത്താന്‍ താമസിക്കുന്നുവെന്നും സംശയങ്ങള്‍ ചോദിക്കുന്ന രോഗികളോട് നഴ്‌സുമാരും ജീവനക്കാരും ക്ഷുഭിതരായി പെരുമാറുന്നുവെന്നും പരാതിയിലുണ്ട്. പനി പടര്‍ന്ന് കൂടുതല്‍ ആളുകള്‍ ചികിത്സയ്‌ക്കെത്തുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനം കുറ്റമറ്റതാക്കണമെന്നും പൊതുപ്രവര്‍ത്തകനായ സുരേഷ് ചെമ്മനാടന്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.

വരന്തരപ്പിള്ളി കലവറക്കുന്ന് കുടുബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരുടെ തെറ്റായ സമയക്രമവും ആശുപത്രി ജീവനക്കാരുടെ മോശം പെരുമാറ്റവും ആരോപിച്ച് ആരോഗ്യമന്ത്രിക്കും ഡിഎംഒയ്ക്കും പരാതി നല്‍കി Read More »

ഇഞ്ചക്കുണ്ട് പരുന്ത്പാറ പ്രദേശത്ത് പുലി ഇറങ്ങി വളര്‍ത്തു മൃഗങ്ങളെ കൊന്നൊടുക്കിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് വരന്തരപ്പിള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇഞ്ചക്കുണ്ട് ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഇ.എം. ഉമ്മര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കര്‍ഷക കോണ്‍ഗ്രസ് വരന്തരപ്പിള്ളി മണ്ഡലം പ്രസിഡന്റ് തങ്കച്ചന്‍ എടത്തിനാല്‍ അധ്യക്ഷത വഹിച്ചു. കര്‍ഷക കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് വര്‍ഗീസ് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഫൈസല്‍ ഇബ്രാഹിം, ലത്തീഫ് പുലിക്കണ്ണി, ജസ്റ്റിന്‍ താഴെതെയ്യില്‍, ബൈജു ഈന്തനച്ചാലില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു

ഇഞ്ചക്കുണ്ട് പരുന്ത്പാറ പ്രദേശത്ത് പുലി ഇറങ്ങി വളര്‍ത്തു മൃഗങ്ങളെ കൊന്നൊടുക്കിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് വരന്തരപ്പിള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇഞ്ചക്കുണ്ട് ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. Read More »

വരന്തരപ്പിള്ളി കുന്നത്തുപാടത്ത് പെയിന്റിങ് തൊഴിലാളി ജോലിക്കിടെ കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു.

റൊട്ടിപ്പടി ഐക്കരക്കുന്ന് 65 വയസുള്ള തോമസാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10.30നായിരുന്നു സംഭവം. കുന്നത്തുപാടത്ത് വീട്ടിലെ രണ്ടാംനിലയില്‍ നിന്നും താഴെ വീഴാണ് അപകടം ഉണ്ടായത്. ഉടന്‍ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതയായ ശാന്തയാണ് ഭാര്യ. സിജോ മകനും ശിഷ്ണ മരുമകളുമാണ്.

വരന്തരപ്പിള്ളി കുന്നത്തുപാടത്ത് പെയിന്റിങ് തൊഴിലാളി ജോലിക്കിടെ കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു. Read More »

job vacancy

തൊഴിലവസരങ്ങളും അറിയിപ്പുകളും

കൗണ്‍സിലര്‍; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 14 ന് പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പ്രൊഫഷണല്‍ കൗണ്‍സിലര്‍മാരുടെ തസ്തികയിലേക്ക് നിയമനത്തിന് പട്ടികജാതി വിഭാഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സൈക്കോളജി ആന്‍ഡ് സോഷ്യല്‍ വര്‍ക്ക് / സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും കൗണ്‍സിലിംഗില്‍ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. പ്രതിമാസ ഓണറേറിയം 20,000 രൂപ. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ളവരും 40 വയസ്സിന് താഴെ പ്രായമുള്ളവരും പേര്, വിലാസം, ടെലിഫോണ്‍ നമ്പര്‍, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ

തൊഴിലവസരങ്ങളും അറിയിപ്പുകളും Read More »

job vacancy

തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനം

കൊടകര ബ്ലോക്ക്‌ പഞ്ചായത്ത് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. യോഗ്യത- അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള സിവില്‍ അല്ലെങ്കില്‍ അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിങ് ബിരുദം അല്ലെങ്കില്‍ 3 വര്‍ഷത്തില്‍ കുറയാതെയുള്ള സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമയും മിനിമം 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയും. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഡിസംബർ 12-ാം തീയതി രാവിലെ 10.30 ന് പുതുക്കാട് ഉള്ള കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്

തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനം Read More »

TRIKUR PANCHAYATH

മണ്ണുത്തി വെറ്ററിനറി സയന്‍സില്‍ ഡോക്ടറേറ്റ് നേടിയ തൃക്കൂര്‍ സ്വദേശി വിദ്യ അനന്തരാമനെ കോണ്‍ഗ്രസ് കമ്മറ്റി ആദരിച്ചു

തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് ഉപഹാരം നല്‍കി. ചടങ്ങില്‍ നന്ദന്‍ പറമ്പത്ത് അധ്യക്ഷനായി. കല്ലൂര്‍ ബാബു മുഖ്യാതിഥിയായി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മോഹനന്‍ തൊഴുക്കാട്ട്, ഷിനോജ് പുതുശ്ശേരിപ്പടി, നാരായണന്‍ കുട്ടി ചിങ്ങപുരത്ത് എന്നിവര്‍ പ്രസംഗിച്ചു. 

മണ്ണുത്തി വെറ്ററിനറി സയന്‍സില്‍ ഡോക്ടറേറ്റ് നേടിയ തൃക്കൂര്‍ സ്വദേശി വിദ്യ അനന്തരാമനെ കോണ്‍ഗ്രസ് കമ്മറ്റി ആദരിച്ചു Read More »

VALLIKUNNATH TEMPLE

പുതുക്കാട് തെക്കേ തൊറവ് വള്ളിക്കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ പഞ്ചാരിമേളം അരങ്ങേറ്റം നടന്നു

വാദ്യകലാകാരന്‍ കൊളായില്‍ വേണുഗോപാലിന്റെ ശിക്ഷണത്തില്‍ പഞ്ചാരിമേളം അഭ്യസിച്ച നിവേദ് മോഹന്‍ദാസ്, ശ്രീഹരി, ആദിദേവ്, അനന്ദുകൃഷ്ണ, ആദികൃഷ്ണ, അമല്‍കൃഷ്ണ, മാധവ്, നിരഞ്ജന്‍ എന്നിവരാണ് പഞ്ചാരിമേളത്തില്‍ അരങ്ങേറ്റം കുറിച്ച് വാദ്യകലാരംഗത്തേക്ക് കടന്നു വന്നത്. കുറുങ്കുഴലില്‍ കൊടകര അനൂപും കൊമ്പില്‍ ചേന്ദംകുളങ്ങര ശ്രീജിത്തും വലംതലയില്‍ പോറാത്ത് ഉണ്ണി മാരാരും കൊടകര ഉണ്ണിയും ഇലത്താളത്തില്‍ തൊറവ് വിജയനും പ്രമാണിമാരായി. തിമില കലാകാരന്‍ തൃക്കൂര്‍ രാജന്‍ മാരാര്‍ അടക്കം വാദ്യകലാരംഗത്തെ നിരവധി പ്രതിഭകള്‍ പഞ്ചാരിമേളം അരങ്ങേറ്റം കാണാനായി വള്ളിക്കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ എത്തിയിരുന്നു.

പുതുക്കാട് തെക്കേ തൊറവ് വള്ളിക്കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ പഞ്ചാരിമേളം അരങ്ങേറ്റം നടന്നു Read More »

PUDUKAD VALLIKUNNATH TEMPLE

പുതുക്കാട് തെക്കെ തൊറവ് വള്ളിക്കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭാഗവത സപ്താഹം ആരംഭിച്ചു

ക്ഷേമ സമിതിയിലെ മുതിര്‍ന്ന അംഗങ്ങളായ തെക്കുട്ട് കല്യാണി അമ്മ, തങ്കപ്പന്‍ നായര്‍ എന്നിവര്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് ജി. രവീന്ദ്രന്‍ അധ്യക്ഷനായി. പടുതോള്‍ മന വിജയകുമാര്‍ നമ്പുതിരിപ്പാട്, അമ്പഴപ്പിള്ളി ശ്രീകുമാര്‍ ഭട്ടതിരിപ്പാട്, മനോജ് നമ്പൂതിരി, എം. രവി, ഹരിദാസ് തെക്കൂട്ട്, മുരളീധരന്‍ നമ്പൂതിരിപ്പാട്, എം. മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു. യജ്ഞാചാര്യന്‍ നാഗരാജന്‍ നമ്പൂതിരിപ്പാട് ഭാഗവത മാഹാത്മ്യം പാരായണം ചെയ്തു. സപ്താഹം ഈ മാസം 15ന് സമാപിക്കും. 13നാണ് രുഗ്മിണി സ്വയംവരം പാരായണം ചെയ്യുക.

പുതുക്കാട് തെക്കെ തൊറവ് വള്ളിക്കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭാഗവത സപ്താഹം ആരംഭിച്ചു Read More »

LOURDEPURAM SCHOOL

ജില്ലാ പഞ്ചായത്ത് പദ്ധതിയായ സമേതത്തിന്റെ ഭാഗമായി ഇഞ്ചക്കുണ്ട് ലൂര്‍ദ്ദ്പുരം ജി യു പി സ്‌കൂളില്‍ പച്ചതുരുത്തിന് തുടക്കമായി

വെള്ളിക്കുളങ്ങര അസിസ്റ്റന്റ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ദേവിക സംഘമിത്ര ഫലവൃക്ഷതൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പച്ചതുരുത്തില്‍ വിവിധയിനം ഫലവൃക്ഷതൈകള്‍ നട്ടു. പ്രധാനധ്യാപിക റിന്‍സി ജോണ്‍, എസ് എം സി ചെയര്‍മാന്‍ പി.പി. പീതാംബരന്‍, പി ടി എ വൈസ് പ്രസിഡന്റ് ഷാജി തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ജില്ലാ പഞ്ചായത്ത് പദ്ധതിയായ സമേതത്തിന്റെ ഭാഗമായി ഇഞ്ചക്കുണ്ട് ലൂര്‍ദ്ദ്പുരം ജി യു പി സ്‌കൂളില്‍ പച്ചതുരുത്തിന് തുടക്കമായി Read More »

PALIYEKARA TOLL PLAZA

പാലിയേക്കര ടോള്‍ പ്ലാസ നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ടി.എന്‍. പ്രതാപന്‍ എം പി ക്ക് നല്‍കിയ മറുപടിയിലൂടെ കേന്ദ്ര മന്ത്രിയുടെ ഇരട്ടമുഖം വെളിവായിരിക്കുയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവും ഡി സി സി വൈസ് പ്രസിഡന്റുമായ ജോസഫ് ടാജറ്റ് പറഞ്ഞു

നാഷണല്‍ ഹൈവേയ്‌സ്  ഫീ റൂള്‍സ് 2008 അമെന്‍ഡ്‌മെന്റ് പ്രകാരം 60 കി മീ നുള്ളില്‍ ഒരു ടോള്‍പ്ലാസയെ ഇനി മുതല്‍ ഉണ്ടാകുള്ളൂവെന്നും രണ്ട് ടോള്‍ പ്ലാസകള്‍ ഉണ്ടെങ്കില്‍ അതില്‍ ഒന്ന് റദ്ദാക്കാമെന്നും 2021 മാര്‍ച്ച് 23 ന് ലോക് സഭയില്‍ മന്ത്രി പ്രഖ്യാപിച്ചതിനെ സംബന്ധിച്ച് എം പിക്ക്  2022 നവംബര്‍ 24ന് നല്‍കിയ മറുപടിയില്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജി സൊല്യൂഷന്‍സ് ഉപയോഗിച്ച് ഈ പ്രശ്‌നം മറികടക്കാനാകാമെന്ന് പ്രതിപാദിച്ച മന്ത്രി ഇപ്പോള്‍ ലോക്‌സഭയില്‍ എം പി ചോദിച്ച ചോദ്യത്തിന് പാലിയേക്കര

പാലിയേക്കര ടോള്‍ പ്ലാസ നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ടി.എന്‍. പ്രതാപന്‍ എം പി ക്ക് നല്‍കിയ മറുപടിയിലൂടെ കേന്ദ്ര മന്ത്രിയുടെ ഇരട്ടമുഖം വെളിവായിരിക്കുയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവും ഡി സി സി വൈസ് പ്രസിഡന്റുമായ ജോസഫ് ടാജറ്റ് പറഞ്ഞു Read More »

മണ്ണംപേട്ട പടിയപ്പറമ്പിൽ തങ്ക അന്തരിച്ചു

മണ്ണംപേട്ട പടിയപ്പറമ്പിൽ തങ്ക (83) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ ദാമോദരൻ. മക്കൾ: രമ, ഗീത, ഷൈലജ, വനജ, ഷിബു. മരുമക്കൾ: സുരേന്ദ്രൻ, പരമേശ്വരൻ, സരിത, പരേതനായ വിജയൻ

മണ്ണംപേട്ട പടിയപ്പറമ്പിൽ തങ്ക അന്തരിച്ചു Read More »

JOB VACANCY

തൊഴിലവസരങ്ങളും അറിയിപ്പുകളും

സ്വീവിങ് ടീച്ചര്‍ അഭിമുഖം വിദ്യാഭ്യാസ വകുപ്പില്‍ സ്വീവിങ് ടീച്ചര്‍ (ഹൈസ്‌കൂള്‍) (കാറ്റഗറി നമ്പര്‍ 748/2021) തസ്തികയ്ക്ക് 2023 മെയ് 24ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഡിസംബര്‍ 14, 15 തീയതികളില്‍ പി എസ് സി ജില്ലാ ഓഫീസില്‍ അഭിമുഖം നടത്തും. എസ്എംഎസ്, പ്രൊഫൈല്‍ മെസ്സേജ് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റകമായി നിശ്ചിത സമയത്ത് ഹാജരാകണം. ഫോണ്‍: 0487 2327505. പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അഭിമുഖം വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം

തൊഴിലവസരങ്ങളും അറിയിപ്പുകളും Read More »

job vacancy

തൊഴിലവസരങ്ങള്‍

വാക്ക് ഇന്‍ ഇന്റര്‍വ്യൂ കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി തവനൂരിലെ പ്രിസിഷന്‍ ഫാമിങ് ഡെവലപ്‌മെന്റ് സെന്ററിലേക്ക് എന്‍ജിനീയറിങ്, ഹോര്‍ട്ടികള്‍ച്ചര്‍ യങ്ങ് പ്രൊഫഷണല്‍ തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത- യഥാക്രമം എം ടെക് (സോയില്‍ ആന്‍ഡ് വാട്ടര്‍ കണ്‍സര്‍വേഷന്‍ എന്‍ജിനീയറിങ്/ ഇറിഗേഷന്‍ ആന്‍ഡ് ഡ്രെയിനേജ് എന്‍ജിനീയറിങ്), എം എസ് സി (ഹോര്‍ട്ടികള്‍ച്ചര്‍). വിശദവിജ്ഞാപനം www.kau.in ല്‍ ലഭിക്കും. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 14ന് രാവിലെ 10 ന് ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ രേഖകളുമായി

തൊഴിലവസരങ്ങള്‍ Read More »

വരാക്കര തട്ടില്‍ തൃക്കൂക്കാരന്‍ ഔസേപ്പ് അന്തരിച്ചു

വരാക്കര തട്ടില്‍ തൃക്കൂക്കാരന്‍ 90 വയസുള്ള ഔസേപ്പ് അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച നാലിന് വരാക്കര സൗത്ത് ഉണ്ണീശോ പള്ളിയില്‍. വട്ടണാത്ര സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം, സി.പി.ഐ. ആമ്പല്ലൂര്‍ മണ്ഡലം കമ്മിറ്റിയംഗം, കര്‍ഷക സംഘം ജില്ല പ്രസിഡന്റ്, സംസ്ഥാന കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പരേതയായ എല്യക്കുട്ടിയാണ് ഭാര്യ. ബേബി, ജെയ്‌സണ്‍, ബെന്‍സി, ജാന്‍സി, മേഴ്‌സി, ജോസ് എന്നിവര്‍ മക്കളും ഗ്രെറ്റ, മോളി, ജോര്‍ജ്, മാത്യു, ഡെയ്ജി, സിമി എന്നിവര്‍ മരുമക്കളുമാണ്.

വരാക്കര തട്ടില്‍ തൃക്കൂക്കാരന്‍ ഔസേപ്പ് അന്തരിച്ചു Read More »

കനകമല ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ മില്‍മ സമ്പൂര്‍ണ്ണ കന്നുകാലി ഇന്‍ഷുറന്‍സ് ക്യാമ്പയിന്റെ ഭാഗമായി മെഡിക്കല്‍ വന്ധ്യത നിവാരണ ക്യാമ്പ് സംഘടിപ്പിച്ചു

എന്‍ഡിഡിബി പദ്ധതി പ്രകാരമുള്ള രണ്ടാം ഘട്ടം പാല്‍പാത്ര വിതരണം പഞ്ചായത്ത് അംഗം ഷീബ ജോഷി നിര്‍വഹിച്ചു. എന്‍.ഡി.ഡി.ബി. അസിസ്റ്റന്റ് മാനേജര്‍ ഡോ. അരുണ്‍ കുമാര്‍, മില്‍മ പി ആന്‍ഡ് ഐ മാനേജര്‍ പ്രവീണ്‍ ജോണ്‍, എന്‍.വി. സുമ, സംഘം സെക്രട്ടറി ഷീബ ജയാനന്ദന്‍ , ഭരണസമിതി അംഗം എം.എ. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

കനകമല ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ മില്‍മ സമ്പൂര്‍ണ്ണ കന്നുകാലി ഇന്‍ഷുറന്‍സ് ക്യാമ്പയിന്റെ ഭാഗമായി മെഡിക്കല്‍ വന്ധ്യത നിവാരണ ക്യാമ്പ് സംഘടിപ്പിച്ചു Read More »

mara alancherry

സീറോ മലബാര്‍ സഭയില്‍ നിര്‍ണായക മാറ്റം

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു. മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലിന് താല്‍ക്കാലിക ചുമതല. ആലഞ്ചേരിയുടെ പകരക്കാരനെ ജനുവരിയില്‍ സിനഡ് തീരുമാനിക്കും. വിരമിക്കല്‍ മാര്‍പാപ്പയുടെ അനുമതിയോടെയെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. മാര്‍ ആന്‍ഡ്രൂസ് താഴത്തും എറണാകുളം അങ്കമാലി അതിരൂപയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഒഴിഞ്ഞു. പകരം മാര്‍ ബോസ്‌കോ പുത്തൂര്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍.

സീറോ മലബാര്‍ സഭയില്‍ നിര്‍ണായക മാറ്റം Read More »

nandikara accident

നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് യാത്രക്കാരന് ദാരുണാന്ത്യം

നന്തിക്കരയില്‍ നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കൊരട്ടി സ്വദേശി പേടിക്കാട്ട് വീട്ടില്‍ 48 വയസുള്ള റഷീദാണ് മരിച്ചത്. ഇന്ന് രാവിലെ 10.20 നായിരുന്നു അപകടം സംഭവിച്ചത്.

നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് യാത്രക്കാരന് ദാരുണാന്ത്യം Read More »

trikur

42-ാം കേരള മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് സ്‌റ്റേറ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച തൃക്കൂര്‍ സ്വദേശിനിക്ക് തിളക്കമാര്‍ന്ന നേട്ടം

തൃക്കൂര്‍ സ്വദേശിനി ബിജിത വേണു 800 മീറ്ററില്‍ ഗോള്‍ഡും 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഗോള്‍ഡും ട്രിപ്പിള്‍ ജമ്പില്‍ വെള്ളിയുമാണ് കരസ്ഥമാക്കിയത്. 

42-ാം കേരള മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് സ്‌റ്റേറ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച തൃക്കൂര്‍ സ്വദേശിനിക്ക് തിളക്കമാര്‍ന്ന നേട്ടം Read More »

ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍

ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ കീഴിലെ ചാലക്കുടി ഇരിങ്ങാലക്കുട മേഖല കമ്മിറ്റി രൂപീകരണയോഗം കൊടകരയില്‍ സംഘടിപ്പിച്ചു

ജില്ല പ്രസിഡന്റ് പി.എം. ഷമീര്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ബാലന്‍ കല്യാണി, ട്രഷറര്‍ അബ്ദുള്‍ അസീസ്, ജോയിന്റ് സെക്രട്ടറി ശശി, മേഖല ട്രഷറര്‍ ജിജി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന തെരെഞ്ഞെടുപ്പില്‍  എം.പി. അനൂപ് പ്രസിഡന്റായും കെ.ജി. സിന്റോ സെക്രട്ടറിയായും ജിജി വര്‍ഗീസ് ട്രഷററായും പുതിയ മേഖല കമ്മിറ്റി രൂപീകരിച്ചു.

ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ കീഴിലെ ചാലക്കുടി ഇരിങ്ങാലക്കുട മേഖല കമ്മിറ്റി രൂപീകരണയോഗം കൊടകരയില്‍ സംഘടിപ്പിച്ചു Read More »