പുതുക്കാട് റെയില്‍വേ സ്‌റ്റേഷന്‍ സന്ദര്‍ശനത്തിടെ ആണ് ഡിആര്‍എം ഇക്കാര്യം അറിയിച്ചത്. പുതുക്കാട് എംഎല്‍എ പ്രതിനിധീകരിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീയാക്കിയതായി അറിയിച്ചു. മൂന്നാം പാതയുടെ അന്തിമ രേഖ വരുന്നതോടെ റെയില്‍വേ മേല്‍പ്പാലത്തിന് അനുമതി നല്‍കുമെന്ന് ഡിആര്‍എം അറിയിച്ചു. ദക്ഷിണ റെയില്‍വേ സ്വച്ഛത് ഭാരത് അഭയാ മിഷന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഡിആര്‍എം ഉദ്ഘാടനം ചെയ്തു. മുപ്ലിയം ഐസിസി എസ് കോളേജ് എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി. ഡിവിഷണല്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ ഗോകുല്‍ എസ്. വള്ളത്തോടം വിദ്യാര്‍ത്ഥികള്‍ക്ക് സ്വച്ഛ ഭാരത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ തരത്തിലുള്ള ഫല വൃക്ഷതൈകളും ചടങ്ങില്‍ വിതരണം ചെയ്തു. സ്‌റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുമെന്ന് ഡിആര്‍എം പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കി. രണ്ടാം പ്ലാറ്റ് ഫോമില്‍ കൂടുതല്‍ ചെറിയ മേല്‍ക്കൂരകള്‍ സ്ഥാപിക്കും. സ്‌റ്റേഷനിലെ പാര്‍ക്കിങ്ങ് ഏരിയ ഉടന്‍ വികസിപ്പിക്കും. അനധികൃത പാര്‍ക്കിങ്ങ് ഒഴിവാക്കും. ടിക്കറ്റ് വരുമാനം വര്‍ദ്ധിപ്പിച്ചാല്‍ കൂടുതല്‍ ട്രയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഡി ആര്‍ എം ഉറപ്പ് നല്‍കി.
പുതുക്കാട് റെയില്‍വേ മേല്‍പ്പാലത്തിന് റെയില്‍വേയുടെ ഭാഗത്തുള്ള തടസ്സങ്ങള്‍ ഉടന്‍ നീക്കി യഥാര്‍ത്ഥ്യമാക്കുമെന്ന് തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ എസ്.സി. ശര്‍മ്മ
