മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.
പൊതുഭരണം ആധുനികവത്ക്കരിക്കുന്ന മൊബൈല്‍ ആപ്പ്, വാര്‍ഡുതോറും സേവാഗ്രാം ഗ്രാമകേന്ദ്രങ്ങള്‍, ചാറ്റ് ബോട്ട്, ഡിജി മുരിയാട്, ഗ്രീന്‍മുരിയാട്, ക്ലീന്‍ മുരിയാട്, ജീവധാര, ഉയിരെ, ടൂറിസം, ഗ്രാമവണ്ടി, മൊബൈല്‍ ക്രിമിറ്റോറിയം, പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്ക്, കൃഷി ഉപകേന്ദ്രം, ബഡ്‌സ് സ്‌കൂള്‍, വാട്ടര്‍ എം.ടി.എമ്മുകള്‍, വനിത ഫിറ്റ്‌നസ് സെന്റര്‍, വെല്‍നസ് സെന്റര്‍, ഷീ ഹെല്‍ത്ത്, വയോമന്ദസ്മിതം, കലാഗ്രാമം, പ്രാണാ ഡയാലിസിസ് പദ്ധതി തുടങ്ങിയവ ജനകീയ സംവാദങ്ങളിലൂടെ രൂപപ്പെട്ടതും നിര്‍വ്വഹണത്തിന്റെ നിര്‍ണായക ഘട്ടങ്ങള്‍ പിന്നിട്ടതുമായ നവീന ആശയങ്ങളാണ് മുരിയാട് പഞ്ചായത്തിന്റേത്. 25 ല്‍പ്പരം വ്യക്തിഗത ആനുകൂല്യങ്ങള്‍, ആറായിരത്തിലധികം ഭവനങ്ങളിലേക്കെത്തിക്കാന്‍ കഴിഞ്ഞതും ഇരുനൂറില്‍ അധികം പേരുടെ ലൈഫ് സെയ്ഫാക്കി ഭവന നിര്‍മ്മാണ രംഗത്ത് വന്‍ കുതിച്ച് ചാട്ടം നടത്താനായതും വികസനത്തിന്റെ ജനകീയതയുടെ നേരടയാളങ്ങളാണ്. ഈ പ്രവര്‍ത്തനങ്ങളുടെ സാക്ഷ്യപത്രമാണ് മുരിയാടിന്റെ മുഖശ്രീ. പ്രകാശന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍രായ സരിത സുരേഷ്, കെ.യു. വിജയന്‍, പഞ്ചായത്തംഗങ്ങളായ മണി സജയന്‍, നിഖിത അനൂപ്, സെക്രട്ടറി ഇന്‍ ചാര്‍ജ് പി.ബി. ജോഷി തുടങ്ങിയവര്‍ പ്രസംഗിച്ചു.
മുരിയാട് ഗ്രാമപഞ്ചായത്തിന്റെ വികസനത്തിന്റെ അഞ്ച് വര്‍ഷങ്ങളുടെ സാക്ഷ്യപത്രം ‘മുരിയാടിന്റെ മുഖശ്രീ’ മന്ത്രി ആര്‍. ബിന്ദു പ്രകാശനം ചെയ്തു
