nctv news pudukkad

nctv news logo
nctv news logo

Local News

nctv news*pudukad news

യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലെ പ്രതിയെ 10 വര്‍ഷം കഠിന തടവിനും 75,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു

യുവതിയോട് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ കാരുമാത്ര സ്വദേശിയായ ഏറാട്ടുപറമ്പില്‍ വീട്ടില്‍ മുഹമ്മദ് സഗീറിനെയാണ് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇയാളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റ് ചെയ്തു. 2018 ആഗസ്റ്റ് മാസം മുതല്‍ 2019 മാര്‍ച്ച് മാസം വരെയുള്ള വിവിധ കാലയളവില്‍ മുഹമ്മദ് സഗീര്‍ യുവതിയെ പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നല്‍കിയും പലസ്ഥലത്തും കൊണ്ട് പോയി പീഡിപ്പിച്ചു എന്നാണ് കേസ്. ഇരിങ്ങാലക്കുട …

യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലെ പ്രതിയെ 10 വര്‍ഷം കഠിന തടവിനും 75,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു Read More »

NCTV NEWS- PUDUKAD NEWS

ചെങ്ങാലൂര്‍ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ കായിക പരിശീലന ക്യാമ്പ്  ആരംഭിച്ചു

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ലേഖ ഡേവിസ്, പിടിഎ പ്രസിഡന്റ് വി.ആര്‍. രബീഷ്, കായിക അധ്യാപകന്‍ ഡെന്നി ഡേവിസ് എന്നിവര്‍ സന്നിഹിതരായി. കായിക പരിശീലന ക്യാമ്പില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ 960 5584709. എന്ന നമ്പറില്‍ ബന്ധപ്പെടുക. 

NCTV NEWS- PUDUKAD NEWS

സമത്വം, സാമൂഹികനീതി എന്ന വിഷയത്തെ ആസ്പദമാക്കി നാഡിപ്പാറ പിറവി കലാ സാംസ്‌കാരിക വേദി വായനശാല വനിത സെമിനാര്‍ സംഘടിപ്പിച്ചു

 മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. ലൈബ്രേറിയന്‍ പ്രിന്റി പ്രദീപ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് ട്രോഫി പുരസ്‌കാരം നേടിയ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന് വായനശാല നല്‍കിയ  ഉപഹാരം പ്രസിഡന്റ്് ഏറ്റുവാങ്ങി. രണ്ടാം വാര്‍ഡിലെ ഹരിത കര്‍മ്മ സേനാംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. ലൈബ്രറി കൗണ്‍സില്‍ ചാലക്കുടി താലുക്ക് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം എന്‍.എസ്. വിദ്യാധരന്‍ ,വായനശാല സെക്രട്ടറി വി.എസ്. സുബീഷ്, ഹരിത കര്‍മസേന വോളന്റിയര്‍മാരായ രജീഷ സുഭാഷ്, രമ്യ ബൈജു, ശാന്തകുമാരി സുഭാഷ് ,വനിതവേദി …

സമത്വം, സാമൂഹികനീതി എന്ന വിഷയത്തെ ആസ്പദമാക്കി നാഡിപ്പാറ പിറവി കലാ സാംസ്‌കാരിക വേദി വായനശാല വനിത സെമിനാര്‍ സംഘടിപ്പിച്ചു Read More »

nctv news- pudukad news

ഒമ്പതുങ്ങല്‍ സുബ്രഹ്മണ്യ സമാജം ശ്രീ കൈലാസ ശിവക്ഷേത്രത്തില്‍ കാവടി മഹോത്സവത്തിന് കൊടിയേറി

ഏപ്രില്‍ 6 ഞായറാഴ്ചയാണ് കാവടിയുത്സവം. ക്ഷേത്രം മേല്‍ശാന്തി കുട്ടന്‍ ശാന്തിയും ക്ഷേത്രം ഭാരവാഹികളും കൊടിയേറ്റ ചടങ്ങിന് നേതൃത്വം നല്‍കി. കാവടിയുത്സവം നടക്കുന്ന ഞായറാഴ്ച രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 2 മണി വരെ വിവിധ സെറ്റുകളുടെ കാവടി വരവ്, വൈകിട്ട് 7.30 ന് മൂന്നു മുറി പള്ളി ജംഗ്ഷനില്‍ നിന്നും ആരഭിക്കുന്ന സന്ധ്യാ വിസ്മയ കാഴ്ചയില്‍ തിറ, കഥകളി വേഷം, ശിങ്കാരിമേളം, വെറൈറ്റി പ്രോഗ്രാം, നാസിക് ഡോള്‍ എന്നിവ യും 8 ദേശക്കാവടി സെറ്റുകളും അണിനിരക്കും. …

ഒമ്പതുങ്ങല്‍ സുബ്രഹ്മണ്യ സമാജം ശ്രീ കൈലാസ ശിവക്ഷേത്രത്തില്‍ കാവടി മഹോത്സവത്തിന് കൊടിയേറി Read More »

nctv news - pudukad news

മറ്റത്തൂര്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലുള്ള കുഞ്ഞാലിപാറ ടൂറിസ്റ്റ് കേന്ദ്രം പ്ലാസ്റ്റിക് വിമുക്തമാക്കി

കുഞ്ഞാലിപ്പാറയില്‍ വലിച്ചെറിയപ്പെട്ട നിലയില്‍ കണ്ടെത്തിയ പ്ലാസ്റ്റിക് കവറുകളും കുപ്പികളുമാണ് പഞ്ചായത്ത് അംഗം സുമേഷ് മൂത്തമ്പാടന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍,  ഹരിത കര്‍മ്മ സേനാംഗങ്ങള്‍, അംഗന്‍വാടി ടീച്ചര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍ നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന്  വൃത്തിയാക്കിയത്.  പ്ലക്കാഡുകള്‍ കയ്യിലേന്തി റാലിയായാണ് പ്രവര്‍ത്തകര്‍ കുഞ്ഞാലിപ്പാറയില്‍ എത്തിയത്. തുടര്‍ന്ന് 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികളെ ട്രോഫി നല്‍കി ആദരിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പ്രദീപ്കുമാര്‍, സാഹിത്യകാരന്‍ സുഭാഷ് മൂന്നുമുറി, പ്രദീപ് ചൂരക്കാടന്‍, രാഹുല്‍  എന്നിവരും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. …

മറ്റത്തൂര്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലുള്ള കുഞ്ഞാലിപാറ ടൂറിസ്റ്റ് കേന്ദ്രം പ്ലാസ്റ്റിക് വിമുക്തമാക്കി Read More »

nctv news - pudukad news

മുപ്ലിയം പിടിക്കപ്പറമ്പ് നവസംസ്‌കാരസാഹിതി പബ്ലിക് ലൈബ്രറി ഹരിത ഗ്രന്ഥശാലയായി ബ്ലോക്ക് പഞ്ചായത്ത് അംഗം ഹേമലതനന്ദകുമാര്‍ പ്രഖ്യാപനം നടത്തി

പഞ്ചായത്ത് അംഗം അജിത സുധാകരന്‍ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ലാകമ്മറ്റി അംഗം എം.പി. ജോഷി, താലൂക്ക് ്എക്‌സി. അംഗം ബിനോയ് ഞെരിഞ്ഞാമ്പിള്ളി, ലൈബ്രറി പ്രസിഡന്റ് വി.പി. പീറ്റര്‍, സെക്രട്ടറി ശങ്കരന്‍ കരുമാലി ഏ.ടി. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡിലെ ഹരിതസേനാഅംഗങ്ങളായ ഷീബയേയും രമ്യയേയും ചടങ്ങില്‍ ആദരിച്ചു

nctv news- pudukad news

കൊടകര ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തപഞ്ചായത്തായി പ്രഖ്യാപിച്ചു

പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ മാലിന്യമുക്ത പ്രഖ്യാപനം നടത്തി. പഞ്ചായത്ത് അംഗം ടി.കെ. പദ്മനാഭന്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്വപ്ന സത്യന്‍, പഞ്ചായത്ത് അസിസറ്റന്‍ര് സെക്രട്ടറി എം.എ. സുനില്‍കുമാര്‍, ജൂനിയര്‍ സൂപ്രണ്ട് കെ.ബി. രഞ്ജിനി എന്നിവര്‍ പ്രസംഗിച്ചു. മാലിന്യമുക്ത നവ കേരള ജനകീയ ക്യാമ്പയിന്റെ ഭാഗമായി മികച്ച പ്രകടനം കാഴ്ചവച്ച സ്ഥാപനങ്ങളേയും സംഘടനകളേയും ചടങ്ങില്‍ ആദരിച്ചു. ഇതോടനുബന്ധിച്ച് നടന്ന റാലിയില്‍ ജനപ്രതിനിധികള്‍, അംഗനവാടി ജീവനക്കാര്‍, കുടുംബശ്രീ അംഗങ്ങള്‍, വ്യാപാരി സംഘടനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. …

കൊടകര ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തപഞ്ചായത്തായി പ്രഖ്യാപിച്ചു Read More »

NCTV NEWS- PUDUKAD NEWS

എച്ചിപ്പാറ ഗവ. ട്രൈബല്‍ സ്‌കൂളില്‍ 13 പ്രവര്‍ത്തനയിടങ്ങളോടുകൂടിയ സ്റ്റാര്‍സ് പ്രീപ്രൈമറി വര്‍ണ്ണക്കൂടാരം പദ്ധതി സ്‌കൂളിന് സമര്‍പ്പിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്‍ വിശിഷ്ട സാന്നിധ്യമായി. വര്‍ണ്ണകൂടാരത്തിലെ സിമന്റ് കൊണ്ട് നിര്‍മിച്ച 15 ഉള്ള മത്സ്യം മുതല്‍ പാലപ്പിള്ളിയിലെ പ്രാദേശിക നിര്‍മ്മിതിയായ ആട്ടുപാലം വരെയുള്ള ആര്‍ട്ട് വര്‍ക്കുകള്‍ ചെയ്തത് ചാലക്കുടി തിരുത്തിപറമ്പ് സ്വദേശി ആര്‍ട്ടിസ്റ്റ് മനോജ ്‌മോഹന്‍ മടപ്പാട്ടില്‍ ആണ്. എസ്എസ്‌കെയുടെയും കൊടകര ബി.ആര്‍.സി. യുടെയും നേതൃത്വത്തില്‍ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയാണ് വര്‍ണ്ണക്കൂടാരം പൂര്‍ത്തിയാക്കിയത്.

NCTV NEWS- PUDUKAD NEWS

അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്‌നിക്ക് കോളേജില്‍ 69ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് യോഗവും സംഘടിപ്പിച്ചു

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നിക്കല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് റിസര്‍ച്ച് ജോയിന്റ് ഡയറക്ടര്‍ ആനി അബ്രഹാം യോഗം ഉദ്ഘാടനം ചെയ്തു കോളേജ് ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ മോണ്‍. ജോസ് കോനിക്കര അധ്യക്ഷത വഹിച്ചു. ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പല്‍ എന്‍.ജെ. സാബു, ഓഫീസ് അറ്റന്‍ഡ് ടി.പി. പോള്‍ എന്നിവരെ ആദരിച്ചു.  ഫാ. ജോജോ എടുത്തിരുത്തി, എം.പി. സെബി, പിടിഎ പ്രസിഡന്റ് കൃഷ്ണമണി, കെ.വി. അശോകന്‍, നീരജ് കൃഷ്ണ, പി.ജി. മനോജ്, മിബി തോമസ്, സി.വി. ബിബിന്‍ എന്നിവര്‍ …

അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്‌നിക്ക് കോളേജില്‍ 69ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് യോഗവും സംഘടിപ്പിച്ചു Read More »

NCTV NEWS- PUDUKAD NEWS

പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ മുത്രത്തിക്കരയിലെ 149 ാം നമ്പര്‍ അനുപല്ലവി അങ്കണവാടി കെട്ടിടം നാടിനു സമര്‍പ്പിച്ചു

ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ മുഖ്യാതിഥി പങ്കെടുത്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എന്‍.എം. പുഷ്പാകരന്‍, കെ.സി പ്രദീപ്, തൊഴിലുറപ്പ് പദ്ധതി എഇ കെ.ഡി. അശ്വതി, രാധ ഉണ്ണിച്ചെക്കന്‍, വിഷ്ണു വാഴപ്പിള്ളി, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ എം.എ. ജോണ്‍സണ്‍, പി.പി. കറപ്പന്‍, കെ.എസ്. ഷാജു, പഞ്ചായത്ത് സെക്രട്ടറി ജി. സബിത, ടി.ആര്‍. രെജീഷ് …

പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ മുത്രത്തിക്കരയിലെ 149 ാം നമ്പര്‍ അനുപല്ലവി അങ്കണവാടി കെട്ടിടം നാടിനു സമര്‍പ്പിച്ചു Read More »

NCTV NEWS

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോടാലി യൂണിറ്റ് ലഹരി വിരുദ്ധ സായാഹ്ന സംഗമം സംഘടിപ്പിച്ചു

ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ജി. രെഞ്ജിമോന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി.എം. ഉമേഷ് ബാബു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഷാജഹാന്‍ വി.എം., ബൈജു പള്ളിപ്പാടന്‍ ടൈറ്റസ് കട്ടക്കയം, ഫൗസിയ ഷാജഹാന്‍, വി.ജി. സതീഷ് എന്നിവര്‍ നേതൃത്വം നല്കി.

nctv news- pudukad news

റമദാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുസ്‌ലിം ലീഗ് മറ്റത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മയിലാണ് നൂറോളം കുടുംബങ്ങള്‍ക്ക് റിലീഫ് കിറ്റുകള്‍ നല്‍കിയത്. മുസ്‌ലിം യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് എ.എം. സനൗഫല്‍ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് മൊയ്തുട്ടി കിളിയമണ്ണില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ലിന്റോ പള്ളിപ്പറമ്പന്‍, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഉസ്മാന്‍ വലിയവളപ്പില്‍, ട്രഷറര്‍ ബഷീര്‍ ചുണ്ടക്കാട്ടില്‍, സലീം മൗലവി എന്നിവര്‍ പ്രസംഗിച്ചു

nctv news- pudukadnews

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ജോബ് ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി. പ്രദീപ് ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഷൈലജ, പഞ്ചായത്ത് അംഗങ്ങളായ ടി.കെ.  സതീശന്‍, കെ.കെ. പ്രകാശന്‍, സെക്രട്ടറി ജി. സബിത, അസിസ്റ്റന്റ് സെക്രട്ടറി എം. കെ. വിജയന്‍, കമ്മ്യൂണിറ്റി അംബാസിഡര്‍ ഗോപിക, രാജന്‍ നെല്ലായി, അമ്പിളി വേണു എന്നിവര്‍ സന്നിഹിതരായിരുന്നു

nctv news- pudukad news

ആശാ വര്‍ക്കര്‍മാരുടെയും അങ്കണവാടി ജീവനക്കാരുടെയും വേതനം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് കൊടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊടകര ഗ്രാമ പഞ്ചായത്തിനു മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

കെപിസിസി അംഗം ഷോണ്‍ പെല്ലിശ്ശേരി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.എം. ആന്റണി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ഡെല്‍ജിത്ത് ഞര്‍ളേലി, ഐഎന്‍ടിയുസി  ജില്ലാ സെക്രട്ടറി എം.കെ ഷൈന്‍ , ബ്ലോക്ക് ഭാരവാഹികള്‍ ആയ സദാശിവന്‍ കുറുവത്ത്, കോടന നാരായണന്‍കുട്ടി, ബൈജു അറക്കല്‍, വി.ആര്‍. രഞ്ജിത്ത്, ഷാജു വെളിയന്‍, ജോയ് ചെമ്പകശ്ശേരി, ജോസ് കോച്ചക്കാടന്‍, ജോണി മഞ്ഞാങ്ങ, പഞ്ചായത്ത് അംഗങ്ങളായ പ്രനീല ഗിരീശന്‍ , ബിജി ഡേവീസ് എന്നിവര്‍ നേതൃത്വം നല്‍കി.

nctv news- pudukad news

മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ആളൂര്‍ പഞ്ചായത്തിലെ കല്ലേറ്റുങ്കര വടക്കുമുറി വാര്‍ഡിനെ മാലിന്യ മുക്ത വാര്‍ഡായി പ്രഖ്യാപിച്ചു

പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജോജോ പ്രഖ്യാപനം നടത്തി. കുടുംബശ്രീ വൈസ് ചെയര്‍പേഴ്‌സണ്‍ സ്‌റ്റെല്ല വില്‍സണ്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യനൈസന്‍, സന്ധ്യ സദു, ടി.കെ. പിയൂസ്, വ്യന്ദ അജയന്‍, കെ.ബി. ശശി, കെ. കെ. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. മാതൃക സേവനത്തിന് ഹരിത കര്‍മ്മസേന അംഗങ്ങളായ രാജി സ്റ്റാലിന്‍, നസീറ ബാബു, ആതിര ജിജോന്‍ എന്നിവരേയും  വീടുകളില്‍ നിന്ന്  അജൈവ മാലിന്യം മാതൃകാപരമായി ഹരിത കര്‍മ്മസേനയെ ഏല്‍പ്പിക്കുന്ന ഗൃഹനാഥകളായ സിന്ധു സുരേഷ് നമ്പ്യാന്‍ചിറ, അഖില …

മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ആളൂര്‍ പഞ്ചായത്തിലെ കല്ലേറ്റുങ്കര വടക്കുമുറി വാര്‍ഡിനെ മാലിന്യ മുക്ത വാര്‍ഡായി പ്രഖ്യാപിച്ചു Read More »

nctv news- pudukad news

കൊടകര സെന്റ് ജോസഫ് ഫൊറാന ഇടവകയിലെ കെസിബിസി മദ്യ ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ മദ്യ ലഹരി വിരുദ്ധ ജാഗ്രത സദസ്സ്   സംഘടിപ്പിച്ചു

ഫൊറാന വികാരി ഫാ. ജെയ്‌സണ്‍ കരിപ്പായി ഉദ്ഘാടനം ചെയ്തു . സിജോ ചിറയത്ത് അധ്യക്ഷത വഹിച്ചു. കെസിബിസി മദ്യ ലഹരി വിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി അന്തോണികുട്ടി ചെതലന്‍ ,വിനോയി മംഗലന്‍, അസിസ്റ്റന്‍ര് വികാരി ഫാ. ലിന്റോ കാരേക്കാട്ട് , മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍  ജ്യോതിസ്, കൈക്കാരന്‍ ജോസ് മാത്യു ഊക്കന്‍, കേന്ദ്ര സമിതി പ്രസിഡന്റ് പ്രിന്‍സ് ചിറ്റാട്ടുകര,കെസിബിസി മദ്യ ലഹരി വിരുദ്ധ സമിതി രൂപത പ്രതിനിധി ലില്ലി ജോസഫ് ,മദ്യ ലഹരി വിരുദ്ധ സമിതി ഫൊറാന …

കൊടകര സെന്റ് ജോസഫ് ഫൊറാന ഇടവകയിലെ കെസിബിസി മദ്യ ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ മദ്യ ലഹരി വിരുദ്ധ ജാഗ്രത സദസ്സ്   സംഘടിപ്പിച്ചു Read More »

nctv news- pudukad news

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഓണത്തിന് മുമ്പായി നാടിന്‌സമര്‍പ്പിക്കുമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും റവന്യൂ മന്ത്രി കെ. രാജനും അറിയിച്ചു.

പാര്‍ക്കിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിന്നുതിനായി ചേര്‍ന്ന അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു ഇരുവരും. യോഗത്തിന് ശേഷം മന്ത്രിതല സംഘം സുവോളജി പാര്‍ക്ക് സന്ദര്‍ശിച്ചു. കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാമും യോഗത്തില്‍ പങ്കെടുത്തു. മെയ് മാസത്തില്‍ത്തന്നെ സിവില്‍ പ്രവൃത്തികളെല്ലാം പൂര്‍ത്തിയാക്കുമെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ വനേതര ആവശ്യങ്ങള്‍ക്കുള്ള ഭൂമിയില്‍ എ.ഐ, വെര്‍ച്ച്വല്‍ റിയാലിറ്റി പോലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് വിനോദ കേന്ദ്രങ്ങള്‍ തുടങ്ങുന്നത് പരിഗണനയിലുണ്ട്. മുഖ്യ ഫണ്ടിങ് ഏജന്‍സിയായ കിഫ്ബി നിര്‍മാണപുരോഗതിയില്‍ സംതൃപ്തി രേഖപ്പെടുത്തി. …

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഓണത്തിന് മുമ്പായി നാടിന്‌സമര്‍പ്പിക്കുമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും റവന്യൂ മന്ത്രി കെ. രാജനും അറിയിച്ചു. Read More »

nctv news - pudukad news

അവിട്ടപ്പിള്ളി ചാഴിക്കാട് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിഷേധ ജാഥ സംഘടിപ്പിച്ചു

ജില്ലാ സമിതി അംഗം പി.ജി. ജയന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം സമിതി അംഗം രതീഷ് ചാഴിക്കാട് നേതൃത്വം നല്‍കി. മറ്റത്തൂര്‍ ഏരിയ പ്രസിഡന്റ് വേണുഗോപാല്‍, സുനില്‍ കുമാര്‍ കാട്ടിക്കുളം, പ്രിയ സജ്ജീവ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. അവിട്ടപ്പിള്ളിയില്‍ നിന്ന് ചെമ്പുച്ചിറ, നൂലു വള്ളി പ്രദേശങ്ങളിലേക്കുള്ള പ്രധാന റോഡ് പഞ്ചായത്ത് അനാസ്ഥ മൂലം യാത്രാ ദുരിതം നേരിട്ടു വരികയാണെന്ന് ബിജെപി ആരോപിച്ചു.

nctv news update- pudukad news

പുതുക്കാട് ഗ്രാമപഞ്ചായത്തിലെ എസ് സി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ലാപ്‌ടോപ്പും പഠനോപകരണങ്ങളും വിതരണം ചെയ്തു

വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് നിര്‍വ്വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ സി.സി. സോമസുന്ദരന്‍ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഷൈനി ജോജു, എം.വി. തോമാസ് ഗ്രാമ പഞ്ചായത്തംഗങ്ങളായ രതി ബാബു, ഷാജു കാളിയേങ്കര, പ്രീതി ബാലകൃഷ്ണന്‍, സുമ ഷാജു എന്നിവര്‍ പ്രസംഗിച്ചു.

nctv news- pudukad news

കൊടകര ദേശീയപാതയുടെ സര്‍വീസ് റോഡരികില്‍ മാലിന്യം ചാക്കുകളിലാക്കി തള്ളിയ ഭക്ഷണശാല നടത്തിപ്പുകാരില്‍ നിന്ന് പഞ്ചായത്തധികൃതര്‍ പിഴ ഈടാക്കി

കൊടകര ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പൊതു ഇടങ്ങളിലും ദേശീയപാതയോരത്തും നടത്തിയ മെഗാ ശുചീകരണത്തിനിടയിലാണ് മാലിന്യചാക്കുകള്‍ കണ്ടെത്തിയത്. ആരോഗ്യ പ്രവര്‍ത്തകരടങ്ങിയ വിജിലന്‍സ് സ്‌ക്വാഡ് ചാക്കുകള്‍ തുറന്നു പരിശോധിച്ചപ്പാഴാണ് മാലിന്യം തള്ളിയവരെ കുറിച്ചുള്ള സൂചന നല്‍കുന്ന രേഖകള്‍ ലഭിച്ചത്. ഇതിനുസരിച്ചാണ് ് സ്ഥാപനത്തില്‍ നിന്ന് പിഴ ഈടാക്കിയത്. പൊതുസ്ഥലത്ത് മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അറിയിച്ചു. പഞ്ചായത്ത് പരിധിയില്‍ മാര്‍ച്ച് മാസത്തില്‍ മാത്രം മാലിന്യങ്ങള്‍ കത്തിച്ചതിനും വലിച്ചെറിഞ്ഞതിനുമായി 65000 രൂപ …

കൊടകര ദേശീയപാതയുടെ സര്‍വീസ് റോഡരികില്‍ മാലിന്യം ചാക്കുകളിലാക്കി തള്ളിയ ഭക്ഷണശാല നടത്തിപ്പുകാരില്‍ നിന്ന് പഞ്ചായത്തധികൃതര്‍ പിഴ ഈടാക്കി Read More »