nctv news pudukkad

nctv news logo
nctv news logo

Local News

കേരള ജൈവകര്‍ഷക സമിതി ജില്ല സമ്മേളനം കല്ലേറ്റുങ്കരയില്‍ സംഘടിപ്പിച്ചു

ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജോജോ ഉദ്ഘാടനം ചെയ്തു. ജൈവകര്‍ഷക സമിതി ജില്ല പ്രസിഡന്റ് ശിവരാമന്‍ തുമ്പരത്തി അധ്യക്ഷത വഹിച്ചു. തൃശൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ഇന്‍ ചാര്‍ജ് നിംബ ഫ്രാന്‍സിസ് കര്‍ഷകരെ ആദരിച്ചു. പഞ്ചായത്തംഗം മിനി സുധീഷ്, കുടുംബശ്രീ ചെയര്‍പേഴ്‌സന്‍ സ്‌റ്റെല്ലവില്‍സന്‍, വനമിത്ര പുരസ്‌കാരജേതാവ് വി.കെ. ശ്രീധരന്‍, ജൈവകര്‍ഷക സമിതി ജില്ല സെക്രട്ടറി നിഷ അപ്പാട്ട്, സി. രാജഗോപാലന്‍, പി.എം. ശശിധരന്‍ ,കെ.എസ്. ഉണ്ണികൃഷ്ണന്‍, ഒ.ജെ. ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു. ജില്ല പ്രസിഡന്റായി ശിവരാമന്‍ തുമ്പരത്തിയേയും …

കേരള ജൈവകര്‍ഷക സമിതി ജില്ല സമ്മേളനം കല്ലേറ്റുങ്കരയില്‍ സംഘടിപ്പിച്ചു Read More »

വരന്തരപ്പിള്ളി, മറ്റത്തൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചക്കാലകടവ് പാലം പണിയുന്നതിന് മുന്നോടിയായുള്ള സാമൂഹിക പ്രത്യാഘാത പഠനത്തിന്റെ ഭാഗമായി യോഗം ചേര്‍ന്നു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ യോഗത്തില്‍ അധ്യക്ഷനായി. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി എന്നിവര്‍ സന്നിഹിതരായി. പൊതു അഭിപ്രായ സ്വീകരണവും നടത്തി.

എസ്എഫ്‌ഐ പാലിയേക്കര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുലക്കാട്ടുക്കര ഹോളി ഫാമിലി എല്‍ പി സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

വാര്‍ഡ് അംഗം സണ്ണി ചെറിയാലത്ത് ഉദ്ഘാടനം ചെയ്തു. എസ്എഫ്‌ഐ പാലിയേക്കര ലോക്കല്‍ വൈസ് പ്രസിഡന്റ് സിബിന്‍ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ എസ്എഫ്‌ഐ ലോക്കല്‍ സെക്രട്ടറി അജയ്, അനൂപ് മാലക്കാരന്‍, ഒല്ലൂര്‍ ഏരിയ കമ്മിറ്റി അംഗം ആര്‍ഷ ഉണ്ണികൃഷ്ണന്‍, സ്‌കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ ഐശ്വര്യ, അധ്യാപിക സിസ്റ്റര്‍ ലിസ് മരിയ എന്നിവര്‍ പ്രസംഗിച്ചു.

ചെങ്ങാലൂര്‍ ഈശാനിമംഗലം മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു

ക്ഷേത്രം തന്ത്രിയുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. രാവിലെ നവകം, പഞ്ചഗവ്യം, ഉച്ചപൂജ, ശ്രീഭൂതബലി ചടങ്ങുകള്‍ ഉണ്ടായിരുന്നു. വൈകീട്ട് ദീപാരാധനയും അത്താഴപൂജയും നടന്നു. അന്നദാനവും ഉണ്ടായിരിരുന്നു. നിരവധിപ്പേര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.

k store nellayi

 സംസ്ഥാന പൊതുവിതരണ വകുപ്പ് നടപ്പിലാക്കുന്ന കെ സ്‌റ്റോര്‍ പദ്ധതിയുടെ ഭാഗമായി നെല്ലായി കെ സ്‌റ്റോര്‍ റേഷന്‍ കട കെ.കെ. രാമചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു

പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍, ഇന്‍സ്‌പെക്ടര്‍ വി.ജി. ബെനീജ് എന്നിവര്‍ പ്രസംഗിച്ചു.

pudukad st antonys school

പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെറിറ്റ് ഡേ 2024 സംഘടിപ്പിച്ചു

ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം അല്‍ജോ പുളിക്കല്‍ എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു. പ്രധാനാധ്യാപകന്‍ എം. യുജിന്‍ പ്രിന്‍സ്, സ്‌കൂള്‍ മാനേജര്‍ ഫാ. പോള്‍ തേക്കാനത്ത്, പഞ്ചായത്ത് അംഗം സെബി കൊടിയന്‍, പിടിഎ പ്രസിഡന്റ് ഷാജു മാടമ്പി, പുതുക്കാട് സെന്റ് സേവിയേഴ്‌സ് സിയുപി സ്‌കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ വന്ദന, പുതുക്കാട് സെന്റ് ആന്റണീസ് എല്‍പി സ്‌കൂള്‍ പ്രധാനാധ്യാപിക ലൈസി ജോസ്, എംപിടിഎ പ്രസിഡന്റ് സതി സുധീര്‍, സ്റ്റാഫ് സെക്രട്ടറി …

പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെറിറ്റ് ഡേ 2024 സംഘടിപ്പിച്ചു Read More »

നീർത്തടാധിഷ്ഠിത പദ്ധതി

മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കേരളത്തിലെ തണ്ണീര്‍ത്തടങ്ങളുടെ പരിസ്ഥിതിയും ജൈവവൈവിധ്യവും പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്തുകൊണ്ടുള്ള നീര്‍ത്തടാധിഷ്ഠിത പദ്ധതിയ്ക്ക് മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി

പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി നിര്‍വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത്, ജില്ലയിലെ മണ്ണ് പര്യവേഷണ, മണ്ണ് സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍, മറ്റത്തൂര്‍, കോടശ്ശേരി ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ജനപ്രതിനിധികള്‍ കര്‍ഷകര്‍, കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളായണി കാര്‍ഷിക കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ കെ.പി. സ്മിത, വിദ്യാര്‍ത്ഥികള്‍, ജൈവവൈവിധ്യ കമ്മറ്റി അംഗങ്ങള്‍, ക്യാച്ച്‌മെന്റ് കണ്‍സര്‍വേഷന്‍ കമ്മിറ്റി അംഗങ്ങള്‍, പഞ്ചായത്ത് സെക്രട്ടറി എം. ശാലിനി എന്നിവര്‍ പങ്കെടുത്തു. 

പരാധീനതകള്‍ക്കൊടുവില്‍ അളഗപ്പനഗര്‍ പോസ്‌റ്റോഫിസ് പുതിയ കേന്ദ്രത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു

 ആമ്പല്ലൂര്‍ കുണ്ടുകാവ് ഷോപ്പിങ് കോപ്ലെക്‌സിലെ ഒന്നാം നിലയിലാണ് പോസ്‌റ്റോഫിസ് ആരംഭിരിച്ചിരിക്കുന്നത്. അളഗപ്പനഗര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന പോസ്‌റ്റോഫീസിന് പതിറ്റാണ്ടുകളുടെ പഴക്കമാണ് ഉള്ളത്. ശോച്യാവസ്ഥയിലുള്ള കെട്ടിടത്തില്‍ വീര്‍പ്പുമുട്ടുകയായിരുന്നു പോസ്‌റ്റോഫീസ്. ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ തപാല്‍ ഉരുപ്പടികള്‍ സൂക്ഷിക്കുന്നതിന് പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. രാത്രികാലങ്ങളില്‍ മരപട്ടിശല്യവും മോഷണം അടക്കമുള്ള പ്രശ്‌നങ്ങളും ഇവിടെയുണ്ടായിരുന്നു. കെട്ടിടത്തിന്റെ കാലപ്പഴക്കം പോസ്റ്റോഫിസില്‍ എത്തുന്നവരെ ഭീതിപ്പെടുത്തിയിരുന്നു. നിരവധി തവണ എന്‍സിടിവിയും ഇതു സംബന്ധിച്ച് വാര്‍ത്ത് പുറത്തുകൊണ്ടുവന്നിരുന്നു. ഏറെ നാളത്തെ ശ്രമത്തിനൊടുവില്‍ ആമ്പല്ലൂരിലെ പുതിയ കെട്ടിടത്തിലേക്ക് മാറി പുതിയ തുടക്കം കുറിച്ചിരിക്കുന്നത്. …

പരാധീനതകള്‍ക്കൊടുവില്‍ അളഗപ്പനഗര്‍ പോസ്‌റ്റോഫിസ് പുതിയ കേന്ദ്രത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു Read More »

കൊടകര പഞ്ചായത്തിലെ ചിറക്കഴ പാലം പുനര്‍നിര്‍മിക്കണമെന്ന  ആവശ്യം എങ്ങുമെത്തിയില്ല

എണ്‍പതുവര്‍ഷത്തിലേറെ പഴക്കമുള്ള പാലം ദുര്‍ബലാവസ്ഥയിലായിട്ട് നാളേറെയായെങ്കിലും പുനര്‍നിര്‍മാണത്തിനുള്ള നടപടി വൈകുകയാണ്. ദേശീയപാതയിലെ പേരാമ്പ്രയേയും കനകമലയേയും ബന്ധിപ്പിക്കുന്ന റോഡിലാണ് ചിറക്കഴ പാലമുള്ളത്. കനകമലയിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങള്‍ ദേശീപാതയിലെ പേരാമ്പ്രയിലേക്ക് എത്തുന്നത് ഈ പാലത്തിലൂടെയാണ്. ഇരിങ്ങാലക്കുട രൂപതയിലെ പ്രധാന തീര്‍ഥാടന  കേന്ദ്രങ്ങളിലൊന്നായ കനകമലയിലേക്ക് തെക്കന്‍ ജില്ലകളില്‍ നിന്നുള്ള തീര്‍ഥാടകര്‍ എത്തുന്നതും ഇതുവഴിയാണ്. കനകമല പ്രദേശത്തെ മഠത്തിപ്പാടം, ചിറപ്പാടം എന്നിവയെ വേര്‍തിരിക്കുന്ന ബണ്ടാണ് ഇവിടെ പിന്നീട് റോഡായി മാറിയത്. റോഡ്  നിര്‍മ്മാണത്തിന്‍രെ ഭാഗമായി 1940കളിലാണ് ചിറക്കഴയില്‍ പാലം നിര്‍മ്മിച്ചത്.  കൈവരി …

കൊടകര പഞ്ചായത്തിലെ ചിറക്കഴ പാലം പുനര്‍നിര്‍മിക്കണമെന്ന  ആവശ്യം എങ്ങുമെത്തിയില്ല Read More »

aloor rajarshi memorial school

ആളൂര്‍ രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തില്‍ ഒരു ക്ലാസില്‍ ഒരു കുട്ടി ഡോക്ടര്‍ പദ്ധതിക്ക് തുടക്കമായി

വിദ്യാര്‍ഥികള്‍ക്ക് പ്രഥമ ശുശ്രൂഷ ലഭ്യമാക്കാനും ആരോഗ്യ മേഖലയില്‍ ജോലി ആഗഹിക്കുന്ന കുട്ടികള്‍ക്ക്  പ്രോത്സാഹനം നല്‍കാനും ലക്ഷ്യമിട്ടാണ് വിദ്യാലയത്തില്‍ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതി പ്രകാരം പരിശീലനം നേടുന്ന കുട്ടി അഞ്ചു മുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ ഫസ്റ്റ് എയ്ഡ് ബോക്‌സിന്റെ ചുമതലയും നിര്‍വഹിക്കും. പദ്ധതിയുടെ ഭാഗമായി ആളൂര്‍ ആരോഗ്യകേന്ദ്രത്തിലെ ഡോ. ഈവ്‌സ് കാതറിന്‍ പ്രാഥമിക ശുശ്രുഷ എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. പ്രഥമ ശുശ്രൂഷക്ക് ശ്രദ്ധിക്കേണ്ട പ്രധാന മുന്‍കരുതലുകളും പ്രാക്ടിക്കല്‍ രീതികളും സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി. …

ആളൂര്‍ രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തില്‍ ഒരു ക്ലാസില്‍ ഒരു കുട്ടി ഡോക്ടര്‍ പദ്ധതിക്ക് തുടക്കമായി Read More »

aneemiya camp

ചാലക്കുടി ഫോറസ്റ്റ് ഡിവിഷനിലെ വെള്ളിക്കുളങ്ങര റേഞ്ച് ഓഫീസും മറ്റത്തൂര്‍ ഫാമിലി വെല്‍ഫെയര്‍ കേന്ദ്രവും സംയുക്തമായി  ശാസ്താംപൂവ്വം പ്രകൃതിഭാഗത്ത് സിക്കിലി സെല്‍ അനീമിയ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

ജെപിഎച്ച്എന്‍ പി.കെ. സതി, എംഎല്‍എസ് പി. ആല്‍ഫി ഷാന്റോ, പി.കെ. ആശ എന്നിവര്‍ നേതൃത്വം നല്‍കി. ആനപ്പാന്തം വനസംരക്ഷണസമിതി സെക്രട്ടറി വി.എന്‍. വിനോദ് കുമാര്‍, പ്രസിഡന്റ് ജോബീന്ദ്രന്‍, ഊരു മൂപ്പന്‍ സേവ്യര്‍ എന്നിവര്‍ സന്നിഹിതരായി.

അറ്റകുറ്റപ്പണികള്‍ക്കായി പുതുക്കാട് റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള പുതുക്കാട് മെയിന്‍ഗേറ്റ് വ്യാഴാഴ്ച മുതല്‍ 7 ദിവസത്തേക്ക് അടച്ചിടും

വ്യാഴാഴ്ച രാവിലെ 8 മുതല്‍ 26ന് വൈകിട്ട് 6 മണിവരെയാണ് ഗേറ്റ് അടച്ചിടുന്നത്. ഇതോടെ പുതുക്കാട്, പാഴായി, ഇരിങ്ങാലക്കുട, ഊരകം റൂട്ടില്‍ ഗതാഗതം തടസപ്പെടും. അടിക്കടി മെയിന്‍ഗേറ്റ് അടച്ചിടുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. 2 മാസത്തിനിടെ പല ദിവസങ്ങളില്‍ ഗേറ്റ് തകരാറിലാകുന്നതും പതിവാണ്. ഇതിനിടയില്‍ വാഹനങ്ങളിടിച്ചും നിരവധി തവണ മണിക്കൂറുകളോളം അറ്റകുറ്റപ്പണികള്‍ക്കായി ഗേറ്റ് അടച്ചിടേണ്ട സാഹചര്യവും ഉണ്ടായി. മെയിന്‍ഗേറ്റ് അടച്ചിടുന്നതോടെ പ്രദേശത്തെ ആംബുലന്‍സ് അടക്കമുള്ള അവശ്യസര്‍വീസുകളെയും ബാധിക്കും. പുതുക്കാട് മേല്‍പാലം വൈകുന്നതും ജനങ്ങള്‍ക്ക് ദുരിതമാവുകയാണ്. ഗേറ്റ്കീപ്പര്‍ റൂമില്‍ വെള്ളക്കെട്ട് …

അറ്റകുറ്റപ്പണികള്‍ക്കായി പുതുക്കാട് റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള പുതുക്കാട് മെയിന്‍ഗേറ്റ് വ്യാഴാഴ്ച മുതല്‍ 7 ദിവസത്തേക്ക് അടച്ചിടും Read More »

മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് 2023-24 വര്‍ഷത്തെ പദ്ധതി പ്രകാരം പഞ്ചായത്തിലെ 10 വായനശാലകള്‍ക്ക് പുസ്തക വിതരണം നടത്തി

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. ഷാന്റോ കൈതാരത്ത്, എം.കെ.ബാബു, ഹക്കിം കളിപറമ്പില്‍. ഇ.എച്ച്.സഹീര്‍, പഞ്ചായത്ത് സെക്രട്ടറി ശാലിനി എന്നിവര്‍ പ്രസംഗിച്ചു.

2023 – 24 അധ്യായന വര്‍ഷത്തെ ലിറ്റില്‍ കൈറ്റ്‌സ് ജില്ലാ തല മത്സരത്തില്‍ ഒന്നാം സ്ഥാനം മണ്ണംപേട്ട മാതാ ഹൈസ്‌കൂള്‍ കരസ്ഥമാക്കി

ഐടി മേഖലയില്‍ നൂതന ആശയങ്ങള്‍ ആവിഷ്‌കരിച്ച് പ്രായോഗികമാക്കുന്നതിന് ഹൈസ്‌കൂളുകള്‍ക്ക് നല്‍കി വരുന്നതാണ് ലിറ്റില്‍ കൈറ്റ്‌സ് പുരസ്‌കാരം. ഇത്തവണത്തെ പുരസ്‌കാര നേട്ടത്തോടെ ലിറ്റില്‍ കൈറ്റ്‌സ് മത്സരത്തില്‍ ഹാട്രിക് വിജയം നേടി മുന്നോട്ട് കുത്തിക്കുകയാണ് മണ്ണംപെട്ട മാതാ ഹൈസ്‌കൂള്‍. ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ കമ്പ്യൂട്ടര്‍ സാക്ഷരതക്ക് തെളിവായി ഇവിടെ നടന്ന സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു ശ്രദ്ധിച്ചാല്‍ മതി. നിയമസഭ ലോകസഭ ഇലക്ഷനുകളില്‍ കാണുന്ന പോലുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ പത്താം ക്ലാസിലെ കുട്ടികള്‍ തന്നെ ഉണ്ടാക്കി. അവര്‍ തന്നെ പ്രോഗ്രാം …

2023 – 24 അധ്യായന വര്‍ഷത്തെ ലിറ്റില്‍ കൈറ്റ്‌സ് ജില്ലാ തല മത്സരത്തില്‍ ഒന്നാം സ്ഥാനം മണ്ണംപേട്ട മാതാ ഹൈസ്‌കൂള്‍ കരസ്ഥമാക്കി Read More »

ലഹരിക്കെതിരെ സന്ദേശം പകര്‍ന്ന് കല്ലൂര്‍ ആലേങ്ങാട് ശങ്കര യു.പി. സ്‌കൂളിലെ കുട്ടികള്‍

‘ലഹരിയെ പ്രതിരോധിക്കാം’ എന്ന സന്ദേശവുമായി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സ്‌കിറ്റാണ് ഏറെ ശ്രദ്ധനേടിയത്. യു.പി. തലത്തില്‍ നാല് വിഭാഗമായാണ് സ്‌കിറ്റ് അവതരിപ്പിച്ചത്. പ്രധാനാധ്യാപിക എം. ശ്രീകല സമ്മാനദാനം നിര്‍വ്വഹിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തിപുലം യൂണിറ്റിലെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു

യോഗം ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.വി. അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്‍മാന്‍ സെബാസ്റ്റിന്‍ മഞ്ഞളി, കണ്‍വീനര്‍ പി.ജി. രഞ്ജിമോന്‍ പി ജി എന്നിവര്‍ പ്രസംഗിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. പ്രസിഡന്റ് കെ.സി. ഗോപാലന്‍, സെക്രട്ടറി സുമേഷ് നിവേദ്യം, ട്രഷറര്‍ സജിത ഗോപിനാഥ്, വൈസ് പ്രസിഡണ്ട് എം.ജി. സുനില്‍, എന്‍.കെ. ബിജു, ജോയിന്റ് സെക്രട്ടറി സാബു ചെതലന്‍, ലിന്‍സണ്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം. എസ്. …

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തിപുലം യൂണിറ്റിലെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു Read More »

പേവിഷബാധ വിരുദ്ധദിനത്തോടനുബന്ധിച്ച് വരന്തരപ്പിള്ളി സി.ജെ.എം. അസംപ്ഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്കരണ ക്ലാസും പ്രത്യേക അസംബ്ലിയും സംഘടിപ്പിച്ചു

പഞ്ചായത്ത് അംഗം ജോണ്‍ തുലാപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് ബോധവത്കരണ ക്ലാസ് നയിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജോവല്‍ വി. ജോസഫ്, പിടിഎ പ്രസിഡന്റ് പി.സി. ജോസ്, എംപിടിഎ പ്രസിഡന്റ് ജിന്‍സി ബിജു, അധ്യാപകരായ ജെമ്മ വര്‍ഗീസ്, ടി.ജെ. അലീന, ജിബിന്‍ ജോണ്‍ നീലങ്കാവില്‍ എന്നിവര്‍ പ്രസംഗിച്ചു.

പറപ്പൂക്കര ആലത്തൂരിലെ ജെഎല്‍ജി കുടുംബശ്രീ അംഗങ്ങളില്‍ നിന്നും സിഡിഎസ് അംഗം പണം തട്ടിയെന്ന പരാതിയില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പറപ്പൂക്കര ആലത്തൂര്‍ സ്ത്രീ നീതി സമര സമിതി കൊടകര പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി

കൊടകര മേല്‍പ്പാലത്തിന് സമീപത്തു നിന്നും ആരംഭിച്ച മാര്‍ച്ച് കൊടകര പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം മനുഷ്യാവകാശ പ്രവര്‍ത്തക ബല്‍ക്കിസ് ബാനു ഉദ്ഘാടനം ചെയ്തു. സ്ത്രീ നീതി സമര സമിതി ചെയര്‍മാന്‍ സുമ സുധീര്‍കുമാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. സി.കെ. രാധാകൃഷ്ണന്‍, സമിതി കണ്‍വീനര്‍ പ്രീത രാജന്‍, സമിതി അംഗം കരിഷ്മ അജിത്ത്, കെപിഎംഎസ് സംസ്ഥാന കമ്മിറ്റിയംഗം ഐ.കെ. ചന്ദ്രന്‍, ദിശ ജനറല്‍ സെക്രട്ടറി എസ്. കുമാര്‍ അന്തിക്കാട്, തളിക്കുളം …

പറപ്പൂക്കര ആലത്തൂരിലെ ജെഎല്‍ജി കുടുംബശ്രീ അംഗങ്ങളില്‍ നിന്നും സിഡിഎസ് അംഗം പണം തട്ടിയെന്ന പരാതിയില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പറപ്പൂക്കര ആലത്തൂര്‍ സ്ത്രീ നീതി സമര സമിതി കൊടകര പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി Read More »

കനത്ത മഴയില്‍ വീട് തകര്‍ന്നു

വെള്ളിക്കുളങ്ങര കട്ടിപ്പൊക്കത്ത് കനത്ത മഴയില്‍ വീട് തകര്‍ന്നു. ഏറാട്ടുപറമ്പില്‍ ഹനീഫയുടെ ഓടിട്ടവീടിന്റെ ഒരു ഭാഗമാണ് മഴയില്‍ തകര്‍ന്നുവീണത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.

തൃക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച നായരങ്ങാടി കനാല്‍ ബണ്ട് റോഡ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ തുറന്നു നല്‍കി

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷ വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സുന്ദരി മോഹന്‍ദാസ് മുഖ്യാതിഥിയായി പങ്കെടുത്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ രോഹിത് മേനോന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. നിഖില്‍ എന്നിവര്‍ പ്രസംഗിച്ചു.