മറ്റത്തൂര്‍ പടിഞ്ഞാറ്റുമുറി കാര്യങ്ങാട്ടില്‍ സദാനന്ദന്റെ മകന്‍ 28 വയസുള്ള അജിത്താണ് മരിച്ചത്. പന്തല്ലൂര്‍ ചെങ്ങാന്തുരുത്തി ക്ഷേത്രത്തിനു സമീപത്തെ കോഞ്ചാന്‍ കടവിലാണ് ബുധനാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. തിങ്കളാഴ്ച രാത്രിയില്‍ ആറ്റപ്പിള്ളി പുഴയോരത്തെ പമ്പ് ഹൗസ് കടവില്‍ കൂട്ടുകാര്‍ക്കൊപ്പം ഒത്തുകൂടിയ അജിത്തിനെ പിന്നീട് കാണാതാവുകയായിരുന്നു. അജിത്തിനെ കാണാനില്ലെന്ന് വീട്ടുകാര്‍ കൊടകര പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവാവിന്റെ കാറും ചെരിപ്പുകളും മറ്റും പുഴയോരത്ത് കണ്ടെത്തിയിരുന്നു. പുഴയില്‍ വീണിട്ടുണ്ടാകാമെന്ന സംശയത്തെ തുടര്‍ന്ന് ചാലക്കുടി, പുതുക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിരക്ഷ സേനയും സ്‌കൂബ ഡൈവേഴ്‌സും സ്ഥലത്തെത്തി ചൊവ്വാഴ്ച രാവിലെ മുതല്‍ വൈകുന്നേരം വരെ പുഴയില്‍ തെരച്ചില്‍ നടത്തിയിരുന്നു. ബുധനാഴ്ച രാവിലെ എന്‍ഡിആര്‍ആഫ് സംഘം എത്തി തെരച്ചില്‍ ആരംഭിച്ചിരുന്നു. എന്‍ഡിആര്‍എഫ് ടീം കമാണ്ടര്‍ അരുണ്‍ കുമാര്‍ ചൗഹാന്‍, പിആര്‍ഒ റാഫി എ. റഹിം, അബ്ദുള്‍ ഫരീദ്, കെ. അഖില്‍, അഗ്നിരക്ഷാസേനാംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. എറണാകുളത്ത് യൂബര്‍ ടാക്‌സി െ്രെഡവറാണ് മരിച്ച അജിത്ത്്.