nctv news pudukkad

Local News

nctv news- pudukad news

പാലപ്പിള്ളി നടാംപാടത്ത് കാട്ടാനയുടെ ജഡം കണ്ടെത്തി

നടാംപാടം ചെമ്പലംകാട് സ്വദേശി വേണാട്ട് ചിന്നമ്മയുടെ പറമ്പിലാണ് പിടിയാനയുടെ ജഡം കണ്ടെത്തിയത്. ശനിയാഴ്ച രാത്രി പട്രോളിങ്ങിനെത്തിയ വനപാലകരാണ് ആനയുടെ ജഡം കണ്ടെത്തിയത്. ജഡത്തിന് ഏകദേശം നാല് ദിവസത്തെ പഴക്കമുണ്ട്. ആന ചരിഞ്ഞതിന്റെ കാരണം വ്യക്തമല്ല. പാലപ്പിള്ളിയില്‍ നിന്ന് വനപാലകരെത്തി പരിശോധന നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ അറിയുകയുള്ളൂവെന്ന് വനപാലകര്‍ അറിയിച്ചു.ജനവാസ മേഖലയായ ഈ പ്രദേശത്ത് മാസങ്ങളായി കാട്ടാനശല്യം രൂക്ഷമാണ്. വനാതിര്‍ത്തികളിലെ സോളാര്‍ വേലി തകര്‍ത്താണ് കാട്ടാനകള്‍ മേഖലയില്‍ എത്തുന്നത്. ആനക്കൂട്ടത്തില്‍ നിന്ന് ഒറ്റപ്പെട്ടുപോയ ആനയാകാം ഇതെന്നാണ്

പാലപ്പിള്ളി നടാംപാടത്ത് കാട്ടാനയുടെ ജഡം കണ്ടെത്തി Read More »

nctv news- pudukad news

കന്നാറ്റുപാടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയതായി നിര്‍മ്മിക്കുന്ന ക്ലാസ് മുറികളുടെ നിര്‍മാണ ഉദ്ഘാടനവും നിര്‍മ്മാണം പൂര്‍ത്തീകരിച്ച ചുറ്റുമതിലിന്റെ ഉദ്ഘാടനവും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് അധ്യക്ഷത വഹിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍,  ബ്ലോക്ക് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.കെ. സദാശിവന്‍, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോസിലി തോമസ്, ഗ്രാമപഞ്ചായത്ത് അംഗം ബനാസര്‍ മൊയ്തീന്‍, സ്‌കൂള്‍ അധികൃതര്‍, ബി ആര്‍ സി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രസംഗിച്ചു. 10 ലക്ഷം രൂപ ചിലവിലാണ് 2 അഡിഷണല്‍ ക്ലാസ് മുറികള്‍ നിര്‍മ്മിക്കുന്നത്. 

കന്നാറ്റുപാടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയതായി നിര്‍മ്മിക്കുന്ന ക്ലാസ് മുറികളുടെ നിര്‍മാണ ഉദ്ഘാടനവും നിര്‍മ്മാണം പൂര്‍ത്തീകരിച്ച ചുറ്റുമതിലിന്റെ ഉദ്ഘാടനവും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

NCTV NEWS- PUDUKADNEWS

വനവാരാഘോഷത്തിന്റെ ഭാഗമായി പീച്ചി ഫോറസ്റ്റ് ഡിവിഷന്‍ പുതുക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ സംഘടിപ്പിച്ച പരിപാടി കെ.കെ രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എം.കെ. രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അല്‍ജോ പുളിക്കന്‍, ഗ്രാമപഞ്ചായത്ത് അംഗം സി.പി സജീവന്‍, ചിമ്മിനി വന്യജീവി സങ്കേതം അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ.എം. മുഹമ്മദ്‌റാഫി, ചിമ്മിനി ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ടി.പി. പ്രമോദ് കുമാര്‍, പുതുക്കാട് റെയില്‍വേ പാസഞ്ചര്‍ അസോസിയേഷന്‍ സെക്രട്ടറി അരുണ്‍ ലോഹിതാക്ഷന്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

വനവാരാഘോഷത്തിന്റെ ഭാഗമായി പീച്ചി ഫോറസ്റ്റ് ഡിവിഷന്‍ പുതുക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ സംഘടിപ്പിച്ച പരിപാടി കെ.കെ രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു Read More »

NCTV NEWS- PUDUKAD NEWS

രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ ബിജെപി വക്താവിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പുതുക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതുക്കാട് സെന്ററില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സുധന്‍ കാരയില്‍ അധ്യക്ഷനായിരുന്നു. സെബി കൊടിയന്‍, സോമന്‍ മുത്രത്തിക്കര, ഷാജു കാളിയേങ്കര, കെ.ജെ. ജോജു, രതി ബാബു, ഷൈനി ജോജു, രവീന്ദ്രനാഥ് എന്നിവര്‍ പ്രസംഗിച്ചു.

രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ ബിജെപി വക്താവിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പുതുക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതുക്കാട് സെന്ററില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി Read More »

nctv news- pudukad news

വിദ്യാര്‍ത്ഥികളില്‍ കൃഷിയോടുള്ള അഭിരുചിയും ആഭിമുഖ്യവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കൊടകര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കൃഷിപാഠശാല പദ്ധതിക്ക് തുടക്കമായി

ജനകീയ ആസൂത്രണം 2025-26 പദ്ധതിയുടെ ഭാഗമായാണ് കൊടകര പഞ്ചായത്ത് ഈ സ്വപ്ന പദ്ധതി നടപ്പിലാക്കുന്നത്. പുലിപ്പാറക്കുന്ന് ജി.എല്‍.പി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി. രജീഷ് കുട്ടികള്‍ക്ക് പച്ചക്കറി തൈകള്‍ നല്‍കി പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ ജെ. നയനതാര പദ്ധതിയുടെ വിശദാംശങ്ങള്‍ പങ്കുവെച്ചു. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കുട്ടികളില്‍ കൃഷിയുടെ പ്രാധാന്യം എത്തിക്കുകയാണ് ‘കൃഷിപാഠശാല’യിലൂടെ ലക്ഷ്യമിടുന്നത്. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ആര്‍. ശ്രീകുമാര്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ വി.വി. ഗിരിജ, കൃഷിഭവന്‍ ഉദ്യോഗസ്ഥരായ

വിദ്യാര്‍ത്ഥികളില്‍ കൃഷിയോടുള്ള അഭിരുചിയും ആഭിമുഖ്യവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കൊടകര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കൃഷിപാഠശാല പദ്ധതിക്ക് തുടക്കമായി Read More »

NCTV NEWS - PUDUKAD NEWS

 തൃക്കൂർ ഗവ. എൽ.പി. സ്കൂളിന്റെ പുതിയ കെട്ടിടം കെ.കെ. രാമചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു

 പുതുക്കാട് എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്.  95 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിർമ്മിച്ചത്. രണ്ട് നിലകളിലുള്ള കെട്ടിടത്തിൽ ക്ലാസ് മുറികളും മറ്റ് ആധുനിക സൗകര്യങ്ങളുമുണ്ട്. ഇതോടൊപ്പം, സ്കൂളിലെ പുതിയ ടോയ്‌ലറ്റ് ബ്ലോക്കിൻ്റെ നിർമ്മാണോദ്ഘാടനവും നടന്നു. തൃക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുന്ദരി മോഹൻദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം. ചന്ദ്രൻ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് അംഗം മായ രാമചന്ദ്രൻ, പ്രധാനാധ്യാപിക എൽ. ജെസീമ, പി.ടി.എ. പ്രസിഡൻ്റ് അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

 തൃക്കൂർ ഗവ. എൽ.പി. സ്കൂളിന്റെ പുതിയ കെട്ടിടം കെ.കെ. രാമചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു Read More »

nctv news- pudukad news

പാലിയേക്കരയില്‍ ടോള്‍പിരിവിന് തിങ്കളാഴ്ച മുതല്‍ ഉപാധികളോടെ അനുമതി നല്‍കുമെന്ന് ഹൈക്കോടതി

തിങ്കളാഴ്ചയോടെയാകും വിഷയത്തില്‍ വിധി വരിക. ഇതോടെ ദേശീയപാത അതോറിറ്റിക്ക് നേരിയ തോതില്‍ വിഷയത്തില്‍ ആശ്വാസം വന്നിരിക്കുകയാണ്. പാലിയേക്കര ടോള്‍ വിലക്ക് തുടരുമെന്നായിരുന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി അറിയിച്ചത്. ഗതാഗത പ്രശ്‌നം പൂര്‍ണമായി പരിഹരിച്ചില്ലെന്ന് കോടതി പറഞ്ഞിരുന്നു. ദേശീയപാതയില്‍ ഗതാഗതകുരുക്കു മുറുകിയതിനെ തുടര്‍ന്ന് ആഗസ്റ്റ് ആറു മുതലാണ് പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തിവച്ചത് . തുടര്‍ന്ന് പുനഃസ്ഥാപിക്കാന്‍ എന്‍എച്ച്എയും കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുമതി നല്‍കിയിരുന്നില്ല. അതേസമയം, റോഡിന്റെ പണി പൂര്‍ത്തിയാകാതെ ടോള്‍പിരിവിന്

പാലിയേക്കരയില്‍ ടോള്‍പിരിവിന് തിങ്കളാഴ്ച മുതല്‍ ഉപാധികളോടെ അനുമതി നല്‍കുമെന്ന് ഹൈക്കോടതി Read More »

nctv news - pudukad news

പാലിയേക്കര ടോള്‍ പിരിവിന് തത്കാലം അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് തുടരും

പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞുള്ള ഹൈക്കോടതി ഉത്തരവ് തുടരും. ദേശീയപാത അതോറിറ്റിയുടെ ഭേദഗതി ആവശ്യം ജസ്റ്റിസ്മാരായ മുഹമ്മദ് മുസ്താക്കിന്റെ ബെഞ്ച് ഡിവിഷന്‍ അംഗീകരിച്ചില്ല. ജില്ലാ റൂറല്‍ പോലീസ് മേധാവിയുടെയും ജില്ലാ കളക്ടര്‍ ഉള്‍പ്പെടുന്ന ഗതാഗത മാനേജ്‌മെന്റ് കമ്മിറ്റിയുടെയും റിപ്പോര്‍ട്ടുകള്‍ കോടതിയുടെ മുന്നിലെത്തി. പേരാമ്പ്രയില്‍ നിര്‍മ്മാണ പുരോഗതിയില്‍ തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ചിറങ്ങരയിലും മുരിങ്ങൂരും സര്‍വീസ് റോഡുകളില്‍ പ്രശ്‌നങ്ങള്‍ തുടരുന്നുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ വിശദമായി പരിശോധിക്കാനാണ് ഡിവിഷന്‍ ബെഞ്ച് തീരുമാനിച്ചത്. നാളെ വിഷയം വീണ്ടും പരിഗണിക്കും. ടോള്‍ പിരിവ്

പാലിയേക്കര ടോള്‍ പിരിവിന് തത്കാലം അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് തുടരും Read More »

NCTV NEWS

ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ ബാക്കിയുള്ള നിര്‍മാണ പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ദേശീയപാതാ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി

മുമ്പ് നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ള പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിലവിലെ അവസ്ഥ വിലയിരുത്തുന്നതിനും പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമായി നാറ്റ്പാക്, പൊതുമരാമത്ത് വകുപ്പ് എന്‍.എച്ച് എഞ്ചിനിയറിംഗ് വിഭാഗം, പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒരു സംഘത്തെ കളക്ടര്‍ ചുമതലപ്പെടുത്തി. ഈ സംഘത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും കളക്ടര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്സമര്‍പ്പിക്കുക. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കളക്ടറുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള

ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ ബാക്കിയുള്ള നിര്‍മാണ പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ദേശീയപാതാ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി Read More »

NCTV NEWS- PUDUKAD NEWS

പുതുക്കാട് പഞ്ചായത്തിന്റെയും പനമ്പിള്ളി മെമ്മോറിയല്‍ പബ്ലിക് ലൈബ്രറിയുടെയും നേതൃത്വത്തില്‍ പ്രഥമ ശുശ്രൂഷ ദിനാചരണം നടത്തി

 ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സി.സി. സോമസുന്ദരന്‍ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഷൈനി ജോജു ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാജു കാളിയേങ്കര, രശ്മി ശ്രീഷോബ്, പ്രീതി ബാലകൃഷ്ണന്‍, ഫിലോമിന ഫ്രാന്‍സീസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോ. മിഥുന്‍ റോഷ് ക്ലാസ് നയിച്ചു. 

പുതുക്കാട് പഞ്ചായത്തിന്റെയും പനമ്പിള്ളി മെമ്മോറിയല്‍ പബ്ലിക് ലൈബ്രറിയുടെയും നേതൃത്വത്തില്‍ പ്രഥമ ശുശ്രൂഷ ദിനാചരണം നടത്തി Read More »

nctv news- pudukad news

പുതുക്കാട് ദേശീയപാതയില്‍ ബൈക്കിടിച്ച് കാല്‍നടയാത്രികന് പരുക്കേറ്റു

പുതുക്കാട് ചാക്കോച്ചിറ സ്വദേശി കുറുമാലി കരുവാന്‍ വീട്ടില്‍ 54 വയസുള്ള രാജനാണ് പരുക്കേറ്റത്. ഞായറാഴ്ച രാവിലെ 5.30 ഓടെയായിരുന്നു സംഭവം. ചെങ്ങാലൂര്‍ റോഡില്‍ നിന്നും ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ചാലക്കുടി ഭാഗത്തു നിന്നും വരികയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനായ രാജന്‍ ജോലിയ്ക്ക് പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. പരുക്കേറ്റയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സയ്ക്ക് ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

പുതുക്കാട് ദേശീയപാതയില്‍ ബൈക്കിടിച്ച് കാല്‍നടയാത്രികന് പരുക്കേറ്റു Read More »

NCTV NEWS- PUDUKAD NEWS

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് ചിമ്മിനി ഡാമില്‍ വിനോദ സഞ്ചാരികള്‍ക്കായി നിര്‍മിക്കുന്ന ടോയ്‌ലറ്റ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് അധ്യക്ഷത വഹിച്ചു. ഡിടിപിസി സെക്രട്ടറി സി. വിജയരാജ് മുഖ്യാതിഥിയായി പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ജി അശോകന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഷറഫ് ചാലിയത്തൊടി എന്നിവര്‍ പ്രസംഗിച്ചു.

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് ചിമ്മിനി ഡാമില്‍ വിനോദ സഞ്ചാരികള്‍ക്കായി നിര്‍മിക്കുന്ന ടോയ്‌ലറ്റ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

nctv news

വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നൈറ്റ് മാര്‍ച്ച്

രാജ്യത്തെ പൗരന്മാരുടെ സമ്മതിദാനാവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് പുതുക്കാട് മണ്ഡലം കമ്മിറ്റി നൈറ്റ് മാര്‍ച്ച് നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജു തളിയപറമ്പില്‍ അധ്യക്ഷനായിരുന്നു. സുധന്‍ കാരയില്‍, സെബി കൊടിയന്‍, ഷാജു കാളിയേങ്കര, കെ.ജെ. ജോജു എന്നിവര്‍ പ്രസംഗിച്ചു.

വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നൈറ്റ് മാര്‍ച്ച് Read More »

nctv news- pudukad news

സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന്റെ ഈ വർഷത്തെ ഓണച്ചന്തയുടെ പുതുക്കാട് മണ്ഡലം തല ഉദ്ഘാടനം പുതുക്കാട് മാവേലി സ്റ്റോറിൽ കെ  കെ രാമചന്ദ്രൻ എം എൽ എ നിർവഹിച്ചു

വിലക്കയറ്റത്തിൽ ആശ്വാസമായി, മിതമായ വിലയിൽ പൊതുജനങ്ങൾക്ക് ഉത്പന്നങ്ങൾ നൽകാനാണ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഓണച്ചന്ത വഴി ശ്രമിക്കുന്നത്. ചില ഉത്പന്നങ്ങൾക്ക് അമ്പത് ശതമാനം കിഴിവും, പരിപ്പ്, പയർ, കടല, ചെറുപയർ, ഉഴുന്ന്, പഞ്ചസാര, അരി തുടങ്ങിയ 13 ഉത്പന്നങ്ങൾക്ക് സബ്സിഡിയും അനുവദിച്ചിട്ടുണ്ട്. ആഗസ്റ്റ് നാലുവരെയാണ് ഓണച്ചന്ത നടക്കുന്നത്. ജില്ലാ പഞ്ചായത്ത്‌ അംഗം സരിത രാജേഷ് അധ്യക്ഷയായ ചടങ്ങിൽ  കൊടകര ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ അൽജോ പുളിക്കൻ ആദ്യ വില്പന നടത്തി. ചടങ്ങിൽ പഞ്ചായത്ത്‌

സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന്റെ ഈ വർഷത്തെ ഓണച്ചന്തയുടെ പുതുക്കാട് മണ്ഡലം തല ഉദ്ഘാടനം പുതുക്കാട് മാവേലി സ്റ്റോറിൽ കെ  കെ രാമചന്ദ്രൻ എം എൽ എ നിർവഹിച്ചു Read More »

nctv news

പുതുക്കാട് ഗ്രാമ പഞ്ചായത്ത് കൃഷിഭവന്‍ ഓണ സമൃദ്ധി 2025 കര്‍ഷക ചന്ത കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഷൈനി ജോജു, ബ്ലോക്ക് പഞ്ചായത്തംഗം സതി സുധീര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷാജു കാളിയേങ്കര, സെബി കൊടിയന്‍, സി.പി. സജീവന്‍, കൃഷി ഓഫീസര്‍ സി.ആര്‍. ദിവ്യ എന്നിവര്‍ പ്രസംഗിച്ചു.

പുതുക്കാട് ഗ്രാമ പഞ്ചായത്ത് കൃഷിഭവന്‍ ഓണ സമൃദ്ധി 2025 കര്‍ഷക ചന്ത കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു Read More »

nctv news - pudukad news

കൊടകര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഓണച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു

വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്വപ്ന സത്യന്‍, കൃഷി ഓഫീസര്‍ ജെ. നയനതാര, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ വി.വി. ഗിരിജ എന്നിവര്‍ പ്രസംഗിച്ചു. കര്‍ഷക പങ്കാളിത്തത്തോടെ ആരംഭിച്ച ഓണചന്തയില്‍ കേരളഗ്രോ, ഹോര്‍ട്ടികോര്‍പ്പ് എന്നിവ കര്‍ഷകരില്‍ നിന്ന് സമാഹരിച്ച നാടന്‍ പഴം, പച്ചക്കറികള്‍ എന്നിവയടക്കമുള്ളവ ലഭ്യമാണ്.

കൊടകര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഓണച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു Read More »

nctv news

ആയുര്‍ റിവര്‍ വ്യൂ റിസോര്‍ട്ട് പദ്ധതിയുടെ പേരില്‍ 60 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയ കേസില്‍ വേലൂപ്പാടം സ്വദേശിനി അറസ്റ്റില്‍

ചിലന്തി ജയശ്രീ എന്നറിയപ്പെടുന്ന വേലൂപ്പാടം സ്വദേശി കുറുവത്ത് വീട്ടില്‍ ജയശ്രീയാണ് അറസ്റ്റിലായത്. തിരുവില്വാമലയില്‍ ആയുര്‍ റിവര്‍ വ്യൂ റിസോര്‍ട്ട് എന്ന പേരില്‍ ഒരു പ്രോജക്റ്റ് ആരംഭിക്കുന്നുണ്ടെന്നും അതില്‍ പണം നിക്ഷേപിച്ചാല്‍ വളരെയധികം സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് 2022 ജനുവരി 28ന് പുത്തന്‍ചിറ സ്വദേശിയില്‍ നിന്ന് വീട്ടിലെത്തി 10 ലക്ഷം രൂപ വാങ്ങുകയും തുടര്‍ന്ന് അക്കൗണ്ട് വഴിയും നേരിട്ടും 50 ലക്ഷം കൂടി വാങ്ങി 60 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി. ജയശ്രീ വടക്കാഞ്ചേരി, തൃശ്ശൂര്‍

ആയുര്‍ റിവര്‍ വ്യൂ റിസോര്‍ട്ട് പദ്ധതിയുടെ പേരില്‍ 60 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയ കേസില്‍ വേലൂപ്പാടം സ്വദേശിനി അറസ്റ്റില്‍ Read More »

NCTV NEWS- PUDUKAD NEWS

വെള്ളിക്കുളങ്ങര ചുങ്കാലില്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റും വിതരണം ചെയ്യുന്നതിനായി എത്തിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

മറ്റത്തൂര്‍ തെക്കേ ചുങ്കാല്‍ സ്വദേശി പനയങ്ങാടന്‍ വീട്ടില്‍ അഭിജിത്താണ് അറസ്റ്റിലായത്. ആറ് ചെറിയ പാക്കറ്റുകളിലായി സൂക്ഷിച്ച നാല്പത്തിയെട്ട് ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും കണ്ടെടുത്തു. വെള്ളിക്കുളങ്ങര പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ കൃഷ്ണന്‍.കെ, എസ്.ഐ. ശ്രീനിവാസന്‍.എം.എസ്, ജി.എ.എസ്.ഐ സതീഷ്, ഡാന്‍സാഫ് ടീമംഗങ്ങളും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വെള്ളിക്കുളങ്ങര ചുങ്കാലില്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റും വിതരണം ചെയ്യുന്നതിനായി എത്തിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റില്‍ Read More »

NCTV NEWS UPDATE

നന്തിക്കര ജി.വി.എച്ച്.എസ്. സ്‌കൂളില്‍ പഞ്ചായത്ത് കളിക്കളം പദ്ധതിക്ക് തുടക്കം

നന്തിക്കര ജി.വി.എച്ച്.എസ്. സ്‌കൂളിലെ കളിസ്ഥലത്തിന്റെ വികസനം നിര്‍മ്മാണോദ്ഘാടനം മന്ത്രി. വി. അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു. കായിക, ശാരീരിക ക്ഷമതാ പ്രവര്‍ത്തനത്തിന് പ്രോത്സാഹനമേകാന്‍ ഇത്തരം കളിക്കളങ്ങള്‍ സഹായിക്കുമെന്നും ഇതുവഴി പുതിയ കായികതാരങ്ങള്‍ക്ക് വളരാന്‍ വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ഒരു പഞ്ചായത്തിന് ഒരു കളിക്കളം പദ്ധതി പ്രകാരം സംസ്ഥാനത്ത് 18 കളിക്കളങ്ങള്‍ പൂര്‍ത്തിയായി. 76 എണ്ണത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നന്തിക്കര ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

നന്തിക്കര ജി.വി.എച്ച്.എസ്. സ്‌കൂളില്‍ പഞ്ചായത്ത് കളിക്കളം പദ്ധതിക്ക് തുടക്കം Read More »

NCTV NEWS- PUDUKAD NEWS

മഹാത്മാ അയ്യങ്കാളിയുടെ 162ാം ജന്മദിനാചരണം നടത്തി കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റി

ഡി.സി.സി. ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി.സി. വേലായുധന്‍ അധ്യക്ഷത വഹിച്ചു ഷാഫി കല്ലൂപറമ്പില്‍, ലിന്റോ പള്ളിപറമ്പന്‍, സന്തോഷ് കാവനാട്, ലിനോ മൈക്കിള്‍, തങ്കമണി മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. നന്ദകുമാര്‍ കോരപ്പത്ത്, അര്‍ജുനന്‍ വടേക്കാട്ടില്‍, ബാബു മനക്കുളങ്ങര പറമ്പില്‍, ഷിനോജ് കോടാലി എന്നിവര്‍ നേതൃത്വം നല്‍കി.

മഹാത്മാ അയ്യങ്കാളിയുടെ 162ാം ജന്മദിനാചരണം നടത്തി കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റി Read More »