വരന്തരപ്പിള്ളി പള്ളിക്കുന്ന് പാലപ്പിള്ളി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വരന്തരപ്പിള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റോഡ് ഉപരോധിച്ചു
വരന്തരപ്പള്ളി പെട്രോള്‍ പമ്പ് ജംഗ്ഷനില്‍ നടന്ന ഉപരോധ സമരം മുന്‍ കെപിസിസി അംഗം ഡേവീഡ് ഡബ്ല്യു. അക്കര ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇ.എം. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ഇ.എ. ഓമന, തോമസ് കാറളത്തുകാരന്‍, ഫൈസല്‍ ഇബ്രാഹിം, മോളി ജോസഫ്, ജോജോ പിണ്ടിയാന്‍ എന്നിവര്‍ പ്രസംഗിച്ചു. പള്ളിക്കുന്ന് മുതല്‍ പാലപ്പിള്ളി വരെ റോഡ് തകര്‍ന്ന് യാത്രാദുരിതം രൂക്ഷമായിട്ടും യാതൊരു നടപടികള്‍ സ്വീകരിക്കാത്ത എംഎല്‍എയുടെയും സര്‍ക്കാരിന്റെയും അനാസ്ഥയ്‌ക്കെതിരെയായിരുന്നു ഉപരോധസമരം സംഘടിപ്പിച്ചത്. വരന്തരപ്പിള്ളി സിഐ കെ.എന്‍. മനോജിന്റെ നേതൃത്വത്തില്‍ …