നന്തിക്കര റെയില്‍വേ ഗേറ്റില്‍ ലോറി ഇടിച്ച് റെയില്‍വെ വൈദ്യുത ലൈന്‍ പൊട്ടി. ഒഴിവായത് വന്‍ ദുരന്തം
തൃശൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. 25,000 കിലോ വാട്ട് ശേഷിയുള്ള വൈദ്യുത ലൈനിലാണ് പൊട്ടിയത്. ഗേറ്റ് അടക്കുന്നതിനിടെ കടന്നുപോകാന്‍ ശ്രമിച്ച ലോറിയാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 11.37നായിരുന്നു അപകടം. നെടുമ്പാളില്‍ നിന്ന് ടാര്‍ മിക്സിംഗ് കൊണ്ടുവന്ന ലോറി ആണ് അപകടത്തില്‍പ്പെട്ടത്. ലോറി ഇടിച്ച് തകര്‍ന്ന ഗേറ്റ് വൈദ്യുതി ലൈനില്‍ തട്ടി കമ്പി പൊട്ടിവീഴുകയായിരുന്നു. വേണാട് എക്സ്പ്രസ് കടന്നുപോയതിന് തൊട്ടുപിന്നാലെയാണ് അപകടം. വൈദ്യുതി കമ്പി പൊട്ടിവീണതോടെ അവിടെ ഉണ്ടായിരുന്നവരെല്ലാം പരിഭ്രാന്തരായി ഓടിമാറി. ഈ സമയത്ത് പൊട്ടിവീണ കമ്പിയില്‍ വൈദ്യുതി …