കയ്പമംഗലം പനമ്പിക്കുന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് കാർ മറിഞ്ഞ് അപകടം
കയ്പമംഗലം പനമ്പിക്കുന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് കാർ മറിഞ്ഞ് അപകടം. ശനിയാഴ്ച രാവിലെ ആറരയോടെ ദേശീയപാതയിൽ പനമ്പിക്കുന്ന് സെന്ററിലായിരുന്നു സംഭവം. കയ്പമംഗലം പനമ്പിക്കുന്ന് സെൻ്ററിൽ നിന്നും ഗുരുവായൂർ ഭാഗത്തേക്ക് പോയിരുന്ന കാറിന് പിന്നിൽ ട്രാവലർ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ കീഴ്മേൽ മറിഞ്ഞു. പരുക്കേറ്റ കാർ യാത്രക്കാരി കൊടുങ്ങല്ലൂർ സ്വദേശി കടമ്പോട്ട് അമീനയെ കയ്പമംഗലം ഹാർട്ട്ബീറ്റ്സ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലു പേരാണ് കാറിലുണ്ടായിരുന്നത്. കാറിലെ മറ്റ് യാത്രക്കാർക്കും ട്രാവലർ യാത്രക്കാർക്കും പരുക്കില്ല.
കയ്പമംഗലം പനമ്പിക്കുന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് കാർ മറിഞ്ഞ് അപകടം Read More »



















