nctv news pudukkad

nctv news logo
nctv news logo

Local News

nctv news- pudukad news

കെജിഎംഒഎ ജില്ലാ പ്രസിഡന്റ് ഡോ. ബിനോജ് ജോര്‍ജ് മാത്യു വിടവാങ്ങി

പുതുക്കാട് താലൂക്കാശുപത്രി മുന്‍ സൂപ്രണ്ടും കടങ്ങോട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറുമായ ഡോ. ബിനോജ് ജോര്‍ജ് മാത്യു (46) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച നടക്കും. മണ്ണാര്‍ക്കാട് മാരത്തണില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീണായിരുന്നു മരണം.

NCTV NEWS

മറ്റത്തൂര്‍ നൂലുവള്ളിയില്‍ നവീകരിച്ച സബ് സെന്റര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു

വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത് അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് ഏഴുലക്ഷം രൂപ ചെലവഴിച്ചാണ് സബ് സെന്റര്‍ നവീകരിച്ചത്. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷൈബി സജി, പഞ്ചായത്തംഗങ്ങളായ എന്‍.പി. അഭിലാഷ്, സീബ ശ്രീധരന്‍, മറ്റത്തൂര്‍ ആരോഗ്യ കേന്ദ്രം സൂപ്രണ്ട് എം.വി. റോഷ്, ഹെല്‍ത് സൂപ്പര്‍വൈസര്‍ കെ.കെ. വിനോദ്, വാര്‍ഡ് വികസന സമിതി ചെയര്‍മാന്‍ വി.എസ്. സുബീഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മേരി ഹാംലറ്റ് എന്നിവര്‍ പ്രസംഗിച്ചു.

CONGRESS MATTATHUR- NCTV NEWS

കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

ഡി.സി.സി. ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഷാഫി കല്ലൂപറമ്പില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് നേതാക്കളായ സി.എച്ച്. സാദത്ത്, സിജില്‍ ചന്ദ്രന്‍, തങ്കമണി മോഹനന്‍, പി.സി. വേലായുധന്‍, ശിവന്‍ കൊറവങ്ങാട്ട്, ഷൈനി ബാബു, ലിനോ മൈക്കിള്‍, സായൂജ് സുരേന്ദ്രന്‍, നന്ദകുമാര്‍ കോരപ്പത്ത, ജോണി കൊട്ടേക്കാട്ടുകാരന്‍ എന്നിവര്‍ സന്നിഹിതരായി.

CONGRESS- NCTV NEWS- PUDUKAD NEWS

കോണ്‍ഗ്രസ് തൃക്കൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്ലൂരില്‍ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

ഡിസിസി ജനറല്‍ സെക്രട്ടറി കല്ലൂര്‍ ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സന്ദീപ് കണിയത്ത് അധ്യക്ഷനായി. ഷെന്നി പനോക്കാരന്‍, സൈമണ്‍ നമ്പാടന്‍, ജോജു ചാഴൂക്കാരന്‍, ലിസി ജോണ്‍സണ്‍, ഷമീറ ഷാഹുല്‍ഹമീദ് എന്നിവര്‍ പ്രസംഗിച്ചു.

NCTV NEWS- PUDUKAD NEWS

നന്ദിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തില്‍ ശ്രീകോവില്‍ സമര്‍പ്പണവും നവീകരണ കലശവും ബുധനാഴ്ച മുതല്‍ ഫെബ്രുവരി 5 വരെ നടക്കുമെന്ന് ഭാരവാഹികള്‍ പുതുക്കാട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

ബുധനാഴ്ച രാവിലെ നടക്കുന്ന ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി അഴകത്ത് മനക്കല്‍ ത്രിവിക്രമന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും. അന്നേദിവസം വൈകീട്ട് 6.30ന് നടക്കുന്ന സാംസ്‌കാരിക പരിപാടി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പി.വി. രഘുനാഥ് അധ്യക്ഷത വഹിക്കും. ബുധനാഴ്ച മുതല്‍ ഫെബ്രുവരി അഞ്ച് വരെയുള്ള എല്ലാ ദിവസവും വൈകീട്ട് ഏഴിന് നടക്കുന്ന പരിപാടികളില്‍ സംഗീതസംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍, സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ, സിനി ആര്‍ട്ടിസ്റ്റ് ശ്രിയ ചന്ദ്രന്‍, പെരുവനം കുട്ടന്‍മാരാര്‍, മുന്‍ വിദ്യാഭ്യാസ …

നന്ദിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തില്‍ ശ്രീകോവില്‍ സമര്‍പ്പണവും നവീകരണ കലശവും ബുധനാഴ്ച മുതല്‍ ഫെബ്രുവരി 5 വരെ നടക്കുമെന്ന് ഭാരവാഹികള്‍ പുതുക്കാട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു Read More »

NCTV NEWS- PUDUKAD NEWS

മാർച്ച് 31നകം എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്ന്  സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഉത്തരവ്

സംസ്ഥാനത്ത എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്ന്  സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഉത്തരവ്. KSRTC , സ്വകാര്യ ബസുകൾ, സ്കൂൾ ബസുകൾക്ക് എന്നിവയ്ക്ക് ഉത്തരവ് ബാധകമാണ്. മാർച്ച് 31ന് മുമ്പ് ബസിൻ്റെ മുൻവശം, പിൻവശം, അകംഭാഗം എന്നിവ കാണുന്ന രീതിയിൽ മൂന്ന് ക്യാമറകൾ സ്ഥാപിക്കണം. ഡ്രൈവർ ഉറങ്ങി പോകുന്നത് പരിശോധിക്കാനുള്ള അലാം ക്യാമറയും ഘടിപ്പിക്കണം. ഓട്ടോറിക്ഷകളിൽ മീറ്റര്‍ ഇടാതെയാണ് ഓടുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ട എന്ന് കാണിക്കുന്ന സ്റ്റിക്കര്‍ പതിപ്പിക്കണമെന്നും സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഉത്തരവില്‍ പറയുന്നു

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പുതുക്കാട് യൂണിറ്റ് സമ്മേളനം - nctv news - nctv pudukad

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പുതുക്കാട് യൂണിറ്റ് സമ്മേളനം നടന്നു

പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.ബി. ശോഭന കുമാരി അധ്യക്ഷത വഹിച്ചു. 2024 ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരേണ്ട പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം കെ.എം. ശിവരാമന്‍, യൂണിറ്റ് സെക്രട്ടറി പി. തങ്കം, ട്രഷറര്‍ ടി.എം. രാമന്‍കുട്ടി, കെ.ഒ. പൊറിഞ്ചു, ടി. ബാലകൃഷ്ണ മേനോന്‍, കെ.വി. രാമകൃഷ്ണന്‍, ടി.എ. വേലായുധന്‍, ടി.വി. ശാരംഗന്‍, ജോസഫ് ചിറ്റിലപ്പിള്ളി, കെ. സുകുമാരന്‍, സി.എസ്. സുരേഷ്, ആന്റു …

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പുതുക്കാട് യൂണിറ്റ് സമ്മേളനം നടന്നു Read More »

VYAPARI VYAVASAYI- NCTV NEWS- PUDUKAD NEWS

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തിപുലം യൂണിറ്റ് മികച്ച പ്രാദേശിക ചാനലിന് ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡ് എന്‍സിടിവി ന്യൂസ് ചാനലിന് സമര്‍പ്പിച്ചു

 കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തിപുലം യൂണിറ്റിന്റെ നേതൃത്വത്തില്‍ അംഗങ്ങളുടെ മക്കള്‍ക്ക് ഒരു ലക്ഷം രൂപ വിവാഹസമ്മാനം നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ വെച്ച് അവാര്‍ഡ് സമ്മാനിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. അബ്ദുള്‍ ഹമീദ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ മഞ്ഞളി, ജില്ലാ സെക്രട്ടറി വി.ടി. ജോര്‍ജ് എന്നിവരില്‍ നിന്ന് എന്‍സിടിവിയ്ക്ക് വേണ്ടി മാര്‍ക്കറ്റിങ് ഹെഡും ന്യൂസ് പ്രസന്ററുമായ സെബി …

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തിപുലം യൂണിറ്റ് മികച്ച പ്രാദേശിക ചാനലിന് ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡ് എന്‍സിടിവി ന്യൂസ് ചാനലിന് സമര്‍പ്പിച്ചു Read More »

PUDUKAD NEWS- PUDUKAD CHURCH- NCTV NEWS- PUDUKAD NEWS

പുതുക്കാട് തിരുനാളിനോട് അനുബന്ധിച്ച് കാഞ്ഞൂര്‍ അമ്പു സമുദായം പുതുക്കാട് സെന്ററില്‍ സ്ഥാപിക്കുന്ന ദീപലാങ്കര പന്തലിന് കാല്‍നാട്ടി

കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ. കാല്‍നാട്ടല്‍ കര്‍മ്മം നിര്‍വഹിച്ചു. പുതുക്കാട് സെന്റ് ആന്റണീസ് ഫൊറൊന അസി. വികാരി ഫാദര്‍ ഷിജോ പള്ളിക്കുന്നത്ത് വെഞ്ചിരിപ്പു കര്‍മ്മം നടത്തി. ഫാദര്‍ ബിജോയ് പൊന്‍പറമ്പില്‍, പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സെബി കൊടിയന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം അല്‍ജോ പുളിക്കന്‍, പഞ്ചായത്ത് അംഗം ആന്‍സി ജോബി എന്നിവര്‍ സന്നിഹിതരായി.

TRAFFIC AWARNESS CLASS- PUDUIKAD POLICE- SPC

പുതുക്കാട് പോലീസും നന്തിക്കര ജിവിഎച്ച്എസ് സ്‌കൂളിലെ സ്റ്റുഡന്റസ് പൊലീസ് കേഡറ്റുകളും ചേര്‍ന്ന് നന്തിക്കര സ്‌കൂള്‍ ജംഗ്ഷനില്‍ ട്രാഫിക് ബോധവത്ക്കരണം നടത്തി

 ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെയും ഹെല്‍മെറ്റ് ധരിക്കാതെയും വന്ന വാഹനങ്ങള്‍ക്ക് പോലീസും സ്റ്റുഡന്റസ് പോലീസ് കേഡറ്റുകളും ട്രാഫിക് നിയമങ്ങളെക്കുറിച്ച് വിശദീകരിച്ചു. പുതുക്കാട് പോലീസ് എസ് എച്ച് ഒ വി. സജീഷ് കുമാര്‍, സി പി ഒ മാരായ സുജിത്ത് കുമാര്‍, അജി, അദ്ധ്യാപകന്‍ ശിഹാബുദീന്‍, പി ടി എ പ്രസിഡന്റ് സുനില്‍ കൈതവളപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. 

റിപ്പബ്ലിക് ദിനാഘോഷ ലഹരിയിൽ ഇന്ത്യ

രാജ്യത്തെ ഓരോ പൗരനും ആവേശത്തോടെയും ദേശസ്‌നേഹത്തോടെയും ആഘോഷിക്കുകയും ഓർമ്മിക്കേണ്ടതുമായ ദിവസമാണ് ജനുവരി ഇരുപത്തിയാറ്. 1950 ജനുവരി 26ന് ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ചതിന്റെ ഓർമ്മയായിട്ടാണ് എല്ലാ വർഷവും ജനുവരി 26ന് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്.നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ തത്വങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യയുടെ ഭരണഘടനയുടെ ആഘോഷമാണ് റിപ്പബ്ലിക് ദിനം. ഇന്ത്യ അവിശ്വസനീയമായ വൈവിധ്യങ്ങളുള്ള – വൈവിധ്യമാർന്ന ഭാഷകൾ, സംസ്കാരങ്ങൾ, മതങ്ങൾ, പാരമ്പര്യങ്ങൾ എന്നിവയുള്ള ഒരു രാജ്യമാണ്. രാജ്യത്തിന്റെ വൈവിധ്യത്തിൽ ഏകത്വം ആഘോഷിക്കുന്നതിനുള്ള സമയമാണ് റിപ്പബ്ലിക് …

റിപ്പബ്ലിക് ദിനാഘോഷ ലഹരിയിൽ ഇന്ത്യ Read More »

പുതുക്കാട് ഗ്രാമ പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതി രൂപീകരണത്തിനായി ഗുണഭോക്താക്കളുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കാനുള്ള സ്‌പെഷ്യല്‍ ഭിന്നശേഷി വയോജന ഗ്രാമസഭ നടത്തി.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഷൈനി ജോജു ഗ്രാമ പഞ്ചായത്തംഗങ്ങളായ സെബി കൊടിയന്‍, സി.സി. സോമസുന്ദരന്‍, സി.പി. സജീവന്‍ , സുമ ഷാജു, ഫിലോമിന ഫ്രാന്‍സീസ്, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ പി.കെ. വിനോദിനി എന്നിവര്‍ പ്രസംഗിച്ചു.

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട നൂതന പദ്ധതിയായ വനിതകള്‍ക്ക് കരാട്ടെ പരിശീലനം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സലീഷ് ചെമ്പാറ, സെക്രട്ടറി വി.വി. രതീഷ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ആന്‍സി എന്നിവര്‍ പ്രസംഗിച്ചു. കരാട്ടെ അസോസിയേഷന്‍ അംഗം ആദിത്യയുടെ നേതൃത്വത്തിലാണ് പരിശീലനം.

പുതുക്കാട് ഗ്രാമ പഞ്ചായത്ത് 2025- 26 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് കര്‍ഷക സഭ നടത്തി.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ജോജു ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷാജു കാളിയേങ്കര, ആന്‍സി ജോബി, കൃഷി ഓഫീസര്‍ പി. ആര്‍. കവിത, വെറ്റിനറി സര്‍ജന്‍ ഡോ. ഫ്‌ളെമി ജേക്കബ്ബ് എന്നിവര്‍ പ്രസംഗിച്ചു.

വെള്ളിക്കുളങ്ങര തിരുക്കുടുംബ പള്ളിയിലെ പരിശുദ്ധ തിരുക്കുടുംബത്തിന്റേയും വിശുദ്ധ സെബാസ്റ്റ്യാനോസേേിന്റയും സംയുക്ത തിരുനാളിന് കൊടിയേറി.

ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ വില്‍സന്‍ ഈരത്തറ കൊടികയറ്റം നിര്‍വഹിച്ചു. വികാരി ഫാ. ബെന്നി ചെറുവത്തൂര്‍, തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ പോളി മഞ്ഞാങ്ങ, കൈക്കാരന്‍മാരായ ജോസഫ് കളമ്പാടന്‍, ജെയ്‌സന്‍ മഞ്ഞാങ്ങ, ജേക്കബ് കാവുങ്ങല്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജോണ്‍സന്‍ ചക്യേത്ത് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് ലദീഞ്ഞ്, നൊവേന, വിശുദ്ധ കുര്‍ബാന എന്നിവയുണ്ടായി. ശനി, ഞായര്‍ ദിവസങ്ങളിലാണ് തിരുനാളാഘോഷം.

മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് ഫ്രണ്ട്‌സ് ഓഫ് ദി ബാപ്റ്റിസ്റ്റ് യുവജന പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ശനിയാഴ്ച അമ്പ് ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഫെസ്റ്റിന്റെ ഭാഗമായി ശനിയാഴ്ച രാത്രി ഏഴിന് ഇത്തുപാടത്ത് നിന്ന് തേര് പുറപ്പെട്ട് കോടാലിയില്‍ എത്തും. രാത്രി എട്ടിന് കോടാലിയില്‍ നിന്ന് മൂന്നുമുറിയിലേക്ക് ആഫ്രിക്കന്‍ ബാന്റ്, തംബോല, റൊബോട്ടിക് ആനകള്‍, കാവടി ,തേര്, എല്‍.ഇ.ഡി കുടകള്‍ എന്നിവയുടെ അകമ്പടിയോടെ പുറപ്പെടുന്ന മെഗാ ഘോഷയാത്ര ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷ് ഫ്‌ലാഗ് ഓഫ് ചെയ്യും. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി പങ്കെടുക്കും. മൂന്നുമുറിയില്‍ കൂട്ടായ്മ ഉയര്‍ത്തിയ ദീപാലംകൃത ബഹുനില പന്തലിന്റെ സ്വിച്ച് ഓണ്‍ ഇടവക വികാരി ഫാ. ജോര്‍ജ് …

മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് ഫ്രണ്ട്‌സ് ഓഫ് ദി ബാപ്റ്റിസ്റ്റ് യുവജന പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ശനിയാഴ്ച അമ്പ് ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. Read More »

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പുതുക്കാട് യൂണിറ്റ് -NCTV NEWS-NCTV PUDUKAD

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പുതുക്കാട് യൂണിറ്റ് വാര്‍ഷികത്തോടനുബന്ധിച്ച് കലാകായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു

സംസ്ഥാന കമ്മറ്റി അംഗം കെ.എം. ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.ബി. ശോഭന കുമാരി അധ്യക്ഷത വഹിച്ചു. എം.ടി. കഥകളുടെ സമാഹൃത ഗ്രന്ഥം റീന ജി. തറയില്‍  തയ്യാറാക്കി ലൈബ്രറിയിലേക്ക് കൈമാറി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം പി.തങ്കം, കെ.വി. രാമകൃഷ്ണന്‍, ടി.എ. വേലായുധന്‍, കെ. സുകുമാരന്‍, എം.എല്‍. അന്റൂ, ടി.എം. രാമന്‍കുട്ടി, പി.വി. ദേവസി, എ.കെ. ലിസി, ജോസ് മാത്യു, കെ.എല്‍. ആനി എന്നിവര്‍ പ്രസംഗിച്ചു.

കൊടകര പുത്തൂക്കാവ് ദേവീ ക്ഷേത്രത്തിലെ പ്രസിദ്ധമായ താലപ്പൊലി മഹോല്‍സവം വ്യാഴാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു

അഴകം വല്ലപ്പാടി ദേശത്തിന്റെ നേതൃത്വത്തിലാണ് ഇക്കൊല്ലത്തെ താലപ്പൊലി ആഘോഷം. 22ന് വൈകുന്നരം അഞ്ചിന് ആനച്ചമയ പ്രദര്‍ശനം, 6.30 മുതല്‍ വിവിധ കലാപാരിപാടികള്‍ എന്നിവയുണ്ടാകും. താലപ്പൊലി ദിവസമായ 23ന് രാവിലെ 6.10ന് പാട്ടാളി മുളക്കല്‍ മുത്തപ്പന്‍ ക്ഷേത്രത്തില്‍ നിന്ന് കാളിമുടിയോടെ താലിവരവ്, തുടര്‍ന്ന് ദേശത്ത് താലപ്പൊലി കൊട്ടിയറിയിപ്പ് എന്നിവയുണ്ടാകും. ഏഴിന് പെരുവനം ശങ്കരനാരായണന്റെ സോപാനസംഗീതം, 7.30ന് ശ്രീഭൂതബലി, എട്ടിന് പുറത്തേക്ക് എഴുന്നള്ളിപ്പ്, കലാനിലയം ഉദയന്‍ നമ്പൂതിരിയുടെ പ്രാമാണികത്വത്തില്‍ പഞ്ചാരിമേളം, ഉച്ചക്ക് 12.30ന് കാവ്യ രഘു അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍, ഉച്ചകഴിഞ്ഞ് …

കൊടകര പുത്തൂക്കാവ് ദേവീ ക്ഷേത്രത്തിലെ പ്രസിദ്ധമായ താലപ്പൊലി മഹോല്‍സവം വ്യാഴാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു Read More »

മറ്റത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുരിക്കുങ്ങല്‍ ജംഗ്ഷനില്‍ പ്രതിഷേധപ്രകടനവും പൊതുയോഗവും-NCTV NEWS -NCTV PUDUKAD

ജനവാസ മേഖലയിലെ രൂക്ഷമായ വന്യമൃഗ ശല്യത്തിനെതിരെ മറ്റത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുരിക്കുങ്ങല്‍ ജംഗ്ഷനില്‍ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി

മുന്‍ ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ ടി.എം. ചന്ദ്രന്‍, കെ. ഗോപാലകൃഷ്ണന്‍, ഇ.എം. ഉമ്മര്‍, ലിന്റോ പള്ളിപറമ്പന്‍, ഫൈസല്‍ ഇബ്രാഹിം, സി.എച്ച്. സാദത്ത്, ഹനീഫ കേളം പടിക്കല്‍, ബാബു തച്ചിലേട്ട്, ജോര്‍ജ്ജ് കൂനാംപുറം, ബേബി കണ്ണംപടത്തി എന്നിവര്‍ പ്രസംഗിച്ചു. തോമസ് കാവുങ്ങല്‍, ലിനോ മൈക്കിള്‍, തങ്കമണി മോഹനന്‍, തങ്കച്ചന്‍ എടത്തിനാല്‍, ലത്തീഫ് കൊല്ലേരി, കുഞ്ഞുമുഹമ്മദ്, ജയ്‌നി സിജോ. ഭഗവത് സിംഗ,് ബാബു …

ജനവാസ മേഖലയിലെ രൂക്ഷമായ വന്യമൃഗ ശല്യത്തിനെതിരെ മറ്റത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുരിക്കുങ്ങല്‍ ജംഗ്ഷനില്‍ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി Read More »

കേരള ജൈവകര്‍ഷക സമിതി മറ്റത്തൂര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗം കിഴക്കേ കോടാലിയില്‍ സംഘടിപ്പിച്ചു. ജില്ല പ്രസിഡന്റ് ടി.വി. ശിവരാമന്‍ ഉദ്ഘാടനം ചെയ്തു

കേരള ജൈവകര്‍ഷക സമിതി മറ്റത്തൂര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗം കിഴക്കേ കോടാലിയില്‍ സംഘടിപ്പിച്ചു. ജില്ല പ്രസിഡന്റ് ടി.വി. ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.ജി. മോഹനന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ.എസ്. സൂരജ്, സെക്രട്ടറി വി.യു. ഗിരിജ, പി.വി. വേലായുധന്‍, ടി.ഡി. സഹജന്‍, വി.എസ്. കിഷോര്‍, ഇ.എസ്. സഗീര്‍, വി.കെ. കാസിം, ടി.ബാലകൃഷ്ണമേനോന്‍, പി. വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ടി.ഡി. സഹജന്‍ (പ്രസിഡന്റ് ), ഷീല രാജന്‍(സെക്രട്ടറി.), ജിമ മാത്യു (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു