nctv news pudukkad

Local News

മലക്കപ്പാറയിൽ വയോധികയെ പുലി കടിച്ചുകൊന്നു; മൃതദേഹം കണ്ടെത്തിയത് വീടിന് സമീപം

അതിരപ്പള്ളി മലക്കപ്പാറയിൽ വയോധിക പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. തമിഴ്‌നാട് അതിർത്തിയോട് ചേർന്ന ഷോളയാർ ഡാമിന് സമീപം താമസിക്കുന്ന ഇൻസൈ അമ്മാളാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. മൃതദേഹം പുലി ഭാഗികമായി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഷോളയാർ ഡാമിന് സമീപമുള്ള സ്വന്തം വീടിന് തൊട്ടടുത്തുനിന്നാണ് 70 വയസ്സുകാരിയായ ഇൻസൈ അമ്മാളിന്റെ മൃതദേഹം കണ്ടെത്തിയത്. തമിഴ്‌നാട് അതിർത്തിക്കുള്ളിലാണ് സംഭവം നടന്നതെങ്കിലും, മലക്കപ്പാറ വനമേഖലയോട് ചേർന്നുനിൽക്കുന്ന ഇടമായതിനാൽ പ്രദേശവാസികൾ വലിയ ആശങ്കയിലാണ്. മേഖലയിൽ വന്യമൃഗശല്യം രൂക്ഷമാണെന്ന പരാതികൾ നിലനിൽക്കെയാണ് ഈ ദാരുണാന്ത്യം. സംഭവസ്ഥലത്ത് തമിഴ്‌നാട് …

മലക്കപ്പാറയിൽ വയോധികയെ പുലി കടിച്ചുകൊന്നു; മൃതദേഹം കണ്ടെത്തിയത് വീടിന് സമീപം Read More »

വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ കവർന്ന കേസ്; രണ്ട് ചെന്ത്രാപ്പിന്നി സ്വദേശികൾ പിടിയിൽ

എടത്തിരുത്തിയിൽ വാട്ടർ അതോറിറ്റി ടാങ്കിന് സമീപം സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന പൈപ്പ് സാമഗ്രികൾ മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിലായി. ചെന്ത്രാപ്പിന്നി സ്വദേശികളായ ഗോകുൽ, സന്ദീപ് എന്നിവരെയാണ് തൃശ്ശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണം പോയ സാധനങ്ങൾ വിവിധ ആക്രിക്കടകളിൽ നിന്നായി പൊലീസ് കണ്ടെടുത്തു. എടത്തിരുത്തി സി.വി സെൻ്റർ വടക്ക് ഭാഗത്തുള്ള വാട്ടർ അതോറിറ്റി ടാങ്കിന് താഴെ സൂക്ഷിച്ചിരുന്ന കാസ്റ്റ് അയൺ സ്പെഷൽസ് ആണ് പ്രതികൾ കടത്തിക്കൊണ്ടുപോയത്. പഞ്ചായത്തിലെ വാട്ടർ ലീക്ക് മെയിൻ്റനൻസ് …

വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ കവർന്ന കേസ്; രണ്ട് ചെന്ത്രാപ്പിന്നി സ്വദേശികൾ പിടിയിൽ Read More »

നായിക്കനാലിലെ ‘വലിയാൽ’ ഇനി ഓർമ്മ; പൂരത്തിന് മുന്നേ പകരക്കാരനായി പുതിയ ആൽമരം എത്തും!

തൃശ്ശൂര്‍ പൂരത്തിന്റെ ആവേശക്കാഴ്ചകള്‍ക്ക് സാക്ഷ്യം വഹിക്കാറുള്ള സ്വരാജ് റൗണ്ടിലെ നായ്ക്കനാലിലെ വലിയ ആല്‍മരം ഓര്‍മ്മയാകുന്നു. മരത്തിന്റെ ജീവന്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് അപകടാവസ്ഥ കണക്കിലെടുത്താണ് മരം മുറിച്ചുനീക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടെ തിരുവമ്പാടി ദേവസ്വമാണ് നടപടികള്‍ സ്വീകരിക്കുന്നത്. തൃശ്ശൂര്‍ നഗരത്തിന് നായ്ക്കനാല്‍ എന്ന പേര് തന്നെ ലഭിക്കാന്‍ കാരണമായ ഐതിഹാസികമായ ആല്‍മരമാണ് ഇപ്പോള്‍ വിടവാങ്ങുന്നത്. ഏകദേശം രണ്ട് വര്‍ഷം മുന്‍പ് തന്നെ മരത്തിന്റെ കൊമ്പുകള്‍ മുറിച്ചുനിര്‍ത്തിയിരുന്നെങ്കിലും, പിന്നീട് നടത്തിയ ചികിത്സകളൊന്നും ഫലപ്രദമായില്ല. മരം പൂര്‍ണ്ണമായും …

നായിക്കനാലിലെ ‘വലിയാൽ’ ഇനി ഓർമ്മ; പൂരത്തിന് മുന്നേ പകരക്കാരനായി പുതിയ ആൽമരം എത്തും! Read More »

കൈനിറയെ വിഷുക്കൈനീട്ടം, ബാഗ് നിറയെ പര്‍ച്ചേയ്‌സിങ്! ഹോം എക്സ്പ്രസ് സൂപ്പർമാർക്കറ്റിൽ വിഷു പ്രമാണിച്ച് വമ്പിച്ച വിലക്കുറവ്

മലയാളികളുടെ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ഇതാ ഹോം എക്സ്പ്രസ് സൂപ്പർമാർക്കറ്റ് ഒരുങ്ങിക്കഴിഞ്ഞു! ഈ വിഷുക്കാലം ലാഭകരമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നേരെ പോന്നോളൂ ഹോം എക്സ്പ്രസിലേക്ക് നിത്യോപയോഗ സാധനങ്ങൾക്ക് വിശ്വസിക്കാനാവാത്ത വിലക്കുറവും ആകർഷകമായ ഓഫറുകളുമാണ് ഞങ്ങൾ നിങ്ങൾക്കായി കാത്തുവെച്ചിരിക്കുന്നത്. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മറ്റെങ്ങും ലഭിക്കാത്ത കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. ഓഫർ കാലാവധി: ഏപ്രിൽ 11 മുതൽ 14 വരെ മാത്രം. ഞങ്ങളുടെ മൂന്നുമുറി, അഷ്ടമിച്ചിറ, വെള്ളിക്കുളങ്ങര എന്നീ ശാഖകളിൽ ഈ പ്രത്യേക വിഷു ഓഫറുകൾ ലഭ്യമാണ്. സ്റ്റോക്കുകൾ തീരും …

കൈനിറയെ വിഷുക്കൈനീട്ടം, ബാഗ് നിറയെ പര്‍ച്ചേയ്‌സിങ്! ഹോം എക്സ്പ്രസ് സൂപ്പർമാർക്കറ്റിൽ വിഷു പ്രമാണിച്ച് വമ്പിച്ച വിലക്കുറവ് Read More »

ദേശീയപാതയിൽ യാത്രാദുരിതം; അടിപ്പാത നിർമ്മാണം ഇഴയുന്നു

ദേശീയപാതയിൽ മുരിങ്ങൂർ മുതൽ ചിറങ്ങര വരെയുള്ള മേഖലയിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി തുടരുകയാണ്. എറണാകുളം, തൃശൂർ ഭാഗങ്ങളിലേക്കുള്ള രണ്ട് വശങ്ങളിലും വാഹനങ്ങൾ കിലോമീറ്ററുകളോളം നിരന്നു കിടക്കുന്നു. ചിറങ്ങര, മുരിങ്ങൂർ അടിപ്പാതകളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണെങ്കിലും ആവശ്യത്തിന് തൊഴിലാളികളില്ലാത്തത് പ്രവൃത്തികൾ വൈകിപ്പിക്കാൻ കാരണമാകുന്നു. ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കാവുന്ന ജോലികളാണ് നിലവിൽ മന്ദഗതിയിലായിരിക്കുന്നത്. മുരിങ്ങൂരിലും ചിറങ്ങരയിലും പണി പൂർത്തിയാക്കി പാതകൾ തുറന്നുകൊടുത്താൽ നിലവിലെ വലിയൊരു വിഭാഗം കുരുക്കും ഒഴിവാക്കാനാകുമായിരുന്നു. കൊരട്ടിയിലെ ഫ്ലൈഓവർ നിർമ്മാണവും സമാനമായ രീതിയിൽ തൊഴിലാളികളുടെയും യന്ത്രസാമഗ്രികളുടെയും കുറവ് മൂലം താറുമാറായ …

ദേശീയപാതയിൽ യാത്രാദുരിതം; അടിപ്പാത നിർമ്മാണം ഇഴയുന്നു Read More »

വിഷുവിനെ വരവേൽക്കാൻ ചെട്ടിച്ചാൽ പാടം ഒരുങ്ങി; കണിവെള്ളരി വിളവെടുപ്പിൽ ആറാം വർഷവും നേട്ടം കൊയ്ത് രാജൻ

വിഷുക്കാലത്തെ വരവേൽക്കാൻ മറ്റത്തൂരിലെ പാടശേഖരങ്ങളിൽ കണിവെള്ളരി വിളവെടുപ്പ് സജീവമാകുന്നു. കടുത്ത ചൂടിനെ അതിജീവിച്ച്, തുടർച്ചയായ ആറാം വർഷവും ചെട്ടിച്ചാൽ പാടത്ത് മികച്ച രീതിയിൽ വെള്ളരിക്കൃഷി നടത്തി മാതൃകയാവുകയാണ് കർഷകനായ രാജൻ പനങ്കൂട്ടത്തിൽ. മറ്റത്തൂർ മൂന്നുമുറിക്കടുത്തുള്ള ചെട്ടിച്ചാൽ പാടശേഖരമിപ്പോൾ മഞ്ഞപ്പട്ടുടുത്ത അവസ്ഥയിലാണ്. വിപണിയിൽ വിഷു കണിക്കായി വെള്ളരിക്ക് ഡിമാൻഡ് ഏറുന്ന സമയത്ത് വിളവെടുപ്പിന്റെ തിരക്കിലാണ് കർഷകനായ രാജൻ പനങ്കൂട്ടത്തിൽ. തന്റെ രണ്ടരയേക്കറോളം വരുന്ന നിലത്ത് നെൽകൃഷിക്ക് ശേഷമുള്ള ഇടവിളയായാണ് രാജൻ കണിവെള്ളരി കൃഷി ചെയ്യുന്നത്. മികച്ച വിളവ് തരുന്ന …

വിഷുവിനെ വരവേൽക്കാൻ ചെട്ടിച്ചാൽ പാടം ഒരുങ്ങി; കണിവെള്ളരി വിളവെടുപ്പിൽ ആറാം വർഷവും നേട്ടം കൊയ്ത് രാജൻ Read More »

വീഡിയോ കോളിൽ കണ്ടത് ആത്മഹത്യാശ്രമം; യുവതിക്ക് കാവലായി തൃശൂർ പൊലീസ്

വീഡിയോ കോളിൽ കണ്ടത് ആത്മഹത്യാശ്രമം. മരണം തൊട്ടടുത്തെത്തിയ നിമിഷം മിന്നൽ വേഗത്തിൽ ഇടപെട്ട് യുവതിയുടെ ജീവൻ രക്ഷിച്ച് തൃശൂർ സിറ്റി പൊലീസ്. വനിതാ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ അപർണ്ണയുടെ ജാഗ്രതയും വിയ്യൂർ പൊലീസിന്റെ മിന്നൽ നീക്കവുമാണ് ഒരു ജീവൻ തിരിച്ചുപിടിച്ചത്. മാനസിക പ്രയാസങ്ങൾ സംസാരിക്കാൻ മുൻപും എഎസ്ഐ അപർണ്ണയെ സമീപിച്ചിരുന്ന യുവതി കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായാണ് വീഡിയോ കോൾ ചെയ്തത്. ഫോൺ എടുത്ത അപർണ്ണ കണ്ടത് യുവതി ജീവനൊടുക്കാൻ ശ്രമിക്കുന്ന ദൃശ്യമാണ്. ഒരു നിമിഷം പോലും പാഴാക്കാതെ …

വീഡിയോ കോളിൽ കണ്ടത് ആത്മഹത്യാശ്രമം; യുവതിക്ക് കാവലായി തൃശൂർ പൊലീസ് Read More »

ഇരിങ്ങാലക്കുട വധശ്രമം: എല്ലാ പ്രതികളും പിടിയിൽ

ഇരിങ്ങാലക്കുട ഐക്കരക്കുന്നിൽ വയോധികനെ കത്തികൊണ്ട് കുത്തി പരുക്കേൽപ്പിച്ച കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടി. കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട കുപ്രസിദ്ധ ക്രിമിനൽ ഉൾപ്പെടെയുള്ള സംഘമാണ് പിടിയിലായത്. ഐക്കരക്കുന്ന് സ്വദേശി സുരേഷിനെ വധിക്കാൻ ശ്രമിച്ച കേസിൽ കൊറ്റനെല്ലൂർ സ്വദേശികളായ അമൽ, അരുൺ എന്നിവരെയാണ് തൃശ്ശൂർ റൂറൽ പൊലീസ് ഒടുവിൽ വലയിലാക്കിയത്. പ്രധാന പ്രതി സലോഷിനെ നേരത്തെ തന്നെ പിടികൂടിയിരുന്നു. സംഭവത്തിന് ശേഷം പാടത്തും കുറ്റിക്കാട്ടിലുമായി ഒളിവിൽ കഴിഞ്ഞ പ്രതികൾ, കഴിഞ്ഞ ദിവസം രാവിലെ ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് …

ഇരിങ്ങാലക്കുട വധശ്രമം: എല്ലാ പ്രതികളും പിടിയിൽ Read More »

മദ്യപാനത്തിനിടെ തർക്കം, മർദ്ദനം; ചേർപ്പിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു, അയൽവാസി പിടിയിൽ

ചേര്‍പ്പ് വെങ്ങിണിശേരിയില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. വെങ്ങിണിശേരി തേറാട്ടില്‍ വീട്ടില്‍ രാജു ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ പുത്തൂര്‍ വീട്ടില്‍ പ്രിന്റോയെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി രണ്ട് മണിയോടെയാണ് സംഭവം ഉണ്ടായത്. രാജുവിന്റെ വീടിന്റെ പിന്‍ഭാഗത്തുള്ള മുറിയില്‍ വെച്ച് പ്രതി പ്രിന്റോയും രാജുവും ചേര്‍ന്ന് മദ്യപിച്ചിരുന്നു. ഇതിനിടെ ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം ഉണ്ടാവുകയും പ്രിന്റോ രാജുവിനെ മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ പരുക്കേറ്റ് രാജു നിലത്തുവീണു. ശബ്ദം …

മദ്യപാനത്തിനിടെ തർക്കം, മർദ്ദനം; ചേർപ്പിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു, അയൽവാസി പിടിയിൽ Read More »

“വിധിയെഴുതി വിടവാങ്ങി”; തൃശ്ശൂരിൽ വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വോട്ടർ കുഴഞ്ഞുവീണു മരിച്ചു

ജനാധിപത്യ കടമ നിർവ്വഹിച്ചതിന് തൊട്ടുപിന്നാലെ വോട്ടർക്ക് ദാരുണാന്ത്യം. തൃശ്ശൂർ വാണിയംപാറയിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ കൊമ്പഴ രാമൻചിറ സ്വദേശി വിനോദ് (ഉണ്ണി ചെക്കൻ-63) ആണ് മരിച്ചത്. വാണിയംപാറ ഇ.കെ.എം.യു.പി സ്കൂളിലെ 37-ാം നമ്പർ ബൂത്തിലായിരുന്നു വിനോദ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വിനോദിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ പോളിംഗ് ഓഫീസറുടെ നേതൃത്വത്തിൽ ഇദ്ദേഹത്തെ വീൽചെയറിൽ ഇരുത്തി പ്രാഥമിക ശുശ്രൂഷ നൽകാൻ ശ്രമിച്ചു. എന്നാൽ ഇതിനിടെ വിനോദ് കുഴഞ്ഞുവീഴുകയായിരുന്നു. ബൂത്തിലുണ്ടായിരുന്നവർ ചേർന്ന് …

“വിധിയെഴുതി വിടവാങ്ങി”; തൃശ്ശൂരിൽ വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വോട്ടർ കുഴഞ്ഞുവീണു മരിച്ചു Read More »

പുതുക്കാട് മാറ്റം ആഗ്രഹിക്കുന്നു; മുന്നേറ്റം നിയമസഭയിലും തുടരുമെന്ന് എ. നാഗേഷ്

പുതുക്കാട്: പുതുക്കാട് നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി പരമേശ്വരൻ എന്ന എ. നാഗേഷ് വോട്ട് രേഖപ്പെടുത്തി. പുലക്കാട്ടുകര ഹോളി ഫാമിലി സ്‌കൂളിലെ ബൂത്തിൽ കുടുംബസമേതം എത്തിയാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്. ജനങ്ങളിൽ മാറ്റത്തിനായുള്ള ആവേശം: വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം മണ്ഡലത്തിൽ ഇത്തവണ വലിയ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. “ബൂത്തുകളിൽ വോട്ടർമാർക്കിടയിൽ കാണുന്ന വലിയ ആവേശം ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും എൻ.ഡി.എ മണ്ഡലത്തിൽ …

പുതുക്കാട് മാറ്റം ആഗ്രഹിക്കുന്നു; മുന്നേറ്റം നിയമസഭയിലും തുടരുമെന്ന് എ. നാഗേഷ് Read More »

“കേരളത്തില്‍ ഭരണമാറ്റമുണ്ടാകും, പുതുക്കാട് പിടിച്ചെടുക്കും”; ആത്മവിശ്വാസത്തോടെ കെ.എം. ബാബുരാജ്

പുതുക്കാട്: പുതുക്കാട് നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എം. ബാബുരാജ് സമ്മതിദാനാവകാശം വിനിയോഗിച്ചു. ചെങ്ങാലൂര്‍ സെന്റ് മേരീസ് സ്‌കൂളിലെ 151-ാം നമ്പര്‍ ബൂത്തിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. ഭാര്യയും കുടുംബാംഗങ്ങളും അദ്ദേഹത്തോടൊപ്പം ബൂത്തിലെത്തിയിരുന്നു. ഭരണമാറ്റം സുനിശ്ചിതം: വോട്ട് രേഖപ്പെടുത്തിയ ശേഷം എന്‍.സി.ടി.വിയോട് സംസാരിച്ച അദ്ദേഹം മണ്ഡലത്തിലും സംസ്ഥാനത്തും വലിയ വിജയപ്രതീക്ഷയുണ്ടെന്ന് പ്രതികരിച്ചു. “കേരളത്തില്‍ ഭരണമാറ്റം അനിവാര്യമാണ്. വോട്ടര്‍മാരുടെ പ്രതികരണങ്ങളും പോളിംഗ് ബൂത്തിലെ ആവേശവും യു.ഡി.എഫിന് അനുകൂലമാണ്. പുതുക്കാട് മണ്ഡലത്തില്‍ ഇത്തവണ അട്ടിമറി വിജയം ഉണ്ടാകും,” ബാബുരാജ് പറഞ്ഞു. ബൂത്തുകളിലേക്ക് …

“കേരളത്തില്‍ ഭരണമാറ്റമുണ്ടാകും, പുതുക്കാട് പിടിച്ചെടുക്കും”; ആത്മവിശ്വാസത്തോടെ കെ.എം. ബാബുരാജ് Read More »

കുടുംബസമേതം കെ.കെ. രാമചന്ദ്രന്‍ ബൂത്തിലെത്തി; പുതുക്കാടിന്റെ വികസനം വോട്ടാകുമെന്ന് ആത്മവിശ്വാസം

പുതുക്കാട്: കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന നേട്ടങ്ങള്‍ വോട്ടര്‍മാര്‍ അംഗീകരിക്കുമെന്ന ശുഭപ്രതീക്ഷയോടെ പുതുക്കാട് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ. രാമചന്ദ്രന്‍ വോട്ട് രേഖപ്പെടുത്തി. പുലക്കാട്ടുകര ഹോളി ഫാമിലി സ്‌കൂളിലെ പോളിംഗ് ബൂത്തില്‍ കുടുംബസമേതമെത്തിയാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മൂന്നാം ഊഴം ഉറപ്പാണെന്നും, വോട്ടര്‍മാര്‍ അതിനായി തയ്യാറെടുത്തു കഴിഞ്ഞെന്നും വോട്ട് ചെയ്ത ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പുതുക്കാടിന്റെ സമഗ്രമായ വികസനം ഈ തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയമാണെന്നും കെ.കെ. രാമചന്ദ്രന്‍ …

കുടുംബസമേതം കെ.കെ. രാമചന്ദ്രന്‍ ബൂത്തിലെത്തി; പുതുക്കാടിന്റെ വികസനം വോട്ടാകുമെന്ന് ആത്മവിശ്വാസം Read More »

തിരഞ്ഞെടുപ്പ് പരാതിയുണ്ടോ? വിളിക്കൂ ഈ നമ്പറുകളിൽ; തൃശ്ശൂർ റൂറൽ പൊലീസിന്റെ 24 മണിക്കൂർ കൺട്രോൾ റൂം സജ്ജം

​ഇരിങ്ങാലക്കുട: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്രമസമാധാന പാലനത്തിനും സുഗമമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനുമായി തൃശ്ശൂർ റൂറൽ പൊലീസ് ജില്ലയിൽ പ്രത്യേക ഇലക്ഷൻ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും അത്യാവശ്യ വിവരങ്ങൾ കൈമാറുന്നതിനും പരാതികൾ അറിയിക്കുന്നതിനുമായി 24 മണിക്കൂറും കൺട്രോൾ റൂം സേവനം ലഭ്യമായിരിക്കും. ​പൊതുജനങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: ​തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊലീസ് സേവനങ്ങൾക്കും അന്വേഷണങ്ങൾക്കും ക്രമസമാധാന പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിനും ഉടനടി പൊലീസ് ഇടപെടൽ ഉറപ്പാക്കുന്നതിനുമായാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. ഏപ്രിൽ 07, …

തിരഞ്ഞെടുപ്പ് പരാതിയുണ്ടോ? വിളിക്കൂ ഈ നമ്പറുകളിൽ; തൃശ്ശൂർ റൂറൽ പൊലീസിന്റെ 24 മണിക്കൂർ കൺട്രോൾ റൂം സജ്ജം Read More »

തൃശൂരിൽ 25 ലക്ഷം വോട്ടർമാർ; ഫോണുകൾക്ക് വിലക്ക്, വനിതാ ബൂത്തുകളും മോഡൽ സ്റ്റേഷനുകളും സജ്ജം

കേരളത്തെ രാഷ്ട്രീയച്ചൂടിലാക്കിയ 23 ദിവസത്തെ ആവേശകരമായ പ്രചാരണത്തിന് സമാപനം. ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിനം. പതിനാറാം കേരള നിയമസഭയെയും പുതിയ സർക്കാരിനെയും തിരഞ്ഞെടുക്കാനായി കേരളം നാളെ (വ്യാഴാഴ്ച) പോളിങ്ങ് ബൂത്തിലേക്ക് നീങ്ങും. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളാണ് വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. തൃശൂരിലെ വോട്ടർമാർ: തൃശൂർ ജില്ലയിലെ പുതുക്കിയ വോട്ടർ പട്ടിക പ്രകാരം 25,32,715 വോട്ടർമാരാണുള്ളത്. ജില്ലയിൽ വിപുലമായ സജ്ജീകരണങ്ങളാണ് വോട്ടെടുപ്പിനായി ഒരുക്കിയിട്ടുള്ളത്. ബൂത്തുകളിലെ പ്രത്യേകതകൾ: ജില്ലയിൽ 20 മോഡൽ പോളിങ്ങ് സ്റ്റേഷനുകളും, സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന …

തൃശൂരിൽ 25 ലക്ഷം വോട്ടർമാർ; ഫോണുകൾക്ക് വിലക്ക്, വനിതാ ബൂത്തുകളും മോഡൽ സ്റ്റേഷനുകളും സജ്ജം Read More »

ആവേശം വിണ്ണോളം; പുതുക്കാട് ഇന്ന് കൊട്ടിക്കലാശത്തിന്റെ ലഹരിയിൽ!

പുതുക്കാട് നിയോജക മണ്ഡലത്തിൽ ആഴ്ചകൾ നീണ്ടുനിന്ന വാശിയേറിയ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനമാകും. വോട്ടർമാരെ നേരിൽ കണ്ടും വികസന ചർച്ചകൾ ഉയർത്തിയും മുന്നേറിയ സ്ഥാനാർത്ഥികളും പ്രവർത്തകരും കൊട്ടിക്കലാശത്തിന്റെ ആവേശത്തിലാണ്. മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളെല്ലാം ഇപ്പോൾ ജനസാഗരമായി മാറിയിരിക്കുകയാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. രാമചന്ദ്രനും യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം. ബാബുരാജും എൻ.ഡി.എ സ്ഥാനാർത്ഥി എ. നഗേഷും തമ്മിലുള്ള ശക്തമായ ത്രികോണ മത്സരത്തിനാണ് പുതുക്കാട് സാക്ഷ്യം വഹിക്കുന്നത്. നിലവിലെ എം.എൽ.എ ആയ കെ.കെ. രാമചന്ദ്രൻ മണ്ഡലം നിലനിർത്താൻ ശ്രമിക്കുമ്പോൾ, കടുത്ത പോരാട്ടത്തിലൂടെ …

ആവേശം വിണ്ണോളം; പുതുക്കാട് ഇന്ന് കൊട്ടിക്കലാശത്തിന്റെ ലഹരിയിൽ! Read More »

തൃശ്ശൂരിൽ അട്ടിമറി തേടി മുന്നണികൾ; ഇനി മൂന്ന് ദിനങ്ങൾ മാത്രം

നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി വെറും മൂന്ന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ ആവേശം കൊടുമുടിയിൽ. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ തങ്ങളുടെ വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ്. ഓരോ വോട്ടും നിർണ്ണായകമായ ജില്ലയിൽ അട്ടിമറി വിജയങ്ങൾ ലക്ഷ്യമിട്ടുള്ള തന്ത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. തൃശ്ശൂരിന്റെ മണ്ണിൽ രാഷ്ട്രീയ പൂരത്തിന് കൊടിയേറാൻ ഇനി മണിക്കൂറുകൾ മാത്രം. പരസ്യപ്രചാരണത്തിന് ചൊവ്വാഴ്ച വൈകിട്ട് തിരശ്ശീല വീഴാനിരിക്കെ, ജില്ലയിലെ ഓരോ മണ്ഡലവും വലിയ പോരാട്ടങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. പ്രമുഖ നേതാക്കളെ നേരിട്ട് രംഗത്തിറക്കിയും …

തൃശ്ശൂരിൽ അട്ടിമറി തേടി മുന്നണികൾ; ഇനി മൂന്ന് ദിനങ്ങൾ മാത്രം Read More »

ഹോം എക്സ്പ്രസ് ഈസ്റ്റർ ധമാക്ക; ഓഫറുകൾ വാരിക്കൂട്ടാം!

മൂന്നുമുറി ഹോം എക്സ്പ്രസ് സൂപ്പർമാർക്കറ്റിൽ സംഘടിപ്പിച്ച ഒരാഴ്ച കാലം നീണ്ടുനിൽക്കുന്ന ഈസ്റ്റർ മെഗാ സെയിൽ ജനപ്രിയമാകുന്നു. മികച്ച ഉൽപന്നങ്ങൾ പകുതി വിലക്ക് ലഭ്യമാകുന്ന വമ്പൻ ഓഫറുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇലക്ട്രോണിക്സ്, ഫാഷൻ ഉൽപന്നങ്ങൾ, ഗൃഹോപകരണങ്ങൾ, പലവ്യഞ്ജനങ്ങൾ തുടങ്ങിയ ഉൽപന്നങ്ങൾക്ക് 50 ശതമാനം വരെ വിലക്കിഴിവ് നൽകിയാണ് ഹോം എക്സ്പ്രസ് സൂപ്പർമാർക്കറ്റിൽ ഈസ്റ്റർ സ്പെഷ്യൽ ഡിസ്കൗണ്ടുകൾ ഒരുക്കിയിരിക്കുന്നത്. സീലിംഗ് ഫാൻ 1099 രൂപ മുതൽ, bldc സീലിംഗ് ഫാൻ2099, 8ലിറ്റർ നവരംഗ് ബിരിയാണി പോട്ട് വെറും 999, എയർ …

ഹോം എക്സ്പ്രസ് ഈസ്റ്റർ ധമാക്ക; ഓഫറുകൾ വാരിക്കൂട്ടാം! Read More »

ജനവിധി വീട്ടുമുറ്റത്ത്; ജില്ലയിൽ നാല് ദിവസത്തിനിടെ ഹോം വോട്ടിംഗ് രേഖപ്പെടുത്തിയത് 14,940 പേർ

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ നടപ്പിലാക്കിയ ഹോം വോട്ടിംഗ് സംവിധാനം ആവേശകരമായി പുരോഗമിക്കുന്നു. ആദ്യ നാല് ദിവസങ്ങളിലായി ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിൽ നിന്നായി 14,940 പേർ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. 85 വയസ്സ് പൂർത്തിയായവർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കുമായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ 13 മണ്ഡലങ്ങളിലും വിപുലമായ സജ്ജീകരണങ്ങളാണ് ഹോം വോട്ടിംഗിനായി ഒരുക്കിയിട്ടുള്ളത്. വോട്ടർ പട്ടികയിൽ 85 വയസ്സ് പിന്നിട്ടവർ, 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർ എന്നിവർ മുൻകൂട്ടി അപേക്ഷിച്ച പ്രകാരമാണ് ഉദ്യോഗസ്ഥർ വീടുകളിലെത്തി വോട്ട് രേഖപ്പെടുത്തുന്നത്. …

ജനവിധി വീട്ടുമുറ്റത്ത്; ജില്ലയിൽ നാല് ദിവസത്തിനിടെ ഹോം വോട്ടിംഗ് രേഖപ്പെടുത്തിയത് 14,940 പേർ Read More »