കഞ്ചാവ് കടത്തിയ ബംഗാൾ സ്വദേശികളായ മൂന്ന് പേരെ തൃശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡും റെയിൽവേ സംരക്ഷണ സേനയും ചേർന്ന് പിടികൂടി. വെസ്റ്റ്ബംഗാളില്‍ നിന്നും തൃശ്ശൂരിലേക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. വി.ഒ, മൂഷിദബാദ് സ്വദേശികളും കേരളത്തിൽ നിർമ്മാണ മേഖലയിൽ തൊഴിലെടുക്കുന്നവരുമായ ഷെരീഫുൾ, തജറുദ്ദീൻ , ഹസിബിൾ എന്നിവരാണ് പിടിയിലായത്. തൃശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡും റെയിൽവേ സംരക്ഷണ സേനയും സംയുക്തമായി സ്നിഫര്‍ ഡോഗിനെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.ഡോഗ് ട്രൈനർ കലൈ സെൽവത്തിന്‍റെ നെതൃത്ത്വത്തില്‍ റെയിൽവേ സ്നിഫർ ഡോഗ് റോക്കിയാണ് കഞ്ചാവ് മണത്ത് കണ്ട് പിടിച്ചത്.
തൃശ്ശൂരില്‍ ട്രെയിനില്‍ കടത്തുകയായിരുന്ന മൂന്നര കിലോ കഞ്ചാവ് റെയില്‍വേ സ്‌നിഫര്‍ ഡോഗ് മണത്തു കണ്ടുപിടിച്ചു
