വെള്ളിക്കുളങ്ങര ഹോം എക്സ്പ്രസിൽ ഇന്ന് വൈകിട്ട് 7 മുതൽ 10 വരെ ഓണം ഓഫറുകളുമായി നൈറ്റ് സെയിൽ
ഹോം ഡെലിവറി സൗകര്യം ലഭ്യമാണ്. കൂടാതെ 1250 രൂപയുടെ ഓണ സദ്യ കിറ്റിനുള്ള ബുക്കിങും ഹോം എക്സ്പ്രസിൽ ആരംഭിച്ചിരിക്കുന്നു. ഫോൺ:9072488891
ഹോം ഡെലിവറി സൗകര്യം ലഭ്യമാണ്. കൂടാതെ 1250 രൂപയുടെ ഓണ സദ്യ കിറ്റിനുള്ള ബുക്കിങും ഹോം എക്സ്പ്രസിൽ ആരംഭിച്ചിരിക്കുന്നു. ഫോൺ:9072488891
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.സി. പ്രദീപ്, എം.കെ. ഷൈലജ, ടി.കെ. സതീശന്, സിഡിഎസ് ചെയര്‍പേഴ്സണ്‍ സരിത തിലകന്, വൈസ് ചെയര്‍പേഴ്സണ്‍ അമ്പിളി വേണു എന്നിവര്‍ പ്രസംഗിച്ചു
പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി.സി. സോമസുന്ദരന്‍ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഷൈനി ജോജു, ഗ്രാമ പഞ്ചായത്തംഗങ്ങളായ സെബി കൊടിയന്‍, ഷാജു കാളിയേങ്കര, സി.പി. സജീവന്, രശ്മി ശ്രീഷോബ്, ആന്‍സി ജോബി, സുമ ഷാജു, ഫിലോമിന ഫ്രാന്‍സീസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.കെ. കവിത, യോഗ പരിശീലകന് ടി.യു. രജീഷ്, തണല്‍ സെക്രട്ടറി ടി.കെ. ചാക്കുണ്ണി എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പില്‍ ആയുര്‍വേദ മരുന്നുകള്‍ വിതരണം ചെയ്തു.
ഓണാഘോഷ പരിപാടികള്‍ ഗ്രാമ പഞ്ചായത്തംഗം ഷാജു കാളിയേങ്കര ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം സതി സുധീര്‍ അധ്യക്ഷയായിരുന്നു. കെ.എം. അരവിന്ദാക്ഷന് മുഖ്യാതിഥിയായിരുന്നു. വര്‍ക്കര്‍ കെ.കെ. അംബിക, ഹെല്‍പ്പര്‍ യു.എ. ഷൈനി എന്നിവര്‍ നേതൃത്വം നല്കി. ഓണസന്ധ്യയും ഒരുക്കിയിരുന്നു.
ഉരുള്‍പ്പൊട്ടലുകള്‍ അതിജീവനത്തിനുള്ള മുന്‍കരുതലുകള്‍ എന്ന വിഷയത്തില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ സമിതി സംഘടിപ്പിച്ച ശില്പശാലയില് സംസാരിക്കുകയായിരുന്നു അദ്ദേഹം. കല്ല്, പാറ മണല്‍ മുതലായ ധാതു വിഭവങ്ങള്‍ പൊതുവിഭവങ്ങളായതിനാല്‍ സര്‍ക്കാര്‍ അടിയന്തിരമായി നിയമനിര്‍മ്മാണം നടത്തി പാറമടകള്‍ പൊതു ഉടമസ്ഥതയിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. 2018 ലെ പ്രളയം കേരളത്തിന്റെ ദുരന്ത സാധ്യത പ്രദേശങ്ങളുടെ ചിത്രം തന്നെ മാറ്റി മറിച്ചതായി ജിയോളജിസ്റ്റ് എസ്. ശ്രീകുമാര്‍ പറഞ്ഞു. ഈ വര്‍ഷം ജില്ലയിലെ അകമല, പാഞ്ഞാള്‍ തുടങ്ങീ മലവെള്ളപാച്ചിലും മണ്ണിടിച്ചിലും ഉണ്ടായ പ്രദേശങ്ങള്‍ ഗൗരവമായി …
പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന് വയോജനങ്ങളെ ആദരിച്ചു. പഞ്ചായത്ത് അംഗം ടി. വി. പ്രജിത്ത് അധ്യക്ഷത വഹിച്ചു. തണല്‍ പ്രസിഡന്റ് ബാബു ഐസക്, സെക്രട്ടറി കെ.വി. ഗോപി, ട്രഷറര്‍ കെ.എം. ജോര്‍ജ്, കലാഭവന്‍ രഞ്ജീവ് എം. ഓ, ഡേവിഡ്, രമാദേവി, കെ.വി. നാരായണ്‍, ലാസര്‍ മുട്ടത്ത്, കെ.ഡി. ഇട്ടൂപ്പ് എന്നിവര്‍ സന്നിഹിതരായി.
സംസ്ഥാനത്ത് അവയവം മാറ്റിവയ്ക്കല്‍ പ്രക്രിയ കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉപദേശക സമിതി രൂപീകരിച്ച് വിജ്ഞാപനമിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 1994ലെ ട്രാന്സ്പ്ലാന്റേഷന് ഓഫ് ഹ്യൂമണ്‍ ഓര്‍ഗണ്‍സ് ആക്ട് പ്രകാരമായിരിക്കും ഈ സമിതി പ്രവര്‍ത്തിക്കുക. സംസ്ഥാനത്ത് ആദ്യം, വിജ്ഞാപനം ഇറക്കി മന്ത്രി, അവയമാറ്റം കൂടുതല്‍ ഫലപ്രദമാക്കാന്‍ 9 അംഗ സര്‍ക്കാര്‍ ഉപദേശക സമിതി സംസ്ഥാനത്ത് ആദ്യം, വിജ്ഞാപനം ഇറക്കി മന്ത്രി, അവയമാറ്റം കൂടുതല്‍ ഫലപ്രദമാക്കാന്‍ 9 അംഗ സര്‍ക്കാര്‍ ഉപദേശക സമിതി Web Team First …
ആധാർ രാജ്യത്തെ ഒരു പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖ ആയതിനാൽ തന്നെ ഇതുവരെ പുതുക്കിയിട്ടില്ലാത്തവർ ശ്രദ്ധിക്കുക, ഓരോ പത്ത് വർഷം കൂടുമ്പോഴും ആധാർ വിവരങ്ങൾ പുതുക്കാൻ യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചിട്ടുണ്ട്. ആധാർ പുതുക്കാൻ പണം നൽകണം എന്നാൽ സൗജന്യമായി ആധാർ പുതുക്കാൻ അവസരമുണ്ട്. സെപ്റ്റംബർ 14 വരെ സൗജന്യമായി ആധാർ പുതുക്കാം. ഓൺലൈൻ വഴി പുതുക്കുന്നവർക്ക് മാത്രമായിരിക്കും ഈ അവസരം ലഭിക്കുക. പേര്, വിലാസം തുടങ്ങി ആധാർ വിവരങ്ങളിൽ ഏതെങ്കിലും പുതുക്കുകയോ തിരുത്തുകയോ …
ആധാർ പുതുക്കാൻ ഇനി അധിക സമയമില്ല; അവസാന തിയതി ഇത് Read More »
ഫാദര്‍ ഫ്രെഡറിക് എലുവത്തിങ്കല്‍ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് കാര്‍മികനായി. ഫാദര്‍ ഡൊമനിക് തലക്കോടന്‍ തിരുനാള്‍ സന്ദേശം നല്കി. തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 5.45നും 7.15നും വിശുദ്ധ കുര്‍ബാന നടക്കും. രാവിലെ 10ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാദര്‍ രാജു അക്കര കാര്‍മികത്വം വഹിക്കും. ഫാദര്‍ ബാസ്റ്റ്യന്‍ പുന്നോലിപറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കും. വൈകുന്നേരം 4.30ന് ഫാദര്‍ ഡിറ്റോ കൂള കാര്‍മികനായ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം തിരുനാള്‍ പ്രദക്ഷിണം ഉണ്ടായിരിക്കുന്നതാണ്. 15ന് എട്ടാമിട ചടങ്ങുകള്‍ നടക്കും.
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത് അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം എം.എസ്. സുമേഷ്, കൃഷി ഓഫീസര്‍ ദിവ്യ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സി.വി.ശ്യാമള , കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ സന്നിഹിതരായി
ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വിൽപ്പനക്കാര്‍ക്കും നൽകുന്ന ഉത്സവബത്തയിൽ വര്‍ദ്ധനവ്. 7000 രൂപയാണ് ഉത്സവ ബത്തയായി വിതരണം ചെയ്യുക. പെൻഷൻകാര്‍ക്ക് 2500യും അനുവദിച്ചു. കഴിഞ്ഞ വര്‍ഷം ജീവനക്കാര്‍ക്ക് 6000 രൂപയും പെൻഷൻകാര്‍ക്ക് 2000 രൂപയും ആയിരുന്നു നൽകിയിരുന്നത്. ഏജന്റുമാരും വിൽപ്പനക്കാരും അടക്കം 35000 പേരാണ് സംസ്ഥാനത്ത് ഉള്ളത്. 26.67 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
കെ.കെ രാമചന്ദ്രന് എം.എല്‍.എയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ നിലവിലുള്ള ട്രക്കിങ്, സൈക്കിളിങ്, കൊട്ടവഞ്ചി യാത്ര എന്നിവയോടൊപ്പം ചിമ്മിനി ഡാം സൈറ്റിലേക്കും സഞ്ചാരികള്‍ക്ക് പ്രവേശനം നല്കാന് തീരുമാനിച്ചു. ചിമ്മിനി ഡാം ടൂറിസം വികസനത്തിനായി ടൂറിസം കമ്മിറ്റി രൂപീകരിക്കും. ചിമ്മിനി ഡാം ടൂറിസത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ഇറിഗേഷന്‍ വകുപ്പ് നിര്‍മ്മിച്ച ടോയ്ലറ്റ് ബ്ലോക്കും കഫറ്റീരിയയും ഈ മാസംതന്നെ പ്രവര്‍ത്തന സജ്ജമാകും. പഞ്ചായത്തിന്റെ ടോയ്ലറ്റ് ബ്ലോക്കും ഈ മാസംതന്നെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും. ചിമ്മിനി ഡാം ടൂറിസത്തില്‍ മെച്ചപ്പെട്ട സൗകര്യം …
കെ.കെ. രാമചന്ദ്രന് എംഎല്‍എ അധ്യക്ഷത വഹിച്ചു. മുളങ്ങ്തൊട്ടിപ്പാള്കുറുമാലി റോഡ്, തലോര്തൈക്കാട്ടുശ്ശേരി റോഡ്, നന്തിപുലംവരന്തരപ്പിള്ളി റോഡ് തുടങ്ങിയ പിഡബ്ല്യുഡി റോഡുകളിലെയും, കെആര്‍എഫ്ബി ഏറ്റെടുത്ത കൊടകരവെള്ളികുളങ്ങര, പുതുക്കാട്മുപ്ലിയം കോടാലി, പള്ളികുന്ന് പാലപ്പിള്ളി റോഡ് എന്നീ റോഡുകളിലെയും പൈപ്പുകള്‍ അടിയന്തരമായി പുനസ്ഥാപിക്കണമെന്ന് യോഗത്തില്‍ തീരുമാനിച്ചു. എല്ലാ പഞ്ചായത്തുകളിലും ജലജീവന്‍ മിഷന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് യോഗം ചേരുവാനും തീരുമാനമായി.യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എസ്. ബൈജു, എന്‍. മനോജ്, അജിത സുധാകരന്, കെ.എം. ബാബുരാജ്, സുന്ദരി മോഹന്‍ദാസ്, ബ്ലോക്ക് വികസന കാര്യ സ്ഥിരം സമിതി …
അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി അധ്യക്ഷത വഹിച്ചു. വി.എസ്. പ്രിന്‍സ് മുഖ്യാതിഥിയായി. വടക്കാഞ്ചരി സര്‍വ്വേ സൂപ്രണ്ട് ഇ.കെ. സുധീര്‍, തൃശൂര്‍ സര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ പി.എ. ഷാജി, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രന്, ബ്ലോക്ക് പഞ്ചായത്തംഗം ടെസ്സി വില്‍സണ്‍, വാര്‍ഡംഗങ്ങളായ പ്രിന്‍സണ്‍ തയ്യാലക്കല്‍, കെ.എ. ഷൈലജ, അശ്വതി പ്രവീണ്‍, നിമിത ജോസ്, പി.കെ. ശേഖരന്, പ്രിന്‍സി ഡേവിസ്, പി.എസ്. ദിനില്‍, മുകുന്ദപുരം താലൂക്ക് ഭൂരേഖ തഹസില്‍ദാര്‍ എന്‍. ജയന്തി, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത്് സെക്രട്ടറി …
ഹോം എക്സ്പ്രസ് സൂപ്പര്‍മാര്‍ക്കറ്റ്,മൂന്നുമുറിഫോണ്: 9995854891 ഹോം ഡെലിവറി സൗകര്യം
യൂണിറ്റിനു കീഴിലെ 675 അംഗങ്ങള്‍ക്കായി മൂന്നു ലക്ഷത്തോളം രൂപയാണ് ഓണസമ്മാനമായി നല്‍കിയത്. 60 വയസ് പിന്നിട്ടവര്‍ക്ക് 1000 രൂപ വീതവും 10 വര്‍ഷം പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്ക് 400 രൂപ വീതവും സമ്മാനിച്ചു. ബാക്കിയുള്ള അംഗങ്ങള്‍ക്ക് 200 രൂപ വീതം നല്കി. സമിതിയുടെ ഭദ്രം പദ്ധതിയില്‍ അംഗമായിരുന്ന അന്തരിച്ച ടി.എസ്. രാജന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ചെക്കും ഇതോടൊപ്പം വിതരണം ചെയ്തു. ചടങ്ങില്‍ സമിതി ജില്ല പ്രസിഡന്റ് കെ.വി. അബ്ദുള്‍ ഹമീദ് ഓണസമ്മാന വിതരണം ഉദ്ഘാടനം ചെയ്തു. …
ചെറുകുന്നിലേക്ക് റോഡ് തിരിയുന്ന ഭാഗത്തുള്ള യൂടേണിനു സമീപത്താണ് സ്ലാബ് തകര്‍ന്ന് കാന തുറന്നു കിടക്കുന്നത്. സര്‍വീസ് റോഡിലൂടെ വരുന്ന വാഹനങ്ങള്‍ പ്രധാന പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് തകര്‍ന്നു കിടക്കുന്ന സ്ലാബും തുറന്നു കിടക്കുന്ന കാനയും ഇരുചക്രവാഹനയാത്രക്കാരുടേയും കാന്നടക്കാരുടേയും ജീവന് ഭീഷണി ഉയര്‍ത്തുകയാണ്. തകര്‍ന്ന സ്ലാബിനുള്ളിലെ ഇരുമ്പുകമ്പി റോഡിലേക്ക് ഉയര്‍ന്നു നില്ക്കുന്നതും ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഇരുചക്രവാഹനങ്ങളിലോ കാല്‍നടക്കാരുടെ വസ്ത്രങ്ങളിലോ ഈ കമ്പി ഉടക്കാനുള്ള സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. നാളുകള്‍ക്ക് മുമ്പ് ഏതോ വാഹനം ഇടിച്ചാണ് കാനയുടെ മുകളിലെ സ്ലാബ് …
ദീപ്തി എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഫാ. ജോഷി കണ്ണുക്കാടന്‍ ഉദ്ഘാടനം ചെയ്തു. റിട്ടയേര്‍ഡ് ഡിവൈഎസ്പി പി.വി. സിന്ധു മാധ്യമപ്രവര്‍ത്തകരെ ആദരിച്ചു. പിടിഎ പ്രസിഡന്റ് കെ.ബി. പ്രദീപ് അധ്യക്ഷനായി. മാധ്യമ പ്രവര്‍ത്തകരായ സി.എഫ്. ജെയിംസ്, സുരേഷ് എടക്കുന്നി, പ്രധാനാധ്യാപിക ലിയ കെ.റാഫേല്‍, പബ്ലിക് റിലേഷന്‍ കമ്മിറ്റി ചെയര്മാന് പി.എ.ജോണ്സന്, ഒഎസ്എ പ്രസിഡന്റ് ടി.ടി. ജോണ്സന് എന്നിവര്‍ പ്രസംഗിച്ചു.
ചാവക്കാട് പാലയൂര്‍ സ്വദേശി കറുപ്പംവീട്ടില്‍ 35 വയസുള്ള ഫവാദിനെയാണ് മറ്റത്തൂരില്‍ നിന്നും പൊലീസ് പിടികൂടിയത്. കൊടകരയില്‍ വാടകയ്ക്ക് താമസിക്കുന്ന ഇയാള്‍ ഈ പ്രദേശത്ത് തന്നെയുള്ള അതിഥി തൊഴിലാളികളെ ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. 18,500 രൂപയും മൊബൈല്‍ഫോണും അതിഥി തൊഴിലാളികളില്‍ നിന്നും തട്ടിയെടുത്തു. കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതിനെ തുടര്‍ന്ന് തൊഴിലാളികളെ ആക്രമിക്കുകയും മൊബൈല്‍ ഫോണുകള്‍ നിലത്തെറിഞ്ഞ് പൊട്ടിക്കുകയും ചെയ്തതായും പരാതിയുണ്ട്. നിരവധി സ്ഥലങ്ങളില്‍ നിന്ന് സമാനരീതിയില്‍ ഇയാള്‍ പണം തട്ടിയെടുത്തിട്ടുള്ളതായി പൊലീസ് പറഞ്ഞു. കൊടകര സിഐ പി.കെ. …
ദേശീയപാത അതോറിറ്റിയുടെ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ തടഞ്ഞ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ടോള്‍ബൂത്തുകള്‍ തുറന്ന് വാഹനങ്ങള്‍ കടത്തിവിട്ടു. തുടര്‍ന്ന് ടോള്‍പ്ലാസയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധ ധര്‍ണ ജില്ലാ സെക്രട്ടറി വി.പി. ശരത്പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആര്.എല്‍. ശ്രീലാല്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എസ്. റോസല്‍രാജ്, സുകന്യബൈജു, ജില്ലാ ട്രഷറര്‍ കെ.എസ്. സെന്തില്‍കുമാര്‍, ഒല്ലൂര്‍ ബ്ലോക്ക് സെക്രട്ടറി മിഥുന് കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. ഡിവൈഎസ്പി കെ. സുമേഷ്, …