വിശ്വദീപ്തി മള്‍ട്ടി സ്‌റ്റേറ്റ് സൊസൈറ്റി തട്ടിപ്പില്‍ മുഖ്യപ്രതി പിടിയില്‍
സൊസൈറ്റി മുന്‍ ചെയര്‍മാന്‍ മലപ്പുറം, പയ്യനാട്, ചിത്രാലയം വീട്ടില്‍ 45 വയസുള്ള സജീഷ് കുമാറിനെയാണ് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും പോലീസ് പിടികൂടിയത്. ഇരിങ്ങാലക്കുട പോലീസ് ഇയാള്‍ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു . ഇതിന്റെ അടിസ്ഥാനത്തിലാണ് വിദേശത്തുനിന്ന് മടങ്ങിവന്ന ഇയാളെ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും പിടികൂടിയത്. മുന്‍ ചെയര്‍മാന്‍ സജീഷ് കുമാറിനും മറ്റു പ്രതികള്‍ക്കും എതിരെ 100 കണക്കിന് പേരുടെ പരാതിയില്‍ കോടികള്‍ തട്ടിപ്പ് നടത്തിയതിന് ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷനില്‍ മാത്രം 12 കേസുകള്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ഇരിങ്ങാലക്കുട പോലീസ് …
വിശ്വദീപ്തി മള്‍ട്ടി സ്‌റ്റേറ്റ് സൊസൈറ്റി തട്ടിപ്പില്‍ മുഖ്യപ്രതി പിടിയില്‍ Read More »