nctv news pudukkad

Local News

കേരള മുസ്ലിം ജമാഅത്ത് മറ്റത്തൂര്‍

കേരള മുസ്ലിം ജമാഅത്ത് മറ്റത്തൂര്‍, വരന്തരപ്പിള്ളി സര്‍ക്കിളുകളുടെ സംയുക്താഭിമുഖ്യത്തില്‍ മേഖല മീലാദ് റാലിയും പൊതുസമ്മേളനവും ഞായറാഴ്ച നടത്തുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

കേരള മുസ്ലിം ജമാഅത്ത് മറ്റത്തൂര്‍, വരന്തരപ്പിള്ളി സര്‍ക്കിളുകളുടെ സംയുക്താഭിമുഖ്യത്തില്‍ മേഖല മീലാദ് റാലിയും പൊതുസമ്മേളനവും ഞായറാഴ്ച നടത്തുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാല് മണിക്ക് കിണര്‍ പരിസരത്ത് നിന്നും ആരംഭിക്കുന്ന റാലി പുലിക്കണ്ണിയില്‍ സമാപിക്കും. തുടര്‍ന്ന് 6.30ന് നടക്കുന്ന മീലാദ് സമ്മേളനം എസ്‌ജെഎം ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുള്‍ അസീസ് സഖാഫി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ മുഹിയുദ്ദീന്‍കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. സമസ്ത മലപ്പുറം ജില്ല സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി മദ്ഹു റസൂല്‍ …

കേരള മുസ്ലിം ജമാഅത്ത് മറ്റത്തൂര്‍, വരന്തരപ്പിള്ളി സര്‍ക്കിളുകളുടെ സംയുക്താഭിമുഖ്യത്തില്‍ മേഖല മീലാദ് റാലിയും പൊതുസമ്മേളനവും ഞായറാഴ്ച നടത്തുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു Read More »

നവീകരിച്ച തലോര്‍ തലവണിക്കര റോഡ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ തുറന്ന് നല്‍കി

നവീകരിച്ച തലോര്‍ തലവണിക്കര റോഡ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ തുറന്ന് നല്‍കി. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 17.78 ലക്ഷം രൂപ ചെലവിലായിരുന്നു നിര്‍മാണം. ചടങ്ങില്‍ നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, എല്‍ എസ് ജി ഡി കൊടകര ബ്ലോക്ക് എ.ഇ. രോഹിത് മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. ബൈക്കില്‍ ഇന്ത്യയില്‍ ഒട്ടാകെ പര്യടനം നടത്തി …

നവീകരിച്ച തലോര്‍ തലവണിക്കര റോഡ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ തുറന്ന് നല്‍കി Read More »

pudukad panchayath

പുതുക്കാട് ഗ്രാമ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്റര്‍ ഡിജിറ്റല്‍ വല്‍ക്കരണത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് നിര്‍വ്വഹിച്ചു

 വൈസ് പ്രസിഡന്റ് ഷൈനി ജോജു അധ്യക്ഷയായിരുന്നു. ഗ്രാമ പഞ്ചായത്തംഗങ്ങളായെ സെബി കൊടിയന്‍, ഷാജു കാളിയേങ്കര, ആന്‍സിജോബി, പ്രീതി ബാലകൃഷ്ണന്‍, സി.പി. സജീവന്‍, ഹിമ ദാസന്‍, സെക്രട്ടറി ഉമ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

DEATH

 പ്രശസ്ത നാടന്‍പാട്ട് രചയിതാവ് അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു

 75 വയസ്സായിരുന്നു. വെങ്കിടങ്ങ് സ്വദേശിയാണ്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം. കലാഭവന്‍ മണി ആലപിച്ച ഒട്ടുമിക്ക നാടന്‍പാട്ടുകളുടെയും രചയിതാവാണ്. മണിക്ക് വേണ്ടി മാത്രം 200 ഓളം നാടന്‍ പാട്ടുകള്‍ അറുമുഖന്‍ രചിച്ചിട്ടുണ്ട്. കൂടാതെ സിനിമാഗാനങ്ങളും ഭക്തി ഗാനങ്ങളും ആല്‍ബം സോങ്ങുകളും ഉള്‍പ്പടെ നിരവധി  പാട്ടുകളുടെ രചയിതാവാണ്. ചാലക്കുടി ചന്തക്ക് പോകുമ്പോള്‍, വരിക്കച്ചക്കേടെ ചൊളകണക്കിന് തുടങ്ങി രചിച്ചവയില്‍ ഒട്ടുമിക്ക നാടന്‍ പാട്ടുകളും ഹിറ്റാണ്. മീനാക്ഷി കല്യാണം, ഉടയോന്‍ തുടങ്ങി സിനിമകള്‍ക്കും ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.

പാലപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വീട് തകര്‍ന്നു

അക്കരപ്പാഡി പള്ളത്ത് പൂഴിത്തറ സുധീറിന്റെ വീടാണ് കാട്ടാന ആക്രമിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ഷീറ്റ് മേഞ്ഞ വീടിന്റെ ഒരു ഭാഗം ആന കുത്തി തകര്‍ത്ത നിലയിലാണ്. തോട്ടത്തിനോട് ചേര്‍ന്ന് ഒറ്റപ്പെട്ട വീടായതിനാല്‍ ഇവിടെ സമീപ പ്രദേശങ്ങളില്‍ ആരുമില്ല. ഈ സമയം സുധീറിന്റെ ഭാര്യ ഷക്കീലയും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. വീട്ടുകാര്‍ കരഞ്ഞ് ബഹളം വെച്ചതോടെ പുറത്തു നിന്ന് ചിന്നം വിളിച്ച് അലറിയ ആന തോട്ടത്തിലേക്ക് മടങ്ങി. ഒറ്റയാനയാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു. വീട്ടുമുറ്റത്ത് ആനയുടെ കാല്‍പാടുകള്‍ …

പാലപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വീട് തകര്‍ന്നു Read More »

palapilly echippara road

ചിമ്മിനി ഡാം പ്രദേശത്തേയ്ക്കും വനമേഖലയിലേക്കുമുള്ള പ്രധാന പാതയായ പാലപ്പിള്ളി എച്ചിപ്പാറ റോഡിന്റെയും പുതുക്കാട് ജംഗ്ഷനിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സഹായിക്കുന്ന പുതുക്കാട് ചുങ്കം മണ്ണംപേട്ട റോഡിന്റെയും ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു

പുതുക്കാട് സെന്ററില്‍ നടന്ന പരിപാടിയില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, പി.ഡബ്ല്യു.ഡി. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റാബിയ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എം. ബാബുരാജ്, അജിതാ സുധാകരന്‍, പ്രിന്‍സണ്‍ തയ്യാലക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. 2021 ലെ സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി നവീകരിച്ചവയാണ് ഇരു റോഡുകളും. ബിഎം ആന്റ് ബിസി നിലവാരത്തില്‍ പൊതുമരാമത്ത് വകുപ്പ് നവീകരിച്ച റോഡുകള്‍ ടൂറിസം മേഖലയ്ക്കടക്കം വലിയ ഉണര്‍വ്വ് നല്‍കും. പാലപ്പിള്ളി എച്ചിപ്പാറ റോഡിന് 8 …

ചിമ്മിനി ഡാം പ്രദേശത്തേയ്ക്കും വനമേഖലയിലേക്കുമുള്ള പ്രധാന പാതയായ പാലപ്പിള്ളി എച്ചിപ്പാറ റോഡിന്റെയും പുതുക്കാട് ജംഗ്ഷനിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സഹായിക്കുന്ന പുതുക്കാട് ചുങ്കം മണ്ണംപേട്ട റോഡിന്റെയും ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു Read More »

pudukad station

സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് തൃശൂര്‍ റൂറല്‍ ഡിറ്റാച്ച്‌മെന്റ് ഓഫീസ് പുതുക്കാട് പ്രവര്‍ത്തനമാരംഭിച്ചു. റൂറല്‍ പരിധിയിലെ 19 പൊലീസ് സ്‌റ്റേഷനുകളുടെ സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനമാണ് പുതുക്കാട് ആരംഭിച്ചത്

ഇന്റലിജന്‍സ് എഡിജിപി മനോജ് എബ്രഹാം നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.പി. ആമോസ് മാമ്മന്‍, ഡിവൈഎസ്പിമാരായ വി.കെ. രാജു, പി.ആര്‍. ബിജോയ്, എസ്.പി. സുധീരന്‍, പി.എസ്. ബിജുകുമാര്‍, ടി.എസ്. സിനോജ്, ഇന്‍സ്‌പെക്ടര്‍ വിമോദ് എന്നിവര്‍ സന്നിഹിതരായിരുന്നു. തൃശൂര്‍ എസ്പി ഓഫീസില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസാണ് പുതുക്കാട്ടേക്ക് മാറ്റിയത്. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കാതിരുന്നപുതുക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസായി നവീകരിച്ചത്. കോണ്‍ഫറന്‍സ് ഹാള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഓഫീസില്‍ ഒരുക്കിയിട്ടുണ്ട്. ഡിവൈഎസ്പി …

സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് തൃശൂര്‍ റൂറല്‍ ഡിറ്റാച്ച്‌മെന്റ് ഓഫീസ് പുതുക്കാട് പ്രവര്‍ത്തനമാരംഭിച്ചു. റൂറല്‍ പരിധിയിലെ 19 പൊലീസ് സ്‌റ്റേഷനുകളുടെ സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനമാണ് പുതുക്കാട് ആരംഭിച്ചത് Read More »

pudukad mla

പുതുക്കാട് ഫുട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണത്തിനായി ദേശീയ പാത ഉദ്യോഗസ്ഥരും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ യുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു വിലയിരുത്തി

പുതുക്കാട് മണ്ഡലത്തില്‍ പെട്ട ദേശീയപാതയിലെ വിവിധ ഭാഗങ്ങളില്‍ നടപ്പാക്കേണ്ട വികസന പ്രവര്‍ത്തനങ്ങളുടെയും സുരക്ഷാ ക്രമീകരങ്ങളും സംബന്ധിച്ച് നേരത്തെ നടന്ന യോഗ തീരുമാനപ്രകാരം നടപടികളുടെ തുടര്‍ച്ചയായിട്ടാണ് സന്ദര്‍ശനവും സ്ഥലം പരിശോധനയും നടന്നത്. കെ കെ. രാമചന്ദ്രന്‍ എംഎല്‍എ, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, ദേശീയപാത അസി. മെയിന്റനന്‍സ് എഞ്ചിനീയര്‍ കെ. സുധീഷ്, സുബ്രഹ്മണ്യന്‍ ജനപ്രതിനിധികളായ അല്‍ജോ പുളിക്കന്‍, സി.പി. സജീവന്‍, സിപിഎം ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എ. ഫ്രാന്‍സിസ്, പ്രജ്യോതി നികേതന്‍ …

പുതുക്കാട് ഫുട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണത്തിനായി ദേശീയ പാത ഉദ്യോഗസ്ഥരും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ യുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു വിലയിരുത്തി Read More »

PUDIKAD PANCHAYATH LAPTOP DISTRIBUTION

പുതുക്കാട് ഗ്രാമ പഞ്ചായത്തിലെ എസ് സി വിഭാഗത്തില്‍പ്പെട്ട ഡിഗ്രി, ഡിപ്‌ളോമ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു

പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് വിതരണോദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് ഷൈനി ജോജു അദ്ധ്യക്ഷയായിരുന്നു. ഗ്രാമ പഞ്ചായത്തംഗങ്ങളായ രതി ബാബു, സി.സി. സോമസുന്ദരന്‍, ഷാജു കാളിയേങ്കര, പ്രീതി ബാലകൃഷ്ണന്‍, ആന്‍സി ജോബി, സുമ ഷാജു, എം.വി തോമാസ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

PUDUKAD PANCHAYATH

പുതുക്കാട് ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളുടെ കലാ കായിക മേള ഉണര്‍വ്വ് 2023 ചെങ്ങാലൂരില്‍ സംഘടിപ്പിച്ചു

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം.  ബാബുരാജ് അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഷൈനി ജോജു, ഗ്രാമ പഞ്ചായത്തംഗങ്ങളായ രതി ബാബു, സി.സി. സോമസുന്ദരന്‍, ഷാജു കാളിയേങ്കര, പ്രീതി ബാലകൃഷ്ണന്‍, സുമ ഷാജു, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സുധര്‍മ്മിണി എന്നിവര്‍ പ്രസംഗിച്ചു. 

mupliyam pallukunnu road

പൈപ്പ് പൊട്ടി റോഡ് തോടായി. വരന്തരപ്പിള്ളി ലോര്‍ഡ്‌സ് സ്‌കൂളിന് സമീപമുള്ള റോഡിലാണ് ഈ കാഴ്ച

റോഡിലൂടെ വെള്ളം കുത്തൊലിച്ചപ്പോള്‍ റോഡില്‍ മണ്ണ് നിറഞ്ഞു. ഇതോടെ റോഡിലൂടെയാണോ തോട്ടിലൂടെയാണോ വാഹനം ഓടിക്കുന്നത് എന്ന് മനസിലാകാതെ ഡ്രൈവര്‍മാരും ആശങ്കയിലായി. ഭാരവാഹനങ്ങള്‍ റോഡില്‍ താഴ്ന്നും ചെരിഞ്ഞുമൊക്കെയായി പോക്ക്. വിദ്യാര്‍ത്ഥികളും കാല്‍നടയാത്രക്കാരും റോഡ് മുറിച്ചു കടക്കുവാന്‍ ഏറെ പ്രയാസപ്പെട്ടു. റോഡരികത്ത് വെള്ളം കെട്ടിനിന്നതോടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ചെളിവെള്ളം തെറിക്കാതെ നോക്കാനായിരുന്നു വിദ്യാര്‍ത്ഥികളുടെ ബദ്ധപ്പാട്. ബുധനാഴ്ച ഉച്ചയോടെ ഉണ്ടായ സംഭവത്തില്‍ വൈകീട്ട് വരെയും യാതൊരു നടപടിയും വാട്ടര്‍ അതോറിറ്റി അതികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. തുടര്‍ച്ചയായി വെള്ളം റോഡിലൂടെ കടന്നുപോയതോടെ …

പൈപ്പ് പൊട്ടി റോഡ് തോടായി. വരന്തരപ്പിള്ളി ലോര്‍ഡ്‌സ് സ്‌കൂളിന് സമീപമുള്ള റോഡിലാണ് ഈ കാഴ്ച Read More »

ARREST VARANDARAPILLY

ഇഞ്ചക്കുണ്ട് കല്‍ക്കുഴി റോഡില്‍ പിക്കപ്പ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മാരാകായുധങ്ങളുമായി ആക്രമിച്ച സംഭവത്തില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍

കല്‍ക്കുഴി തെക്കേകൈതയ്ക്കല്‍ ജിന്‍സ്, സഹോദരന്‍ ജിന്റോ എന്നിവരെയാണ് വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഇഞ്ചക്കുണ്ട് ഈന്തനച്ചാലില്‍ ലൈജുവിനെയാണ് ഇവര്‍ ആക്രമിച്ചത്. കാറിന് സൈഡ് കൊടുത്തില്ലെന്ന കാരണത്താല്‍ ഇവര്‍ തമ്മില്‍ തര്‍ക്കം നടന്നിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ആക്രമണം. കേസില്‍ രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

KRISHI

കൊടകര കൃഷിഭവന്റെ പരിധിയിലുള്ള പുത്തുക്കാവ് പാടശേഖരത്ത് വ്യാപകമായ മുഞ്ഞ ബാധ. നെല്ല് കൊയ്ത്തിനു പാകമായ സമയത്ത് മുഞ്ഞ ബാധയുണ്ടായത് കര്‍ഷകരെ നിരാശയിലാക്കുന്നു

കൊടകര പഞ്ചായത്തിലെ 33 ഏക്കര്‍ വിസ്തൃതിയുള്ള പുത്തുക്കാവ് പാടശേഖരത്തിലാണ് നെല്‍ച്ചടികളില്‍ മുഞ്ഞ ബാധിച്ചിട്ടുള്ളത്. ഇതാദ്യമായാണ് ഈ പാടശേഖരത്ത് മുഞ്ഞ രോഗം കാണുന്നതെന്ന് പാടശേഖര സമിതി പ്രസിഡന്റ് ഫ്രാന്‍സിസ് തെക്കന്‍ പറഞ്ഞു.120 ദിവസം മൂപ്പുള്ള ജ്യോതി വിത്തുപയോഗിച്ചാണ് ഇത്തവണ പുത്തൂക്കാവ് പാടശേഖരത്ത് വിരിപ്പു കൃഷിയിറക്കിയത്. നെല്‍ച്ചെടികള്‍ക്ക് ഏകദേശം 80 ദിവസത്തെ വളര്‍ച്ചയെത്തിയപ്പോഴാണ് മുഞ്ഞബാധയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. ദിവസങ്ങള്‍ക്കകം രോഗം പാടശേഖരത്തെ നെല്‍ച്ചെടികളെ വ്യാപകമായി ബാധിച്ചു. തണ്ടില്‍ കൂട്ടംകൂടി ഇരിക്കുന്ന മുഞ്ഞകള്‍ നീരൂറ്റിക്കുടിക്കുന്നതു മൂലം നെല്‍ച്ചെടികള്‍ കരിഞ്ഞുണങ്ങി നശിക്കുകയാണ്. …

കൊടകര കൃഷിഭവന്റെ പരിധിയിലുള്ള പുത്തുക്കാവ് പാടശേഖരത്ത് വ്യാപകമായ മുഞ്ഞ ബാധ. നെല്ല് കൊയ്ത്തിനു പാകമായ സമയത്ത് മുഞ്ഞ ബാധയുണ്ടായത് കര്‍ഷകരെ നിരാശയിലാക്കുന്നു Read More »

MATTATHUR DEATH

കുറുമാലിപുഴയിലെ മറ്റത്തൂര്‍ ആറ്റപ്പിള്ളി കടവില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മറ്റത്തൂര്‍ പടിഞ്ഞാറ്റുമുറി കാര്യങ്ങാട്ടില്‍ സദാനന്ദന്റെ മകന്‍ 28 വയസുള്ള അജിത്താണ് മരിച്ചത്. പന്തല്ലൂര്‍ ചെങ്ങാന്തുരുത്തി ക്ഷേത്രത്തിനു സമീപത്തെ കോഞ്ചാന്‍ കടവിലാണ് ബുധനാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. തിങ്കളാഴ്ച രാത്രിയില്‍ ആറ്റപ്പിള്ളി പുഴയോരത്തെ പമ്പ് ഹൗസ് കടവില്‍ കൂട്ടുകാര്‍ക്കൊപ്പം ഒത്തുകൂടിയ അജിത്തിനെ പിന്നീട് കാണാതാവുകയായിരുന്നു. അജിത്തിനെ കാണാനില്ലെന്ന് വീട്ടുകാര്‍ കൊടകര പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവാവിന്റെ കാറും ചെരിപ്പുകളും മറ്റും പുഴയോരത്ത് കണ്ടെത്തിയിരുന്നു. പുഴയില്‍ വീണിട്ടുണ്ടാകാമെന്ന സംശയത്തെ …

കുറുമാലിപുഴയിലെ മറ്റത്തൂര്‍ ആറ്റപ്പിള്ളി കടവില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി Read More »

CHACKO CHIRA ROAD

കൊടകര ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ ചെലവഴിച്ച് പുനര്‍നിര്‍മിച്ച പുതുക്കാട് പഞ്ചായത്തിലെ ചാക്കോച്ചിറ റിംഗ് റോഡ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സതി സുധീര്‍, പോള്‍സണ്‍ തെക്കുംപീടിക, പഞ്ചായത്തംഗം ഷാജു കാൡയേങ്കര, അസി. എന്‍ജിനീയര്‍ രോഹിത് മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. 

KODAKARA

കൊടകരയില്‍ സര്‍വീസ് റോഡരുകില്‍ വളര്‍ന്നു നില്‍ക്കുന്ന കുറ്റിച്ചെടികള്‍ കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാകുന്നു

കൊടകര ശാന്തി ജംഗ്ഷനില്‍ നിന്ന് ഫ്ളൈ ഓവര്‍ ജംഗ്ഷന്‍ വരെയുള്ള റോഡരുകിലാണ് അഞ്ചടിയോളം ഉയരത്തില്‍ പാഴ്‌ചെടിള്‍ വളര്‍ന്നു നില്‍ക്കുന്നത്. നടന്നുപോകുന്നവര്‍ക്ക്  എതിരെ വാഹനങ്ങള്‍ വരുമ്പോള്‍ ഒതുങ്ങി നില്‍ക്കാന്‍ കുറ്റിച്ചെടികള്‍ തടസമാണ്. സര്‍വീസ് റോഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡിലൂടെ എത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ കാഴ്ച മറയാനും കുറ്റിചെടികള്‍ കാരണമാകുന്നതായി പരാതിയുണ്ട്.

ganja

തൃശ്ശൂരില്‍ ട്രെയിനില്‍ കടത്തുകയായിരുന്ന മൂന്നര കിലോ കഞ്ചാവ് റെയില്‍വേ സ്‌നിഫര്‍ ഡോഗ് മണത്തു കണ്ടുപിടിച്ചു

കഞ്ചാവ് കടത്തിയ ബംഗാൾ സ്വദേശികളായ മൂന്ന് പേരെ തൃശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡും റെയിൽവേ സംരക്ഷണ സേനയും ചേർന്ന് പിടികൂടി. വെസ്റ്റ്ബംഗാളില്‍ നിന്നും തൃശ്ശൂരിലേക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. വി.ഒ, മൂഷിദബാദ് സ്വദേശികളും കേരളത്തിൽ നിർമ്മാണ മേഖലയിൽ തൊഴിലെടുക്കുന്നവരുമായ ഷെരീഫുൾ, തജറുദ്ദീൻ , ഹസിബിൾ എന്നിവരാണ് പിടിയിലായത്. തൃശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡും റെയിൽവേ സംരക്ഷണ സേനയും സംയുക്തമായി സ്നിഫര്‍ ഡോഗിനെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.ഡോഗ് ട്രൈനർ കലൈ സെൽവത്തിന്‍റെ നെതൃത്ത്വത്തില്‍ റെയിൽവേ സ്നിഫർ …

തൃശ്ശൂരില്‍ ട്രെയിനില്‍ കടത്തുകയായിരുന്ന മൂന്നര കിലോ കഞ്ചാവ് റെയില്‍വേ സ്‌നിഫര്‍ ഡോഗ് മണത്തു കണ്ടുപിടിച്ചു Read More »

kappa arrest

കാപ്പ നിയമപ്രകാരം നാടു കടത്തിയതിനുശേഷം ജില്ലാ അതിര്‍ത്തിയിലേക്ക് അതിക്രമിച്ചു കയറിയ പ്രതിയെ പോലീസ് പിടികൂടി

ഷം ജില്ലാ അതിര്‍ത്തിയിലേക്ക് അതിക്രമിച്ചു കയറിയ പ്രതിയെ പോലീസ് പിടികൂടി. പുതുക്കാട് സ്‌റ്റേഷന്‍ പരിധിയിലെ സ്ഥിരം കുറ്റവാളിയായ ആമ്പല്ലൂര്‍ കൊട്ടേക്കാട്ടുകാരന്‍ വീട്ടില്‍ 34 വയസ്സുള്ള സ്റ്റാലിനെയാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

pudukad railway

പുതുക്കാട് റെയില്‍വേ മേല്‍പ്പാലത്തിന് റെയില്‍വേയുടെ ഭാഗത്തുള്ള തടസ്സങ്ങള്‍ ഉടന്‍ നീക്കി യഥാര്‍ത്ഥ്യമാക്കുമെന്ന് തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ എസ്.സി. ശര്‍മ്മ 

പുതുക്കാട് റെയില്‍വേ സ്‌റ്റേഷന്‍ സന്ദര്‍ശനത്തിടെ ആണ് ഡിആര്‍എം ഇക്കാര്യം അറിയിച്ചത്. പുതുക്കാട് എംഎല്‍എ പ്രതിനിധീകരിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീയാക്കിയതായി അറിയിച്ചു. മൂന്നാം പാതയുടെ അന്തിമ രേഖ വരുന്നതോടെ റെയില്‍വേ മേല്‍പ്പാലത്തിന് അനുമതി നല്‍കുമെന്ന് ഡിആര്‍എം അറിയിച്ചു. ദക്ഷിണ റെയില്‍വേ സ്വച്ഛത് ഭാരത് അഭയാ മിഷന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഡിആര്‍എം ഉദ്ഘാടനം ചെയ്തു. മുപ്ലിയം ഐസിസി എസ് കോളേജ് എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി. ഡിവിഷണല്‍ …

പുതുക്കാട് റെയില്‍വേ മേല്‍പ്പാലത്തിന് റെയില്‍വേയുടെ ഭാഗത്തുള്ള തടസ്സങ്ങള്‍ ഉടന്‍ നീക്കി യഥാര്‍ത്ഥ്യമാക്കുമെന്ന് തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ എസ്.സി. ശര്‍മ്മ  Read More »

ollur fire rescue

ഒല്ലൂരില്‍ എടിഎം കൗണ്ടറിന് തീ പിടിച്ചു

രാമൂസ് ഷോപ്പിംഗ് മാളില്‍ പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മിലാണ് തീപിടുത്തം ഉണ്ടായത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തൃശ്ശൂരില്‍ നിന്ന് അഗ്‌നിശമനാ സേന അംഗങ്ങള്‍ എത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്. എ ടി എം മെഷീന് പുറകുവശത്തായി സൂക്ഷിച്ചിരുന്ന ബാറ്ററികളും കണ്‍ട്രോള്‍ മെഷീനുകളും അനുബന്ധ വൈദ്യുതി ഉപകരണങ്ങളും തീ പിടുത്തത്തില്‍ കത്തി നശിച്ചു. എടിഎം മെഷീനിലേക്ക് തീ പടരാതിരുന്നതിനാല്‍ മെഷിന് കേടുപാടുകള്‍ സംഭവിച്ചില്ല.